പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാക്കി “മാമന്നൻ” ട്രൈലെർ: ചിത്രം ജൂൺ 29ന് തിയേറ്ററുകളിലേക്ക്

ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാമന്നന്റെ ട്രയ്ലർ റിലീസായി . പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന ട്രൈലെർ തിയേറ്ററിൽ പ്രേക്ഷകർക്ക് കാഴ്ചയുടെ പുതിയ വിരുന്നൊരുക്കുമെന്നുറപ്പാണ്. പരിയേറും പെരുമാൾ, കർണ്ണൻ എന്നി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫഹദ് ഫാസിലിന്റെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിലുടനീളം. ഓസ്കാർ ജേതാവ് എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശസ്‌ത പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബൂഷൻ കമ്പനി ആയ റെഡ് ജയന്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം. നേരത്തെ പുറത്തുവിട്ട  മാമന്നനിലെ ലിറിക്കൽ വിഡിയോകൾക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.സോണി മ്യൂസിക് ആണ് മ്യൂസിക് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് .ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്. ഡിസംബറിൽ തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത…

തെരഞ്ഞെടുപ്പിൽ കൈക്കൂലി വാങ്ങാതെ രക്ഷിതാക്കളോട് വോട്ട് ചോദിക്കൂ: വിദ്യാർത്ഥികളോട് നടൻ വിജയ്

ചെന്നൈ : തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ വിജയ് ശനിയാഴ്ച വിദ്യാർത്ഥികളോട് കൈക്കൂലി വാങ്ങാതെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും സ്വയം പരിവർത്തനം കാണാനും വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ വികാരാധീനമായ അഭ്യർത്ഥന തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിനിൽ നിന്ന് അഭിനന്ദനം നേടി. “അദ്ദേഹം ഒരു നല്ല കാര്യം പറഞ്ഞു. എന്താണ് നിങ്ങളുടെ പ്രശ്നം,” വിജയ്‌യുടെ അപ്പീലിനോട് മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയപ്പോൾ ഉദയനിധി തിരിച്ചടിച്ചു. നടന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് രാഷ്ട്രീയ രംഗത്തേക്ക് വരാൻ ആർക്കും അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യ പരിഷ്കർത്താക്കളെക്കുറിച്ചുള്ള അറിവ് നേടാനുള്ള വിദ്യാർത്ഥികളോടുള്ള നടന്റെ അഭ്യർത്ഥനയെ ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കച്ചി (വിസികെ) തലവൻ തോൽ തിരുമാവളവൻ സ്വാഗതം ചെയ്തു. സംസ്ഥാനത്തെ 10, 12 ക്ലാസുകളിലെ ഉന്നതവിജയികളെ ഇവിടെ നീലങ്കരയിൽ നടന്ന…

കാത്തിരുന്ന ലിയോ അപ്ഡേറ്റ് : ദളപതിയുടെ പിറന്നാൾ ദിനത്തിൽ ലിയോയിലെ ആദ്യ ഗാനമെത്തുന്നു

വിജയ് ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ്. ദളപതിയുടെ  ജന്മദിനത്തിന് കൃത്യം ഒരാഴ്ച ബാക്കിനിൽക്കെ, വിജയ് നായകനായ ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് ഒരു അപ്‌ഡേറ്റിന്റെ സൂചന നൽകി നിഗൂഢമായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. തന്റെ ട്വിറ്റർ പോസ്റ്റിൽ സംവിധായകൻ “റെഡി ആഹ്?” ലിയോ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയുള്ള വിജയ് ആരാധകരോട് ഒരു ചോദ്യം ചോദിക്കുന്നതുപോലെ. കൃത്യം ഒരു മണിക്കൂറിനു ശേഷം റെഡിയാണ് എന്ന മറുപടിയോടു കൂടി ആരാധകരുടെ പ്രിയ താരം വിജയ് ആ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വിജയുടെ പിറന്നാൾ ദിനത്തിൽ ലിയോയുടെ ആദ്യ ഗാനം റിലീസാകും. ആരാധകർ കാത്തിരുന്ന ആ വാർത്ത സോഷ്യൽ മീഡിയയിൽ തീയായി ആളിപ്പടരുകയാണ്.ജൂൺ 22 വിജയുടെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകരിലേക്ക് ലിയോയിലെ ഗാനമെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന്…

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകൾക്കിടയിലും കലയെ സ്നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു കൊല്ലം സുധിയെന്നു നേതാക്കൾ അനുസ്മരിച്ചു. നിരവധിയായ ടിവി, സ്റ്റേജ് ഷോയിലൂടെ കാണിക്കളെ ചിരിപ്പിച്ച കൊല്ലം സുധി അഭിനയ രംഗത്ത് തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തി മുന്നേറുന്നതിനിടയിൽ വളരെ പെട്ടന്ന് ഉണ്ടായ ഈ നഷ്ടം കലാ കേരളത്തിനും പ്രത്യേകിച്ച് കൊല്ലം ജില്ലക്കും നികത്താനാവാത്ത വിടവ് സൃഷ്ടിച്ചിരിക്കുകയാണെന്നു കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയേറ്റ് പുറത്തിറിക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.

കേരളാ സ്റ്റോറിക്ക് ശേഷം വിവാദങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന ചിത്രം ’72 ഹുറൈൻ’

‘ദി കേരള സ്റ്റോറി’യെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദങ്ങൾക്ക് ശേഷം, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ സംവിധാനം ചെയ്ത ’72 ഹുറൈൻ’ എന്ന മറ്റൊരു ചിത്രം കൂടുതൽ ചർച്ചകൾക്ക് തുടക്കമിടാൻ ഒരുങ്ങുകയാണ്. 72 ഹുറൈൻ’ സിനിമ 72 കന്യകമാരുടെ ആശയത്തിലേക്ക് കടന്നുചെല്ലുന്നു, ഇത് പലപ്പോഴും തീവ്രവാദ സംഘടനകൾ വ്യക്തികളെ കൃത്രിമമായി ചൂഷണം ചെയ്യുന്നു. ഞായറാഴ്ച, ചിത്രത്തിന്റെ സഹസംവിധായകൻ അശോക് പണ്ഡിറ്റ് ട്വിറ്ററിൽ ചിന്തോദ്ദീപകമായ ഒരു ടീസർ പങ്കുവെച്ച് എഴുതി, ‘ഞങ്ങളുടെ #72Hoorain എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതുപോലെ. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. തീവ്രവാദി ഉപദേഷ്ടാക്കൾ ഉറപ്പു നൽകിയതുപോലെ 72 കന്യകമാരെ കണ്ടുമുട്ടുന്നതിനുപകരം നിങ്ങൾ ക്രൂരമായ മരണത്തിൽ കലാശിച്ചാലോ? എന്റെ വരാനിരിക്കുന്ന “72 ഹൂറൈൻ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അവതരിപ്പിക്കുന്നു. ചിത്രം 2023 ജൂലൈ 7 ന് റിലീസ് ചെയ്യും.…

പ്രശസ്ത നടൻ ബാരി ന്യൂമാൻ അന്തരിച്ചു

ലോസ് ഏഞ്ചൽസ് : 1971-ൽ പുറത്തിറങ്ങിയ “വാനിഷിംഗ് പോയിന്റ്” എന്ന കൾട്ട് ആക്ഷൻ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ മുതിർന്ന നടൻ ബാരി ന്യൂമാൻ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. ന്യൂയോർക്ക്-പ്രെസ്ബിറ്റീരിയൻ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിംഗ് മെഡിക്കൽ സെന്ററിൽ വച്ച് മെയ് 11 ന് സ്വാഭാവിക കാരണങ്ങളാൽ ന്യൂമാൻ മരിച്ചുവെന്ന് ഹോളിവുഡ് റിപ്പോർട്ടർ അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് ഇക്കാര്യം അറിയിച്ചത്. “വാനിഷിംഗ് പോയിന്റ്” എന്ന സിനിമയിൽ, മുൻ റേസ് കാർ ഡ്രൈവറായ കോവാൽസ്കിയെ ന്യൂമാൻ അവതരിപ്പിച്ചു. 1970കളിലെ ഏറ്റവും പ്രധാനപ്പെട്ട അമേരിക്കൻ ആക്ഷൻ ചിത്രങ്ങളിലൊന്നായാണ് ഈ ചിത്രത്തെ ആരാധകർ കണക്കാക്കുന്നത്. റിച്ചാർഡ് സി സറഫിയനായിരുന്നു സംവിധായകൻ. സ്റ്റീവൻ സ്പിൽബർഗ് തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി വാനിഷിംഗ് പോയിന്റിനെ പട്ടികപ്പെടുത്തുന്നു, ഇത് എട്ട് ആഴ്ചകൾ കൊണ്ട് ചിത്രീകരിച്ചു. ബൗഫിംഗർ (1999), സ്റ്റീവൻ സോഡർബർഗിന്റെ ദി ലൈമി (1999), സിൽവസ്റ്റർ സ്റ്റാലോണിന്റെ ഡേലൈറ്റ്…

ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി

ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ്‌ചിത്രത്തിൻറെ പൂജ ചെന്നൈയിൽ നടന്നു. ‘പേട്ട റാപ്’ എന്നാണ് ചിത്രത്തിൻറെ പേര്. പ്രഭുദേവ നായകനാകുന്ന സിനിമയിൽ വേദികയാണ് നായിക. പ്രണയത്തിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്റർടെയ്‌നറായിരിക്കും ഇത്. “പാട്ട്, അടി, ആട്ടം – റിപ്പീറ്റ്” എന്നാണ് ചിത്രത്തിൻറെ ടാഗ്‌ലൈൻ. സിനിമയുടെ യഥാർത്ഥ സ്വഭാവവും ട്രീറ്റ്‌മെന്റും ഈ ടാഗ്‌ലൈനിലൂടെ വ്യക്തമാകുന്നു. പോണ്ടിച്ചേരിയും ചെന്നൈയും പ്രധാന ലൊക്കേഷനുകളാകുന്ന പേട്ട റാപ്പിന്റെ ചിത്രീകരണം ജൂൺ പതിനഞ്ചിന് ആരംഭിക്കും. കേരളത്തിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. ജിബൂട്ടി, തേര് എന്നീ മലയാളചിത്രങ്ങൾക്ക് ശേഷം തമിഴിൽ എസ് ജെ സിനു ആദ്യചിത്രം ഒരുക്കുമ്പോൾ വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, കലാഭവൻ ഷാജോൺ, രാജീവ് പിള്ള, അരുൾദാസ്, മൈം ഗോപി,…

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം “ടട്ട ടട്ടര” മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ സംഗീത ലോകത്തെ തരംഗമായ അനിരുദ്ധ് രവിചന്ദർ ആണ്. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം ഒരുക്കിയ ഗാനത്തിന്റെ രചന സുഹൈൽ കോയ ആണ്. കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ഫാത്തിമയുടെ അന്നൗൺസ്‌മെന്റോടുകൂടെയാണ് പാട്ട് തുടങ്ങുന്നത്. മനു സി കുമാർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ…

ദി കേരളാ സ്റ്റോറിക്ക് ശേഷം തിയ്യേറ്ററുകളെ ഇളക്കി മറിക്കാൻ ബംഗാൾ ഡയറി വരുന്നു

ദി കേരള സ്റ്റോറിയുടെ വിവാദങ്ങൾ അനുദിനം വർധിച്ചു കൊണ്ടിരിക്കെ, മറ്റൊരു സിനിമ കൂടി വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്. ‘ദ ഡയറി ഓഫ് വെസ്റ്റ് ബംഗാളിന്റെ’ ട്രെയിലർ നിരന്തരം ചർച്ച ചെയ്യപ്പെടുകയാണ്. ഈ ട്രെയിലർ സംബന്ധിച്ച് ജനങ്ങളിൽ രോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സൂചന. ചിത്രത്തിന്റെ സംവിധായകന് പശ്ചിമ ബംഗാൾ പോലീസും നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് ​​പറയുന്നത്. സിനിമയിലൂടെ ബംഗാളിന്റെ പ്രതിച്ഛായ തകർക്കാനും സംവിധായകൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്. എന്നാൽ, ഇത്രയധികം വിവാദങ്ങൾ സൃഷ്ടിച്ച ട്രെയിലറിന്റെ കഥ എന്താണ്? ‘ദ ഡയറി ഓഫ് വെസ്റ്റ് ബംഗാളിന്റെ’ ട്രെയിലർ ഹിന്ദുക്കളോട് കാണിക്കുന്ന അനീതിയാണ് കാണിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വിയുടെ ‘ദ ഡയറി ഓഫ് വെസ്റ്റ് ബംഗാൾ’ എന്ന ചിത്രം പശ്ചിമ ബംഗാളിലെ സാഹചര്യത്തെയും അവിടത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ട്രെയിലർ തുടങ്ങുമ്പോൾ തന്നെ, ജനാധിപത്യമെന്നാൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്ന…

ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥൻ തിയേറ്ററിൽ തന്നെ; പുതിയ അപ്ഡേറ്റുമായി നിർമ്മാതാക്കൾ

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമാസ്വാദകർ കാത്തിരിക്കുന്ന ജനപ്രിയ നായകൻ ദിലീപിന്റെ ഫാമിലി പാക്ക്‌ഡ്‌ ഫൺ റൈഡർ ചിത്രമാണ്  വോയിസ് ഓഫ് സത്യനാഥൻ. റാഫിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം,സംവിധാനം. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ നിർമ്മാതാക്കളായ ബാദുഷ.എൻ.എം , ഷിനോയ് മാത്യൂ, രാജൻ ചിറയിൽ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ ബാദുഷ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ച  കുറിപ്പ് ഇപ്രകാരമാണ് , “വോയിസ്  ഓഫ് സത്യനാഥൻ എന്ന സിനിമയുടെ അപ്ഡേഷന് വേണ്ടി എല്ലാവരും കുറെ ദിവസങ്ങളായി കാത്തിരിക്കുകയാണെന്ന് അറിയാം. എനിക്ക് ദിവസേന ഒരുപാട് മെസ്സേജുകളും, ഒരുപാട് കോളുകളും വരുന്നുണ്ട് “എന്തായി വോയിസ് സത്യനാഥൻ” എന്നുള്ള ചോദ്യങ്ങളുമായി.വിവരം അറിയിക്കാൻ വൈകിയതിനു എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അപ്ഡേഷൻ തരാൻ വേണ്ടിയാണ് ഇപ്പോൾ ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. 3 വർഷങ്ങൾക്ക് ശേഷം വരുന്ന ഒരു ചിത്രം  പഴയ തലമുറയെയും…