പിറ്റേന്ന് കാലത്ത് രണ്ട് തവിട്ടു നിറമുള്ള കുതിരകള്‍ കെട്ടിവലിക്കുന്ന ഒരു വില്ലുവണ്ടി ജിയോവാനിയുടെ വീടിന്റെ പുമുഖത്തുള്ള ഉദ്യാനത്തിലേക്കു കടന്നുവന്നു. അതില്‍ നിന്ന് ഗാംഭീര്യം തുടിക്കുന്ന ഒരു മദ്ധ്യവയസ്ക്കന്‍ ഇറങ്ങിവന്നു. ഏതാണ്ട് മുപ്പതുമുപ്പത്തിയഞ്ചു വയസ്സു തോന്നിക്കുന്ന ഒരു മാന്യന്‍. അദ്ദേഹം നീളം കൂടിയ ഓവര്‍കോട്ട് ധരിച്ച്, വെളുത്ത ഉടുപ്പില്‍ കറുത്ത ബോ കെട്ടി പൊക്കമുള്ള കറുത്ത തുകല്‍ത്തൊപ്പി ധരിച്ചിരുന്നു. ലുഡ്‌വിക്കോ ബുവോണാററ്റി സിമോനി! അദ്ദേഹത്തെ ജിയോവാനി ഹസ്തദാനം നല്‍കി ആദരിച്ചു. ജിയോവാനിക്കു പിന്നാലെ സാന്റീനായും ഇറങ്ങി വന്നു. ലുഡ്‌വിക്കോ സാന്റീനയുടെ കരം ചുംബിച്ച് സ്നേഹവും ആദരവും പ്രകടിപ്പിച്ചു. സാന്റീനാ വിളിച്ചു: മൈക്ക്, നിന്റെ അപ്പന്‍ നിന്നെ കാണാനെത്തിയിരിക്കുന്നു. മൈക്കെലാഞ്ജലോ വീടിനുള്ളില്‍നിന്ന് ആഹ്ലാദത്തോടെ ഇറങ്ങി വന്നു. ലുഡ്‌വിക്കോ സ്നേഹപൂര്‍വ്വം അവന്റെ നെറുകയില്‍ ചുംബിച്ചു. എങ്കിലും അയാള്‍ഗൗരവം വിട്ടില്ല. ജിയോവാനി ഓര്‍ത്തു, അല്ലെങ്കിലും ലുഡ്‌വിക്കോ ബുവോണാററ്റി അങ്ങനെതന്നെ എപ്പോഴും. ഗൗരവക്കാരന്‍! ഒരിക്കലും…
Category: STORIES
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 2)
മൈക്കെലാഞ്ജലോ ചാരുതയോടെ ആ വെണ്ണക്കല്ലില്‍ കൊത്താന്‍ ആരംഭിച്ചു. കരിങ്കല്‍ച്ചീളുകള്‍ ശീല്‍ക്കാരത്തോടെ അടര്‍ന്നുവീണു. കരിങ്കല്‍പ്പൊടി ശില്പിയുടെ മുഖത്തും കൈത്തണ്ടകളിലും വീണുപടര്‍ന്ന് സൂര്യ വെളിച്ചത്തില്‍ തിളങ്ങി. രാത്രിയുടെ ഏകാന്തതയില്‍ ഭാവന കരുപ്പെടുത്തി. നിലാവും, നിഴലും ഇണചേര്‍ന്ന് ശില്‍പിയുടെ മനസ്സില്‍ ഡേവിഡിന്റെ ഭ്രൂണം ഗര്‍ഭം ധരിച്ചു. ആ ഭ്രൂണം വളര്‍ന്നുകൊണ്ടേയിരുന്നു. പാറക്കഷണങ്ങള്‍ ഉടഞ്ഞു വീണപ്പോള്‍ അവ്യക്തതയില്‍നിന്ന് തെളിഞ്ഞ് വിഗ്രഹത്തിന്റെ സൃഷ്ടി ആരംഭിച്ചു. മൈക്കെലാഞ്ജലോ ഓര്‍ത്തു… ഡേവിഡ് എങ്ങനെ ആയിരിക്കണം! സുമുഖന്‍, സുന്ദരന്‍, ബലിഷ്ഠന്‍, ആകാരവടിവില്‍ അഗ്രേസരനായിരിക്കണം. ഈ വെള്ള മാര്‍ബിളില്‍ അവന്റെ തേജസ്സ് പ്രകാശിക്കണം. സമകാലികരായ മുതിര്‍ന്ന പ്രതിഭ ലിയനാഡോ ഡാവിന്‍ചി, വെറോച്ചിയോ, റാഫേല്‍ ഇവരൊക്കെ ജിജഞാസാഭരിതരായി എനിക്കു ചുറ്റുമുണ്ട്. ഡാവിന്‍ചിയാണ് ഇന്ന് ജീവിച്ചിരിക്കുന്ന മഹാശിലല്‍പി. ശില്‍പികളുടെ ശില്പി! അദ്ദേഹത്തിന്റെ അവസാനത്തെ അത്താഴവും ഈ അടുത്ത കാലത്ത് പൂര്‍ത്തിയാക്കിയ മോണോലിസയും ചിത്രകലയില്‍ ആര്‍ക്കും കൈയെത്താനാകാത്ത ഉയരത്തില്‍ വിരാജിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍…
ഓര്‍മ്മകളുറങ്ങും കളിവീട്: ഹണി സുധീര്‍
വിസ്‌മൃതിയിൽ ആണ്ടുപോയെന്നു നമ്മൾ കരുതുന്ന പലതും അത് ചിലപ്പോൾ ഇഷ്ടപെട്ട ആളുകളോ സാധനങ്ങളോ വീടോ വാഹനമോ ഭക്ഷണമോ അങ്ങനെ എന്തും ആകാം, ചില കാലങ്ങളിൽ സ്വപ്നങ്ങളായി വന്നു നമ്മെ ഓർമ്മപെടുത്തിയേക്കും. ചില സ്വപ്നങ്ങൾ മുന്നറിയിപ്പുകളായി വരാം. ഭൂതകാലത്തിലെ സന്തോഷമോ സങ്കടമോ എന്തോ ഈ വർത്തമാന കാലത്തും നടന്നേക്കുമെന്ന സൂചന പോലെ. ചിലപ്പോൾ കടങ്കഥകൾ പോലെ തോന്നിയേക്കും. എന്നാലും ചില സത്യങ്ങൾ അതിലുണ്ട് താനും. വർഷങ്ങൾക്കു മുന്നേ എന്റെ കുട്ടിക്കാലത്തു ഞാൻ വളർന്നു വന്നൊരു വീടാണ് പലപ്പോഴും എന്റെ സ്വപ്നങ്ങളുടെ സ്ഥിരം ലൊക്കേഷൻ ആയി പ്രത്യക്ഷപ്പെടാറുള്ളത്. ഇന്ന് ആ വീടില്ല. പത്തു പതിനാറു കൊല്ലം മുന്നേ തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീണു പോയ നീളൻ വരാന്തയും വലിയ മുറ്റമുള്ള വീട്. ആ വീടിനെ ചുറ്റിപറ്റിയായിരുന്നു എന്റെ ഓർമ്മകൾ എല്ലാം. ഞാൻ മുട്ടുകുത്തിയതും പിച്ച വെച്ചതും ഓടി തുടങ്ങിയതും എല്ലാം…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ ആരംഭിക്കുന്നു)
ആമുഖം നവോത്ഥാനം (റിനൈസന്‍സ്) മുതല്‍ പുനരുദ്ധാരണം (റിഫര്‍മേഷന്‍) വരെയുള്ള മദ്ധ്യകാല യൂറോപ്പിനെ അടയാളപ്പെടുത്തുമ്പോള്‍, മൈക്കെലാഞ്ജലോ എന്ന മഹാശില്‍പി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ആ കഥ പറയുകയാണ് “കഥ പറയുന്ന കല്ലുകള്‍” എന്ന ചരിത്ര നോവല്‍. ഇരുളടഞ്ഞ മദ്ധ്യകാല യൂറോപ്പിന്റെ ഇടനാഴികളിലൂടെയുള്ള ഒരു അന്വേഷണം. ആയിരത്തി മുന്നൂറു മുതല്‍ ആയിരത്തി അറുനൂറുവരെ, അല്ലെങ്കില്‍ പതിനാലു മുതല്‍ പതിനേഴു ശതകങ്ങള്‍ വരെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച പുതിയ ഉണര്‍വ്വാണ് നവോത്ഥാനത്തിനാധാരം. ഫ്ളോറന്‍സിലെ ആര്‍നോ നദിയുടെ തീരങ്ങളിലെ ടസ്കനി മലയിലെ മാര്‍ബിള്‍ക്കല്ലുകളില്‍നിന്ന് ആ ഉണര്‍വ്വ് ആരംഭിക്കുന്നു. ഫ്ലോറന്‍സിലെ പഴയ തടിക്കെ ട്ടിടങ്ങള്‍ തകര്‍ത്ത്, വിവിധ നിറമുള്ള മാര്‍ബിള്‍ കല്ലുകളിലൂടെ മഹാസൗധങ്ങളും, ഗോഥിക് ആകൃതിയിലുള്ള കത്തീഡ്രലുകളും, അരമനകളും, ഉയരുമ്പോള്‍, അതോടൊപ്പം ശില്പകലയും ചിത്രകലയും പുതിയ രൂപവും ആകൃതിയും കൈവരിക്കുന്നു. അവിടെ ആരംഭിക്കുന്നു ആത്മീയ ലൗകീക സൗന്ദര്യങ്ങളുടെ പുതിയ യുഗം! ലിയനാഡോ ഡാവിന്‍ചി, മൈക്കെലാഞ്ജലോ, റാഫേല്‍, ടിറ്റന്‍,…
മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു…. ജോണ്‍ ഇളമതയുടെ ചരിത്ര നോവല്‍ “കഥ പറയുന്ന കല്ലുകള്‍”
പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ “കഥ പറയുന്ന കല്ലുകള്‍” ഉടന്‍ ആരംഭിക്കുന്നു. നവോത്ഥാനം (റിനൈസന്‍സ്) മുതല്‍ പുനരുദ്ധാരണം(റിഫര്‍മേഷന്‍) വരെയുള്ള മധ്യകാല യൂറോപ്പിനെ അടയാളപ്പെടുത്തുമ്പോള്‍, മൈക്കെലാഞ്ജലോ എന്ന മഹാശില്‍പി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ആ കഥ പറയുകയാണ് ജോണ്‍ ഇളമത “കഥ പറയുന്ന കല്ലുകള്‍” എന്ന ചരിത്ര നോവലിലൂടെ. ഇരുളടഞ്ഞ മധ്യകാല യൂറോപ്പിന്റെ ഇടനാഴികളിലൂടെയുള്ള ഒരു അന്വേഷണം.1300 മുതല്‍ 1600 വരെ, അല്ലെങ്കില്‍ പതിനാലു മുതല്‍ പതിനേഴു ശതകങ്ങള്‍ വരെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച പുതിയ ഉണര്‍വ്വാണ് നവോത്ഥാനത്തിനാധാരം. ഫ്ളോറന്‍സിലെ ആര്‍നോ നദിയുടെ തീരങ്ങളിലെ ടുസ്കനി മലയിലെ മാര്‍ബിള്‍ കല്ലുകളില്‍നിന്ന് ആ ഉണര്‍വ്വ് ആരംഭിക്കുന്നു. ഫ്ലോറന്‍സിലെ പഴയ തടിക്കെട്ടിടങ്ങള്‍ തകര്‍ത്ത്, വിവിധ നിറമുള്ള മാര്‍ബിള്‍ കല്ലുകളിലൂടെ മഹാസൗധങ്ങളും, ഗോഥിക് ആകൃതിയിലുള്ള കത്തീഡ്രലുകളും, അരമനകളും, ഉയരുമ്പോള്‍, അതോടൊപ്പം ശില്പകലയും ചിത്രകലയും പുതിയ രൂപവും ആകൃതിയും കൈവരിക്കുന്നു. അവിടെ ആരംഭിക്കുന്നു.…
ട്രാന്‍സ്ജന്‍ഡര്‍ (ചിതീകരണം): ജോണ്‍ ഇളമത
ചേട്ടാ, പടവലത്തിന്റെ തൈയ്യൊണ്ടോ? ഒരെണ്ണം തന്നാ മതി… അഞ്ചെട്ടു കാ കിട്ടിയാ മതി. ചേട്ടന്റേതാകുമ്പം ‘വിത്തു ഗുണം, പത്തുഗുണം’. കഴിഞ്ഞ പ്രാവശ്യം തന്ന പടവലത്തേന്ന് പതിനൊന്നു കാപറിച്ചു. അതോണ്ടാ ചേട്ടനോട് ചോദിക്കുന്നെ!” ഫോണിന്റെ അങ്ങേ തലക്കല്‍ മോളിക്കുട്ടി നിന്ന് ചിണുങ്ങുന്നു. പെട്ടന്ന് എന്റെ ഭാര്യേടെ ചോദ്യം! ആരാ വിളിച്ചേ? ഞാമ്പറഞ്ഞു ങാ, അവര്! ആര്… ആരാന്നാ, ആ അവര് ഓ, ഡക്ക് ക്ലീനിംഗ്.. എന്നിട്ടത് കേട്ടോണ്ട് നിക്കരുത്, അങ്ങനെ കുറേ എണ്ണം എറങ്ങീട്ടൊണ്ട്. ഫോണ്‍ പടോന്നങ്ങ് വെക്കണം. പിന്നെ വിളിക്കാത്ത വിധം! ഞാന്‍ അങ്ങനെ പറയാം കാരണം, ഭാര്യക്ക് മോളിക്കുട്ടിയെ അത്ര പിടുത്തമല്ല. മോളിക്കുട്ടി തൊട്ടും പിടിച്ചും വര്‍ത്താനം പറേം. വാസ്തവത്തി മോളിക്കുട്ടിയെ അത്രേം ഭയപ്പെടണ്ട കാര്യോന്നുമില്ല! ആള്‍ പാവമാ. ഉത്തരം കിട്ടാത്ത മോളിക്കുട്ടി കൊറേ കഴിഞ്ഞ് പിന്നേം വിളിച്ചു. ഭാഗ്യത്തിന് ഭാര്യ വെളീല്‍ ഞങ്ങടെ പച്ചക്കറി…
ചാക്കാല (കഥ): ഡോൺബോസ്കോ സണ്ണി
രാവിലെയുള്ള ഓശാനക്കുർബാനക്കു പോയി കുരുത്തോലയുമായി സൈക്കിളിൽ വരുമ്പോഴാണ് റോജി ഓടിക്കിതച്ചുവന്ന് പങ്കനെ പിടിച്ചു നിറുത്തുന്നത്. “ഡേയ് നീ പോണില്ലേ ചാക്കാലവീട്ടിലേക്ക്?” “ആര്ടെ ചാക്കാല?” സൈക്കിളിലിരുന്നുകൊണ്ടുതന്നെ പങ്കൻ ആകാംക്ഷയോടെ റോജിയുടെ മുഖത്തേക്കു നോക്കി. മറുപടി പറയാൻ ഒരു സെക്കന്റ് മടിച്ചശേഷം അവനെ മുറുകെപ്പിടിച്ചുകൊണ്ടു പറഞ്ഞു, “ഡേയ് നമ്മട കല്ലൻ പൗലോസിന്റെ ചാക്കാല!” വിശ്വസിക്കാൻ കഴിയാത്ത ഭാവത്തിൽ നിന്ന പങ്കനെ പിടിവിട്ടശേഷം റോജി പള്ളിഭാഗത്തേക്കൊരു കിറുക്കൻ കാറ്റുപോലെ പാഞ്ഞുപോയി. പങ്കൻ അറിയാതെയെങ്കിലും മനസ്സിൽ അവനെ നോക്കി വിളിച്ചു, “കിറുക്കൻ പയ്ല്.” കൃഷ്ണ്ണന്റെ കട ഒരിടത്തരം സൂപ്പർ മാർക്കറ്റാണ്. ചാരായം വാറ്റുന്നതിനുള്ള കരുപ്പട്ടി മുതൽ കടലിൽപ്പോകുന്നവർക്കുള്ള മുറുക്കാനും, പൊകലയും, ഞെട്ടും വരെ അവിടെക്കിട്ടും. മിക്കവാറും കടപ്പുറത്തുകാർക്ക് അവിടെ മാസപ്പറ്റിലാണ് കൃഷ്ണ്ണൻ സാധനം കൊടുക്കുന്നത്. കൃഷ്ണ്ണന്റെ കടയോടു ചേർന്ന് ഒരൊറ്റ മുറിക്കടയിലാണ് ജോർജ്ജ് മേശിരിയുടെ തയ്യൽക്കട. തുറയിലെ പെണ്ണുങ്ങളുടെ ബ്ലൗസും ആണുങ്ങൾക്കുള്ള കുപ്പായവും…
മരണമില്ലാത്ത ജന്മദിനസ്മരണകൾ
സമയം അര്‍ദ്ധരാത്രിയോടടുക്കുന്നു. തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും തീരെ ഉറക്കം വരുന്നില്ല. കിടക്കയിൽ നിന്നും എഴുനേറ്റു ജനലിനു സമീപം കിടന്നിരുന്ന കസേരയിൽ ഇരുന്നു പുറത്തേക്കു നോക്കി. ആകാശത്തു നിറഞ്ഞു നിന്നിരുന്ന കാർമേഘങ്ങൾ ചന്ദ്ര പ്രകാശത്തെ പൂർണമായും മറച്ചിരിക്കുന്നു, കൂരാകൂരിരുട്ട് .കള്ള കർക്കിടക മാസത്തിന്റെ പ്രതാപത്തിനു മാറ്റുകൂട്ടുംവിധം ഉണ്ടായ ശക്തമായ ഇടിമിന്നലിലും തുള്ളിക്കൊരു കുടം എന്ന നിലയിൽ ആർത്തലച്ചു പെയ്ത മഴയിലും വഴിയോര ലൈറ്റുകൾ എല്ലാം അണഞ്ഞിരുന്നു.വീടിനു മുൻപിൽ കാവൽക്കാരനായി നിന്നിരുന്ന നായയുടെ നിർത്താതെയുള്ള മോങ്ങൽ .ഭാഗ്യം എന്ന് പറയട്ടെ വീട്ടിലേക്കുള്ള വൈദ്യുതി പ്രവാഹത്തിന് തടസ്സം നേരിട്ടിരുന്നില്ല. ഇങ്ങനെ എത്ര നേരം പുറത്തേക്കു നോക്കി ഇരുന്നുവെന്നറിയില്ല . തൊട്ടടുത്ത ബെഡിൽ കിടന്നു ഭാര്യ നല്ല ഉറക്കത്തിലാണ്. പെട്ടെന്നാണ് മിന്നാമിനുങ്ങിൻ വെട്ടം പോലെ എന്തോ വീടിന്റെ മുൻപിലുള്ള ഇടവഴിയിലൂടെ നീങ്ങുന്നതായി ദ്ര്ഷ്ടിയിൽ പെട്ടത് .സൂക്ഷിച്ചു നോക്കിയപ്പോൾ ആ വെട്ടം വീടിനെ ലക്ഷ്യമാക്കി…
ചൊക്ളി (നോവല്‍ – 80): എച്മുക്കുട്ടി
വെങ്ങ്ട്ടു സാമി ഡോക്കിട്ടറ്‌ടെ കാര്യാകെ കഷ്ടത്ത്‌ലായി. പെമ്മക്കള് ഇഞ്ചിനീരായി അമോരിക്കേലെങ്ങാണ്ടാണ്. സായ്പ്പ്ങ്ങളാ ബർത്താക്കമ്മാര്ന്ന് സാമിയന്നേ പറയേ. ഇബടെ വര്മ്പളാണ് എല്ലരും അവറ്റിങ്ങളെ തുറിച്ചോക്കാ.. അപ്പോ അവറ്റ ആകനെങ്ങട് ചോക്കും. കാണാൻ വല്യ മടുത്തോന്നും ല്യ. ഒര് യാതി നരച്ച നെറോം നീലക്കണ്ണും നല്ല പൊക്കോം. അവറ്റിങ്ങള്ടെ മക്കള് ഒര് യാതി വെള്പ്പാ പിന്നെ പൂച്ചക്കണ്ണും. രണ്ട് പെങ്കുട്ട്യോളെ ന്നെയ്യാണ്. എല്ലാ കൊല്ലോം വരും.. എടയ്ക്ക് സാമി അമ്മ്യാരേം കൂട്ടിട്ട് അമോരിക്കേല് പോയിണ്ട് വരും. അപ്പള് വീട് കാവല് ചൊക്ളീം പപ്പിനിം ണ്. തെര്ഞ്ഞ്ട്ക്കല് കയിഞ്ഞിട്ടാ സാമീം അമ്യാരും പോയീത്. മടങ്ങീറ്റ് വന്ന്ത് സാമി മാത്തറണ്. അമ്മ്യാര് മരിച്ച്…ദേകത്ത്ന് വെതല്ലാണ്ടായി..മൂന്നാലീസം കെട്ന്ന് മരിച്ചാ പോയി.. സാമീരെ കണ്ണ്ല് വെള്ളം പൊട്ട്ണ്ടാർന്നു. ചൊക്ളിക്ക് വെസനം വന്ന്. നല്ലൊരമ്മ്യാരാരുന്നു. സന്തോഷായിട്ട് ചിറിച്ച് വർത്താനം പറേം. മോരോ തൈരോ മര്ന്നോ എത് പാത്‌ര…
ചൊക്ലി (നോവല്‍ -79): എച്മുക്കുട്ടി
ചൊക്ളിക്ക് അയമ്പത്തൊന്ന് വെട്ട് എപ്പളും എപ്പളും നെഞ്ഞത്തിക്ക് കേറി വന്ന് കടച്ചില് എട്ക്കും. പാറ്ട്ടീരേ ആരും ചെന്നില്യ, ചത്തോയ മനിഷേൻറെ വീട്ട്ല്. അച്ചുവാനന്തൻ സകാവ് മാത്തറം പോയി.. സകാവ് പോയീത് ചൊക്ളിക്ക് ഒര് സമാതാനായി. ഒരാള് ണ്ടായീലോ.. ഒരു വെഷം വിമാൻത്തിലടിക്കണേ നിർത്താമ്പറഞ്ഞ് ഏതാണ്ടും വേറേ നാട്ടാര് വരേ മീറ്റിംഗം കൂടീപ്പോ അവര്ക്ക് അരുവായിറ്റ് സകാവ് ചോറ് തിന്നാണ്ടിര്ന്ന്… അത് ആ വേറേ നാട്ട്ലോക്കെ ടീ വീല് കാൺച്ചു. ദല്കീലെ സറ്ക്കാര് പറ്ഞ്ഞ് വെഷല്ല, അത് അടിക്കണ അങ്ങ്നെ കൊയപ്പല്ലാന്ന്.. ആ സകാവിന് മാത്തറം തോന്നീലോ കെട്ട്യോനില്ലാണ്ടായി നെഞ്ഞത്തടിക്കണ പെണ്ണിനെ ഒന്ന് ചെന്നാ കാണാൻ… നേരം കൊറേട്ത്തു ചൊക്ളിക്ക് ആ അയമ്പത്തൊന്ന് വെട്ട് ഒന്ന് അലിയാൻ.. എന്നാലും അതാലോയിച്ചാ പരോശം വരും. രാഗവേട്ടൻ അയിൻറെടേല് ഒരീസം കാലത്ത് ഒറക്കീന്ന് ഏൻക്കാണ്ട്ങ്ങ്ട് പോയീ. ചൊക്ളിക്ക് കരച്ച്ല് നിർത്താൻ പറ്റീല്ല.…