ഫിലഡൽഫിയ: “ഇത് നമ്മുടെയെല്ലാം ദൗത്യം” (It is Everyone’s Business) എന്ന ആശയത്തെ മുൻ നിർത്തി, ഫ്രൊഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണിജോസഫ് കുന്നേൽ, മധു കൊട്ടാരക്കര എന്നിവർ വിശിഷ്ടാതിഥികളായ, “ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരളം- ദിനോത്സവം”, നവംബർ 9 ശനിയാഴ്ച്ച, ഫിലഡൽഫിയയെ, മലയാള സാംസ്കാരിക ഭൂപടത്തിൽ തങ്കക്കുറിയണിയിച്ചു. വൈകുന്നേരം 4 മണിമുതൽ 8 മണിവരെയായായിരുന്നു മുഖ്യ ആഘോഷങ്ങൾ. ” കവിയൂർ പൊന്നമ്മ സ്മാരക ഹാൾ” എന്നു പേരിട്ട ഓഡിറ്റോറിയത്തിലും, “രത്തൻ റ്റാറ്റാ ലെക്ചർ ഹാൾ’ എന്ന വേദിയിലുമാണ് ആഘോഷങ്ങൾ നടന്നത്. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളീ സംഗമ വേദിയായ മയൂരാ റസ്ടോറൻ്റ് കേന്ദ്രീകരിച്ചായിരുന്നു പ്രോഗ്രാമുകൾ. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലെ പങ്കാളിത്ത സംഘടനകൾ ഒരുമിച്ചാണ് “ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരളം- ദിനോത്സവം” ആഘോഷിച്ചത്. ഫ്രൊഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണിജോസഫ് കുന്നേൽ, മധു കൊട്ടാരക്കര, അഭിലാഷ് ജോൺ…
Category: AMERICA
2,645 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് 36 കാരിയായ അമേരിക്കൻ യുവതി ലോക റെക്കോർഡ് തകർത്തു
2014-ൽ സ്വന്തം റെക്കോർഡ് മറികടന്ന് 2,645 ലിറ്റർ മുലപ്പാൽ ദാനം ചെയ്തുകൊണ്ട് ആലീസ് ഓഗ്ലെട്രി എന്ന യുവതി പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. ഈ മഹത്തായ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് മാസം തികയാത്ത കുഞ്ഞുങ്ങളെയാണ് അവര്‍ സഹായിച്ചത്. ആലിസ് ഇതെല്ലാം ചെയ്തത് ഒരു രോഗാവസ്ഥയുമില്ലാതെയാണെന്നതാണ് അത്ഭുതം. എന്താണ് അവരുടെ വിജയരഹസ്യം?, പാൽ ദാനം ചെയ്യാനുള്ള പ്രചോദനം അവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു? അതറിയാന്‍ മുഴുവൻ വാര്‍ത്തയും വായിക്കുക! ടെക്സാസ്: ടെക്സാസിൽ നിന്നുള്ള ആലീസ് എന്ന യുവതി ഒഗ്ലെട്രി മുലപ്പാൽ ദാനത്തിൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു. 2,645.58 ലിറ്റർ മുലപ്പാലാണ് അവര്‍ നോര്‍ത്ത് ടെക്സസിലെ മദേഴ്സ് മില്‍ക്ക് ബാങ്കിലേക്ക് സംഭാവന ചെയ്തത്. 2014 ൽ 1,569.79 ലിറ്റർ സംഭാവന ചെയ്ത അവര്‍ ഇപ്പോള്‍ അവരുടെ തന്നെ റെക്കോര്‍ഡാണ് തകര്‍ത്തത്. ഈ നേട്ടം വ്യക്തിപരമായ വിജയം മാത്രമല്ല,…
അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന് പ്രഖ്യാപിച്ച നിയുക്ത പ്രസിഡന്റ് ട്രംപിന് പൂര്‍ണ്ണ പിന്തുണയുമായി വിവേക് രാമസ്വാമി
വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പദ്ധതിക്ക് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പൂർണ പിന്തുണ അറിയിച്ചു. രാജ്യത്തെ നിയമപരമായ കുടിയേറ്റ സംവിധാനം തകർന്നിരിക്കുന്നു. നിയമം ലംഘിച്ച് അമേരിക്കയിലേക്ക് കുടിയേറിയവർക്ക് ഇവിടെ തുടരാൻ അവകാശമില്ലെന്നും തിരികെ പോകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിൽ പ്രവേശിച്ചിട്ടും രാജ്യത്ത് സ്ഥിരതാമസമാക്കാൻ കഴിയാത്തവരെയും കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തണം. അങ്ങനെ ചെയ്യുന്നത് ലോകത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തലായിരിക്കും. അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നത് സർക്കാർ അവസാനിപ്പിച്ചാൽ ആളുകൾ സ്വയം പലായനം ചെയ്യുന്നതും നിങ്ങൾ കാണുമെന്നും വിവേക് രാമസ്വാമി പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. അതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യവും. കുടുംബാംഗങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ വ്യത്യസ്‌തമായി വോട്ടു ചെയ്‌ത ആളുകള്‍ക്ക് തിരികെ ഒരു സ്ഥലത്ത് ഒരുമിച്ചിരിക്കാനും, എല്ലാത്തിനും…
മണ്ണാങ്കട്ടയും പൊന്നാങ്കട്ടയും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
മണ്ണാങ്കട്ടയായെങ്ങോ കിടന്നോരെന്നെയൊരു പൊന്നാങ്കട്ടയായ്, തങ്കക്കട്ടയായ് മാറ്റി കാലം! കാലത്തിൻ അദൃശ്യമാം മാന്ത്രിക ഹസ്തങ്ങളെൻ കോലമേ മാറ്റി തന്റെ ശിൽപ്പ ചാതുരി കാട്ടി! അജ്ഞാന തിമിരാന്ധ,നായി ഞാൻ അലയുമ്പോൾ വിജ്ഞാന പ്രഭ ചൊരിഞ്ഞു ജ്വലനാക്കിയെന്നെ! നന്മതിന്മകൾ, അതിൻ അന്തരം, പരിണാമം കർമ്മത്തിലധിഷ്ഠിതമെന്നെന്നെ പഠിപ്പിച്ചു! അതിലെൻ വ്യക്തിത്വവും ദൃശ്യമായ് സമ്പൂർണ്ണമായ് അതിലൂടല്ലോ ഞാനീ ലോകത്തെ അറിഞ്ഞതും! കർമ്മത്തിൻ, സനാതന ധർമ്മത്തിൻ വൈശിഷ്ട്യവും മർമ്മമാം മനുഷ്യത്വ ഭാവവും ഗുണങ്ങളും! പർവ്വത സമാനമാം ആത്മാഭിമാനം സർവ്വം പാർവ്വണ ബിംബം പോലെ ദൃഷ്ടിഗോചരമായി! സർവ്വദാ ഭഗവാനിൽ ലിനമാം സമചിത്തം സർവ്വവും കാലാന്തരേ, പ്രത്യക്ഷ സത്യങ്ങളായ്! അവിശ്വസനീയമായ്, തോന്നും പോലെന്നുള്ളിലെ കവിയും, ലേഖകനും തുല്യമായ് പ്രകടമായ്! വാഗ്ദേവതയുടെ നിർല്ലോഭ കടാക്ഷവും നിർഗ്ഗുണൻ ഭഗവാന്റെ നിസ്തുല കാരുണ്യവും, സർവ്വവും സമന്വയിച്ചാത്മാഭിമാനം തോന്നും ഗർവ്വമേയേശാ പൊന്നാങ്കട്ടയായ് മാറ്റി, യെന്നെ! ആത്മവിശ്വാസം ഒപ്പം അശ്രാന്ത പരിശ്രമം ആത്മീയ, മെല്ലാം പൊന്നാങ്കട്ട…
ത്രിയേക ദൈവത്തിൽ പ്രകടമാകുന്ന ഐക്യം സഭകൾ മാതൃകയാക്കണം: റവ. രജിവ് സുകു
ഡാളസ്: പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന തൃത്വത്തിൽ പ്രകടമാകുന്ന ഐക്യം മനുഷ്യസമൂഹവും അതിലൂടെ സഭകളും മാതൃകയായി സ്വീകരിക്കുമ്പോൾ സഭൈക്യത്തെ കുറിച്ച് ദൈവം നമ്മിൽ നിന്ന് എന്ത് ആഗ്രഹിക്കുവോ അത് പൂർത്തീകരിക്കപ്പെടുമെന്നു വേദപുസ്തക പണ്ഡിതനും കൺവെന്ഷൻ പ്രാസംഗീകനുമായ സി.എസ്.ഐ കോൺഗ്രഗേഷൻ ഓഫ് ഡാളസ് വികാരി റവ രജിവ് സുകുഅച്ചൻ ഉദ്‌ബോദ്ധിപ്പിച്ചു . നവംബർ 10 ഞായറാഴ്ച രാവിലെ മാർത്തോമ സി.എസ്.ഐ, സി.എൻ.ഐ സഭകൾ സഭൈക്യ പ്രാർത്ഥന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ”സഭകളുടെ ഐക്യം ദൈവരാജ്യ സാക്ഷ്യത്തിനായി” എന്ന വിഷയത്തെ കുറിച്ച് ധ്യാന പ്രസംഗം നടത്തുകയായിരുന്നു റവ രജീവ് സുകു അച്ചൻ. വ്യത്യസ്ത ചരിത്രവും പാരമ്പര്യവും അനുഷ്ഠാനങ്ങളും ഉള്ള സഭകൾ ഐക്യത്തിന്റെ ആത്മാവിൽ സമൂഹത്തിൽ സാക്ഷ്യം നിർവഹിക്കുവാൻ വിളിക്കപ്പെട്ടിരുന്ന എന്ന് മനസ്സിലാക്കി സഭയിലും സമൂഹത്തിലും ഐക്യം പ്രകടവും സജീവവുമാക്കണം. സഭകൾ…
സുരക്ഷ, സുരക്ഷിതത്വം, ഭാവി എന്ന വിഷയത്തിൽ സെമിനാർ ഫിലഡൽഫിയയിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ
വാഷിംഗ്‌ടൺ ഡി.സി: ഫിലഡൽഫിയയിലെ മാസ്ചർ സ്ട്രീറ്റിലുള്ള സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ “സുരക്ഷ, സുരക്ഷിതത്വം, ഭാവി” എന്ന വിഷയത്തിൽ വിവരപരിപാടിയായ സെമിനാർ സംഘടിപ്പിച്ചു. ഫിലഡൽഫിയ പൊലീസ് ഡിപ്പാർട്ട്മെന്റിലെ സാർജന്റ് ബ്ലെസൺ മാത്യു ഗസ്റ്റ് സ്പീക്കറായി പങ്കെടുത്ത ഈ സെമിനാർ, ദൈനംദിന മര്യാദകളും അടിസ്ഥാന സുരക്ഷാ നടപടികളുമെക്കുറിച്ച് പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലൂടെയാണ് ശ്രദ്ധ നേടിയത്. സാർജന്റ് മാത്യു, സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്ററാക്ടീവ് ചോദ്യോത്തര സെഷനിലൂടെ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകി വിവിധ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവച്ചു. സെമിനാർ റവ. ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ നേതൃത്വത്തിൽ നടന്നു. സാർജന്റ് മാത്യുവിനെ ദീപ്തമായ വരവേൽപ്പിനൊപ്പം ഫാ. ജോൺസൺ സ്വാഗതം ചെയ്തു. സെമിനാർ സമാപന പ്രസംഗത്തിലൂടെ ഡേവിഡ് ഈപ്പൻ സാർജന്റ് മാത്യുവിന്റെ സാന്നിദ്ധ്യത്തിലും ഉൾക്കാഴ്ചകളിലും നന്ദി അറിയിച്ചു. പരിപാടിയുടെ ഭാഗമായ്, മിസ് ജൈസലിൻ ഫിലിപ്പ് ഒരു ഗാന0…
ഡാളസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ശ്രേഷ്ഠ കാതോലിക്കാ ബാവാ അനുശോചന സമ്മേളനം നവംബർ 11നു
ഡാളസ്: കാലം ചെയ്ത മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുവനായി കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിന്റെ നേതൃത്വത്തിൽ നവംബർ 11 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒരു അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു മലങ്കര യാക്കോബായ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ആർച്ച് ബിഷപ് അഭിവന്ദ്യ എൽദോ മോർ തിത്തോസ് തിരുമേനി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.KECF ന്റെ ഈ അനുശോചന സമ്മേളനത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി റവ.ഫാ.പോൾ തോട്ടക്കാട് (പ്രസിഡന്റ് ) ഷാജി എസ്. രാമപുരം (ജനറൽ സെക്രട്ടറി ) എന്നിവർ അറിയിച്ചു Meeting ID : 833 7655 7118 password : 1234 KECF
ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് റിട്ടയേർഡ് മലയാളി ഉദ്യോഗസ്ഥ കുടുംബ സംഗമം
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം വിരമിച്ച എല്ലാ മലയാളികളുടെയും ഒരു കുടുംബ സംഗമം 2024 നവംബർ 15 വെള്ളിയാഴ്ച ഉച്ചക്ക് 12:00 മണിക്ക് ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് ഇന്ത്യൻ റസ്റ്റോറന്റിൽ വച്ച് സംഘടിപ്പിക്കുന്നു. വിരമിച്ചവര്‍ക്ക് തമ്മിൽ കാണാനും, പരിചയം പുതുക്കാനും, കുറച്ചു സമയം സന്തോഷകരമായി ചെലവഴിക്കാനുമൊക്കെ ഈ സംഗമം ഉപകരിക്കും എന്ന് മുഖ്യ സംഘാടകനായ പോൾ കറുകപ്പിള്ളില്‍ അറിയിച്ചു. ഇതൊരു അറിയിപ്പായി കണക്കാക്കണമെന്നും ഈ സംഗമത്തില്‍ സഹൃദയം പങ്കെടുക്കണമെന്നും സര്‍വ്വീസില്‍ നിന്ന് വിരമിച്ച എല്ലാവരോടും അദ്ദേഹം അഭ്യർത്ഥിച്ചു. പങ്കെടുക്കാൻ താത്പര്യമുള്ളവർ നവംബർ 12-ാം തീയതിക്കുള്ളില്‍ വിവരം അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഈ സംഗമത്തിന്റെ വിശദവിവരങ്ങൾക്ക് താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്. പോൾ കറുകപ്പിള്ളില്‍ (845) 553 5671 മാത്തുക്കുട്ടി ജേക്കബ് (914) 907 6318 വർഗീസ് ലൂക്കോസ് (516) 263 8289 റിപ്പോര്‍ട്ട്:…
ട്വിസ്റ്റ് ടു നെസ്റ്റ് സോഷ്യൽ ക്ലബ്ബുകൾ ! (കവിത): ജയൻ വർഗീസ്
കാറൽ മാർക്സിൻ മനസ്സിൽ വിരിഞ്ഞത് കമ്യൂണിസ്റ്റു മതം ! ചൂഷക വർഗ്ഗ കുരുതിയിലാ മത പൂജ നടക്കുന്നു ! ചോരയിൽ മാനവ സ്വർഗ്ഗം പണിയുവ- തേതൊരു മണ്ട മതം ? ആരുടെ ജീവിത വേദന മാറ്റും ക്രൂരം മനുഷ്യ മതം ? പൊട്ടിച്ചെറിയാൻ ചങ്ങല പണിയും വ്യക്തികൾ വേണ്ടിനി മേൽ ! വ്യക്തിയിൽ നിന്നു തുടങ്ങണമെന്തും വ്യക്തികൾ മനുഷ്യ കുലം ! വിപ്ലവമെന്നത് മറ്റൊരുവൻ മേൽ ശക്തി വിതച്ചല്ലാ സ്വത്വം ഭാഗി – ച്ചൊരു പിടി യവനും സ്വത്തായ് നൽകുമ്പോൾ ! അപരൻ കരളിൻ ചെറുകിളി കുറുകൽ അത് നിൻ സംഗീതം അവനെക്കരുതാ- നവസരമെന്നാൽ അത് നിൻ സായൂജ്യം !
ഗാസയിൽ നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ട്രംപ്
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി സംസാരിച്ച ഫലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ്, സമാധാനം കൈവരിക്കുന്നതിന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും ഫോണ്‍ സംഭാഷണം നടത്തിയത്. ഈ ആഴ്ച ആദ്യം നടന്ന തിരഞ്ഞെടുപ്പ് വിജയത്തില്‍ ട്രംപിന് അഭിനന്ദനങ്ങൾ അറിയിച്ച അബ്ബാസിനോട് ട്രംപ് ഇക്കാര്യം പറഞ്ഞതായി അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫയാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. ജനുവരി 20ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കും. അന്താരാഷ്‌ട്ര നിയമസാധുതയിൽ അധിഷ്‌ഠിതവും സമഗ്രവുമായ സമാധാനം കൈവരിക്കാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്ന് അബ്ബാസ് ട്രംപിനോട് പറഞ്ഞു. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ട്രംപ് അബ്ബാസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തു. അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ…