കോഴിക്കോട്: മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ ആത്യന്തികമായി രാജ്യത്തെ മതേതര സങ്കൽപ്പത്തിനും ഒരുമക്കും മുറിവേൽപ്പിക്കുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ആരാധനാലയങ്ങൾ തൽസ്ഥിതിയിൽ സംരക്ഷിക്കപ്പെടാനും വർഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും തയ്യാറാവണമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ മതസൗഹാർദത്തിന്റെയും സൂഫി പാരമ്പര്യത്തിന്റെയും പ്രതീകമായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന കേന്ദ്രമാണ് അജ്മീർ ദർഗ. ദർഗക്ക് താഴെ ക്ഷേത്രമുണ്ടെന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത അവകാശവാദത്തെ തുടർന്ന് ദർഗാ കമ്മിറ്റിക്കും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച കോടതിനടപടി അങ്ങേയറ്റം ആശങ്കാജനകമാണ്. ഗ്യാൻവാപി മസ്ജിദ്, മഥുര ഷാഹി ഈദ്ഗാഹ്, സംഭൽ ഷാഹി ജുമാ മസ്ജിദ് തുടങ്ങി അജ്മീർ ദർഗ ഉൾപ്പെടെയുള്ള മുസ്‌ലിം ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദങ്ങളും തുടർ നടപടികളും രാജ്യത്തെ സൗഹാർദ അന്തരീക്ഷവും കെട്ടുറപ്പും തകർക്കും. ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947…
Category: KERALA
കലയും സാഹിത്യവും മനുഷ്യനെ നവീകരിക്കാനാവണം: സി മുഹമ്മദ് ഫൈസി
കാരന്തൂർ: കലയും സാഹിത്യവും മനുഷ്യനെ നവീകരിക്കാനാണ് ഉപയോഗപ്പെടുത്തേണ്ടതെന്നും സാമൂഹിക നന്മയാവണം ലക്ഷ്യമെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. മർകസിലെ അനാഥ സംരക്ഷണ കേന്ദ്രമായ റൈഹാൻ വാലിയിലെ ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മൂന്നുദിവസം നീണ്ടുനിന്ന ഫെസ്റ്റിൽ 100 ലധികം മത്സര ഇനങ്ങളിൽ 300 ഓളം വിദ്യാർഥികൾ മാറ്റുരച്ചു. മത്സരങ്ങൾക്ക് പുറമെ വിവിധ കലാ-സാംസ്കാരിക-വൈജ്ഞാനിക പരിപാടികളും സാമൂഹ്യക്ഷേമ പദ്ധതികളും നടന്നു. വിവിധ സെഷനുകളിലായി അനസ് അമാനി പുഷ്‌പഗിരി, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, മുസ്തഫ പി എറയ്ക്കൽ, സി പി സിറാജുദ്ദീൻ സഖാഫി, വി എം അബ്ദുറശീദ് സഖാഫി, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ, ജാബിർ നെരോത്ത്, നൂറുദ്ദീൻ മുസ്തഫ, അഡ്വ. മുഹമ്മദ് ശരീഫ്, സഈദ് ശാമിൽ ഇർഫാനി, ഇസ്മാഈൽ മദനി, മുഹ്‌യിദ്ദീൻ കുട്ടി സഖാഫി, അബ്ദുസ്സമദ്…
വയനാട് ഉരുൾപൊട്ടൽ: ദുരന്തനിവാരണ റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം വരുത്തിയ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി അമിത് ഷാ
ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുൾപൊട്ടൽ സംബന്ധിച്ച റിപ്പോര്‍ട്ട് സമർപ്പിക്കുന്നതിൽ കേരള സർക്കാർ കാലതാമസം വരുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ചവര്‍ക്ക് കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനായി അടുത്തിടെ ഡൽഹിയിൽ അദ്ദേഹത്തെ കണ്ട വയനാട് എംപി പ്രിയങ്ക ഗാന്ധി വധേരയുടെ അഭ്യർത്ഥനയ്ക്ക് മറുപടിയായാണ് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനം ഏകദേശം മൂന്നര മാസമെടുത്തതായി ആഭ്യന്തരമന്ത്രി പറഞ്ഞത്. 2024 ജൂലൈ 30 ന് വയനാട്ടിൽ ഉരുൾപൊട്ടലും തുടർന്നുണ്ടായ വെള്ളപ്പൊക്കവും ഈ മേഖലയിൽ കാര്യമായ നാശനഷ്ടങ്ങൾക്കും സ്ഥാനചലനത്തിനും കാരണമായി. വീണ്ടെടുക്കൽ, പുനർനിർമ്മാണ ചെലവ് മുതലായവ കണക്കാക്കി ഏകദേശം 2,219 കോടി രൂപയുടെ കണക്കാണ് സംസ്ഥാന സർക്കാർ സമര്‍പ്പിച്ചത്. ദുരിതബാധിതരെ സഹായിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഷാ ഉറപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ദുരന്തമുണ്ടായ ദിവസം രാത്രി തന്നെ കേന്ദ്ര…
സീബ്രാലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സുകള്‍ക്കിടയില്‍ പെട്ട് യുവാവ് കൊല്ലപ്പെട്ടു
തിരുവനന്തപുരം: കിഴക്കേ കോട്ടയില്‍ ബസുകൾക്കിടയിൽ കുടുങ്ങി യുവാവ് ദാരുണമായി മരിച്ചു. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയർ മാനേജരായ ഉല്ലാസ് മുഹമ്മദാണ് (42) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. സീബ്രാ ലൈനിലുടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഉല്ലാസ് ബസുകള്‍ക്കിടയില്‍ പെട്ടത്. മുന്നോട്ടെടുത്ത കെഎസ്ആര്‍ടിസി ബസിനു മുന്നിലൂടെ ഒരു പ്രൈവറ്റ് ബസ് വലത്തേക്ക് തിരിക്കുന്നതിനിടെയാണ് അപകടം നടന്നത്. കിഴക്കേകോട്ടയില്‍ പഴവങ്ങാടിക്കും നോര്‍ത്ത് ബസ് സ്റ്റാന്‍ഡിനും ഇടയിലാണ് അപകടമുണ്ടായത്. ചാല പള്ളിയില്‍ ജുമാ നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഉല്ലാസ് മുഹമ്മദ്. സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അലക്ഷ്യമായി എത്തിയ ബസുകള്‍ക്കിടയില്‍ ഉല്ലാസ് കുടുങ്ങുകയായിരുന്നു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ രണ്ട് ബസ് ഡ്രൈവര്‍മാരെയും ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍…
അടുത്ത അഞ്ചു ദിവസങ്ങള്‍ കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ചുഴലിക്കാറ്റ് ശനിയാഴ്ചയോടെ ന്യൂനമർദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു. അടുത്ത വ്യാഴാഴ്ചയോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക-തമിഴ്നാട് തീരത്തിന് സമീപം എത്തിചേരാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചു. ശനിയാഴ്ച തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതേസമയം,…
ആലപ്പുഴ കളര്‍കോട് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൻവിൻ മരിച്ചു
എടത്വ: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആലപ്പുഴ കളര്‍കോട് വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടത്വ സ്വദേശി മരിച്ചു. തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പള്ളിച്ചിറ കൊച്ചുമോന്‍ ജോര്‍ജ്ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ആല്‍വിനെ ഇന്നലെ രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതാവ് മീനാ കൊച്ചുമോന്‍ തലവടി കറുകപറമ്പ് കുടുംബാംഗമാണ്. സഹോദരന്‍ : കെവിന്‍ കെ. ജോര്‍ജ്ജ്. വണ്ടിയോടിച്ചിരുന്നയാളിന്റെ ഇടതുസൈഡിലാണ് ആല്‍വിന്‍ ഇരുന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. 11 പേര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണമായ വാഹനാപകടം നടന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം…
തകഴി റെയിൽവെ ക്രോസ് മേൽപ്പാലം നിർമ്മാണം: പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഡിസിഇഐ യെ ചുമതലപ്പെടുത്തി.
എടത്വ :തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലമെന്റ് കോർപറേഷൻ ഓഫ് കേരളയെ(ആർബിഡിസികെ) നിർവഹണ ഏജൻസിയായി നിയമിച്ചതിന് പിന്നാലെ പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഡൽഫ് കൺസൾട്ടിങ്ങ് എഞ്ചിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിനെ (ഡിസിഇഐ ) ചുമതലപ്പെടുത്തി. 2023 നവംബർ 16ന് ആണ് സർക്കാർ ആർബിഡിസികെ യെ നിർവഹണ ഏജൻസിയായി നിയമിച്ചത്. പ്രാഥമിക സർവ്വേ നടപടികള്‍ നടന്നു വരുന്നുണ്ടെങ്കിലും പദ്ധതിയുടെ സർവ്വേ നടത്തുന്നതിനും വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനും തുക അനുവദിക്കുന്നതിനായി പൊതുമരാമത്ത് സെക്രട്ടറിക്ക് ആർബിഡിസികെ 2023 ഡിസംബർ 19ന് അപേക്ഷ സമർപ്പിച്ചിട്ടുള്ളതായി ആർബിഡിസികെ ജനറൽ മാനേജർ അറിയിച്ചു.എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് വിവരവകാശ നിയമ പ്രകാരം നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്. തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന…
ഡിസംബർ 6-ന് മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി ആരാധനാലയ നിയമ സംരക്ഷണ സംഗമം നടത്തും
മലപ്പുറം: ബാബരി മസ്ജിദിന് ശേഷം ഗ്യാൻവാപി, ഷാഹി മസ്ജിദുകൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തിക്കുന്ന നീക്കങ്ങൾക്കും കോടതികളുടെ അനുകൂലമായ നിലപാടുകൾക്കും എതിരെ ശക്തമായ ജനാധിപത്യ പ്രതികരണങ്ങൾ ആവശ്യമാണെന്ന് പ്രഖ്യാപിച്ച് ഡിസംബർ 6-ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിലായി ആരാധനാലയ നിയമ സംരക്ഷണ സംഗമങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ട 1992-ലെ ബാബരി മസ്ജിദ് തകർക്കുന്നതിനും മുമ്പ് നടത്തിയ അതേ രീതിയിലാണ് സംഘപരിവാർ ശക്തികൾ ഗ്യാൻവാപി, ഷാഹി മസ്ജിദ് വിഷയങ്ങളിൽ മുന്നൊരുക്കം നടത്തുന്നത്. വ്യാജ അവകാശവാദങ്ങൾ ഉയർത്തി അത് സ്ഥാപിച്ചെടുക്കാൻ ഭരണകൂടങ്ങളേയും അനുബന്ധ സംവിധാനങ്ങളുമായി അന്യായമായി കൂട്ടുകൂടുകയാണ്. കോടതികൾ തന്നെ ആരാധനാലയ നിയമം അട്ടിമറിച്ച് മസ്ജിദുകളിൽ സർവ്വേകൾക്ക് അനുമതി നൽകുന്നത് ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാപരമായ സൗഹാർദത്തിനും എതിരാണ്. ഈ പശ്ചാത്തലത്തിൽ, ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസമായ ഡിസംബർ 6 ന് പ്രതിഷേധങ്ങൾക്കും നിയമ…
ഐയുഎംഎൽ നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ (IUML) സംസ്ഥാന പ്രസിഡൻ്റും രാഷ്ട്രീയകാര്യ സമിതി ചെയർമാനുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വത്തിക്കാൻ സിറ്റിയിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചത് ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു, പ്രത്യേകിച്ചും സമാധാനപരമായ മതപരമായ സഹവർത്തിത്വം കൂടുതൽ അപകടത്തിലായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്. വത്തിക്കാനിൽ മാർപാപ്പയെ കാണുന്ന ആദ്യ ഐയുഎംഎൽ പ്രസിഡൻ്റാണ് തങ്ങൾ. കേരളത്തിലെ മുസ്ലീം-ക്രിസ്ത്യൻ സമുദായങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള മനസ്സാക്ഷിപരമായ ശ്രമമായാണ് അദ്ദേഹത്തിൻ്റെ കൂടിക്കാഴ്ചയെ കാണുന്നത്. ക്രിസ്ത്യാനികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന റോമൻ കത്തോലിക്കാ സഭയുടെ ഡിക്കാസ്റ്ററി ഫോർ ഇൻ്റർലിജിയസ് ഡയലോഗുമായി സഹകരിച്ച് വർക്കലയിലെ ശിവഗിരി മഠത്തിലെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ പങ്കെടുക്കാനാണ് തങ്ങൾ റോമിലെത്തിയത്. റോമിലെ ഇസ്ലാമിക നേതൃത്വവും തങ്ങളുടെ സന്ദർശനത്തിന് കാര്യമായ പ്രാധാന്യം നൽകി. യൂറോപ്പിലെ ഏറ്റവും വലിയ മോസ്‌കുകളിൽ ഒന്നായി നിലനിൽക്കുന്ന മോസ്‌ക ഡി റോമയിൽ…
ആലപ്പുഴയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി
ആലപ്പുഴ: ആലപ്പുഴയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്ററിലായിരുന്ന രണ്ടു പേരെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 5 പേരിൽ ഒരാളുടെ നില തൃപ്തികരമാണ്. നേരത്തെ ആൽബിൻ എന്ന വിദ്യാർത്ഥിയെ തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനിടെ, മരിച്ച ദേവാനന്ദിന്റെ സംസ്ക്കാരം കോട്ടയം പാല മറ്റക്കരയിലെ തറവാട് വീട്ടിൽ നടന്നു. അച്ഛൻ്റെ തറവാട്ടു വീട്ടിലായിരുന്നു ചടങ്ങുകൾ. ഉച്ചയോടു കൂടിയാണ് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്. നിരവധി പേരാണ് ചടങ്ങിനെത്തിയത്. കോളേജിലുള്ള നിരവധി സഹപാഠികളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെ മൂന്നു പേരുടേയും ഇന്ന് രണ്ടു പേരുടേയും സംസ്കാര ചടങ്ങുകൾ നടന്നു. അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർത്ഥിയായ ആയുഷ് ഷാജിയുടെ സംസ്കാരം കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു…