പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു! 2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും… സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക…..…
Category: STORIES
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 33): ജോണ്‍ ഇളമത
കാലപ്രവാഹത്തില്‍ വീണ്ടുമൊരു പോപ്പ് സ്ഥാനാരോഹിതനായി. മിലാനിലെ മെഡിസി പ്രഭുകുടുംബത്തിലെ കര്‍ദിനാള്‍ ജിയാവാനി ആന്‍ജലോ ഡി മെഡിസി പോപ്പ് പീയൂസ് നാലാമന്‍ എന്ന നാമധേയത്തില്‍. അറുപത്തി ആറ് വയസ്സുള്ള പോപ്പ്. മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു; ഒരുപക്ഷേ, ദൈവം അദ്ദേഹത്തിന് ആയുസ്സു നീട്ടിക്കൊടുത്താല്‍ ഈ മഹാദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ വീണ്ടും ആശങ്കയോടെ മൈക്കിള്‍ കാത്തിരുന്നു, എന്തായിരിക്കാം പൂതിയ പോപ്പിന്റെ തീരുമാനങ്ങള്‍ എന്നറിയാന്‍. ഇടയ്ക്കിടെ ചില ശ്രുതികള്‍ മൈക്കിള്‍ആന്‍ജലോ കേള്‍ക്കാതിരുന്നില്ല. പൂതിയ പോപ്പ് ഇനിയും വൃദ്ധനായ മൈക്കിള്‍ആന്‍ജലോയെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ദൗത്യം ഏല്പിക്കാന്‍ പോകുന്നില്ലെന്ന്. അതു കേട്ടത് ഇപ്പോള്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുവാക്കളായ ശില്പികള്‍, പരളോ വെറോനീസ്, ട്രിന്‍ടൊറെറ്റോ തുടങ്ങിയവരില്‍നിന്ന്. ആര്‍ക്കറിയാം! ഒരുപക്ഷേ, ഇതൊക്കെ അവരുടെയൊക്കെ മനസ്സിലിരിപ്പാകാം. എണ്‍പത്തിയെട്ടില്‍ എത്തി മരണം കാത്തിരിക്കുന്ന ശില്പിയെ പുതിയ പോപ്പ് വിളിച്ച് ചുമതല ഏല്‍പ്പിക്കില്ല എന്നുതന്നെ മൈക്കിള്‍ കരുതിയിരിക്കവേ, പുതിയ പോപ്പ് പീയുസ്…
മൂരിയും പാപ്പനും (ജോണ്‍ ഇളമത)
ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തിലും, അറുപതുകളുടെ ആരംഭത്തിലുമാകാം ഈ നാട്ടു കഥകളുടെ കാലം. ‘നൊസ്‌റ്റാള്‍ജിയാ സ്റ്റോറീസ്’ അല്ലങ്കില്‍ ‘ഗൃഹാതുരത്വ കഥകള്‍’, എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം. പുതിയ തലമുറ ഇതാസ്വദിക്കുമോ എന്നറിയില്ല. എങ്കിലും അങ്ങനെ ഒരു ഭൂതകാലമുണ്ടായിരുന്നെന്ന ഓര്‍മ്മപ്പെടുത്തലുകളാണ് ഈ കഥകളുടെ കാമ്പ്. കാലം എത്ര മാറിയിരിക്കുന്നു! എങ്കിലും ഓര്‍മ്മ ചെപ്പു തുറക്കുമ്പോള്‍ ഇത്തരം കഥകള്‍ നമ്മെ പഴയ തലമുറയെ തൃസിപ്പിക്കുമെങ്കില്‍ ആ പഴയ സ്മരണകളിലേക്കൊന്ന് ഊളിയിട്ടിറങ്ങാം, കൈവിട്ടുപോയ മുത്തുകളും പവിഴങ്ങളും തേടി! ഇതു പണ്ട് എന്റെ ചെറുപ്പ കാലത്തു നടന്ന കഥയാണ്. ഒരു കൗമരക്കഥ. പഞ്ചായത്തില്‍ ഡവലപ്മന്‍റ് ബ്ലോക്കും, ഗ്രാമസേവകനും മറ്റും വരും മുമ്പ് ഞങ്ങളുടെ ഗ്രാമത്തില്‍ പാപ്പനായിരുന്നു പശുക്കള്‍ക്ക് ഗര്‍ഭോദ്ധാരണം നടത്തിവന്നിരുന്നത്. എല്ലാ ദിവസവും കോഴി കൂവിയതിനുശേഷം, സുര്യോദയം കിഴക്കു പൊടി പൊടിക്കുമ്പോള്‍ പാപ്പനിറങ്ങും, മൂരിയുമായി. കഴുത്തില്‍ ഒറ്റ മണി കെട്ടിയ കറപ്പും, വെളുപ്പും…
അമ്പത്താറു കറി (ഓണ വിശേഷങ്ങള്‍): ജോണ്‍ ഇളമത
“കേട്ടില്ലേടീ മറിയാമ്മെ, കേരള സമാജത്തിന്റെ ഓണത്തിന് അമ്പത്താറു കറി! ” “നേരോ, അമ്പത്താറു ചീട്ടു കളീന്ന് കേട്ടിട്ടൊണ്ട്. ഇതിപ്പം പുതുക്കം! സദ്യേലും മത്സരം. കോളസ്ട്രോളും, ഷുഗറും മൂത്തു വന്നിട്ട് ഒന്നും തിന്നാം വയ്യാണ്ടുമായി.” “കേട്ടോടീ ഇക്കൊല്ലത്തെ മാവേലി പെണ്ണാ. ആ, ആ……..മ്മേടെ കെട്ടാതെ നിക്കുന്ന പെണ്ണാ!” “ഇതെന്തൊരു കൂത്ത്, മാവേലിനിയോ!” “ആ, ഇതിലും വലിയാ കൂത്താ നാട്ടി നടക്കുന്നെ. അവിടെ തൃശൂര്‍ പെണ്‍പുലി എറങ്ങി. ആണുങ്ങളു വയറമ്മാര്‍ വയറേല്‍ വായും പൊളിച്ചിരിക്കുന്ന പുലിരുപം വരച്ച് കളിക്കുന്നതു കണ്ടിട്ടില്ലേ, അതിന്റെ പെണ്‍പതിപ്പ്, കാലംമാറി, കോലം മാറി!.” ഞാനും മറിയമ്മേം കൂടെ ഓണം കൂടാമ്പോയി. അവിടെ ചെന്നപ്പം മുഴുവന്‍ സ്ത്രീമയം. പണ്ട് പുരുഷമ്മാര്‍ കൊട്ടികൊണ്ടിരുന്ന ചെണ്ടേടെ സ്ഥാനത്ത് കുറെ പെണ്‍ സുന്ദരിമാര്‍ അസ്സലായി അരക്കെട്ടും കെട്ടി, അരക്കട്ടക്കും, പത്തൊമ്പതര കട്ടക്കും താളം പിടിച്ച് ഉശിരന്‍ ചെണ്ടകൊട്ട്! കൊറെ കഴിഞ്ഞപ്പം പെണ്‍മാവേലി…
മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു ……. ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘ഫ്ലൂ’
പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു! 2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും… സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക…..…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 32): ജോണ്‍ ഇളമത
തടിയില്‍ രൂപകല്‍പന ചെയ്ത പുതിയ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയൂടെ മോഡലുമായി മൈക്കിള്‍ആന്‍ജലോ പോപ്പ് ജൂലിയസ് മൂന്നാമനെ മുഖം കാണിക്കാനെത്തി. തിരുമനസ്സ് മോഡല്‍ വാങ്ങി സസൂക്ഷ്മം വീക്ഷിച്ച് വിലയിരുത്തി ചോദിച്ചു: അപ്പോള്‍ ഇത് ശില്പി അന്റോണിയോ ഡസാങ്ലോ രൂപകല്പന ചെയ്ത മോഡലില്‍ നിന്ന് വ്യത്യസ്മാണല്ലേ! അതേ, തിരുമനസ്സേ, ആ മോഡല്‍ അദ്ദേഹത്തിന്റേതാണ്. അതു ചെയ്താല്‍ ദോഷങ്ങളേറെ ഉണ്ടാകാം. ബസിലിക്കയ്ക്ക് തുടക്കമിട്ട മഹാശില്പി ഡോണാറ്റോ ബ്രാംന്റെയുടെ പ്ലാനുകളാണ് എനിക്കേറെയിഷ്ടം. പിന്നെ അതോട് ചേര്‍ന്ന് മദ്ധ്യത്തില്‍ മനോഹരമായ ഒരു ഡോം മുകളിലൊരു താഴികക്കുടവും. അതിനുമേലെ ഒരു കുരിശും. അത് പുതിയ ബസിലിക്കയൂടെ മുഖച്ഛായതന്നെ മാറ്റുമെന്നാണ് എന്റെ പ്രത്യാശ. അത്തരമൊന്നായിരുന്നില്ലേ സാങ്ലോയുടെ പ്ലാനും? ബസിലിക്കായോട് ചേര്‍ന്ന് കിഴക്കേയറ്റത്ത് വലിയ ഒരു ഡോമും, ആ പ്ലാന്‍ താങ്കള്‍ കണ്ടിട്ടില്ലേ? ഉണ്ട്. ആ ഭീമാകാരമായ ഡോമും അത്ര വലിയൊരു പ്ലാനും വേണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ആ…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം 31): ജോണ്‍ ഇളമത
പോപ്പ് ജൂലിയസ് മൂന്നാമന്‍ ഒരു മുഖവുരയോടെ പറഞ്ഞുതുടങ്ങി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ കാര്യമാണ് നാം പറഞ്ഞുവരുന്നത്. അതിന്റെ ഏറെക്കുറെ ചരിത്രം, സെഞ്ഞ്ചോര്‍ മൈക്കിള്‍ ആന്‍ജലോയ്ക്ക് അറിയാമായിരിക്കണം. പോപ്പ് ജൂലിയസ് രണ്ടാമന്റെ കാലത്താണ് അത് ജാഗ്രതയില്‍ പൂതുക്കിപ്പണിയാന്‍ ആരംഭിച്ചത്. അന്ന് അതിന്റെ ആശയം സമാധാനത്തിന്റെ ഒരു ക്ഷേത്രം, അത്യന്തം പുതുമയോടെ പണിതുയര്‍ത്തുക എന്നതായിരുന്നല്ലോ. പോപ്പ് ജൂലിയസ്സിന്റെ പ്രധാനശില്പി, ഡോണാറ്റോ ബ്രാമന്റെ സ്‌കെച്ചിട്ട് തുടക്കംകുറിച്ചത് വൃത്താകാരമായ ഒരു കമാനത്തോടെ. എന്നാല്‍ അദ്ദേഹത്തിന് അതു പൂര്‍ത്തിയാക്കാനായില്ല. പിന്നീട് പല പ്രസിദ്ധരായ ശില്പികളും ആ ദൗത്യം ഏറ്റെടുത്തു. റാഫേല്‍, അന്റോണിയോ ഡസാങ്ലോ തുടങ്ങിയവര്‍. എന്നാല്‍ ഇന്നും അത് പണിതീരാതെ കിടക്കുന്നു. മൈക്കിള്‍ ആന്‍ജലോ അതൊന്നേറ്റെടുക്കണം. താങ്കള്‍ക്കു മാത്രമേ അത് രൂപകല്‍പന ചെയ്ത് മനോഹരമാക്കാനാകു. വരും വരാഴികകള്‍ കണ്ട് ആവശ്യമെങ്കില്‍ പുതിയ സ്‌കെച്ചിട്ട് നിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ മതിയാകും. നാം വേണ്‍ത്ര വേതനം നല്‍കാം. മൈക്കിള്‍…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം 30): ജോണ്‍ ഇളമത
അഞ്ചു വര്‍ഷത്തോളമെടുത്തു മൈക്കിള്‍ആന്‍ജലോയ്ക്ക് അന്ത്യവിധി (ലാസ്റ്റ് ജഡ്ജ്മെന്റ് ) പൂര്‍ത്തിയാക്കാന്‍. ആ മഹാശില്പി എഴുപതിലെത്തി, വാര്‍ദ്ധക്യത്തിന്റെ മൂര്‍ദ്ധന്യത്തിലേക്ക്. എങ്കിലും പ്രസരിപ്പും ഉണര്‍വ്വും ഉത്തേജനവും ആ പ്രതിഭയെ കൈവെടിഞ്ഞില്ല. ഒരു രണ്ടാംജന്മം കാത്തുകിടക്കും പോലെ. പോപ്പ് പോള്‍ മൂന്നാമന്‍ പുതിയ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ഉദ്ഘാടനം ചെയ്തു. മൈക്കിള്‍ആന്‍ജലോ തീര്‍ത്ത ചിത്രപത്മം മുകള്‍ത്തട്ടിലും അള്‍ത്താരയിലും ദര്‍ശിച്ച്, ചിത്രകാരന്മാരും ശില്പികളും സാധാരണക്കാരും അത്ഭുതസ്തംബ്ധരായി. പോള്‍ മൂന്നാമന്‍ അന്ത്യവിധിയുടെ ചിത്രരചനയില്‍ അത്യന്തം സംതൃപ്തനായി. എന്നാല്‍ ചിത്രകാരന്മാരിലും സഭാനേതൃത്വത്തി ലുള്ളവരിലും ഒരു ചെറിയപക്ഷം അസംതൃപ്തരായി. അവര്‍ പരസ്പരം പൊറുപൊറുത്തു, വിശുദ്ധ സ്ഥലത്ത് നഗ്നചിത്രങ്ങള്‍ ദര്‍ശിച്ചതില്‍. ചില ചിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു; ചിത്രരചന നന്നായിരിക്കുന്നു. പക്ഷേ, ഇത് കുളിക്കടവല്ലല്ലോ. ദൈവം വസിക്കുന്ന ആലയമല്ലേ? എങ്കിലും മൈക്കിള്‍ആന്‍ജലോ കുലുങ്ങിയില്ല. അങ്ങനെയൊക്കെ അഭിപ്രയം തട്ടിമൂളിച്ചുകൊണ്ടു വന്നവരോട് ആ മഹാശില്പി ചോദിച്ചു; മനുഷ്യര്‍ നഗ്നരായല്ലേ ജനിക്കുന്നത്. അതാണ് പൂര്‍ണ്ണത! പ്രസിദ്ധ…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 29): ജോണ്‍ ഇളമത
മൈക്കിള്‍ആന്‍ജലോ, പോപ്പ് ക്ലെമന്റ് ഏഴാമനുമായി “അന്ത്യവിധി” (ലാസ്റ്റ് ജഡ്ജ്മെന്റ്) യുടെ കരാറിലൊപ്പിട്ടശേഷം പണി ആരംഭിക്കാന്‍ ഫ്ളോറന്‍സില്‍നിന്ന് റോമിലെത്തി. തിരുമനസ്സിനെ ദര്‍ശിച്ച് ആശീര്‍വ്വാദവും അനുഗ്രഹവും വാങ്ങി. എന്നാല്‍ പണി ആരംഭിക്കുന്നതിന് രണ്ടുദിനംമുമ്പ് കേട്ട വാര്‍ത്ത മൈക്കിളിനെ കനത്ത ആഘാതത്തിലാഴ്ത്തി. തന്റെ കൂടെ സഹായിയായി എത്തിയ തോമസോ ഡി കാവലിറി എന്ന തന്റെ പ്രിയങ്കരനായ യുവാവില്‍നിന്നാണ് മൈക്കിള്‍ ആ വാര്‍ത്ത ശ്രവിച്ചത്. ഒരു ശനിയാഴ്ച രാത്രി വൈകിയിരുന്നു. വത്തിക്കാനിലാകെ കൂട്ടമണികള്‍ മുഴങ്ങി. ഏതോ ഗുരതരമായ ദുഃസൂചനപോലെ ചുളുപ്പന്‍ തണുപ്പ് ചുരുളഴിയാന്‍ തുടങ്ങുന്ന മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍, തണുത്ത രാത്രിയില്‍ വൈന്‍ ആസ്വദിച്ചിരുന്ന മൈക്കിള്‍ആന്‍ജലോ, സില്‍ബന്തിയും സഹായിയും സന്തതസഹചാരിയുമായ തോമസോയെ പുറത്തേക്കയച്ചു, കാരണം അന്വേഷിച്ചുവരാന്‍. എന്തോ ഒരു വലിയ വിപത്ത് കാറ്റില്‍ മുളിപ്പറക്കുന്നുണ്ടെന്ന ബോദ്ധ്യത്തോടെ മൈക്കിള്‍, വൈനിന്റെ കെട്ടില്‍ നിന്നുണര്‍ന്ന് വേവലാതിയോടെ ഇരുന്നു. വിവരമന്വേഷിച്ച് തിരിച്ചുവന്ന തോമാസോ സകങ്കടപൂര്‍വ്വം അറിയിച്ചു: നമ്മെ, വിട്ടു…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 28): ജോണ്‍ ഇളമത
അറുപത്തേഴു വയസ്സ് പ്രായമായിട്ടും തളരാതെ മറ്റൊരു മഹാദാത്യം ഏറ്റെടുത്ത മൈക്കിള്‍ആന്‍ജലോയുടെ മനസ്സില്‍ മറ്റൊരാശങ്ക കൊള്ളിമീന്‍പോലെ പാഞ്ഞുപോയി. അറുപതുകഴിഞ്ഞവരാരും ഇത്ര കടുത്ത ഉത്തരവാദിത്വം ഏറ്റെടുത്തതായി കേട്ടുകേള്‍വിപോലുമില്ല. എങ്കിലും സാഹസികത മൈക്കിള്‍ആന്‍ജലോയെ ഉന്മേഷവാനാക്കി. തന്റെ ജീവിതത്തില്‍ എത്രയ്രെത പോപ്പുമാര്‍ കടന്നുപോയി. നാല്‍പ്പത്തെട്ട്, അമ്പത്, അങ്ങേയറ്റം അറുപത് എന്നീ പ്രായങ്ങളില്‍. ഒരു ചെറിയ പനി മതി വാര്‍ദ്ധക്യത്തില്‍ ജീവിതം അവസാനിക്കാന്‍. സെസ്റ്റീന്‍ ചാപ്പലിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഇരുപത്തിരണ്ടില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പു വരച്ച ചിത്രങ്ങള്‍, വൃദ്ധനായ മൈക്കിള്‍ആന്‍ജലോയുടെ നയനങ്ങളില്‍ ആവേശം പടര്‍ത്തി. അന്നു ചെറുപ്പമായിരുന്നു. യൗവനത്തിന്റെ കുതിപ്പ് കുഞ്ചിരോമങ്ങള്‍ ഉളക്കി പായുന്ന ഒരു കുതിരയുടേതുപോലെയും. ഇവയെല്ലാം വരച്ച നിമിഷങ്ങള്‍ അസ്വസ്ഥതയുടേതായിരുന്നു. സൃഷ്ടിയുടെ അസ്വസ്ഥത! ശില്‍പിയില്‍നിന്നും ചിത്രകാരന്റെ വേഷം ആദ്യമല്പം കഠിനമായിരുന്നു. കടുംചായങ്ങളുടെ രൂക്ഷഗന്ധം. കയറിനിന്ന് എത്തിവരയ്ക്കുമ്പോഴുണ്ടാകുന്ന പിടലികഴപ്പ്, വേദന. കൈകളുടെയും വിരലുകളുടെയും മരവിപ്പ്, എന്നാല്‍ എല്ലാം വരച്ചു തീര്‍ന്നപ്പോള്‍ ആര്‍ത്തലച്ച് ഒഴുകി കടലിന്റെ…