ഹയഗ്രീവസ്വാമിയേ, അക്ഷര ദേവനേ ദയവാർന്നെൻജിഹ്വാഗ്‌രേ വാഴണമേ! അവിടുന്നുചിതമാം വാക്കുകൾ തന്നെന്റെ കവിതയിലാകവേ ശോഭിക്കണേ! എൻ നാവിൻതുമ്പത്തും എൻവിരൽ തുമ്പത്തും എന്നും ലസിക്കണേ! വാഗ്‌ദേവതേ! എന്നിലറിവിൻ വിളക്കു കൊളുത്തി നീ എന്നെയനുഗ്രഹിച്ചീടേണമേ! കൂപമണ്ഡൂകം പോലൊന്നുമറിയാതെ കൂരിരുൾ ചൂഴുന്ന ചിത്തവുമായ്, തപ്പിത്തടയുകയാണു ഞാനെന്നുള്ളിൽ താവക ദീപം തെളിയ്ക്കണമേ! ജ്ഞാനമാം പൊന്മുത്തദൃശ്യമാം സ്വത്തല്ലോ ഞാൻ തേടുന്നെത്രയോ ജന്മങ്ങളായ്! ജ്ഞാനമൊന്നെള്ളിലുണ്ടെങ്കിൽ താനല്ലോ ജന്മ സാക്ഷാത്ക്കാരം നേടുകുള്ളു! ഏറെ തമസ്സു നിറഞ്ഞൊരറയ്ക്കുള്ളിൽ സൂര്യപ്രകാശം പ്രവേശിക്കവെ, എങ്ങോ തമസ്സു മറയുന്നതു പോലെ എന്നിലും ജ്യോതി തെളിയ്ക്കണമേ! വന്യമാം ചിന്തകൾ പോക്കി നീ മൽജന്മം അന്വർത്ഥമാക്കാൻ തുണയ്ക്കണമേ! വന്ദ്യയാം ദേവികേ, ജ്ഞാനാംബികേ, ദേവി ധന്യതയെന്നിൽ ചൊരിയണമേ! ദുർല്ലഭമാം മർത്ത്യ ജന്മം ലഭിച്ചതു ദുർവിനിയോഗം ചെയ്തീടാതെന്നും, താവക നാമാവലികൾ നിരന്തരം നാവിൽ വരേണമേലോകമാതേ! “ലോകാസമസ്താ സുഖിനോ ഭവന്തു” താൻ ലോകത്തിലേവരും കാംക്ഷിപ്പതേ! ശാന്തിയുമെങ്ങും പരസ്പര സ്നേഹവും കാന്തിയോടെന്നും രമിയ്ക്കണമേ!
Category: POEMS
പരിണാമങ്ങൾ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
(ഒരു ഭക്തൻ അറിഞ്ഞിരിക്കേണ്ട ചില പ്രധാന ഹൈന്ദവ ആത്മീയകാര്യങ്ങൾ മാത്രം. താല്പര്യം പോലെ സാധകന് ശ്രമിച്ചാൽ സ്വയം ഓരോന്നിനും പൂർണ്ണമായി വിവരങ്ങൾ കണ്ടു പിടിക്കാന്‍ പറ്റും) നിൻ തിരു നാമം ചൊന്നപ്പോൾ എൻ നാമം മറഞ്ഞു പോയ്! നിന്നെ നിനച്ചിരുന്നപ്പോൾ എന്നെയേ മറന്നു പോയ് കൃഷ്ണാ! ജാഗ്രത്‍സ്വപ്നസുഷുപ്തിയിലും ജാഗരൂകനായി ഞാൻ! ജല്പനം നിറഞ്ഞ നാവിൽ ജപമെന്നതു മാത്രമായി! കയ്യിൽ ജപമാല മാത്രമായി! കൃഷ്ണാ! പഞ്ചാക്ഷരി യുരുവിട്ടപ്പോൾ പഞ്ചപ്രാണൻ സജീവമായ്! പഞ്ച ഭൂത നിർമ്മിതമാമി പഞ്ജരത്തിൽ നിന്നെ കണ്ടേൻ!കൃഷ്ണാ! ദേഹി നീയെന്നറിഞ്ഞപ്പോൾ ദേഹചിന്തയില്ലാതായി! ജീവനെന്തെന്നറിഞ്ഞപ്പോൾ ജീവന്മുക്തനായി ഞാൻ!കൃഷ്ണാ! പങ്കജാക്ഷാ, നിൻ കടാക്ഷം പാഞ്ചജന്യ* തലോടലായി! പരാത്മ ചിന്ത വന്നപ്പോൾ പാമരത്വ മില്ലാതായി!കൃഷ്ണാ! വേണു നാദം കേട്ടപ്പോഴെൻ വേദനയേ മറന്നു പോയ്! വേദമന്ത്ര ശ്രവണത്തിൽ വേദാന്തിയായ്മാറിഞാൻ! കൃഷ്ണാ! നിൻ നാദം കേട്ടപ്പോൾ ഞാൻ നീയെന്നു തിരിച്ചറിഞ്ഞു! നിർവ്വാണ ലീനനായ് നിന്നേൻ…
കണ്ണുനീര്‍തുള്ളി (കവിത): ജോണ്‍ ഇളമത
(അകാലത്തില്‍ ആകസ്മികമായി പൊലിഞ്ഞ പ്രിയ സുഹൃത്ത് അലക്സ് കോക്കാടിന്റെ സ്മരണക്കു മുമ്പില്‍) എവിടെയോ കണ്ടുമുട്ടീ ക്ഷണികമീ- ജീവിത പാതയില്‍ ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി! ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ വന്നു മരണം- തേരിലേറ്റും ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി! കണ്ടു ഞാനപ്പോള്‍ കരയാന്‍ വിതുമ്പിയ കണ്ണുനീര്‍ വറ്റിയ ആ പ്രിയതമയെ! ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി! പതറാതെ പ്രതിസന്ധിയില്‍ ജന്മസാഫല്യം നേരട്ടെ- സന്തപ്ത കുടുംബാംഗങ്ങള്‍ക്ക്! ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി
ഭൂമി (കവിത) ജോണ്‍ ഇളമത
ഒരു മഹാമുഴക്കത്തിലന്നു ഗര്‍ജ്ജിച്ചു ഗര്‍ജ്ജിച്ചു ഭൂമി ജനിച്ചു. ഇരുളിന്‍ മറപൊട്ടി പകലിന്‍ ഗര്‍ഭത്തില്‍ ഭൂമി ജനിച്ചു ആഴിയും ആകാശവും വേര്‍പരിഞ്ഞു ഇരുളും പകലും ഇഴപിരിഞ്ഞു ഭൂമി ജനിച്ചു. ആഴിയില്‍ ജീവന്‍ തുടിച്ചു ആദ്യത്തെ ഭ്രൂണം പൊട്ടി ആഴിയില്‍ കരകള്‍ ഉയര്‍ന്നു ഭൂമി ജനിച്ചു. ഭൂണങ്ങള്‍ വളര്‍ന്നു പക്ഷിയായി പാമ്പായി മൃഗങ്ങളായ് മനുഷ്യരായ് ഭൂമി ജനിച്ചു. ഭൂമിയെ കീഴടക്കി മനുഷ്യര്‍, സ്വാര്‍ത്ഥരായ് പാമ്പായിഴഞ്ഞു ഭൂമി ജനിച്ചു. കൊടും വിഷം ചീറ്റി മനുഷ്യര്‍ ഭൂമിയയെ കാളകൂട വിഷമാക്കിമാറ്റി ഭൂമി ജനിച്ചു. ആയുധങ്ങള്‍ ചീറി ആകാശത്തില്‍, അണുവായുധങ്ങള്‍ ഒരുക്കി ഭൂമി ജനിച്ചു പരസ്പരം ചീറിയടുത്തു വിഷപാമ്പുകള്‍ കടിച്ചു കീറി നശിക്കാനായ് ഭൂമി ജനിച്ചു!
സൂര്യനും ശ്വാനനും (കവിത)
സൂര്യനെ നോക്കിയെത്ര ശ്വാനന്മാർ കുരച്ചാലും, സൂര്യന്റെ തേജസ്സെങ്ങാൻ, കുറയാൻ പോകുന്നുണ്ടോ? ചന്ദ്രനെ നോക്കിയെത്ര, മൂങ്ങകൾ തേങ്ങിയാലും, ചന്ദ്രന്റെ പ്രഭയെങ്ങാൻ കുറയാൻ പോകുന്നുണ്ടോ? ക്ഷീര സാഗരത്തിൽ പോയ്, കഴുകൻ കുളിച്ചാലും, കൃഷ്ണപരുന്തായ് തന്നെ മാറ്റുവാൻ കഴിയുമോ? കൂപ മണ്ഡൂകമെത്ര, ‘ക്രാം‘, ‘പ്രാം’, ശബ്ദിച്ചാലും, കൂജനം ചെയ്യുമൊരു കുയിലായ് മാറീടുമോ? കേവലമൊരു കോഴി, യെത്രയുദ്യമിക്കിലും, എവരേം ആകർഷിക്കും, പരുന്തായ് പറക്കുമോ? സ്വന്തം പരിമിതികളപ്പാടെ, മറന്നല്ലോ, സംപൂർണ്ണർ തങ്ങളെന്നു, പലരും കരുതുന്നു? വിസ്മയം തോന്നും വിധം അജ്ഞാനമേറും നേരം വിസ്മരിക്കയാണവർ, മുഖ്യമാമൊരു കാര്യം! ‘വിദ്യയിലുയരുമ്പോൾ, വിത്തത്തിൽ വളരുമ്പോൾ, വിനയമാകും മഹാ, ഗുണവും, വളരണം!’ സർവ്വജ്ഞൻ താനെന്നോർത്തു, വീമ്പടിച്ചിരിപ്പോർക്കു സർവ്വനാശം താനെന്ന,വാസ്തവം മറക്കുന്നു! ശ്വാനന്മാരാഹോരാത്രം,കൂട്ടമായ് കുരച്ചാലും, വാനിലെ സൂര്യൻ തെല്ലും, കൂസാതെ ജ്വലിക്കുന്നു! കാർമ്മുകിൽ വാനിൽ വന്നു, മഴയായ് വർഷിച്ച പി- ന്നോർമ്മയായ് മാറും പോലെ,യല്ലയോ മനുഷ്യനും! മറഞ്ഞു പോകും ഹൃസ്വ, ജീവിത…
വിവേകാനന്ദനും സാദ്ധ്വിയും (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ
പരമഹംസാചര്യ ശിഷ്യൻ വിവേകാനന്ദൻ ഭാരത ഖണ്ഡത്തിന്റെസമ്പത്തും സൗഭാഗ്യവും! സംപൂജ്യൻ സമാരാദ്ധ്യൻ അഗാധ പാണ്ഡിത്യത്തിൻ സമ്പുടം സഹർഷം തൻ ശിരസ്സിൽ പേറുന്നവൻ! ആർഷ ഭാരത പരി പാവന സംസ്കാരത്തെ ആഗോള പ്രശസ്തമായ് മാറ്റിയ മഹാരഥൻ! വിജ്ഞാന പ്രദായിയാം ആത്മീയ ഗ്രന്ഥങ്ങളും വിവിധ സൂക്തങ്ങളും പാരിനു സമ്മാനിച്ചോൻ! ഒരുനാളൊരു മാന്യ മഹതി യശസ്വിയാം ഗുരു വിവേകാനന്ദ സ്വാമിയോടിദം ചൊന്നാൾ: “സ്വാമിജീ! സമർത്ഥനാംഅവിടുന്നെനിയ്ക്കൊരു സാത്ത്വിക ഗുണമുള്ള പുത്രനെ തരേണമേ”! സാദ്ധ്വിയാമവളിദം അഞ്ജലി കൂപ്പി ചൊൽകെ സാധുവാം തപോധനൻസ്വാമിജി ചൊന്നാനുടൻ: “ഭവതീ! എന്നിൽ നിന്നും വേണ്ടതുസൽപുത്രനേൽ അവശ്യം നൽകാം തെല്ലും കാല വിളംബമെന്യേ”! “നിശ്ചലമൊരു മാത്ര മിഴികൾ പൂട്ടി മുന്നിൽ നിൽക്കുകിൽ അഭിലാഷം സാധിയ്ക്കും സുനിശ്‌ചയം”! സുസ്മിതം തൂകി വിവേകാനന്ദനിദം ചൊൽകെ വിസ്മയം പ്രതീക്ഷിച്ചാ സ്ത്രീരത്നം നിന്നാൾ ചാരെ! “അക്ഷികൾ തുറന്നിനിയാശങ്കയെന്യേയുടൻ വീക്ഷിയ്ക്ക ജഗദീശൻ തന്നൊരീ വരദാനം! സാത്ത്വിക ഗുണമെഴും സൽപുത്ര നില്ലാദുഃഖം…