ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങളെ അപലപിച്ച മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, വരാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ഹിന്ദു അമേരിക്കക്കാരെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഈ സമയത്ത്, നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കിടയിൽ ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ “അവഗണിച്ച”തിന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും ട്രംപ് നിശിതമായി വിമര്‍ശിച്ചു. വാഷിംഗ്ടണ്‍: അമേരിക്കയിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, സ്ഥാനാർത്ഥികൾ തമ്മിലുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമായി. ഇത്തവണ, മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഹിന്ദു സമൂഹത്തെ അവഗണിച്ചതിന് നിലവിലെ പ്രസിഡൻ്റ് ജോ ബൈഡനെയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെയുമാണ് ലക്ഷ്യമിട്ടത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച ട്രംപ്, താൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ഹിന്ദു അമേരിക്കക്കാരെ സംരക്ഷിക്കുമെന്ന് പറഞ്ഞു. എല്ലാ ഹിന്ദുക്കൾക്കും ദീപാവലി…
Category: AMERICA
കാതോലിക്കേറ്റ് കോളേജ് അലുമ്നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ
സാൻഫ്രാൻസിസ്കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്ററ്വും പ്രമുഖ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ” പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് ശക്തമായ നേതൃനിര നിലവിൽ വന്നു. പുതിയ ഭാരവാഹികൾ: ഡോ.വർഗീസ് ജോർജ്, അറ്റ്ലാന്റ (പ്രസിഡണ്ട് ) മാത്യു ജോർജ്, ഷിക്കാഗോ (വൈസ് പ്രസിഡണ്ട്) , അലക്സാണ്ടർ മാത്യു, ഷോണി-കാൻസസ് (സെക്രട്ടറി) അനിൽ ജോസഫ് മാത്യു,സാന്ഫ്രാന്സിസ്കോ ( ട്രഷറർ) പ്രൊഫ. തോമസ് ഡേവിഡ്, അറ്റ്ലാന്റാ (പബ്ലിക് റിലേഷൻസ് ഓഫീസർ) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികൾ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : വെരി.റവ. ഫാ. രാജു ദാനിയേൽ കോറെപ്പിസ്കോപ്പ (ഡാളസ്) , സുനിൽ നൈനാൻ മാത്യു (വിൺസർ, കാനഡ), ഉമ്മൻ കാപ്പിൽ (ഫിലാഡൽഫിയ) , തങ്കച്ചൻ( കോറൽ സ്പ്രിങ്സ്, ഫ്ലോറിഡ ) ജോൺസൻ മാത്യു (മയാമി, ഫ്ലോറിഡ ) യുഎസ്എ യിലും,…
ദീപാവലി ആഘോഷം ,വൈറ്റ് ഹൗസിൽ “ഓം ജയ് ജഗദീഷ് ഹരേ” എന്ന ഭക്തിഗാനം അവതരിപ്പിച്ചു
വാഷിംഗ്ടൺ ഡിസി:വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്കിടെ സൈനിക ബാൻഡ് “ഓം ജയ് ജഗദീഷ് ഹരേ” എന്ന ഭക്തിഗാനം അവതരിപ്പിച്ചു. പ്രസിഡൻറ് ജോ ബൈഡൻ ആതിഥേയത്വം വഹിച്ച പരിപാടി, ഉത്സവത്തെയും യുഎസിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹത്തെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥ് പങ്കിട്ട ഒരു വീഡിയോ, പിയാനോ, വയലിൻ, സെല്ലോ, ഡ്രംസ് എന്നിവയിൽ നാല് ബാൻഡ് അംഗങ്ങൾ വിദഗ്ധമായി ഗാനം വായിക്കുന്നത് കാണിച്ചു. ദീപാവലിക്ക് വൈറ്റ് ഹൗസ് മിലിട്ടറി ബാൻഡ് ഓം ജയ് ജഗദീഷ് ഹരേ എന്ന ഗാനം കേൾക്കുന്നത് അത്ഭുതകരമാണെന്ന് ഗോപിനാഥ് പറഞ്ഞു. ദീപാവലി ആശംസകൾ!” പോസ്റ്റ് പെട്ടെന്ന് 4,000 ലൈക്കുകൾ നേടുകയും ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്ന് പ്രശംസയുടെ പ്രവാഹം ലഭിക്കുകയും ചെയ്തു. ഇന്ത്യൻ അമേരിക്കൻ സംഗീതസംവിധായകനും മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവുമായ റിക്കി…
സിറ്റി കമ്മീഷണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാജൻ കുരിയനെ വിജയിപ്പിക്കാൻ മലയാളികളുടെ വൻ സാന്നിധ്യം
മയാമി (ഫ്ലോറിഡ): പാമ്പനോ ബീച്ച് സിറ്റി കമ്മിഷണറായി മത്സരിക്കുന്ന സാജൻ കുര്യൻ വിവിധ വിഭാഗങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അംഗീകാരങ്ങളും എന്‍ഡോഴ്സ്മെന്റുകളും ലഭിച്ചു വിജയം ഉറപ്പാക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടൊപ്പം നവംബർ 5 നു നടക്കുന്ന തിരഞ്ഞെടുപ്പിലാണ് പാമ്പനോ ബീച്ച് സിറ്റിയിൽ സാജൻ മാറ്റുരയ്ക്കുന്നത്. സിറ്റിയിലെ പല ഇടങ്ങളിലും വലിയ ബോർഡുകൾ സ്ഥാപിച്ചും ആയിരക്കണക്കിന് ഫ്ളയറുകൾ വിതരണം ചെയ്തും സാജൻ മത്സര രംഗത്ത് മുന്നിൽ തന്നെയാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ അംഗീകാരം തനിക്കു ഉണ്ടെങ്കിൽ തന്നെ നോൺ പാർട്ടിസൺ ആയ മത്സരമാണ് ഈ സീറ്റ്. മറ്റു രണ്ടു മത്സരാർഥികൾ കൂടി സാജനോടൊപ്പം രംഗത്തുണ്ട്. ഇതിനോടകം പല കോക്കസ് മീറ്റിംഗുകളും മറ്റു തെരഞ്ഞെടുപ്പ് യോഗങ്ങളും സിറ്റിയിലുടനീളം നടത്തിയത് സാജന്റെ വിജയ സാധ്യത വർധിപ്പിക്കുമെന്ന് മത്സര രംഗത്ത് തന്നോടൊപ്പമുള്ള സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. കൗണ്ടി, സ്റ്റേറ്റ് തലങ്ങളിൽ ഡമോക്രാറ്റിക് പാർട്ടിയുടെ നേതൃ രംഗത്ത്…
ഡാലസ് സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ നവംബർ ഒന്ന് മുതൽ മൂന്നു വരെ
ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും ആ പുണ്യ പിതാവിന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ ധന്യമായ ഡാലസ് ഗ്രിഗോറിയോസ് ദേവാലയത്തിലെ പരുമല തിരുമേനിയുടെ 122 ഓർമ്മപ്പെരുന്നാൾ നവംബർ ഒന്ന് രണ്ട് മൂന്ന് ദിവസങ്ങളിൽ നടത്തപ്പെടും നവംബർ 1 വെള്ളിയാഴ്ച വൈകിട്ട് 6 30ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് ധ്യാന പ്രസംഗവും മധ്യസ്ഥ പ്രാർത്ഥനയും നവംബർ രണ്ടിന് ശനിയാഴ്ച രാവിലെ 9 മണിക്ക് എം ജി ഒ സി എം റീട്രെട്ടും ,ഉച്ചതിരിഞ്ഞ് നാലുമണിക്ക് ഓ സി വൈ എം ഓർഗനൈസേഷൻ നടത്തുന്ന മെൻറൽ ഹെൽത്ത് ആൻഡ് സ്പിരിച്വാലിറ്റി സെമിനാറും ഉണ്ടായിരിക്കും വൈകുന്നേരം ആറുമണിക്ക് സന്ധ്യാനമസ്കാരവും കൺവെൻഷൻ പ്രസംഗവും ഭക്തിനിർഭരമായ റാസയും ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്. പെരുന്നാളിന് സമാപന ദിനമായ നവംബർ മൂന്നാം തീയതി രാവിലെ 8 30 ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ…
ഇനി ഫൊക്കാന ഇന്റർനാഷണൽ: സണ്ണി മറ്റമന പ്രസിഡൻറ്; ഡോ. കല ഇൻ്റർനാഷണൽ ചെയർ; പ്രവർത്തനോത്ഘാടനം നവംബർ 9 ന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ അവിഭാജ്യഘടകമായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇൻ നോർത്ത് അമേരിക്ക (FOKANA) അതിന്റെ അലകും പിടിയും രൂപമാറ്റം വരുത്തി ഫൊക്കാന ഇന്റർനാഷണൽ ആകുന്നു. നാൽപത്തിയൊന്ന് വർഷത്തെ പാരമ്പര്യവും പ്രൗഢിയും നിലനിർത്തിക്കൊണ്ട് ആനുകാലിക പ്രതിസന്ധികളിൽ നിന്നും ഉൾക്കൊണ്ട കരുത്തും കർമശേഷിയും ഊർജമാക്കി ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുമിച്ചു കൂടാനുള്ള പൊതു വേദിയായി മാറുകയാണ് ഫൊക്കാന. കഴിഞ്ഞ കാലങ്ങളിൽ ഫൊക്കാനയെ വളർത്തി വലുതാക്കിയ തലതൊട്ടപ്പന്മാരുൾപ്പടെയുള്ള ഭാരവാഹികൾ 2024 നവംബര്‍ ഒൻപതാം തീയതി ന്യൂയോർക്കിൽ സമ്മേളിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു. നാല്പത്തിയൊന്നിന്റെ നിറവിൽ എത്തി നിൽക്കുന്ന ഫൊക്കാനയെ നയിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികളാണ് മുന്നോട്ടു വന്നിരിക്കുന്നത്. സംഘടനക്ക് സാർവദേശീയ മുഖം നൽകുക എന്ന കാഴ്ചപ്പാടിലായിരിക്കും പുതിയ ഭാരവാഹികൾ പ്രവർത്തിക്കുക. ഇരുപത്തിരണ്ടു രാജ്യങ്ങളിൽ നിന്നും ഇതിനകം തന്നെ അംഗ സംഘടനകൾ മുന്നോട്ടു…
ലാന സാഹിത്യോത്സവം 2024 വേദിയെ ധന്യമാക്കാൻ ദിവ്യ വാര്യരുടെ മോഹിനിയാട്ടവും
ന്യൂയോർക്ക് : മലയാള ഭാഷയുടെ സുവിദിതമായ മികവ് വിളിച്ചോതുന്ന സാഹിത്യത്തിന്റെയും, സൗഹാർദ്ദത്തിന്റെയും മഹാസമ്മേളനമായി ന്യൂയോർക്ക് അക്ഷര നഗരിയിൽ വെച്ച് നവംബർ 1, 2, 3 തീയതികളിൽ നടക്കുന്ന ലാനാ “സാഹിത്യോത്സവം 2024” മാറുന്നു. ലാനയുടെ സാഹിത്യോത്സവ പരിപാടിക്ക് മികവ് പകരുവാൻ പ്രശസ്ത നർത്തകിയും ദിവ്യം സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, ഓസ്റ്റിൻ, ടെക്സസ്, ഡയറക്ടറുമായ ദിവ്യാ വാര്യർ മോഹിനിയാട്ടവും അവതരിപ്പിക്കുന്നു. സൂര്യ ഫെസ്റ്റിവൽ, സ്വരലയ ഫെസ്റ്റിവൽ കൂടാതെ സിംഗപ്പൂർ, അമേരിക്കയലെ വിവിധ വേദികളിൽ ദിവ്യ വാര്യർ നൃത്തം അവതിരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത മലയാള സാഹിത്യകാരൻ ഇ. സന്തോഷ് കുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ലാന “സാഹിത്യോത്സവം 2024” ൽ നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സാഹിത്യകാരന്മാരും സാഹിത്യപ്രേമികളും പങ്കെടുക്കും.
ഭരതകലാ തീയറ്റേഴ്സ് ഡാളസ് അണിയിച്ചൊരുക്കുന്ന നാടകം “സ്ഥലത്തെ പ്രധാന കല്യാണം” ന്യൂയോർക്ക് കേരള സെന്ററിൽ
ഡാളസ്: ലാനാ സാഹിത്യോത്സവം 2024 നോടനുബന്ധിച്ച് ഭരതകലാ തീയറ്റേഴ്സ് ഡാളസ് അണിയിച്ചൊരുക്കുന്ന നാടകം “സ്ഥലത്തെ പ്രധാന കല്യാണം” ന്യൂയോർക്ക് കേരള സെന്ററിൽ വെച്ചു നടക്കുന്നതാണ്. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സുപരിചിത കഥയിലെ ദാർശനികവും മാനവികവുമായ കഥാപാത്രങ്ങളെ ഇഷ്ടാനുസൃതമാക്കി സ്നേഹത്തിന്റെ വിശുദ്ധമായ വെളിച്ചമായി മാറുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. നാടക രചന ബിന്ദു ടിജി, സംവിധാനം ഹരിദാസ് തങ്കപ്പൻ, സഹ സംവിധാനം അനശ്വരം മാമ്പിള്ളി, പശ്ചാത്തല സംഗീതം ഷാലു ഫിലിപ്പ് എന്നിവര്‍ നിർവഹിച്ചിരിക്കുന്നു. ബാനർ ഭരതകലാ തീയറ്റേഴ്സ് ഡാളസ്, സ്പോൺസർ ടോം ജോർജ് കോലത്ത് (കെൽട്രോൺ ടാക്സ്), പോസ്റ്റർ ഡിസൈൻ റിജോ തോമസ്. അരങ്ങത്ത് മീനു ഏലിസബത്ത്, ബിന്ദു ടിജി, ജോസ് ഓച്ചാലിൽ, ഷാജു ജോൺ, സാമൂവൽ യോഹന്നാൻ, ഷാജി മാത്യു, ബാജി ഓടംവേലി, ഹരിദാസ് തങ്കപ്പൻ, അനശ്വരം മാമ്പിള്ളി എന്നിവര്‍ അണിനിരക്കുന്നു.…
ലാന സാഹിത്യോത്സവം 2024 നവംബര്‍ 1 മുതല്‍ 3 വരെ ന്യൂയോര്‍ക്ക് കേരള സെന്ററില്‍
ന്യൂയോര്‍ക്ക്: ലിറ്റററി അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷര നഗരിയിൽ വെച്ച് (Kerala Center, 1824 Fairfax St, Elmont, NY 11003) കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതൽ 3 വരെ നടത്തപ്പെടുന്നു. അമേരിക്കയുടെയും കാനഡയുടേയും വിവിധ പ്രദേശങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന മലയാള സാഹിത്യ പ്രേമികൾ സമ്മേളിക്കുന്ന ഈ സാഹിത്യോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മലയാളത്തിന്റെ പ്രമുഖ സാഹിത്യകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. ജ്ഞാനഭാരം, അന്ധകാരനഴി തുടങ്ങിയ നോവലുകൾ കൊണ്ട് മലയാള മനസ്സിൽ പ്രത്യേക ഇടം നേടിയ എഴുത്തുകാരനാണ് ഇ. സന്തോഷ്‌കുമാർ. 2006 ലും 2012 ലും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഡോ. ചന്ദ്രഹാസൻ, ഡോ. ജെ .ദേവിക, ഡോ. നിഷി ലീല ജോർജ്ജ്, സ്റ്റാലിനാ തുടങ്ങിയ എഴുത്തുകാർ വിവിധ സമ്മേളങ്ങളിൽ…
യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ പരമാദ്ധ്യക്ഷൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാലം ചെയ്തു
കൊച്ചി: ഏറെ നാളായി രോഗബാധിതനായിരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ പരമാദ്ധ്യക്ഷൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ചു. വൈകുന്നേരം 5. 21 ന് മരണം സംഭവിച്ചതായി സഭാ നേതൃത്വം അറിയിച്ചു. സഭയുടെ അടിയന്തിര സിനഡ് ചേർന്ന് കബറടക്ക സമയം തീരുമാനിക്കും. ആരോഗ്യകരമായ കാരണങ്ങളെ തുടർന്ന് 2019 മെയ് മാസം യാക്കോബായ സുറിയാനി സഭയുടെ ഭരണപരമായ ചുമതലകളിൽ നിന്നും ഒഴിവായിരുന്നു. എന്നാൽ ആത്മീയ നേതൃത്വം നൽകി വരികയായിരുന്നു. 95 വയസ്സുള്ള അദ്ദേഹം കേരളത്തിലെ ഒരു സഭയുടെ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പരമോന്നത തലവനായിരുന്നു. സി എം തോമസ് എന്നറിയപ്പെടുന്ന ഇദ്ദേഹം 1929ൽ പുത്തൻകുരിശിലാണ് ജനിച്ചത്. പഠനത്തെ ബാധിച്ച അസുഖം മൂലം കുട്ടിക്കാലം ഏറെയും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു, നാലാം ക്ലാസിൽ പഠിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. എങ്കിലും ശക്തമായ…