ന്യൂയോർക്ക് :ആദ്യമായി, ന്യൂമോകോക്കൽ വാക്സിൻ എടുക്കേണ്ടവരുടെ ശുപാർശ ചെയ്യപ്പെടുന്ന പ്രായം ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻ്റർസ് 65ൽ നിന്ന് 50 ആയി കുറച്ചിട്ടുണ്ട്. “ന്യൂമോകോക്കൽ വാക്സിനേഷനുള്ള പ്രായം കുറയ്ക്കുന്നത്, അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്ന പ്രായത്തിൽ ന്യൂമോകോക്കൽ രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ കൂടുതൽ മുതിർന്നവർക്ക് അവസരം നൽകുന്നു,” സിഡിസി പ്രസ്താവനയിൽ പറഞ്ഞു. ഫ്ലൂ ഷോട്ടും ന്യുമോണിയ വാക്സിനും അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. “ന്യുമോണിയ, മെനിഞ്ചൈറ്റിസ്, രക്തപ്രവാഹത്തിലെ അണുബാധകൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്കും ന്യൂമോകോക്കൽ ബാക്ടീരിയ കാരണമാകും, കൂടാതെ പ്രായമായവർക്ക് ന്യൂമോകോക്കൽ രോഗത്തിനുള്ള സാധ്യത കൂടുതലാണ്.” സിഡിസിയുടെ കണക്കനുസരിച്ച്, യുഎസിലുടനീളം, പ്രത്യേകിച്ച് കുട്ടികളിൽ മൈകോപ്ലാസ്മ ന്യുമോണിയ ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധകൾ വർദ്ധിക്കുന്നതിനാലാണ് ബുധനാഴ്ചത്തെ ശുപാർശ. മിക്ക കേസുകളിലും മുതിർന്ന കുട്ടികളും കൗമാരക്കാരും ഉൾപ്പെട്ടിരുന്ന മുൻ വർഷങ്ങളിൽ നിന്നുള്ള മാറ്റത്തെ ഇത്…
Category: AMERICA
യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിൽ വിജയിച്ചു
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയില്‍ വിജയിച്ചു. ജോർജിയ ഉൾപ്പെടെയുള്ള ആദ്യത്തെ ആറ് സംസ്ഥാനങ്ങളിൽ 5:30 ന് വോട്ടെടുപ്പ് അവസാനിച്ചു. ആദ്യ ഫലസൂചനകൾ വന്നുതുടങ്ങുമ്പോൾ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നിലവിലെ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെക്കാൾ ബഹുദൂരം മുന്നിലാണ്. റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ ഇന്ത്യാനയിൽ ട്രംപ് വിജയിക്കുകയും കമല ഹാരിസ് വെർമോണ്ടിനെ പിടിച്ചെടുക്കുകയും ചെയ്‌തതോടെ തുടക്കത്തിൽ അത്ഭുതങ്ങളൊന്നും തന്നെ കാണാനിടയായില്ല. അതേസമയം പോളിങ് സ്‌റ്റേഷനുകളിൽ നിരവധി വ്യാജ ബോംബ് ഭീഷണികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് ജോർജിയ ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ വോട്ടിങ് തടസപ്പെടുത്തി. റഷ്യയിൽ നിന്നാകാം ഈ വ്യാജ ഭീഷണികൾ ഉണ്ടായതെന്ന് എഫ്ബിഐയും പ്രാദേശിക അധികാരികളും പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രമായ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ വഞ്ചന നടന്നുവെന്ന് ട്രംപ് സമൂഹ മാധ്യമമായ എക്‌സിലൂടെ പറഞ്ഞു. എന്നാൽ, ഈ…
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2024: രക്തച്ചൊരിച്ചിലും അക്രമവും ഉണ്ടാകാന്‍ സാധ്യത!
തിരഞ്ഞെടുപ്പ് പിരിമുറുക്കങ്ങൾക്കിടയിൽ, അക്രമത്തിൻ്റെയും അശാന്തിയുടെയും ഭയം അമേരിക്കയിൽ വർദ്ധിച്ചുവരികയാണ്. ഇന്ന് നടക്കുന്ന വോട്ടെടുപ്പിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി ഉൾപ്പെടെ രാജ്യത്തുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും വൈറ്റ് ഹൗസിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2020 പോലെയുള്ള അക്രമ സംഭവങ്ങൾ ഇത്തവണയും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാജ്യത്ത് അക്രമത്തിനും ആഭ്യന്തരയുദ്ധത്തിനും സാധ്യതയുണ്ടെന്ന് അടുത്തിടെ നടന്ന ഒരു സർവേ വെളിപ്പെടുത്തുന്നു. വാഷിംഗ്ടണ്‍: അമേരിക്കയിൽ 2024 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിരിമുറുക്കവും അക്രമത്തെക്കുറിച്ചുള്ള ഭയവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന് (നവംബർ 5 ന്) രാജ്യത്തുടനീളം നടന്നു. ഇത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വൈറ്റ് ഹൗസിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തന്നെയുമല്ല, അവിടെ ലോക്ക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്. 2020 ലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അക്രമ സംഭവങ്ങൾ അരങ്ങേറിയത് ജന…
ഖാലിസ്ഥാൻ ഭീകരർ അമേരിക്കയില്‍ ഗുരുതരമായ ഭീഷണിയായി മാറും; അവരെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്: ട്രംപ്
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ വിജയം ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കൻ ഹിന്ദു സംഘടനയുടെ നേതാവ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസിന് പാക്കിസ്താനോടാണ് അനുഭാവമെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിൽ, ട്രംപിൻ്റെ വിജയത്തെ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് പ്രധാനമാണെന്ന് സംഘടന വിശേഷിപ്പിച്ചു, അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. വാഷിംഗ്ടണ്‍: അമേരിക്കയിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഖാലിസ്ഥാൻ ഭീകരതയുടെ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഖാലിസ്ഥാൻ ഭീകരർ അമേരിക്കയിൽ തങ്ങളുടെ പ്രവർത്തനം തുടരുകയാണെങ്കിൽ, അവർ ഗുരുതരമായ ഭീഷണിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ പല ഹിന്ദു സംഘടനകളും ഖാലിസ്ഥാനി ഘടകങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും അവരെ തടയാൻ ആവശ്യപ്പെടുകയും ചെയ്യുന്ന സമയത്താണ് ട്രംപിൻ്റെ ഈ പ്രസ്താവന. അമേരിക്കയിൽ വർധിച്ചുവരുന്ന ഖാലിസ്ഥാൻ ഭീകരരുടെ പ്രവർത്തനങ്ങൾ അവഗണിക്കാനാവില്ല.…
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്-2024: ഫലങ്ങൾ എപ്പോൾ പ്രഖ്യാപിക്കും?
വാഷിംഗ്ടണ്‍: അമേരിക്കന്‍ പൗരന്മാരായ സമ്മതിദായകര്‍ ഇന്ന് നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. അടുത്ത യുഎസ് പ്രസിഡൻ്റിനെ തീരുമാനിക്കാനുള്ള മത്സരം കടുത്ത പോരാട്ടമായി മാറിയിരിക്കുകയാണിപ്പോള്‍. 95 ഇലക്ടറൽ കോളേജ് വോട്ടുകൾ കൂട്ടായി കൈവശം വച്ചിരിക്കുന്ന ഏഴ് നിർണായക സ്വിംഗ് സ്റ്റേറ്റുകളിൽ നിന്നുള്ള ഫലങ്ങളെയാണ് ഫലം ആശ്രയിക്കുന്നത്. വിജയം അവകാശപ്പെടാൻ ആവശ്യമായ 270 വോട്ടുകൾ ആർക്കാണെന്ന് ഈ സംസ്ഥാനങ്ങള്‍ നിർണ്ണയിക്കും. ഫലങ്ങളുടെ സമയം വ്യത്യാസപ്പെടും. കാരണം, ഈ സംസ്ഥാനങ്ങളിൽ ചിലത് അവയുടെ എണ്ണം ഉടനടി പുറത്തുവിട്ടേക്കാം, മറ്റുള്ളവയ്ക്ക് ദിവസങ്ങൾ എടുത്തേക്കാം. ഉദാഹരണത്തിന്, 2020 ലെ തിരഞ്ഞെടുപ്പിൽ, ജോർജിയയുടെ ഫലം അന്തിമമാക്കാൻ ഏകദേശം 16 ദിവസമെടുത്തു. അതേസമയം, വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം അരിസോണ രാവിലെ ഫലം പുറത്തുവിട്ടു. 2024-ലും ഈ വ്യതിയാനം വീണ്ടും പ്രതീക്ഷിക്കുന്നു. രണ്ട് സ്ഥാനാർത്ഥികളും തങ്ങളുടെ അന്തിമ പ്രചാരണ ശ്രമങ്ങൾ പെൻസിൽവാനിയയില്‍ കേന്ദ്രീകരിച്ചത് ഒരു പ്രധാന യുദ്ധഭൂമി എന്ന…
അമേരിക്കൻ മിഷനറി കൊല്ലപ്പെട്ട കേസിൽ ഭാര്യയെ അറസ്റ്റ് ചെയ്തു
ഡെട്രോയിറ്റ് :അംഗോളയിൽ അമേരിക്കൻ മിഷനറി കൊല്ലപ്പെട്ട കേസിൽ ഭാര്യയെ അറസ്റ്റ് ചെയ്തതായി ദമ്പതികളുടെ സഭ അറിയിച്ചു. ജാക്കി ഷ്രോയർ (44) തൻ്റെ ഭർത്താവ് ബ്യൂ ഷ്രോയറിനെ (44) കൊലപ്പെടുത്തിയതായി ഉദ്യോഗസ്ഥർ ആരോപിക്കുന്നു, ഡെട്രോയിറ്റ് ആസ്ഥാനമായുള്ള ലേക്സ് ഏരിയ വൈൻയാർഡ് ചർച്ച് പാസ്റ്റർ ട്രോയ് ഈസ്റ്റൺ പ്രസ്താവനയിൽ പറഞ്ഞു.ജാക്കി ഷ്രോയറിനെ കസ്റ്റഡിയിലെടുത്തതായും ഈസ്റ്റൺ കൂട്ടിച്ചേർത്തു. “ഇത് സങ്കൽപ്പിക്കാനാവാത്തതാണ്”ഞാൻ വളരെ ഖേദിക്കുന്നു ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളില്ല. ബ്യൂ ഷ്രോയറുടെ മരണത്തിൽ തങ്ങൾക്ക് ഹൃദയം തകർന്നുവെന്നും ഭാര്യയുടെ പങ്കാളിത്തത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടലും തകർന്നുവെന്നും .മാധ്യമശ്രദ്ധ പ്രതീക്ഷിക്കണമെന്നും അന്വേഷകരെ സഹായിക്കാനും അതിലെ അംഗങ്ങളുടെ ആവശ്യങ്ങളോട് സഹകരിക്കുന്നതിനും സഭ തയ്യാറാണെന്നും ചർച്ച് പാസ്റ്റർ ട്രോയ് ഈസ്റ്റൺ പ്രസ്താവനയിൽ പറയുന്നു SIM എന്ന ഓർഗനൈസേഷൻ വഴി അവരുടെ അഞ്ച് കുട്ടികളുമായി ദീർഘകാല മിഷനറിമാരായി ഷ്രോയേഴ്സ് മൂന്ന് വർഷം മുമ്പ് അംഗോളയിലേക്ക് മാറിയത്. “ഇക്കാര്യത്തിൽ അന്വേഷണത്തിൽ ശ്രദ്ധ…
ഡോ. നവീൻ മാഞ്ഞൂരാൻ എഎസ്എം ഇന്റർനാഷണൽ പ്രസിഡന്റ് ആയി നിയമിതനായി
ഫ്‌ളോറിഡ: നാനോ ടെക്നോളജി സെമി കണ്ടക്ടർ മേഖലകളിലെ എൻജിനിർമാരുടെയും ശാസ്ത്രഞൻമാരുടെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായ (ASM INTERNATIONAL) എ എസ് എം ഇന്റർനാഷനലിന്റെ തലപ്പത്തേയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി യുവാവ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അമേരിക്കൻ മലയാളികളുടെ അഭിമാനം, കൊച്ചി സ്വദേശിയായ ഡോ. നവീൻ മാഞ്ഞൂരാൻ ഈ തിരഞ്ഞെടുപ്പിലൂടെ വാനോളും ഉയർത്തിരിക്കുകയാണ്. ഈ സംഘടനയുടെ സീനിയർ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചുവരുകയായിരുന്ന ഡോ. മാഞ്ഞൂരാൻ ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ ഇൻഡ്യാക്കാരനും ആദ്യ മലയാളിയുമാണ്. ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ താമസക്കാരനായ ഇദ്ദേഹം ഗ്ലോബൽ ടെക്നോളജി ആൻഡ് റിസേർച് കമ്പനിയായ സോൾവിൻറെ ചെയർമാനാണ്. 12 പേറ്റന്റുകൾ സ്വന്തമായുള്ള ഡോ. നവീൻ, 12 പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഇന്ത്യയിൽ തെലുങ്കാന NIT യിൽ നിന്നും ബിരുദം കരസ്ഥമാക്കി അമേരിക്കയിലേയ്ക്ക് ചേക്കേറിയ ഡോ. മാഞ്ഞൂരാൻ, യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡയിൽനിന്നും മെറ്റീരിയൽ സയൻസിൽ ബിരുദാനന്തര…
ഫൊക്കാന വീണ്ടും പിളര്‍ന്നു!: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ഇന്റര്‍നാഷണല്‍ നിലവില്‍ വന്നു; പ്രവർത്തനോദ്ഘാടനം നവംബര്‍ 9 ശനിയാഴ്ച ന്യൂയോര്‍ക്കില്‍
ന്യൂയോർക്ക്: അമേരിക്കൻ മലയാളി സംഘടനകളുടെ മാതൃസംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA) വീണ്ടും പിളര്‍ന്നു. സംഘടനയെ ലോകമെമ്പാടും വ്യാപിപ്പിക്കുവാൻ തയ്യാറെടുത്ത് സണ്ണി മറ്റമനയുടെയും ഡോ. കലാ ഷഹിയുടെയും നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സംഘടനയായി രൂപമാറ്റം വരുത്തി, Federation of Kerala Associations in North America, International എന്ന പേരിലായിരിക്കും ഇനി ഫൊക്കാന അറിയപ്പെടുന്നത്. ഏതാനും വർഷങ്ങളായി സംഘടനക്കുള്ളില്‍ പുകഞ്ഞു കൊണ്ടിരുന്ന വിഭാഗീയത മൂര്‍ഛിച്ചാണ് ഇപ്പോൾ രണ്ടായി പിരിഞ്ഞ് രണ്ട് ദിശകളിലേക്ക് പ്രയാണം ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ വാഷിംഗ്ടണ്‍ ഡി.സി.യിൽ വെച്ചു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ സജിമോൻ ആൻറണിയുടെ നേതൃത്വത്തിലുള്ള പാനല്‍ വിജയിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് സജിമോന്‍ ആന്റണി പാനലിന് എതിരായി മത്സരിച്ച ഡോ. കലാ ഷഹി പാനല്‍ തങ്ങളാണ് യഥാര്‍ത്ഥ ഫൊക്കാന എന്ന് അവകാശപ്പെട്ട് വേര്‍പിരിയുകയായിരുന്നു.…
ഡാളസ് കേരളാ അസോസിയേഷൻ ജന്മദിനാഘോഷം നവംബർ 16 ശനിയാഴ്ച
ഡാളസ് : കേരളാ അസോസിയേഷൻ കേരളത്തിന്റെ അറുപത്തെട്ടാമത് പിറന്നാൾ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 2024 നവംബർ 16 ശനിയാഴ്ച കേരളീയം എന്നപേരിലാണ് കേരളം പിറവി സംഘടിപ്പിക്കുന്നത് .ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം, തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന കലാപരിപാടികളുമായി തകർപ്പൻ ഒരാഘോഷമാണ് കേരളീയം ശനിയാഴ്ച വൈകീട്ട് 6 മുതൽ 8:30 വരെ ഗാർലൻഡിലെ സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാളിലാണ് പരിപാടികൾക്ക് തിരശീല ഉയരുന്നത്. എല്ലാവരെയും കേരളീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ദീപക് മടത്തിൽ, സുബി ഫിലിപ്പ്, വിനോദ് ജോർജ് ,സാബു മാത്യു, ജെയ്‌സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ ബേബിറ്റ് കൊടുവത്ത് ഫ്രാൻസിസ് ആംബ്രോസ് ഡിംപിൾ ജോസഫ് എന്നിവരാണ് കേരളീയം വാൻ വിജയമാകുന്നതിനു പ്രവർത്തിക്കുന്നത്.
ഖാലിസ്ഥാനെതിരെ കാനഡയിൽ ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധ പ്രകടനം
കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹിന്ദു സമൂഹം വൻ പ്രതിഷേധം സംഘടിപ്പിച്ചു. ത്രിവർണ പതാകകളും കാവി പതാകകളും കൈകളിൽ വീശി നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി. പോലീസ് നടപടിക്കെതിരെ പ്രതിഷേധക്കാരുടെ രോഷം പൊട്ടിപ്പുറപ്പെടുകയും പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒട്ടാവ: കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഹിന്ദു സമൂഹം തെരുവിലിറങ്ങി. നിരവധി ഹിന്ദു പൗരന്മാർ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധിക്കുകയും ഖാലിസ്ഥാൻ അനുകൂലികൾക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു. ഖാലിസ്ഥാൻ മുർദാബാദ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ഖാലിസ്ഥാനികളുടെ പ്രകടനത്തിൽ ഒരു പോലീസ് സർജൻ്റ് പങ്കെടുത്തതായി ആരോപിക്കപ്പെടുന്നതിനാൽ രോഷാകുലരായ ആളുകൾ പീൽ പോലീസിനെതിരെ രോഷം പ്രകടിപ്പിച്ചു. രോഷാകുലരായ ജനക്കൂട്ടം പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആയിരക്കണക്കിന് കനേഡിയൻ ഹിന്ദുക്കളാണ് ബ്രാംപ്ടണിൽ…