പ്രശസ്ത ശാസ്ത്ര, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് “സ്വച്ഛന്ദമൃത്യു.” ദേശീയ അവാർഡ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഒക്ടോബർ അവസാന വാരം എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യും. ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഡോ. സൈനുദീൻ പട്ടാഴി, ജയകുമാർ, കോട്ടയം സോമരാജ്, ഖുറേഷി ആലപ്പുഴ, അഷ്റഫ് നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാല്‍, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ…
Category: CINEMA
മുൻ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടൻ ബാലക്ക് ജാമ്യം അനുവദിച്ചു
എറണാകുളം: മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്ത നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനും ഐപിസി 406 പ്രകാരം മുൻ പങ്കാളിയുമായുള്ള കരാർ ലംഘനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരം നടൻ ബാലയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബാലക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ബാലയും മുൻ ഭാര്യയും നേരത്തെ വാദ പ്രതിവാദങ്ങൾ നടത്തിയിരുന്നു. സമൂഹ മാധ്യമത്തിലൂടെ മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും ബാല നടത്തിയിരുന്നു. ബാലക്കെതിരെ ഇരുവരുടെയും പ്രായപൂർത്തിയാകാത്ത മകളും ബാലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ഭാര്യ നിയമപരമായി ബാലക്കെതിരെ പരാതി നൽകിയത്. ഇന്ന് പുലർച്ചെ എറണാകുളം കടവന്ത്ര പോലീസ് ബാലയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ബാബ സിദ്ദിഖിയുടെ കൊലപാതകം: നടന്‍ സൽമാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി
ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം ബോളിവുഡ് നടന്‍ സൽമാൻ ഖാൻ്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. കാരണം ഈ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തു. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുന്നതിൽ നിന്ന് സൽമാനെ വിലക്കിയിട്ടുണ്ട്, തൽക്കാലം അദ്ദേഹത്തെ കാണരുതെന്ന് അദ്ദേഹത്തിൻ്റെ കുടുംബം അടുത്ത ആളുകളോട് അഭ്യർത്ഥിച്ചു. സിദ്ദിഖും സൽമാനും തമ്മിൽ അഗാധമായ സൗഹൃദമുണ്ടായിരുന്നു, ഈ സംഭവത്തിന് ശേഷം അത് പുതിയ വഴിത്തിരിവിലാണ്. മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകം ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചു. ഈ കൊലപാതകത്തിന് ശേഷം ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ പേര് പുറത്ത് വന്നതോടെ സൽമാൻ ഖാൻ്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നതിൽ നിന്ന് സൽമാനെ വിലക്കിയിട്ടുണ്ട്. ഇതുകൂടാതെ, സൽമാനെ കാണാൻ തൽക്കാലം ആരും വരരുതെന്ന് ഖാൻ കുടുംബം തങ്ങളുടെ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പ്രത്യേക അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം…
നടിക്കെതിരായ വാട്സ്‌ആപ്പ് രേഖകള്‍ ഇന്ന് നടൻ സിദ്ദീഖ് പോലീസിന് കൈമാറും
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ സിറ്റി കണ്‍ട്രോള്‍ റൂമിലാണ് ഹാജരാകേണ്ടത്. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ സിദ്ദീഖിൽ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തിൽ യുവനടിയുടെ പരാതിയിൽപ്പറയുന്ന കാര്യങ്ങളെ സിദ്ദീഖ് പൂർണമായി തള്ളിയിരുന്നു. നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നുമാണ് സിദ്ദീഖ് മൊഴി നൽകിയത്. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന മാസ്‌കോട്ട് ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്നും വാദിച്ചിട്ടുണ്ട്. നടിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ടെന്നും സിദ്ദീഖ് അറിയിച്ചിരുന്നു. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ സിദ്ദീഖിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വിട്ടയയ്ക്കുകയാണ് അന്വേഷണസംഘം…
സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവർക്കെതിരെ കേസ്
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സിനിമ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവര്‍ക്കും നടനും ബീനാ ആന്റണിയുടെ ഭര്‍ത്താവുമായ മനോജിനുമെതിരെ കേസ്. നെടുമ്പാശ്ശേരി പൊലീസ് ആണ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി. ഈ പരാതിയിന്മേലാണ് പൊലീസിന്റെ നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്. ബീന ആന്‍റണിയുടെ ഭര്‍ത്താവ് മനോജിന്‍റെ ഒരു വീഡിയോയ്ക്ക് മറുപടിയായി ബീന ആന്‍റണിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ ആലുവ സ്വദേശിയായ നടി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബീന ആന്‍റണിയും പരസ്യ പ്രതികരണം നടത്തിയിരുന്നു. 33 വര്‍ഷമായി താന്‍…
‘തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖം മറയേക്കണ്ട ആവശ്യമില്ല; മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കണമെന്ന് പ്രയാഗ മാര്‍ട്ടിനോട് താന്‍ പറഞ്ഞു: സാബു മോന്‍
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പങ്കെടുത്ത താരങ്ങളില്‍ പ്രയാഗയുടെ പേരും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് വിളിപ്പിച്ചത് പ്രകാരം ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പ്രയാഗ മാര്‍ട്ടില്‍ എത്തിയത്. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം പ്രയാഗ മറുപടിയും പറഞ്ഞിരുന്നു. പ്രയാഗയ്‌ക്കൊപ്പം നടന്‍ സാബു മോനും എത്തിയിരുന്നു. പ്രയാഗയ്ക്ക് നിയമസഹായം നല്‍കുന്നതിന് വേണ്ടിയാണ് താന്‍ എത്തിയതെന്ന് സാബുമോന്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് സാബു മോന് നേരെ വന്നത്. ഇപ്പോഴിതാ വിമര്‍ശനങ്ങളെ എല്ലാം തള്ളിയിരിക്കുകയാണ് സാബു മോന്‍. പ്രയാഗയ്‌ക്കൊപ്പം വന്നതിനെ കുറിച്ചും സാബുമോന്‍ പറയുന്നു. സാബുമോന്റെ വാക്കുകള്‍: ‘തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച് ഓടിരക്ഷപ്പെടരുതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രയാഗയോട് താനാണ് പറഞ്ഞത്. രജനീകാന്തിനൊപ്പം അഭിനയിച്ച വേട്ടൈയാന്റെ റിലീസിനിടെ നടി പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന്…
മലയാള നടൻ ടി പി മാധവൻ അന്തരിച്ചു
കൊല്ലം: മലയാള നടൻ ടി പി മാധവൻ അന്തരിച്ചു. ഇന്ന് (ഒക്ടോബർ 9, ബുധനാഴ്ച) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റുകളുടെ (അമ്മ) ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 600 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷമായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമ ജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ അദ്ദേഹത്തിന് അവിടെവച്ച് പക്ഷാഘാതം സംഭവിക്കുകയും ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്‌തു. ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ അദ്ദേഹത്തെ തിരികെ നാട്ടിലേക്ക് അയച്ചു. 2016 ഫെബ്രുവരി 28 നാണ് അദ്ദേഹം ഗാന്ധിഭവനില്‍ എത്തുന്നത്. ഗാന്ധിഭവനില്‍ നിന്നുള്ള ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തിരുന്നു.…
വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാ മണിയും മമിതാ ബൈജുവും; ദളപതി 69ന് തുടക്കമായി
ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, നരേൻ,ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ…
‘കിരീടം’ സിനിമയിലെ കീരിക്കാടന്‍ ജോസ് (മോഹന്‍രാജ്) അന്തരിച്ചു
കൊച്ചി: നടന്‍ മോഹന്‍രാജ് അന്തരിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കഠിനംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി ശാരീരിക അവശതകളെ തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. സംസ്‌കാരെ നാളെ നടക്കും. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് മോഹന്‍രാജ്. കിരീടം എന്ന സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയ വേഷമാണ്. അദ്ദേഹം പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കഠിനംകുളത്തെ വീട്ടിൽ വെച്ച് വൈകിട്ട് 3 മണിയോടെയായിരുന്നു അന്ത്യം. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍രാജ്, കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനനിയിച്ചിട്ടുള്ള മോഹന്‍രാജ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു. 1988 ല്‍…
നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ച നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും. അതിനായി അന്വേഷണ സംഘത്തിന്റെ നോട്ടീസിനായി കാത്തിരിക്കാതെ ഇന്നുതന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിയമോപദേശം. പരാതിക്കാരിക്ക് ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതിയിൽ നടത്തിയ വാദം ശരിവെക്കുന്ന തെളിവുകൾ ശേഖരിച്ച് നൽകാനും നിർദ്ദേശമുണ്ട്. കൃത്യമായ തെളിവുകൾ ലഭിച്ചാൽ ഇന്നുതന്നെ അന്വേഷണ സംഘത്തിന് മുന്നിലെത്തും. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതി നടത്തിയ വിമർശനങ്ങളാണ് സിദ്ദിഖിന് ആത്മവിശ്വാസം. പരാതിയിൽ പറയുന്ന ആരോപണങ്ങളിൽ സിദ്ദിഖിനെതിരെ കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരിക്കെതിരായ തെളിവുകൾ ശേഖരിക്കുക സിദ്ദിഖിന് വെല്ലുവിളിയാകും. രണ്ടാഴ്ച സമയമാണ് അന്വേഷണ സംഘത്തിന്‍റെ മുന്നിലുള്ളത്. ഈ സമയത്തിനുള്ളിൽ ബലാത്സംഗക്കേസില്‍ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. സുപ്രിംകോടതി…