യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ടർമാര്‍ നേരിടുന്ന ഏറ്റവും വലിയ അഞ്ച് വെല്ലുവിളികൾ

വാഷിംഗ്ടണ്‍: നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന അമേരിക്കൻ പൗരന്മാർക്ക് വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാണ്. പ്രതിസന്ധിക്ക് ഒരു നയ രൂപരേഖയോ പ്രതിവിധിയോ നൽകാൻ രണ്ട് സ്ഥാനാർത്ഥികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇരുവരും മത്സരിച്ചാണ് പ്രചാരണ വേദികളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും നയരൂപീകരണത്തില്‍ ഇരുവരും വ്യക്തമായ രൂപരേഖ നല്‍കിയിട്ടില്ല. യുഎസ് തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ചില പ്രശ്നങ്ങൾ: സാമ്പത്തികം പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് യുഎസ് രജിസ്റ്റർ ചെയ്ത വോട്ടർമാർ പറയുന്ന 22 വിഷയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സമ്പദ്‌വ്യവസ്ഥയാണ്. ഭൂരിപക്ഷം വോട്ടർമാരും (52%), സ്ഥാനാർത്ഥികളുടെ നിലപാടുകൾ തങ്ങളുടെ വോട്ടിനെ സ്വാധീനിക്കാന്‍ “അതിപ്രധാനമാണെന്ന്” പറയുന്ന ഒരേയൊരു വിഷയമാണിത്. മറ്റൊരു 38% വോട്ടർമാർ സമ്പദ്‌വ്യവസ്ഥയെ “വളരെ പ്രധാനം” എന്ന് വിലയിരുത്തുന്നു, അതായത് 10 വോട്ടർമാരിൽ ഒമ്പത് പേർക്ക് ഈ പ്രശ്നം ഒരു പ്രധാന ഘടകമാണ്. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാൻ കമലാ ഹാരിസിനേക്കാൾ മികച്ച കഴിവുള്ള ഡൊണാൾഡ്…

“പണി” എട്ടിന്റെ പണിയാക്കി മാറ്റിയ ജോജു ജോർജിന്റെ മാന്ത്രികസ്പർശം: സിനിമാ റിവ്യൂ

ഗു ണ്ടാവിളയാട്ടവും മാഫിയതേർ വാഴ്ചയും ബോംബെ അധോലോകത്തിൽ അഴിഞ്ഞാടുന്നത് , മലയാളികൾ പല സിനിമകളിലൂടെ ആസ്വദിച്ചിട്ടുള്ളതാണ്. എന്നാൽ തൃശൂർ ഗഡികൾ, സ്വരാജ് റൗണ്ടിന് ചുറ്റും ചെണ്ടമേളവും പുലിക്കളിയും കാവടിയും ഇടക്കിടയ്ക്ക് വെടിക്കെട്ടും തകർത്തടിക്കുന്നതിനിടയിൽ, എട്ടിന്റെ പണിയുമായി ഒരു ക്രൈം ത്രില്ലർ സുഗമമായി അരങ്ങേറ്റിയ സിനിമയാണ് “പണി”. ക്രിമിനൽ ചായ്‌വുള്ള രണ്ട് ചെറുപ്പക്കാർ ഒരു ദമ്പതികളുടെ സമാധാനപരമായ ദാമ്പത്യജീവിതം അപ്രതീക്ഷിതമായി തടസ്സപ്പെടുത്തുമ്പോൾ, പ്രതികാരത്തിന്റെ ഭാഗമായി തൃശ്ശൂരിലെ ആൾക്കൂട്ട ജീവിതങ്ങളെ തകിടം മറിക്കുന്ന കുറെ സംഭവങ്ങൾ പിന്തുടരുന്നത് തീയേറ്ററിനുള്ളിൽ കാണികളെ ശ്വാസമടക്കി ഇരുത്തുന്നതിൽ വിജയിച്ചിരിക്കുന്നു. ഒരു പെണ്ണിനെ, അതും ഒരു കുടുംബിനിയെ തൊടാനും പിടിക്കാനുമുള്ള ഡോൺ എന്ന ഞരമ്പുരോഗിയുടെ ചൊറിച്ചിൽ, നിരവധി ഗുണ്ടാകളെ വകവരുത്തുന്നതിൽ വരെ കലാശിക്കുന്ന കുശാഗ്രബുദ്ധി തന്മയത്വമായി കൈകാര്യം ചെയ്തിരിക്കുന്നു. പോലീസിന്റെ സ്ഥിരം വലവീശൽ തന്ത്രങ്ങൾ ഒരു വശത്ത് നടക്കുന്നുവെങ്കിലും, ഇന്നത്തെ തലമുറയുടെ ഒളിപ്പോരിന്റെ സമവാക്യങ്ങളിൽ എത്തിപ്പെടാൻ…

സൗത്ത് കരോലിനയിൽ സ്റ്റോർ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാർഡ് മൂറിൻറെ വധശിക്ഷ നടപ്പാക്കി

സൗത്ത് കരോലിന:1999-ൽ ഒരു കൺവീനിയൻസ് സ്റ്റോർ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാർഡ് മൂറിന്റെ  വധശിക്ഷ സൗത്ത് കരോലിനയിൽ  നവംബര് 1നു വൈകീട്ട് നടപ്പാക്കി. മൂന്ന് ജൂറിമാരും അദ്ദേഹത്തിൻ്റെ വിചാരണയിൽ നിന്നുള്ള ജഡ്ജിയും, മുൻ ജയിൽ ഡയറക്ടർ, പാസ്റ്റർമാരും അദ്ദേഹത്തിൻ്റെ കുടുംബവും ഉൾപ്പെട്ട കക്ഷികൾ വധശിക്ഷ ഒഴിവാക്കണമെന്നു അഭ്യർത്ഥിച്ചുവെങ്കിലും അംഗീകരിച്ചില്ല. 2001-ലാണ്  മൂറിനെ വധശിക്ഷയ്ക്ക് വിധിച്ചത് മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു തുടങ്ങിയതോടെ മൂർ കണ്ണുകൾ അടച്ചു, തല സീലിംഗിലേക്ക് ചൂണ്ടി. മൂർ അടുത്ത മിനിറ്റിൽ കൂർക്കം വലി പോലെയുള്ള ദീർഘനിശ്വാസങ്ങൾ എടുത്തു. പിന്നീട് 6:04 വരെ ആഴം കുറഞ്ഞ ശ്വാസം എടുത്തു, ശ്വാസം നിലച്ചു. മൂർ അസ്വാസ്ഥ്യത്തിൻ്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിച്ചില്ല.59 കാരനായ മൂറിന്റെ മരണം  വൈകുന്നേരം 6:24 നു സ്ഥിരീകരിച്ചു 1999 സെപ്റ്റംബറിൽ സ്പാർട്ടൻബർഗ് കൺവീനിയൻസ് സ്റ്റോർ ക്ലർക്കിനെ കൊലപ്പെടുത്തിയതിന് മൂർ കുറ്റക്കാരനാണെന്ന് കണ്ടെത്തി, രണ്ട്…

ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി വിജയകരമായി സമാപിച്ചു

ചിക്കാഗോ: ഒക്‌ടോബര്‍ 28 മുതല്‍ 31 വരെ, മന്‍ഡലീന്‍ സെമിനാരിയില്‍ വച്ച് നടന്ന ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി വിജയകരമായി സമാപിച്ചു. ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും, സന്ന്യസ്തരും, ആത്മായരും അടങ്ങുന്ന നൂറ്റി ഒമ്പത് പ്രതിനിധികളാണ് അസംബ്ലിയില്‍ പങ്കെടുത്തത്. ചിക്കാഗോ രൂപതയുടെ ആദ്യ എപ്പാര്‍ക്കിയല്‍ അസംബ്ലി 2008-ലാണ് നടന്നത്. 2001-ല്‍ സ്ഥാപിതമായ, ഇന്‍ഡ്യയ്ക്ക് പുറത്ത് രൂപീകരിക്കുന്ന ആദ്യ സീറോ മലബാര്‍ രൂപതയായ, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി 2026-ല്‍ ആഘോഷിക്കാന്‍ പോകുകയാണ്. അതിനു മുന്നോടിയായി, ഇന്ന് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് വളര്‍ച്ചയുടെ, അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്വീകരിക്കേണ്ട അദ്ധ്യാത്മികവും, ഭൗതികവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപതയുടെ വിവിധ മേഖലയില്‍ സേവനം ചെയ്യുന്നവരില്‍ നിന്നും ആരായുന്നതിനു വേണ്ടിയാണ് നാലു ദിവസം നീണ്ടു…

ഒഐസിസി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

ബോൾട്ടൻ: ഇന്ത്യാ മഹാരാജ്യം കണ്ട ഉരുക്കു വനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ‘ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം’ സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി – റീജിയണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു. ഒ ഐ സി സി (യു കെ) നാഷണൽ നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വക്താവ് & മീഡിയ സെൽ റോമി കുര്യാക്കോസ്, നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, ബിന്ദു രാജു തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. രാജ്യത്തെ…

ശാന്തിഗ്രാം വെൽനെസ് കേരള ആയുർവേദ ന്യൂജെഴ്സിയില്‍ പ്രവർത്തനമാരംഭിച്ചു

ന്യൂജെഴ്‌സി: അമേരിക്കയിൽ ആയുർവേദത്തിനു പുതിയ മേൽവിലാസം സൃഷ്ടിച്ചു മുന്നേറുന്ന ശാന്തിഗ്രാം വെൽനസ് കേരള ആയുർവേദ ജെഴ്സി സിറ്റിയിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ന്യൂജെഴ്സി സ്റ്റേറ്റ് സെനറ്റർ രാജ് മുഖർജി, ജേഴ്‌സി സിറ്റി മേയർ സ്റ്റീവൻ ഫുലോപ്പ് എന്നിവരുൾപ്പെടെയുള്ള ന്യൂജേഴ്‌സിയിലെ പ്രമുഖ നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കേരള ആയുർവേദ ചികിത്സകൾ ന്യൂജേഴ്‌സിയിലേക്ക് കൊണ്ടുവരുന്നതിലുള്ള ശാന്തിഗ്രാമിൻ്റെ പങ്കിനെ സെനറ്റർ മുഖർജി അഭിനന്ദിച്ചു. ആയുർവേദത്തിലൂടെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സമർപ്പണത്തിന് ശാന്തിഗ്രാമിൻ്റെ സ്ഥാപകനും പ്രസിഡൻ്റും സിഇഒയുമായ ഡോ. ഗോപിനാഥൻ നായരെ അംഗീകരിക്കുന്ന സംസ്ഥാന സെനറ്റിൻ്റെയും അസംബ്ളിയുടെയും സംയുക്ത പ്രമേയം അദ്ദേഹം വായിച്ചു. മേയർ സ്റ്റീവൻ എം. ഫുലോപ്പും കൗൺസിൽ അംഗങ്ങളും ഇൻസ്പെക്ടർ ഉസ്മാനി ഗനിയും പുതിയ സംരംഭത്തിന് ആശംസകൾ നേർന്നു. ശാന്തിഗ്രാമിന് സിറ്റിയുടെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. പരിപാടിയിൽ പങ്കെടുത്ത ഉപഭോക്താക്കൾ ശാന്തിഗ്രാമിൻ്റെ ചികിത്സകളിൽ നിന്ന് അവർക്കുണ്ടായ നേട്ടങ്ങളും…

പാസഡീന മലയാളി അസ്സോസ്സിയേഷന്‍ 2024 വര്‍ഷിക ആഘോഷം വര്‍ണശബളമായി

ഹൂസ്റ്റണ്‍: പാസഡീന മലയാളി അസ്സോസ്സിയേഷന്‍ 2024 വര്‍ഷിക ആഘോഷം ഒക്ടോബര്‍ 26ന്‌ ശനിയാഴ്ച, അതിമനോഹരവും വര്‍ണശബളമായി ട്രിനിറ്റി മര്‍ത്തോമാ ചര്‍ച്ച്‌ ആഡിറ്റോറിയത്തില്‍ വച്ചു നടത്തി. ബബിത റിച്ചാര്‍ഡ്‌ ആലപിച്ച പ്രാത്ഥനാ ഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. ജഡ്ജ്‌ സുരേന്ദ്രൻ പട്ടേല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ജോണ്‍ ജോസഫ്‌ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ പ്രസിഡന്‍റ്‌ തോമസ്‌ ഉമ്മന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. അസോസിയേഷന്‍ നടത്തിയ ചാരിറ്റി അടക്കമുള്ള എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും സഹായിക്കുകയും ചെയ്തവര്‍ക്ക്‌ അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു. സെക്രട്ടറി റിച്ചാര്‍ഡ്‌ സ്‌ക്കറിയ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പിക്നിക്കിനോടനുബന്ധിച്ച്‌ നടത്തിയ കായിക പരിപാടികളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം മുഖ്യാതിഥി ജഡ്ജ്‌ സുരേന്ദ്രന്‍ പട്ടേല്‍ വിതരണം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേനേറ്ററും അസോസ്സിയേഷന്‍ ആസ്ഥാന കലാകാരന്‍ എന്നറിയപ്പെടുന്ന ജോമോന്‍ ജേക്കബ്‌ ആണ്‌ കലാപരിപാടികള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌. ഡാന്‍സ്‌,…

“ബോധിവൃക്ഷത്തണലിൽ” നാടകം നവംബര്‍ 2 ശനിയാഴ്ച (നാളെ); അഭിഭാഷക ജയശ്രീ പട്ടേൽ മുഖ്യാതിഥി

ടീനെക്ക് (ന്യൂജെഴ്സി): ട്രൈസ്റ്റേറ്റ് ന്യൂജെഴ്സിയിലെ പ്രശസ്തരായ രാജൻ മിത്രാസ്, ജോസുകുട്ടി വലിയകല്ലുങ്കൽ, ബൈജു വറുഗീസ് തുടങ്ങിയവരൊക്കെ സോഷ്യൽ മീഡിയയിൽ ആവോളം പുകഴ്ത്തിയ ഫൈൻ ആർട്സ് മലയാളത്തിന്റെ, ഏറ്റവും പുതിയ, 67-ാമത് നാടകം “ബോധിവൃക്ഷത്തണലിൽ” നവംബർ 2 ശനിയാഴ്ച വൈകീട്ട് 5:30ന് ടാഫ്റ്റ് റോഡിലെ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ മിഡിൽ സ്കൂളില്‍ അരങ്ങേറും. പ്രശസ്ത അഭിഭാഷക ജയശ്രീ പട്ടേലാണ് മുഖ്യാതിഥി. അച്ഛൻ പ്രശസ്തമായ സാമൂതിരി കുടുംബത്തിൽ നിന്ന്, അമ്മ ആർട്ടിസ്റ്റ് രവി വർമ്മയുടെ കുടുംബത്തിൽ നിന്ന്, കോട്ടയ്ക്കൽ കഥകളി ഗ്രൂപ്പിന്റെയും കലാമണ്ഡലം ക്ഷേമാവതിയുടെയും ശിഷ്യ. യൂണിവേഴ്സിറ്റിതല മത്സരത്തിലെ കലാപ്രതിഭ. ഭർത്താവ് ഡോ. ജെ.എം. പട്ടേൽ, ന്യൂയോർക്ക് മൗണ്ട് സീനായി ആശുപത്രിയിലെ ട്രോമാ സർജൻ ആയിരുന്നു. രണ്ട് കുട്ടികളുണ്ട്. ഡോ.എം.വി. പിള്ളയെ ആയിരുന്നു മുഖ്യാതിഥിയായി സംഘാടകർ കണ്ടെത്തിയിരുന്നത്. ഡാളസിൽ നിന്നുള്ള ടിക്കറ്റും ഒക്കെ എടുത്ത് വിമാനമിറങ്ങാൻ കാത്തിരിക്കവെയാണ് സങ്കടകരമായ ആ വാർത്ത…

തോക്കുകളും ,57,000 ഡോളർ വിലമതിക്കുന്ന അടിവസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

ഓസ്റ്റിൻ( ടെക്‌സസ്):ഓസ്റ്റിനിൽ തോക്കുകളും ,57,000 ഡോളർ വിലമതിക്കുന്ന അടിവസ്ത്രങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് നാല് പേരെ ഒക്ടോബർ 30  നു അറസ്റ്റ് ചെയ്തതായി ഓസ്റ്റിൻ പോലീസ് അറിയിച്ചു. 2024 സെപ്തംബർ ആദ്യം, ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് (എപിഡി) നോർത്ത് മെട്രോ ടാക്‌റ്റിക്കൽ റെസ്‌പോൺസ് യൂണിറ്റ് സംഘടിത റീട്ടെയിൽ മോഷണ അന്വേഷണം ആരംഭിച്ചതായി ഓസ്റ്റിൻ പോലീസ് പറഞ്ഞു.വിക്ടോറിയ സീക്രട്ടിലെ ഒരു അന്വേഷകൻ കമ്പനിക്ക് കാര്യമായ നഷ്ടം വരുത്തിയ ഒരു ഡസനിലധികം മോഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തിരിച്ചറിഞ്ഞു.സെൻട്രൽ ടെക്‌സസിൽ ഉടനീളമുള്ള കൂടുതൽ മോഷണങ്ങളിലും ഇതേ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. സോഫിയ ഹെർണാണ്ടസ്, 20, ആഞ്ചെലിക്ക ഷാവേസ്, 24, ജോ ഗാർസിയ, 37, ലിസ വാസ്‌ക്വസ്, 30 – എല്ലാവരും ഓസ്റ്റിനിൽ നിന്നുള്ളവരാണ് – മോഷണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക്അറസ്റ്റിലായത്. രണ്ട് റെസിഡൻഷ്യൽ സെർച്ച് വാറൻ്റുകളും അന്വേഷണ ഉദ്യോഗസ്ഥർ നടത്തി.…

സ്പെയിനിൽ വെള്ളപ്പൊക്കം; 95 പേർ മരിച്ചു; നിരവധി പേരെ കാണാതായി

രാജ്യത്തിൻ്റെ കിഴക്കൻ ഭാഗത്ത് വെള്ളപ്പൊക്കത്തിൽ 95 പേർ മരിച്ചു, നിരവധി കാറുകൾ ഒലിച്ചുപോയി, ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി, റെയിൽവേ ലൈനുകളും ഹൈവേകളും തടഞ്ഞു. കിഴക്കൻ വലൻസിയ പ്രവിശ്യയിലെ എമർജൻസി സർവീസുകൾ മരണസംഖ്യ സ്ഥിരീകരിച്ചു. സ്പെയിനിൽ കനത്ത വെള്ളപ്പൊക്കത്തിൽ 95 പേർ മരിച്ചു, നിരവധി പേരെ കാണാതായതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു. 92 പേരുടെ മരണം മന്ത്രി ഏഞ്ചൽ വിക്ടർ ടോറസ് സ്ഥിരീകരിച്ച വലൻസിയയിലാണ് ഏറ്റവും വലിയ നാശനഷ്ടം സംഭവിച്ചത്. ഇതുകൂടാതെ, കാസ്റ്റിൽ-ലാ മഞ്ചയിൽ 2 മരണങ്ങളും അൻഡലൂഷ്യയിൽ 1 മരണവും ഉണ്ടായിട്ടുണ്ട്. വലൻസിയയിലെ പപോററ്റ നഗരത്തിൽ, ഒരു റിട്ടയർമെൻ്റ് ഹോമിൽ ആറ് പേർ ഉൾപ്പെടെ ആകെ 40 പേർ മരിച്ചുവെന്ന് മേയർ മാരിബെൽ അൽബാലറ്റ് പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നിരവധി ഹൈവേകൾ തകരുകയും പലയിടത്തും കാറുകൾ ഒലിച്ചുപോവുകയും ചെയ്തു. മാഡ്രിഡിനും വലൻസിയയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചു,…