തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ചുഴലിക്കാറ്റ് ശനിയാഴ്ചയോടെ ന്യൂനമർദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു. അടുത്ത വ്യാഴാഴ്ചയോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക-തമിഴ്നാട് തീരത്തിന് സമീപം എത്തിചേരാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിച്ചു. ശനിയാഴ്ച തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതേസമയം,…
Category: KERALA
ആലപ്പുഴ കളര്‍കോട് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൻവിൻ മരിച്ചു
എടത്വ: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആലപ്പുഴ കളര്‍കോട് വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടത്വ സ്വദേശി മരിച്ചു. തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പള്ളിച്ചിറ കൊച്ചുമോന്‍ ജോര്‍ജ്ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (20) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ആല്‍വിനെ ഇന്നലെ രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാതാവ് മീനാ കൊച്ചുമോന്‍ തലവടി കറുകപറമ്പ് കുടുംബാംഗമാണ്. സഹോദരന്‍ : കെവിന്‍ കെ. ജോര്‍ജ്ജ്. വണ്ടിയോടിച്ചിരുന്നയാളിന്റെ ഇടതുസൈഡിലാണ് ആല്‍വിന്‍ ഇരുന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. 11 പേര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണമായ വാഹനാപകടം നടന്നത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം…
തകഴി റെയിൽവെ ക്രോസ് മേൽപ്പാലം നിർമ്മാണം: പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഡിസിഇഐ യെ ചുമതലപ്പെടുത്തി.
എടത്വ :തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുന്നതിന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലമെന്റ് കോർപറേഷൻ ഓഫ് കേരളയെ(ആർബിഡിസികെ) നിർവഹണ ഏജൻസിയായി നിയമിച്ചതിന് പിന്നാലെ പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഡൽഫ് കൺസൾട്ടിങ്ങ് എഞ്ചിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിനെ (ഡിസിഇഐ ) ചുമതലപ്പെടുത്തി. 2023 നവംബർ 16ന് ആണ് സർക്കാർ ആർബിഡിസികെ യെ നിർവഹണ ഏജൻസിയായി നിയമിച്ചത്. പ്രാഥമിക സർവ്വേ നടപടികള്‍ നടന്നു വരുന്നുണ്ടെങ്കിലും പദ്ധതിയുടെ സർവ്വേ നടത്തുന്നതിനും വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനും തുക അനുവദിക്കുന്നതിനായി പൊതുമരാമത്ത് സെക്രട്ടറിക്ക് ആർബിഡിസികെ 2023 ഡിസംബർ 19ന് അപേക്ഷ സമർപ്പിച്ചിട്ടുള്ളതായി ആർബിഡിസികെ ജനറൽ മാനേജർ അറിയിച്ചു.എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് വിവരവകാശ നിയമ പ്രകാരം നല്കിയ വിവരവകാശരേഖയിലാണ് ഇത് വൃക്തമാക്കുന്നത്. തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന…
ഡിസംബർ 6-ന് മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി ആരാധനാലയ നിയമ സംരക്ഷണ സംഗമം നടത്തും
മലപ്പുറം: ബാബരി മസ്ജിദിന് ശേഷം ഗ്യാൻവാപി, ഷാഹി മസ്ജിദുകൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തിക്കുന്ന നീക്കങ്ങൾക്കും കോടതികളുടെ അനുകൂലമായ നിലപാടുകൾക്കും എതിരെ ശക്തമായ ജനാധിപത്യ പ്രതികരണങ്ങൾ ആവശ്യമാണെന്ന് പ്രഖ്യാപിച്ച് ഡിസംബർ 6-ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിലായി ആരാധനാലയ നിയമ സംരക്ഷണ സംഗമങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെട്ട 1992-ലെ ബാബരി മസ്ജിദ് തകർക്കുന്നതിനും മുമ്പ് നടത്തിയ അതേ രീതിയിലാണ് സംഘപരിവാർ ശക്തികൾ ഗ്യാൻവാപി, ഷാഹി മസ്ജിദ് വിഷയങ്ങളിൽ മുന്നൊരുക്കം നടത്തുന്നത്. വ്യാജ അവകാശവാദങ്ങൾ ഉയർത്തി അത് സ്ഥാപിച്ചെടുക്കാൻ ഭരണകൂടങ്ങളേയും അനുബന്ധ സംവിധാനങ്ങളുമായി അന്യായമായി കൂട്ടുകൂടുകയാണ്. കോടതികൾ തന്നെ ആരാധനാലയ നിയമം അട്ടിമറിച്ച് മസ്ജിദുകളിൽ സർവ്വേകൾക്ക് അനുമതി നൽകുന്നത് ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാപരമായ സൗഹാർദത്തിനും എതിരാണ്. ഈ പശ്ചാത്തലത്തിൽ, ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസമായ ഡിസംബർ 6 ന് പ്രതിഷേധങ്ങൾക്കും നിയമ…
ഐയുഎംഎൽ നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ (IUML) സംസ്ഥാന പ്രസിഡൻ്റും രാഷ്ട്രീയകാര്യ സമിതി ചെയർമാനുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വത്തിക്കാൻ സിറ്റിയിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചത് ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്നു, പ്രത്യേകിച്ചും സമാധാനപരമായ മതപരമായ സഹവർത്തിത്വം കൂടുതൽ അപകടത്തിലായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്. വത്തിക്കാനിൽ മാർപാപ്പയെ കാണുന്ന ആദ്യ ഐയുഎംഎൽ പ്രസിഡൻ്റാണ് തങ്ങൾ. കേരളത്തിലെ മുസ്ലീം-ക്രിസ്ത്യൻ സമുദായങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള മനസ്സാക്ഷിപരമായ ശ്രമമായാണ് അദ്ദേഹത്തിൻ്റെ കൂടിക്കാഴ്ചയെ കാണുന്നത്. ക്രിസ്ത്യാനികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന റോമൻ കത്തോലിക്കാ സഭയുടെ ഡിക്കാസ്റ്ററി ഫോർ ഇൻ്റർലിജിയസ് ഡയലോഗുമായി സഹകരിച്ച് വർക്കലയിലെ ശിവഗിരി മഠത്തിലെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിൽ പങ്കെടുക്കാനാണ് തങ്ങൾ റോമിലെത്തിയത്. റോമിലെ ഇസ്ലാമിക നേതൃത്വവും തങ്ങളുടെ സന്ദർശനത്തിന് കാര്യമായ പ്രാധാന്യം നൽകി. യൂറോപ്പിലെ ഏറ്റവും വലിയ മോസ്‌കുകളിൽ ഒന്നായി നിലനിൽക്കുന്ന മോസ്‌ക ഡി റോമയിൽ…
ആലപ്പുഴയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി
ആലപ്പുഴ: ആലപ്പുഴയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്ററിലായിരുന്ന രണ്ടു പേരെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 5 പേരിൽ ഒരാളുടെ നില തൃപ്തികരമാണ്. നേരത്തെ ആൽബിൻ എന്ന വിദ്യാർത്ഥിയെ തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതിനിടെ, മരിച്ച ദേവാനന്ദിന്റെ സംസ്ക്കാരം കോട്ടയം പാല മറ്റക്കരയിലെ തറവാട് വീട്ടിൽ നടന്നു. അച്ഛൻ്റെ തറവാട്ടു വീട്ടിലായിരുന്നു ചടങ്ങുകൾ. ഉച്ചയോടു കൂടിയാണ് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്. നിരവധി പേരാണ് ചടങ്ങിനെത്തിയത്. കോളേജിലുള്ള നിരവധി സഹപാഠികളും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെ മൂന്നു പേരുടേയും ഇന്ന് രണ്ടു പേരുടേയും സംസ്കാര ചടങ്ങുകൾ നടന്നു. അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർത്ഥിയായ ആയുഷ് ഷാജിയുടെ സംസ്കാരം കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു…
യു ആർ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം വിജയിച്ച ഭരണകക്ഷിയായ എൽ.ഡി.എഫിലെ യു.ആർ.പ്രദീപും പ്രതിപക്ഷമായ യു.ഡി.എഫിലെ രാഹുൽ മാങ്കൂട്ടത്തിലും ബുധനാഴ്ച (ഡിസംബർ 4, 2024) എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സ്പീക്കർ എ എൻ ഷംസീർ, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, തുടങ്ങിയവർ പങ്കെടുത്തു. നിയമസഭയിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കന്നി സത്യപ്രതിജ്ഞ. ദൃഢപ്രതിജ്ഞ ചെയ്തായിരുന്നു യുആര്‍ പ്രദീപിന്റെ നിയമസഭയിലെ രണ്ടാം മുഴം. 2016 ആയിരുന്നു യു ആര്‍ പ്രദീപിന്റെ ആദ്യ വിജയം. നിലവില്‍ സിപിഐഎം ദേശമംഗലം ലോക്കല്‍ കമ്മിറ്റി സെക്രെട്ടറിയാണ് യു ആര്‍ പ്രദീപ്. നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തത്. സഭയിലേക്കുള്ള പ്രവേശനത്തോടെ, 35 കാരനായ രാഹുല്‍ മാങ്കൂട്ടത്തില്‍ കേരള നിയമസഭയിലെ…
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മെമ്പർഷിപ്പ് കാമ്പയിൻ
മലപ്പുറം: നീതിക്ക് കരുത്താവുക സ്ത്രീ മുന്നേറ്റത്തിൽ അണിചേരുക എന്ന ശീർഷകത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മെമ്പർഷിപ്പ് കാമ്പയിൻ ജില്ലയിൽ തുടക്കമായി. ഇന്ത്യൻ കലാകേന്ദ്ര ഡാൻസ് അക്കാദമി ഡയറക്ടറും കൊറിയോഗ്രാഫി/ചാരിറ്റി പ്രവർത്തകയുമായ ആർഎൽവി പുഷ്പവല്ലി, പ്രശസ്ത ചെറുകഥ, കവിത സാഹിത്യകാരിയും നർത്തകിയുമായ ഷീല ടീച്ചർ എന്നിവർക്ക് മെമ്പർഷിപ്പ് നൽകി വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ, സെക്രട്ടറി സുഭദ്ര വണ്ടൂർ, ജില്ലാ കമ്മിറ്റിയംഗം സെറീന വിപി എന്നിവർ പങ്കെടുത്തു.
എസ് വൈ എസ് മാനവസഞ്ചാരം: സംസ്ഥാന സാരഥികൾക്ക് മർകസിൽ സ്വീകരണം നൽകി
കോഴിക്കോട് : പ്ലാറ്റിനം ഇയറിന്റെ ഭാഗമായി കേരളത്തിലുടനീളം നടത്തിയ മാനവ സഞ്ചാരത്തിന് നേതൃത്വം നൽകിയ എസ് വൈ എസ് സംസ്ഥാന ഭാരവാഹികൾക്ക് മർകസിൽ വരവേൽപ്പ് നൽകി. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സംഗമം ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നിലപാടും ആശയങ്ങളുമാണ് എസ് വൈ എസ് മാനവ സഞ്ചാരത്തെ വ്യത്യസ്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാനുള്ള ശ്രമങ്ങൾ വലിയ തോതിൽ ചിലകോണുകളിൽ നടക്കുന്ന വേളയിൽ അതിനെ തിരുത്താനും സമുദായങ്ങൾക്കിടയിലുള്ള ഐക്യം ശക്തിപ്പെടുത്താനും മാനവസഞ്ചാരത്തിൽ ഉണ്ടായ ശ്രമങ്ങൾ കേരളത്തിന്റെ മത നിരപേക്ഷ മുഖത്തിന് കൂടുതൽ തിളക്കമേറ്റും. മതത്തിലെ മാനവിക മൂല്യങ്ങൾ സമൂഹത്തിന് പകരുന്നതിൽ കേരളത്തിലെ സുന്നി സമൂഹം എക്കാലവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിലെ യുവജനങ്ങൾക്ക് ഒരുപാട് പുതിയ ആശയങ്ങൾ സമ്മാനിക്കാനും ലഹരി, വർഗീയത പോലുള്ള സാമൂഹ്യവിപത്തുകളെ ചെറുക്കാനും ഈ യാത്രയിൽ ശ്രമങ്ങളുണ്ടായത് അഭിനന്ദിക്കപ്പെടണ്ടതാണ് –…
കുട്ടികളെ അറിയാം സിജി അസ്സസ്മെന്റ് ക്യാമ്പിലൂടെ
സെന്റർ ഫോർ ഇൻഫർമേഷൻ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ, സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്ടമെന്റ് നേതൃത്വത്തിൽ അസ്സെസ്സ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ഈ മാസം ഡിസംബർ 14 (ശനിയാഴ്ച) ചേവായൂർ സിജി ക്യാമ്പസ്സില്‍ വച്ചായിരിക്കും പരിപാടി. കുട്ടികളുടെ പഠനം, പെരുമാറ്റം, മാനസിക-വൈകാരിക, വികസന സവിശേഷതകൾ എന്നിവയെ കുറിച്ച് സമഗ്രമായ അറിവ് ലഭ്യമാക്കുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിചയ സമ്പന്നരായ ടീം നടത്തുന്ന പ്രത്യേക അസ്സെസ്സ്‌മെന്റിലൂടെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ കഴിവുകൾ, വെല്ലുവിളികൾ, വളർച്ചക്കുള്ള സാധ്യതകൾ എന്നിവയെ കുറിച്ച് ധാരണയും മാർഗനിർദ്ദേശവും ലഭ്യമാക്കുകയും ചെയ്യുന്നു. പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ cigi.org/page/events എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങൾക്ക് : 8086663009 പബ്ലിക് റിലേഷൻസ് ഓഫീസർ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ