നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

എറണാകുളം: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി സുബി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. ഇതേതുടർന്നാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. കരളിനെ ബാധിച്ച മഞ്ഞപ്പിത്തം സുബിയുടെ ആരോഗ്യനില വഷളാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ‘സിനിമാല’ എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി അഭിനയ രംഗത്ത് എത്തുന്നത്. സൂര്യ ടിവിയിൽ അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചു കുട്ടികൾക്കുള്ള ഷോയിലൂടെയും സുബി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്‌ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി രംഗത്തും, ഹാസ്യ രംഗത്തും തിളങ്ങിയ സുബി, കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് സുബി മുഖ്യധാരയിലേയ്‌ക്ക് എത്തുന്നത്. നിരവധി സിനിമകളിലും സുബി ശ്രദ്ധേയമായ…

മലയാളസിനിമകളൊക്കെ എന്തിനാണിപ്പോ ദുബൈയിൽ ചിത്രീകരിക്കുന്നത്?

ദുബായ്:: സിനിമാപ്രചരണവുമായി ബന്ധപ്പെട്ട് അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലേക്ക് കടന്നുവരുമ്പോൾ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകൻ സകരിയയും അണിയറ പ്രവർത്തകരും പ്രതീക്ഷിച്ചത്. എന്നാൽ, ഒരുപാട് ചോദ്യങ്ങളുമായാണ് വിദ്യാർഥികൾ അവരെ സ്വീകരിച്ചത്. മോമോ ഇൻ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകർപ്പൻ ചോദ്യങ്ങൾ ഉയർന്നത്. “ഇപ്പോൾ യുഎഇയിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം?” “കുട്ടികൾക്ക് വേണ്ടി മാത്രമായി ഇങ്ങനയൊരു ചിത്രം നിർമിച്ചതിന്റെ ഉദ്ദേശം?” “എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത് ?” “ഞങ്ങൾക്കും അഭിനയിക്കണം, അതിനു ഞങ്ങൾ എങ്ങിനെയാണ് തയ്യാറാകേണ്ടത്?” “കുട്ടികൾക്കായി ഒരുപാട് സിനിമകൾ ഇറങ്ങുന്നതുണ്ടല്ലോ, ഈ സിനിമക്കിപ്പോ എന്താ പ്രത്യേകത?” – എന്നിങ്ങനെ സകല മേഖലകളെ കുറിച്ചും അജ്‌മാൻ അൽ ജർഫ് ഹാബിറ്റാറ് സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളുണ്ടായിരുന്നു.…

കാത്തിരിപ്പിന് വിരാമം: ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കി; ഫെബ്രുവരു 15 മുതല്‍ ഒടിടിയില്‍

തിരുവനന്തപുരം: ചരിത്രവിജയവുമായി മുന്നേറി തിയേറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കി. ഫെബ്രുവരി 15 മുതൽ ഒടിടിയിൽ ചിത്രം പ്രദർശനം ആരംഭിക്കും. ഡിസംബർ 30ന് റിലീസ് ചെയ്ത മാളികപ്പുറം നിരവധി കുപ്രചാരണങ്ങളെ അതിജീവിച്ച് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചരിത്ര വിജയമായി മാറിയത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റിലീസുകളും വൻ വിജയമാണ് നേടുന്നത്. മോഹൻലാലിന്റെ പുലിമുരുകന് ശേഷം തെലുങ്കിൽ ഹൗസ് ഫുൾ ഷോകൾ കിട്ടുന്ന ആദ്യ മലയാള ചിത്രമാണ് മാളികപ്പുറം. തിയേറ്ററിൽ ഹൗസ് ഫുൾ ഷോകളുമായി പ്രദർശനം തുടരുന്ന സമയത്ത് തന്നെ ഒടിടിയിലും റിലീസ് ചെയ്യുന്നു എന്ന അപൂർവതയാണ് മാളികപ്പുറത്തിനുള്ളത്. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുതിയ ട്രെയിലർ പുറത്തിറക്കി. ഒടിടി അവകാശം സ്വന്തമാക്കിയ ശേഷം, നേരത്തേയും ഡിസ്നി പ്ലസ്…

വാണി ജയറാമിന്റെ സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും; എം കെ സ്റ്റാലിൻ അന്തിമോപചാരം അർപ്പിച്ചു

ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം ചടങ്ങുകൾ നടക്കുക. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് (ഞായറാഴ്ച) ഹാഡോസ് റോഡിന് സമീപമുള്ള വസതിയിൽ അന്തിമോപചാരം അർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സംസ്ഥാനത്തിന് നിരവധി പുരസ്‌കാരങ്ങൾ സമ്മാനിച്ച മഹതിയായ ഗായികയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. വാണി ജയറാമിന്റെ കുടുംബാംഗങ്ങളോടും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്‌കാരം വാങ്ങാതെ വാണി ജയറാം വിടവാങ്ങിയത് വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി ഭാഷകളിലായി തന്റെ ജീവിതകാലത്ത് ആലപിച്ച നിരവധി ഗാനങ്ങൾ വാണി ജയറാം ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. അതേസമയം,…

മലയാള സിനിമയിലെ നായക നിരയിലേക്ക് ചുവടു വച്ചു അമേരിക്കയിലെ 2nd Generation മലയാളി യുവാവ് മെൽവിൻ താനത്ത് !!

അമേരിക്കയിൽ ജനിച്ചു വളർന്നു ഫ്ലോറിഡയിലെ മയാമിയിൽ സ്ഥിരതാമസം ആക്കിയ മെൽവിൻ Experiment5 എന്ന മലയാളം സിനിമയിൽ നായക വേഷത്തിൽ എത്തുന്നു. മലയാളത്തിലെ ആദ്യ സോംബി മൂവി എന്ന ലേബലിൽ ഒരു ഹോളിവുഡ് സ്റ്റയിലിൽ ഒരുങ്ങുന്ന ഈ ചിത്രം ആതിരപ്പള്ളി, ചാലക്കുടി, തൃശ്ശൂർ എന്നിവിടങ്ങളിൽ ജനുവരി 10 ന്‌ ചിത്രീകരണം പൂർത്തിയാക്കി. ഫെബ്രുവരി അവസാനത്തോടെ തീയേറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. Tik Talk ഇൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഭാഷാ വൈരുദ്ധ്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരിസ് ചെയ്തു അമേരിക്കയിലെ ഇന്ത്യൻ യുവജനങ്ങളുടെ ഇടയിൽ സുപരിചിതനായ മെൽവിൻ , മയാമിയിലെ ലാർകിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ Doctor of Pharmacy അവസാന വർഷ വിദ്യാർത്ഥിയാണ് തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനോജ് & സിമി ആണ് മാതാപിതാക്കൾ. മിയാമിയിൽ വിദ്യാർത്ഥികളായ മിച്ചൽ, മിലൻ എന്നിവർ സഹോദരങ്ങൾ…

കൗതുകമായി മന്ത്രയുടെ മാളികപ്പുറം പ്രത്യേക പ്രദർശനം ഹ്യുസ്റ്റണിൽ നടന്നു

നൂറു കോടിയിലേക്ക് മുന്നേറുന്ന മലയാള സിനിമാ വ്യവസായത്തിന് വിവിധ ലോകരാജ്യങ്ങളിൽ പുതു ജീവൻ നൽകി മുന്നേറുന്ന മാളികപ്പുറം പ്രത്യേക പ്രദർശനം ഹ്യുസ്റ്റണിൽ നടന്നു. മന്ത്രയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രദർശനത്തിൽ ഭൂരിഭാഗം പേരും കറുപ്പ് വസ്ത്രം ധരിച്ചു ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ സിനിമ കാണാൻ എത്തി എന്നുള്ളത് കൗതുകം ആയി. സിനിമ അമേരിക്കയിൽ വന്നു പോയതിനു ശേഷവും പ്രേക്ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചു മന്ത്ര മുൻകൈ എടുത്ത് ഹ്യുസ്റ്റണിൽ പ്രദർശനം നടത്തുക ആയിരുന്നു. നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രേക്ഷകരുടെ ആവശ്യ പ്രകാരം വീണ്ടും പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി സംഘാടകർ അറിയിച്ചു. അതിനിടെ അമേരിക്കയിൽ സിനിമക്ക് ലഭിച്ച പ്രതികരണത്തിനു ഉണ്ണി മുകുന്ദൻ പ്രേക്ഷകർക്കും മന്ത്രക്കും നേരിട്ട് നന്ദി അറിയിച്ചു.

“ബുരെ വഖ്ത് മേ…”, മകന്‍ ക്യാൻസർ ബാധിതനാണെന്ന് അറിഞ്ഞ് ആദ്യം വിളിച്ചത് അക്ഷയ് കുമാറാണെന്ന് ഇമ്രാൻ ഹാഷ്മി

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ സെൽഫിക്കായി ഒരുങ്ങുകയാണ്. അടുത്തിടെ ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ മകന് കാൻസർ ബാധിച്ചപ്പോൾ തന്നെ ആദ്യം വിളിച്ചത് അക്ഷയ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇമ്രാൻ അനുസ്മരിച്ചു. അക്ഷയ്‌യെക്കുറിച്ച് ഇമ്രാൻ ഹാഷ്മി പറഞ്ഞു, “ഞാൻ ഒരു ആരാധകനെന്ന നിലയിൽ അദ്ദേഹത്തെ പിന്തുടർന്നു, ഞാൻ അദ്ദേഹത്തെ ആരാധിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തെ അറിയാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. എന്റെ മകന് ആരോഗ്യപ്രശ്നമുണ്ടായപ്പോൾ അദ്ദേഹം എനിക്കൊപ്പം ഉണ്ടായിരുന്നു. അദ്ദേഹമാണ് ആദ്യമായി എന്നെ വിളിച്ചതും ഒപ്പം നിന്നതും, ഞങ്ങളുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതും. അന്ന് എനിക്ക് അദ്ദേഹത്തെ അത്ര പരിചയമില്ലായിരുന്നു. നിങ്ങളുടെ നല്ല സമയങ്ങളിൽ ധാരാളം ആളുകൾ നിങ്ങളെ ചുറ്റിപ്പറ്റിയുണ്ടാകും. പക്ഷേ, ‘ബുരെ വക്ത് മേ ജോ ഫാരിഷ്ടേ ആതേ ഹേ’…

മോദി ബിബിസി ഡോക്യുമെന്ററി: സെൻസർഷിപ്പിൽ പ്രതിഷേധിച്ച് ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ പരമ്പരകൾ യുഒഎച്ച് വിദ്യാർത്ഥികൾ പ്രദർശിപ്പിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയുടെ  പ്രദർശനം തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിനെതിരെ പ്രതിഷേധിച്ച് ഹൈദരാബാദ് സർവകലാശാലയിലെ (യുഒഎച്ച്) വിദ്യാർത്ഥികൾ ശനിയാഴ്ച കാമ്പസിൽ സിനിമയുടെ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥി കൂട്ടായ്മയായ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ UoH ചാപ്റ്റർ സംഘടിപ്പിച്ച ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്തിന്റെ പ്രദർശനത്തിൽ 200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. “ഡോക്യുമെന്ററിയെ അപകീർത്തിപ്പെടുത്താൻ സർക്കാർ നഗ്നമായി ശ്രമിക്കുന്നു. സിനിമ ഭരണാധികാരികൾക്ക് രാജ്യത്തിന്റെ കണ്ണാടിയും വൃത്തികെട്ട യാഥാർത്ഥ്യവും കാണിക്കുന്നതിനാൽ അത് വളരെ അരക്ഷിതമായി. സിനിമയുടെ മാത്രമല്ല, എല്ലാവരുടെയും സെൻസർഷിപ്പിനെതിരായ പ്രസ്താവനയായിരുന്നു പ്രദർശനം. ഭരണവ്യവസ്ഥയ്‌ക്കെതിരായ വിമർശന ശബ്ദങ്ങൾ,” ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അംഗം പറഞ്ഞു. ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ) യുടെ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി പരമ്പര ‘India: The Modi Question‘ 2002-ലെ ഗുജറാത്ത് കലാപത്തിൽ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ലക്ഷങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തു, പ്രത്യേകിച്ച് മുസ്ലീം…

അമേരിക്കൻ മലയാളികൾക്ക് അഭിമാന മുഹൂർത്തം

New Red V-Raptor 8K  ഇൽ പൂർണ്ണമായും അമേരിക്കയിൽ നിർമ്മിച്ച മലയാള മ്യൂസിക് ആൽബം,  “മനസ്സിൻ തീരത്ത്” റിലീസിന് തയ്യാറെടുക്കുന്നു.   8K UHD ൽ  ആദ്യത്തെ മലയാള  മ്യൂസിക് ആൽബം പ്രൊഡക്ഷൻ ആണ് ‘മനസ്സിൽ തീരത്ത്’. ടോണി ചിലമ്പത്തിന്റെ വരികൾക്ക് സംഗീതം നൽകി, ആലപിച്ചിരിക്കുന്നത് കണ്ണൂർ ബാബുവാണ്. പ്രജീഷ് വടകര ഗ്രാഫിക്സും, ഏഷ്യാനെറ്റ് യു.എസ്ഐയുടെ വാർത്ത മീഡിയ റപ്രസന്ററ്റീവ്സ്  അലൻ ജോർജ് ഡയറക്ഷൻ നൽകി സിനിമോട്ടോഗ്രാഫിയും എഡിറ്റിംഗ്  ചെയ്ത  “മനസ്സിൻ തീരത്ത്” എന്ന ഈ മ്യൂസിക്  ആൽബത്തിന്റെ പ്രൊഡ്യൂസർ ബിജോയ് മാണി നെടുംപറമ്പിൽ ആണ് . Red V-Raptor 8K  ടെക്നോളജിയിൽ ഹൈ ഏൻഡ് കളർ ഗ്രേഡിങ്സും ഗ്രാഫിക്സും ആണ് ഉപയോഗിച്ചിരിക്കുന്നത്.    “മനസ്സിൻ തീരത്ത്” ഊഷ്മളമായ ഓർമ്മകളെ ഒരു ഓളം പോല അഭ്രപാളികളിൽ പകർത്തിയെടുത്തത് അലൻ ജോർജിന്റെ പ്രത്യേക മികവിന്ന് പ്രീവിയു കണ്ടവർ  അഭിപ്രായപ്പെട്ടു. പായസ് ഒറ്റപ്ലാക്കൽ, ജാനറ്റ് പയേഴ്സ് ,ജേക്ക് മാത്യു തട്ടമറ്റം, ക്രിസ്റ്റീന പായസ്, ജേക്കബ് നെടുംപറമ്പിൽ എന്നിവരാണ് ഈ ആൽബത്തിലെ അഭിനേതാക്കൾ. തിരക്കേറിയ ജീവിതത്തിനിടയിൽ ഇത്ര…

“ലോക്ക്ഡ് ഇൻ”-ന് പ്രവാസി അവാർഡ്

കൊച്ചി: അമേരിക്കയിലെ സിനിമാ പ്രേമികളുടെ ഇടയിൽ വളെരെയധികം അംഗീകാരവും പ്രശസ്തിയും നേടിയതും ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ചതുമായ മലയാള ചലച്ചിത്രം “ലോക്ക്ഡ് ഇൻ” പ്രവാസി കോൺക്ലേവ് പുരസ്‌കാരത്തിന് അർഹമായി. ജനുവരി 7-ന് കൊച്ചി സാജ് എർത്ത് റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെട്ട വർണ്ണാഭമായ ചടങ്ങിൽ “ലോക്ക്ഡ് ഇൻ” നായകൻ ആൽബിൻ ആന്റോ പ്രവാസി കോൺക്ലേവ് ട്രസ്ററ് ചെയർമാൻ അലക്സ് വിളനിലത്തിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികൾ ഒത്തുകൂടിയ “പ്രവാസി മീറ്റ്” ചടങ്ങിലാണ് പുരസ്കാരം നൽകിയത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ആസ്‌ട്രേലിയ, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു. മലയാള ചലച്ചിത്ര രംഗത്ത് വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ വിശദമായി വിശകലനം ചെയ്തതിനു ശേഷമാണ് അവതരണം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും കലാമൂല്യം കൊണ്ടും ഛായാഗ്രഹണം…