അയാൾ ഉറങ്ങിയതല്ല….ഒന്ന് കണ്ണടച്ചതാണ് ! (കഥ): ജേക്കബ് ജോൺ കുമരകം, ഡാളസ്

വളരെ വളരെ പണ്ട് ഒരിടത്തു ഒരു ആമയും മുയലുംഉണ്ടായിരുന്നത് ഓർക്കുന്നുണ്ടോ? എന്തൊരു ചോദ്യം അല്ലെ. ശ്വാസം വിടാതെ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടു സ്വന്തംപരാധീനതകളെ തോൽപ്പിച്ചു അഹങ്കാരിയായ അലസനായ മുയലിന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചു, ലോകത്തു എമ്പാടുമുള്ള അദ്ധ്വാന ശീലരുടെയും വിജയശ്രീലാളിതരുടെയും ആരാധന പാത്രമായ പരിശ്രമം ചെയ്യുകിൽ എന്തിനെയും ഏതിനെയും കൈക്കലാക്കാം എന്നൊക്കെ പ്രസംഗിക്കുന്ന പ്രചോദന പ്രഭാഷകരുടെയും ഒക്കെ ഉദാഹരണമായി വിഹരിക്കുന്ന ആമയുടെ കഥ ആർക്കാണ്അറിയാത്തത് അല്ലെ? എന്നാൽ ഈ മുയലിന്റെ ഭാഗത്തു നിന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? സത്യം വംശനാശ ഭീഷണി നേരിട്ട്കൊണ്ടിരിക്കുന്ന ഈ കാലത്തിൽ, സത്യസ്ഥിതി അറിയാൻ ആർകെങ്കിലും താല്പര്യം കാണുമോ ആവോ ? സുന്ദരിയായ കുയിലമ്മയെ സ്വന്തമാക്കാൻ കുരങ്ങച്ചനുമായി ചേർന്ന് നടത്തിയ ഒരു നാടകം ആയിരുന്നോ ആ ഓട്ട മത്സരം ? സത്യം എന്തായിരിക്കും ? പാണന്മാർ ലോകം മുഴുവൻ പാടിനടക്കുന്ന കഥകൾ മുഴുവനും…

തോക്കിൻകുഴലിൽ അറ്റുപോയ ബന്ധം (ചെറുകഥ): എ.സി. ജോർജ്

ഡൽഹിയിൽ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്തിരുന്ന പാലാക്കാരൻ ടോബിൻ ഡൽഹിയിൽ തന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിയിൽ കഴിഞ്ഞിരുന്ന തൊടുപുഴക്കാരി “അനിത”യുമായി യാദൃശ്ചികം ആയിട്ടാണ് പരിചയപ്പെട്ടതെങ്കിലും ക്രമേണ അവർ ഇരുവരും അനുരാഗബദ്ധരായി തീർന്നു.. എന്നാൽ ടോബിന് സ്വന്തം മാതാപിതാക്കളിൽ നിന്നുള്ള എതിർപ്പ് കൊണ്ട് വിവാഹിതരാകാൻ പറ്റിയില്ല. മാതാപിതാക്കളുടെ അഭിഷ്ടപ്രകാരം മറ്റൊരു യുവതി ശാലിനിയെ അയാൾ വിവാഹം കഴിച്ചു. താമസിയാതെ ടോബിനും ശാലിനിക്കും ഒരു ആൺകുട്ടി പിറന്നു. അവർ കുട്ടിക്ക് ബിജോയ് എന്ന നാമകരണം ചെയ്തു. ബിജോയ്ക്ക് രണ്ടു വയസ്സുള്ളപ്പോൾ ടോബിൻ കുടുംബ സഹിതം, ടോബിൻ-ശാലിനി ഇരുവരുടേയും മാതാപിതാക്കൾ ഉൾപ്പെടെ സിംലയ്ക്ക് ഒരു ടൂർ പോവുകയായിരുന്നു. ടോബിനും കുടുംബവും സഞ്ചരിച്ചിരുന്ന വാൻ എതിരെ വന്ന ഒരു ട്രക്കുമായി കൂട്ടിയിടിച്ച് വൻ ദുരന്തത്തിൽ ആയി. ഇരുവരുടേയും പ്രായം ചെന്ന മാതാപിതാക്കൾ…

സ്വപ്ന സാഫല്യം (ചെറുകഥ): ലാലി ജോസഫ്

പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍ മുറിയിലേക്ക് കടന്നുവന്നത് അവള്‍ അറിഞ്ഞില്ല. കാക്കകളുടെ കലപില ശബ്ദം കാരണം പിന്നീട് ഉറങ്ങുവാന്‍ സാധിച്ചില്ല. രാത്രിയില്‍ വളരെ വൈകിയാണ് ഉറക്കം തുടങ്ങിയത്. വെളിയില്‍ പലതരത്തിലുള്ള കിളികളുടെ ശബ്ദവും മുറിയിലേക്ക് വരുന്ന സൂര്യപ്രകാശവും അവളെ വീണ്ടും ഉറങ്ങുവാന്‍ അനുവദിച്ചില്ല. അങ്ങ് ദൂരെ നടപ്പാതയില്‍കൂടി കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്ന കാഴ്ചകള്‍ നോക്കി ജനലരുകില്‍ നിന്നു. കുട്ടികള്‍ സൈക്കിളിലും മറ്റുചിലര്‍ സൈക്കിള്‍ റിക്ഷയിലും ചെറിയ കുട്ടികള്‍ മുതിര്‍ന്നവരുടെ കൈകളില്‍ പിടിച്ചുകൊണ്ടും പോകുന്നു. ദിവസവും രാവിലെ മുറതെറ്റാതെയുള്ള ഈ കാഴ്ചകള്‍ കാണാന്‍ അവള്‍ ജനലരികില്‍ നില്‍ക്കാറുണ്ട്. ‘ചായ’ എന്നുള്ള വേലക്കാരി സ്ത്രിയുടെ വിളി കേട്ടപ്പോള്‍ മാത്രമാണ് കണ്ണുകള്‍ കുട്ടികളില്‍ നിന്ന് പറിച്ചു മാറ്റിയത്. അന്നത്തെ ദിനപത്രം എടുത്ത് വെറുതെ ഒന്നു കണ്ണോടിച്ചു. പ്രഭാതക്യത്യങ്ങള്‍ കഴിഞ്ഞു വന്നപ്പോള്‍ പതിവുപോലെ മേശപുറത്ത് ഭക്ഷണം തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. ജോസ് മൂന്നുനാലു ദിവസമായി ജോലികാര്യങ്ങള്‍ക്കു…

യിസ്മായേലിന്‍റെ സങ്കീര്‍ത്തനം (ചെറുകഥ): സാംസി കൊടുമണ്‍

“അബു അമ്മാര്‍… അബു അമ്മാര്‍… നീ എവിടെ…” ഷെല്ലുകളുടേയും ബോംബുകളുടേയും നടുവില്‍ ഇതാ എന്‍റെ ജനത എന്നെ വിളിച്ചു കേഴുന്നു! അവരുടെ നിലവിളി ഞാന്‍ കേള്‍ക്കുന്നു! തകര്‍ന്ന അവരുടെ കൈവേലകള്‍ക്കിടയില്‍ ഇടം വലം തിരിയാന്‍ അവര്‍ക്കു കഴിയുന്നില്ല. അബ്രഹാം പിതാവേഇതു നീ കാണുന്നില്ലെ … നിന്‍റെ ആദ്യജാതന്‍ യിസ്മായേലിന്‍റെ നിലവിളി നീ കേള്‍ക്കുന്നില്ലെ? എന്‍റെ ജനതയെ നയിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്തവനെ, നിന്‍റെ തന്നെ സന്തതിപരമ്പരകള്‍ തകര്‍ന്ന കൂടാരത്തിന്‍റെ ഒറ്റ മുറിയില്‍ തടവുകാരനാക്കിയിരിക്കുന്നു. ഞാന്‍ നിനക്ക് ദേശങ്ങളെ അവകാശം ആക്കിത്തരും എന്ന് എനിക്കും എന്‍റെ അമ്മയായ നിന്‍റെ ദാസി ഹാഗാറിനും വാക്കു തന്നിരുന്നില്ലെ…? അതോ നീയും, നിന്‍റെ ഭാര്യ സാറയെപ്പോലെ ഞങ്ങളെ ചതിക്കുകയായിരുന്നുവോ…? സാറയുടെ ഗര്‍ഭം ദൈവത്താല്‍ അടയ്ക്കപ്പെട്ടപ്പോള്‍ നീ അവളുടെ ദാസി ഹാഗാറിനെ എന്തിനു മോഹിച്ചു.? കൂടാരങ്ങളുടെ തെക്കു വശത്തുള്ള ഞാറ മരച്ചുവട്ടിലേക്ക്എന്തിനവളെ നീ കൂട്ടിക്കൊണ്ടുപോയി.? അബ്രഹാം…

ആദ്യത്തെ കണ്മണി (കഥ): മൊയ്തീന്‍ പുത്തന്‍ചിറ

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതു മുതല്‍ മനസ്സിനകത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. ശ്രീയേട്ടനും മറ്റേതോ ലോകത്താണെന്നു തോന്നുന്നു. യൂസുഫ് സറായിയില്‍ നിന്ന് ഗ്രീന്‍പാര്‍ക്കിലേക്ക് തിരിയുന്ന വളവിലെത്തിയപ്പോള്‍ പെട്ടെന്നാണ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയത്. മുമ്പില്‍ നിര്‍ത്തിയിരുന്ന ഒരു ഓട്ടോറിക്ഷയുടെ പുറകില്‍ തൊട്ടുരുമ്മി നിന്നതും ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇറങ്ങി വന്ന് എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തിട്ടും ശ്രീയേട്ടന്‍ സ്റ്റിയറിംഗ് വീലില്‍ പിടിച്ച് അനങ്ങാതിരിക്കുന്നതുകണ്ട് ഞാന്‍ ചോദിച്ചു… “എന്താ ശ്രീയേട്ടാ ഇത്. അയാള്‍ വന്ന് പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ?” ശ്രീയേട്ടന് അപ്പോഴാണ് പരിസരബോധം വന്നത്. ഉടനെ പുറത്തിറങ്ങി ഓട്ടോയുടെ അടുത്ത് പോയി ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. “ശ്രീയേട്ടാ, ഇങ്ങനെ അശ്രദ്ധയോടെ കാറോടിച്ചാല്‍ അപകടങ്ങള്‍ ഉണ്ടാകുമെന്നറിയില്ലേ? എന്നിട്ടും…” “ഞാനെന്തൊക്കെയോ ഓര്‍ത്തിരുന്നുപോയി. അതാ…” ശ്രീയേട്ടന്‍റെ എക്സ്ക്യുസ്. സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ശ്രീയേട്ടനെ ശ്രദ്ധിക്കുകയായിരുന്നു. ആകെ ടെന്‍ഷനടിച്ചിരിക്കുകയാണെന്ന് ആ മുഖഭാവം കണ്ടാലറിയാം. അല്ലെങ്കിലും അങ്ങനെയാണ് ശ്രീയേട്ടന്‍.…

അയല്‍ക്കാരന്‍ (ചെറുകഥ): സാംസി കൊടുമണ്‍

യാഖുബും അബുവും സ്‌നേഹിതരും അയല്‍ക്കാരും ആയിരിക്കുമ്പോള്‍ തന്നെ അവരുടെ ദൈവങ്ങള്‍ രണ്ടായിരുന്നു എന്നുള്ളത് അവരുടെ ഇടയില്‍ നാളിതുവരെ ഒരു പ്രശ്‌നമായി അവര്‍ക്കു തോന്നിയിട്ടില്ല. അവരുടെ പരസ്പര സ്‌നേഹവും ബഹുമാനവും അവര്‍ക്കു ചുറ്റുമുള്ള മറ്റു താമസ്സക്കാര്‍ക്കിടയില്‍ പലപ്പോഴും സംസാര വിഷയം ആകാറുണ്ട്. രണ്ടു ദൈവങ്ങളുടെആരാധകരായ അവര്‍ക്കിടയിലെ ഈ മൈത്രി എങ്ങനെ സാധ്യമാകും എന്നുള്ളതായിരുന്നു മറ്റുള്ളവരെ അലട്ടിക്കൊണ്ടിരുന്നത്. അല്ലെങ്കില്‍ അവര്‍ ആരുടെ ചേരിയില്‍ എന്നുള്ള ചോദ്യത്താല്‍ എല്ലാവരും പരസ്പരം നോക്കുന്നതു കാണുമ്പോള്‍ അവര്‍ രണ്ടാളും തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ച് തങ്ങളുടെ ദൈവങ്ങളെ അവരവരുടെ അതിരിനുള്ളില്‍ കുടിയിരുത്തും. ദൈവങ്ങള്‍ക്ക് അതിരുവിട്ട് പുറത്തുപോകാന്‍ അനുവാദം ഇല്ലായിരുന്നു. അതിനു കാരണം കയറൂരിവിട്ട ദൈവങ്ങളാണ് ഭൂമിയിലെ എല്ലാ സമാധാനക്കേടുകള്‍ക്കും കാരണമെന്ന് അവര്‍ രണ്ടുപേരും അനുഭവങ്ങളില്‍ നിന്നും പഠിച്ചവരായതിനാലാണ്. യാഖൂബ് യഹോവയായ യഹൂദഗോത്ര ദൈവത്തിന്റെ പിന്‍മുറക്കാരന്‍ ആണെങ്കിലും ഒരു സന്ദേഹിയായിരുന്നു. യഹോവ ജനിക്കുന്നതിനു മുമ്പ് ഈ…

നഗരമേ സാക്ഷി (കഥ) : മൊയ്തീന്‍ പുത്തന്‍ചിറ

സെന്‍റ് ജോണ്‍സ് ആശുപത്രിയിലെ മുന്നൂറ്റിപ്പതിനാലാം നമ്പര്‍ മുറിയുടെ ജനാലക്കരുകില്‍ നിന്നുകൊണ്ട് ഞാന്‍ പുറത്തേക്കു നോക്കി. അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒന്നുമല്ലാതെ ഞാന്‍ കാലുകുത്തിയ ആ നഗരം ഇന്ന് ഏറെ മാറിയിരിക്കുന്നു, ഞാനും. കാലത്തിന്‍റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ, അതോ ഈ നഗരം എന്നെ മാറ്റിയതോ? ആരോ വന്നു തോളത്തു തട്ടി. തിരിഞ്ഞുനോക്കിയപ്പോള്‍ ഡോക്ടറാണ്. മലയാളിയായ ഡോ. ഏബ്രഹാം തോമസ്. അദ്ദേഹത്തെ പരിചയപ്പെട്ടത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതി. യാന്ത്രികമായ ഈ ജീവിതത്തില്‍ കടന്നുവരുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍. “എന്താ കിനാവു കാണുകയാണോ അതോ നിലാവു കണ്ട് ആസ്വദിക്കുകയാണോ?” ഡോക്ടറുടെ ചോദ്യം എന്നെ നിസ്സംഗതയിലാഴ്ത്തി. “മനസ്സു മുരടിച്ച ഞാന്‍ എങ്ങനെയാ ഡോക്ടറേ കിനാവു കാണുന്നത്. ചുറ്റുപാടും കുറെ ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ടെന്നല്ലാതെ നിലാവെന്ന് പറയുന്നതൊന്നുണ്ടോ?” “താന്‍ സമാധാനമായിരിക്കൂ. ഞങ്ങളെക്കൊണ്ട് കഴിയാവുന്നതുപോലെയൊക്കെ ചെയ്യുന്നുണ്ട്.…

ഏകാന്തപഥികന്‍ (ചെറുകഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

ചുക്കിച്ചുളിഞ്ഞ്, അഴുക്കും പൊടിയും പിടിച്ച്‌ മുഷിഞ്ഞ സഞ്ചിയില്‍നിന്നും വീണ്ടും അയാള്‍ ഒരു റൊട്ടിക്കഷ്ണം തപ്പിയെടുത്തു. തന്റെ ശരീരത്തിലേക്ക്‌ കത്തിയമരുന്ന സൂര്യകിരണങ്ങളില്‍നിന്നും അല്‍പമൊന്ന്‌ തെന്നിമാറി തെരുവോരത്തെ ആ വൃക്ഷത്തിന്‍മേല്‍ ചാരിയിരുന്നു. അല്പം വിശ്രമിക്കാന്‍ ഒരിടം കിട്ടിയ ആശ്വാസത്തില്‍ അയാളിലൂടെ ഒരു ദീര്‍ഘനിശ്വാസം കടന്നുപോയി. വൃക്ഷത്തിന്മേല്‍ ചാരിയിരുന്ന്‌ ഉണക്കറൊട്ടി ചവച്ചുകൊണ്ടിരിക്കവേ വയറൊട്ടിയ സഞ്ചിയിലേക്കുതന്നെ അയാള്‍ നോക്കി. ഇനിയൊരു കഷ്ണം റൊട്ടിപോലും അതില്‍ ശേഷിപ്പില്ലെന്ന്‌ അയാളറിത്തു. ഈ അവസ്ഥയില്‍ എങ്ങനെ യാത്ര തുടരും എന്നയാള്‍ ചിന്തിച്ചു. അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്നും ഏതോ ഒരു നിശ്ചയദാര്‍ഢ്യത ഉരുണ്ടുരുണ്ടുവന്ന്‌ അയാളുടെ ക്ഷീണിച്ച കണ്ണുകള്‍ക്ക്‌ തിളക്കമേകി. മരച്ചില്ലുകളുടെ മണ്ണില്‍ പതിത്തുകിടന്ന നിഴലുകളിലേക്ക്‌ നോക്കി ഒരു ദീര്‍ഘനിശ്വാസം കൂടി പൊഴിച്ചുകൊണ്ട്‌ യാത്ര തുടരാനായി അയാള്‍ എഴുന്നേറ്റു. യാന്ത്രികമായ വിരലനക്കങ്ങളിലൂടെ വയറൊട്ടിയ സഞ്ചിയടക്കമുള്ള വലിയ യാത്രാഭാണ്ഠം അയാളുടെ ചുമലിലേക്ക്‌ വലിഞ്ഞു കയറി. സുദീര്‍ഘമായ യാത്രയിലുടനീളം ഭാരിച്ച ഭാണ്ഠം തൂക്കിയിട്ട ചുമലിലെ…

ഫ്ലൂ (അദ്ധ്യായം 9): ജോണ്‍ ഇളമത

സെലീനാ ഫ്ലോറന്‍സില്‍ മടങ്ങി എത്തി. സ്ത്രീധനത്തിനും കല്ല്യാണ ചിലവിനും വേണ്ട പണമുണ്ടാക്കി ഒരു കൊല്ലത്തിനു ശേഷം നാട്ടില്‍ പോയി സേവ്യറിനെ വിവാഹം കഴിക്കാമെന്ന പ്രതീക്ഷ അവളെ ഉത്സാഹഭരിതയാക്കി. ഒരു കൊല്ലം കഠിനമായി അദ്ധ്വാനിക്കണം. നിലവിലുള്ള ജോലികൂടാതെ ഒരു നേഴ്‌സിങ്ങ്‌ ഹാമില്‍കുടി പാര്‍ട്ട് ടൈംമായി അവള്‍ പണിയെടുത്തു. ചില അവസരങ്ങളില്‍ രാത്രിയും പകലും തുടര്‍ച്ചായി ജോലിചെയ്തു. വീക്കെന്‍റുകളിലെ വിശ്രമസമയങ്ങള്‍ പോലും ധനമുണ്ടാക്കാന്‍ ബലികഴിച്ചു. ഈ അദ്ധ്വാനത്തിനും സഹനത്തിനും അവള്‍ മാധുര്യം കണ്ടെത്തി. പ്രതീക്ഷകള്‍, അവ ഇനി ഒരിക്കലും ചിറകൊടിയാതിരിക്കട്ടെ. മധുരമുള്ള ഒര്‍മ്മകള്‍ അവള്‍ സേഡ്യറുമായി വാട്സ്‌ആപ്പിലൂടെ അനസ്യൂതം പങ്കുവെച്ചുകൊണ്ടിരുന്നു. പെട്ടന്ന്‌ അപ്രതീക്ഷിതമായി ചിലതൊക്കെ കേട്ടു തുടങ്ങി. ചൈനയിലെ വൂഹാനില്‍ നിന്നും അസ്സാധരണമായ ഒരു ജ്വരം. തലവേദന, പനി, ശര്‍ദ്ദില്‍ തുടര്‍ന്ന്‌ ഗുരുതരമായ ശാസ തടസ്സം! ആരും അതേപ്പറ്റി ആദ്യം ഗൌരവതരമായി ചിന്തിച്ചില്ല. മാറിമാറി വരുന്ന ഫ്ലൂവിന്റെ മറ്റൊരു മുഖമെന്നല്ലാതെ.…

കനലായി മാറിയ കരോള്‍ (ചെറുകഥ): ലാലി ജോസഫ്

ഫോണ്‍ ബെല്‍ തുടരെ  അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന്‍ തോന്നിയില്ല കാരണം ഇന്ന് രാത്രിയിലും  ജോലിയുണ്ട് അതുകൊണ്ടു തന്നെ മന:പൂര്‍വ്വം ഫോണ്‍ എടുക്കേണ്ട എന്നു തീരുമാനിച്ചു. എന്നാല്‍ ഫോണ്‍ ബെല്‍ പിന്നേയും പിന്നേയും മുഴങ്ങിയപ്പോള്‍  ഞാന്‍  എടുത്തു.  അത് എന്റെ സുഹ്യത്ത് റോസിയായിരുന്നു  ‘ എടി നീ അറിഞ്ഞോ, അവള്‍ പോയി ‘ ആര് പോയി ? നമ്മുടെ മിനി … ഉറക്കത്തിന്റെ ആലസ്യത്തോടു കൂടി ഞാന്‍ പറഞ്ഞു.  ‘ആ അത് എനിക്ക് അറിയാമല്ലോ. അവള്‍ പോകുന്ന കാര്യം എന്നോടു പറഞ്ഞിരുന്നു’  അവളുടെ അമ്മക്കു സുഖമില്ലാതെ ഇരിക്കുകയാണല്ലോ.   അയ്യോ അതല്ല ഞാന്‍ പറഞ്ഞു വരുന്നത്. അവള്‍ ഈ ലോകത്തു നിന്നു തന്നേ പോയി, അവള്‍ ഇന്നു രാവിലെ ഇഹലോകവാസം വെടിഞ്ഞു. ഞാന്‍ ഞെട്ടി ചാടി എഴുന്നേറ്റു കൊണ്ടു ചോദിച്ചു. നീ എന്താണ് പറയുന്നത്, നമ്മുടെ മിനി മരിച്ചു…