സെസ്റ്റീന്‍ ചാപ്പലിന്റെ മുകള്‍ത്തട്ടിലെ അള്‍ത്താരയില്‍ വിശുദ്ധചിത്രങ്ങള്‍ ചാരുതയോടെ പിറന്നു വീണപ്പോള്‍ മൈക്കെലാഞ്ജലോ എല്ലാം മറന്നു. ശാരീരിക മാനസിക വേദനകളെ സൃഷ്ടിയുടെ ആവേശം മൈക്കിളില്‍ അലയടിച്ചുയര്‍ന്നു. ഇതു പ്രതീക്ഷിച്ചതുപോലെ ഉയരുന്നു. ഒരോ രൂപവും ഭാവനയുടെ കരുപിടിപ്പിച്ച മൂശയില്‍ നിന്നടര്‍ന്നു വീണപ്പോള്‍ ചിത്രരചനയ്ക്കുണ്ടായ ഒരു പുതിയ മാനം മൈക്കിളിനെ ഏറെ സന്തോഷിപ്പിച്ചു. പെന്‍സില്‍ കൊണ്ട് രൂപരേഖ ഇട്ട് അവയില്‍ വിവിധ നിറമുള്ള ചായങ്ങള്‍ പുരണ്ടപ്പോള്‍ ജീവനുള്ള ചിത്രങ്ങള്‍ ഉയര്‍ത്തെണീറ്റു. അരോഗദൃഡഗാത്രരുപങ്ങള്‍. അള്‍ത്താര മദ്ധ്യത്തിലെ ആദ്യ ചിത്രങ്ങളെ നോക്കി മൈക്കിള്‍ ആത്മഗതം നടത്തി. നന്നായിരിക്കുന്നു! പ്രപഞ്ച സൃഷ്ടി- ഇരുളില്‍നിന്ന് വെളിച്ചത്തെ വേര്‍തിരിക്കുന്നു. ആകാശവും ഭൂമിയും കടലും കരയും തെളിയുന്നു. കരയിലും കടലിലും വൃക്ഷലതാദികള്‍, പക്ഷിമൃഗാദികള്‍ ഉരഗ,സസ്ത നജീവികള്‍, കടല്‍ജീവികള്‍ ഇവകളുടെ തിളക്കം. മനുഷ്യ സൃഷ്ടി-സ്രഷ്ടാവിന്റെ അതേ രൂപസാദൃശ്യത്തില്‍. ആദാമിന്റെയും ഹവ്വായുടെയും സൃഷ്ടി, അവരുടെ വീഴ്ച, പറുദീസയില്‍നിന്നുള്ള നിഷ്‌ക്കാസനം. നോഹിന്റെ ബലി, ജലപ്രളയം,…
Category: STORIES
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -17): ജോണ്‍ ഇളമത
സൃഷ്ടിയുടെ വേദന മൈക്കെലാഞ്ജലോയെ മഥിച്ചു. അഗ്നിപര്‍വ്വതങ്ങളില്‍നിന്ന് ഒലിച്ചിറങ്ങുന്ന ലാവപോലെ മനസ്സ് ഉരുകിത്തിളച്ചു. കര്‍ക്കശനായ പോപ്പ് ജൂലിയസ്സിന്റെ കടുംപിടുത്തമാണ് തന്നെ അങ്ങനെ ഒരു വെട്ടിലാക്കിയത്. എല്ലാറ്റിനും നല്ല വശങ്ങളുണ്ട്. ഒരുപക്ഷേ, ശില്പകലയോടൊപ്പം ചിത്രകലയും ഇരട്ടിയായി തന്നെ പ്രതിഭാധനനാക്കില്ലെന്ന് ആരു കണ്ടു! ഏതാണ്ട് നാലഞ്ചു വര്‍ഷം കഠിനാദ്ധ്വാനം വേണ്ടിവരുന്ന ഒരു ദൌത്യമാണ്, അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തിട്ടുള്ളത്. എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം! അയ്യായിരം അടി വീതി വിസ്താരത്തില്‍ നീണ്ടുനിവര്‍ന്ന മുകള്‍ത്തട്ട്. മുന്നുറിലേറെ ചിത്രങ്ങള്‍ വരയ്ക്കുവാനുള്ള സാദ്ധ്യത. അവ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയെ അനശ്വരമാക്കും. മനസ്സിലൂടെ ഒരു വലിയ പദ്ധതിയുടെ ചുരുള്‍ നിവര്‍ന്നു. ജനസ്സീസിന്റെ പുസ്തകം മുതല്‍ തുടങ്ങാം. അവ മുന്നു പ്രധാന മേഖലകളില്‍ വിരാജിക്കണം. മാലാഖാവൃന്ദങ്ങളുടെ നടുവിലൂടെ കൊടുങ്കാറ്റുപോലെ യഹോവായുടെ ആഗമനം. വലിയ ചുഴലിക്കാറ്റ്! സൃഷ്ടി അവിടെ തുടങ്ങുന്നു-ഭുമിയുടെ സൃഷ്ടി. ഉണ്ടാകട്ടെ! എന്ന് അവിടുന്നു കല്‍പിച്ചു. ഭൂമി രൂപരഹിതവും ശുന്യവുമായിരുന്നു.…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 16): ജോണ്‍ ഇളമത
പോപ്പ് ജൂലിയസ് രണ്ടാമന്‍, മൈക്കെലാഞ്ജലോയെ റോമിലേക്ക് ക്ഷണിച്ചു. ജൂലിയസ് പിതാവിനെപ്പറ്റിയാണ് ഈയിടെ ഇറ്റലിയിലാകെ സംസാരം. പ്രത്യേകിച്ചും ശില്പികള്‍ക്കും ചിത്രകാരന്മാര്‍ക്കും വാസ്തുശില്പ പ്രഗത്ഭര്‍ക്കുമിടയില്‍. നവോത്ഥാന ഘട്ടം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിക്കാനാണ് തിരുമനസ്സിന്റെ തീവ്ര യത്നം. പക്ഷേ, പോപ്പിനെപ്പറ്റി പല കിംവദന്തികളും കേള്‍ക്കുന്നുണ്ട്. നേരില്‍ ഇതുവരെ കണ്ടിട്ടില്ല. റാഫേല്‍ വരച്ച അദ്ദേഹത്തിന്റെ ഒരു ചിത്രം ഈ അടുത്ത കാലത്ത് റോമിലെ സാന്താമറിയ ഡെല്‍ പോപ്പോളോ ബസിലിക്കയില്‍ കണ്ടപ്പോള്‍ മുതല്‍ മൈക്കെലാഞ്ജലോ കരുതിയിരിക്കുകയായിരുന്നു അദ്ദേഹത്തെ കാണാന്‍. എന്നാല്‍, തിരുമനസ്സിനെപ്പറ്റി കേള്‍ക്കുന്നതൊക്കെ സത്യമാണെന്നാര്‍ക്കറിയാം! പൊതുജനം പലവിധമല്ലോ. മുക്കിന്റെ തുമ്പത്ത് ദേഷ്യവും പൊട്ടിത്തെറിച്ച് പരിസരബോധമില്ലാതെ വെറികെട്ട സംസാരവും പ്രവൃത്തിയുമൊക്കെയാണ് അദ്ദേഹത്തിന്റേതെന്നാണ് പൊതുവേ സംസാരം. പക്ഷേ, ഏറെ പേര്‍ ഇതുതന്നെ പറയുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും! അതിനു ശേഷം ഈയിടെ അവിചാരിതമായി ഫ്ലോറന്‍സിലെ പ്രശസ്ത യുവ ചിത്രകാരനായ അഗ്നോളോ ബ്രോണ്‍സ്സിനോയെ കണ്ടു. അവനും ഇതുതന്നെയാണ് പറയുന്നത്. അവന്‍ എന്നോട്…
രാജാവിനെ തോൽപ്പിച്ച ബാലൻ (കഥ): അഭിഷേക് കൃഷ്ണ പി.ആർ
ദുഷ്ടനായ രാജാവിൻ്റെ ഭരണത്തിൽ എല്ലാ ദുഷ്ടതകളും നിറഞ്ഞ ഒരു നാടായിരുന്നു പണ്ടളം. അവിടുത്തെ രാജാവായിരുന്നു എം.ഹ്യും. അയാൾ മഹാക്രൂരനായിരുന്നു. ചെറിയ ഒരു തെറ്റിനു പോലും തൻ്റെ പ്രജകൾ വധശിക്ഷ നൽകാൻ പോലും ഈ രാജാവ് മടിച്ചിരുന്നില്ല. അത്രമാത്രം ദുഷ്ടനായിരുന്നു ഹ്യൂം രാജാവ്. പക്ഷേ, സത്യത്തിൽ ആ രാജ്യം അയാളുടേത് അല്ലായിരുന്നു. മുൻപത്തെ രാജാവായിരുന്ന രാമകൃഷ്ണ വർമ്മ എന്ന രാജാവിൻ്റേതായിരുന്നു ഈ രാജ്യം. രാമകൃഷ്ണ വർമ്മ രാജൻ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. നാടിൻ്റയും തൻ്റെ പ്രജകളുടെ ക്ഷേമത്തിനും വേണ്ടി എന്തും ചെയ്യുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അദേഹത്തെ ജനങ്ങളുടെയെല്ലാം പ്രിയപ്പെട്ടവനാക്കി. ഇത് രാജാവിൻ്റെ വലം കൈ ആയി നടന്നിരുന്ന മന്ത്രി സിംഹവർമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. രാജാവ് ഇങ്ങനെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി പോയാൽ തനിക്ക് ഇങ്ങനെ തന്നെ ഇരിക്കാനെ സാധിക്കുവെന്ന് സിംഹവർമ്മ ചിന്തിക്കാൻ തുടങ്ങി. രാജാവിനെ എങ്ങനെയെങ്കിലും തീർക്കണമെന്ന് സിംഹവർമ്മ…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 15): ജോണ്‍ ഇളമത
മൈക്കെലാഞ്ജലോയുടെ മനസ്സില്‍ ഒരു ദ്വന്ദയുദ്ധം അരങ്ങേറി. ഭീമാകാരമായ പാറയില്‍ ഉളി പലവട്ടം തെറിച്ചുകൊണ്ടിരുന്നു. മെരുങ്ങാത്ത പാറ. ദൃഢമുള്ള വെള്ളാരംകല്ല്. കല്ലുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജീവനുള്ള പ്രതിമകള്‍. അവ പുറത്ത് പ്രത്യക്ഷമായാല്‍ ശില്പിയെപ്പോലും അമ്പരപ്പിക്കും. തെറിച്ചു നില്‍ക്കുന്ന രക്തധമനികളും പാറക്കുട്ടങ്ങളെപ്പോലെ വിരിഞ്ഞു നില്‍ക്കുന്ന മാംസപേശികളും ദൃഢതയുള്ള നോട്ടവും കണ്ണുകളുടെ തീക്ഷ്ണതയും ശില്പിയെപ്പോലും അമ്പരപ്പിക്കുന്നു. ആരാണ് തന്റെ കരങ്ങള്‍ക്ക് ശക്തിയേകുന്നത്? അതെ, സാമുവലിന്റെ പുസ്തകത്തിലെ ആട്ടിടയച്ചെക്കനായ ദാവീദ്! ബെദ്ലഹേംകാരനായ ജെസ്സയുടെ ഇളയപുത്രന്‍. പവിഴനിറവും മനോഹരമായ നയനങ്ങളുമുള്ള ചെന്നായയുടെ ഉടലുള്ള ഒരു ബലിഷ്ഠ ആട്ടിടയ യുവാവ്. അവന് മീശ കുരുക്കാന്‍ തുടങ്ങുന്നതേയുള്ളു. അവന്‍ ഇസ്രായേലിന്റെ രക്ഷകനാണ്. ശക്തനാണ്. ഒരു കൗമാരക്കാരന്റെ ശാലീന സൗന്ദര്യമാണ് അവനില്‍ മിന്നുന്നത്. ആരും അവനെ ഒരു നോക്കു നോക്കി നിന്നുപോകും. ദേവദാരു മരങ്ങളുടെ നീണ്ട ശിഖരം പോലെ കഴുത്തും വലിയ തലയും ഉള്ള കരുത്തനായ ചെക്കന്‍. അസാമാന്യ വലിപ്പമുള്ള…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 14): ജോണ്‍ ഇളമത
കര്‍ദിനാള്‍ ജീന്‍ ബില്ലേഴസ്തന്നെ എഴുന്നള്ളിവന്നു, പിയറ്റ ശില്പം കാണാന്‍. ജിയോവാനി ബല്ലിനിയും റാഫേലും എന്തൊക്കെയോ പറഞ്ഞ് തിരുമനസ്സിനെ വിറളി പിടിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ തിരുമനസ്സ് എഴുന്നെള്ളി വന്നതില്‍ മൈക്കെലാഞ്ജലോയ്ക്ക് അല്പം ഉള്‍ഭയം ഉണ്ടാകാതെയിരുന്നില്ല. എങ്കിലും ആരു പറഞ്ഞാലും തന്റെ തീരുമാനങ്ങള്‍ക്ക് ഇളക്കമില്ല. ഒരു ശില്പി ഭയരഹിതനായിരിക്കണം. സ്വന്തം ഇച്ഛയില്‍നിന്നുതന്നെ വേണം ശില്പങ്ങള്‍ ജനിക്കാന്‍! തന്റെ ന്യായീകരണവും തീരുമാനങ്ങളും കത്തോലിക്കാ വിശ്വാസത്തിന് നിരക്കാത്തതാണെന്ന് ഏതു ശില്‍പിക്ക്, ചിത്രകാരന് സമര്‍ത്ഥിക്കാനാകും? ബില്ലേഴ്‌സ് തിരുമനസ്സ് ശില്പത്തെ അടിമുടി വീക്ഷിച്ചു. തീക്ഷ്ണമായ അദ്ദേഹത്തിന്റെ പച്ചകലര്‍ന്ന ചാരനിറമുള്ള കണ്ണുകള്‍ വിടര്‍ന്നു. തുടര്‍ന്നൊരു ചോദ്യം: മൈക്കിള്‍, എന്തു പ്രത്യേകതയാണ് താങ്കള്‍ ഈ ശില്പരചനയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്? കാരണം, ഇതിനുമുമ്പ് കൊത്തിയ ശില്പങ്ങളിലോ, വരച്ച ചിത്രങ്ങളിലോ കാണാത്ത ഒരു പരിശുദ്ധ കന്യാമറിയം! ബല്ലിനിയോ, റാഫേലോ കാണാത്ത എന്തെങ്കിലുമൊരു പ്രത്യേകത? ഓ, അവര്‍ അങ്ങനെതന്നെ കര്‍ദിനാളിനെ ധരിപ്പിച്ചിരിക്കണം.…
ഇത്താക്ക് കവിക്ക് മത്തായി മാപ്ല പുരസ്‌ക്കാരം (നർമ്മകഥ)
അമേരിക്കൻ മലയാളിയും, അത്യന്ത ഉത്തരാധുനിക കവിയുമാണ് ഇന്നത്തെ ഇത്താക്ക്. അമേരിക്കയിലെത്തിയ മലയാളി നേഴ്‌സുമാരിൽ ഒന്നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ പ്ളേറ്റിന്റെ ഒറ്റ ബലത്തിലാണ്ഇത്താക്ക് അമേരിക്കയിലെത്തുന്നത്. ഭാര്യയുടെ ഡബിൾ ഡ്യൂട്ടിക്ക് തടസ്സമാവാതിരിക്കാൻ കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന ഇത്താക്ക് ബോറടി മാറ്റാനെന്ന വ്യാജേന ബേസ്‌മെന്റ് ബാറിലെ വീര്യം കൂടിയ റഷ്യൻ വോഡ്‌ക ഇടക്കിടെ അകത്താക്കിയിരുന്നു. മഞ്ഞു വീണു കിടന്ന ഒരു പ്രഭാതത്തിൽ രാവിലെ തന്നെ രണ്ടെണ്ണം വീശിയിട്ട്പുറത്തേക്കിറങ്ങിയ ഇത്താക്ക് തിരിച്ചു കയറുന്നതിനിടക്ക് പെട്ടെന്നാണ് ഇത്താക്കിൽ കവിതയുടെ കന്നിവിത്ത് മുള പൊട്ടുന്നത്. നാട്ടിലും ഇവിടെയുമായി ജീവിച്ചു തീർത്ത അര നൂറ്റാണ്ടോളം കാലം അക്ഷരങ്ങളെ അറപ്പോടെയാണ് കണ്ടിരുന്നതെങ്കിലും, സർഗ്ഗ സാക്ഷാൽക്കാരത്തിന്റെ സമ്പൂർണ്ണ വിഭ്രമത്തിൽ ഇത്താക്ക് പേന തപ്പിയെടുത്ത് പെട്ടെന്നെഴുതിപ്പോയി… രാവിലെ ഞാനങ്ങെണീറ്റു, പിന്നെ ബെഡ്‌കോഫി യൊന്നു കുടിച്ചു. കാറ് തുറക്കുവാൻ നോക്കി, പക്ഷേ ചാവി കടക്കുന്നേയില്ല. ഭാര്യയെ ജോലിയിൽ നിന്നും…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 13): ജോണ്‍ ഇളമത
മൈക്കെലാഞ്ജലോ ‘പിയ്റ്റ്’ കൊത്താന്‍ തയ്യാറായി. ഇത് തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരുവു തന്നെ. ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഒരു കല്ലിന്റെ സൌഭാഗ്യം! ജീവിതത്തില്‍ എല്ലാം ഇതുപോലെ തന്നെ. കൈയില്‍ പൊന്നിരിക്കുമ്പോള്‍ കാക്കപ്പൊന്നു തേടി പോകുന്നതാണ് ഏറെയും ശില്പികള്‍. കണ്ണു തുറക്കാനറിയാത്തവരും കരയാനറിയാത്തവരും ചിരിക്കാനറിയാത്തവരുമല്ല ആധുനിക ശില്‍പികളുടെ ശില്പങ്ങള്‍ എന്ന തിരിച്ചറിവിലുടെ വേണം ആരംഭിക്കാന്‍. അവരുടെ നിരയിലേക്കെത്തുക തന്നെ ഇനിയുള്ള ലക്ഷ്യം. ഈ ശില്പം അതിന്റെ നാന്ദി കുറിക്കട്ടെ. പരിശുദ്ധ കന്യാമറിയമിനെ മനസ്സില്‍ ധ്യാനിച്ച് ഉളിയും കൂടവും കൊണ്ട് കൊത്താന്‍ ആരംഭിച്ചു. ഉറച്ചു ദൃഢമായ പാറയില്‍ ഉളി ഇടയ്ക്കിടെ തെറിച്ചു. ചെറിയ കരിങ്കല്‍ച്ചീളുകള്‍ അടര്‍ന്നു വീണു ശീല്‍ക്കാരത്തോടെ. പെട്ടെന്ന് ആ കല്ലൊന്നിളകി എന്ന് തോന്നി. വെറും തോന്നലോ! അല്ല വ്യാകുലമാതാവ് പ്രതൃക്ഷപ്പെട്ടിരിക്കുന്നു. പുത്രദുഃഖത്താല്‍ മനസ്സു നുറുങ്ങിയ മാതാവ്, മടി യില്‍ വാടിത്തളര്‍ന്ന് മൃദുമേനിയോടെ യേശുതമ്പുരാന്‍! മാതാവിന്റെ വേദന നിറഞ്ഞ…
സമകാലീന രാഷ്ട്രീയ പീഡനങ്ങൾ (നർമ്മ കഥ): ജയൻ വർഗീസ്
കാട്ടിലെ രാജാവായ സിംഹം ഉച്ചയൂണും കഴിഞ്ഞു വിശ്രമിക്കുന്ന നേരം. സമീപത്ത് വിലാസവതിയായ മിസ്സിസ് സിംഹവുമുണ്ട്. സിംഹി ചുരുട്ടിക്കൊടുത്ത കസ്തൂരി നൂറ് പുരട്ടിയ തളിർ വെറ്റില ചവച്ചുകൊണ്ട് സിംഹം ഒന്ന്നീട്ടിത്തുപ്പി. അപ്പോളാണ്, റോയൽ ഫാമിലിയെ തേടി കുറെ ചീത്തവിളി ചീറിയെത്തുന്നത്. ” നീ ഏതു കോപ്പിലെ രാശാവാണെടാ?ഫ! പട്ടി! അവനൊരു രാശാവായിട്ടു കൊറേ വെലസുന്നുണ്ട്. എനിക്ക് നീ പുല്ലാണേടാ…വെറും പുല്ല്” സിംഹവും ഭാര്യയും ഞെട്ടിത്തിരിഞ്ഞു നോക്കി. ഒരു പന്ന കുറുക്കനാണ്. പൂരെ വെള്ളത്തിലാണ് കക്ഷി. കാൽ നിലത്തുറയ്‌ക്കുന്നില്ല. ഒരു കൈയിൽ നമ്മുടെ ബീവറേജ് കോർപ്പറേഷന്റെ അമൃത പാനീയക്കുപ്പി. ഇടയ്ക്കിടെഅതിൽ നിന്ന് അൽപ്പാൽപ്പം അകത്താക്കുന്നുമുണ്ട്. “നീ വല്യ രാജാവാണേൽ നിനക്ക് കൊള്ളാം. കേട്ടോ? ദേ, ഈ എനിക്ക് നീയൊരു പ്രശ്നമല്ലടാ പട്ടീ” കുറുക്കൻ പിന്നെയും പുലമ്പുകയാണ്. ഇതെല്ലാം കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ സിംഹം തല തിരിച്ചു കളഞ്ഞു. പക്ഷെ, സിംഹിക്കു…
പാക്കരനെ പട്ടി കടിച്ചു (ചിത്രീകരണം): ജോണ്‍ ഇളമത
ഈയിടെ നാട്ടില്‍ വിളിച്ച് വയസായ അമ്മക്ക് ഓണാശംസ കൊടുത്തപ്പോള്‍ അമ്മ പറഞ്ഞു- “കേട്ടോടാ, കുഞ്ഞുമോനെ! നമ്മടെ പാക്കരനൈ പട്ടികടിച്ചു. സാരമാക്കിയില്ല. നാലാന്നാളാണറിഞ്ഞത് കടിച്ചതു പേപ്പട്ടി ആരുന്നെന്ന്. കഷ്ടകാലത്തിന് ഓണത്തിന് നാരങ്ങാ അച്ചാറും കൂട്ടി. പെട്ടന്ന് പേ ഇളകി. കൊരച്ചു കൊരച്ച് അവന്‍ ഇന്നലെ ചത്തു.” എനിക്ക് വല്ലാത്ത ദുഖംതോന്നി. പാക്കരന്‍ ആരായിരുന്നു എനിക്ക്. എന്റെ ബാല്യകാല സുഹൃത്ത്! എന്റെ ബാല്യ കൗമാര ചാപല്യങ്ങളിലൊക്കെ സൂഹൃത്തും പങ്കിളയുമായിരുന്നു. അക്കാലങ്ങളില്‍ ഞങ്ങളൊന്നിച്ച് സെക്കന്റ് ഷോയ്ക്ക് പോയിരുന്നു. അവന് തെങ്ങുകേറ്റം വശമാരുന്നു. ഷോയ്ക്ക് പോണോങ്കി കാശുവേണം. അല്ലാണ്ട്, കട്ടും ഒളിച്ചും സെക്കന്റ് ഷോക്ക് പോണോങ്കി കാശെവിടെ കിട്ടും. ഇവിടെ അമേരിക്ക പോലെ ആ പ്രായത്തില്‍ വിട്ടൊരു കളി കളിക്കാന്‍ വീട്ടുകാര് സമ്മതിക്കുമോ. ശുദ്ധ ഗ്രാമീണനായ അപ്പന് സിനാമാ നാടകമെന്നൊക്കെ പറഞ്ഞാ ശുദ്ധ അശ്ശീലമാരുന്നു. സത്യനും മിസ് കുമാരീം കൂടി കളിച്ച ‘ജീവിതനൗക’…