വയനാട്: വയാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ധനസഹായങ്ങള്‍ നൽകാതെ അവഗണിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ചൊവ്വാഴ്ച (ഒക്ടോബർ 29) വയനാട് ഉപതെരഞ്ഞെടുപ്പിൻ്റെ പ്രചാരണം ശക്തമാക്കി. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച നിലപാട് ജനങ്ങളോടും രാജ്യത്തോടും കാണിക്കുന്ന അനാദരവിനേയും അവഹേളനത്തെയുമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷമായി നമ്മളിത് തുടർച്ചയായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇതേ രാഷ്ട്രീയമാണ് ഇവർ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരോടും കാണിക്കുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃത മുഖമായ മുഖമാണ് നമ്മൾ ഇതിൽ കണ്ടത്. വയനാട്ടിലെ വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് ജോലി ലഭിക്കണം. ഫുട്ബോൾ കളിക്കുന്ന യുവാക്കൾക്ക് പരിശീലനം ലഭിക്കണം. കായിക മേഖലയിൽ അടക്കം വലിയ പദ്ധതികൾ വരണം. സ്നേഹത്തോടെയും സൗഹാർദത്തോടെയും എങ്ങനെ ജീവിക്കാമെന്ന് വയനാട്ടുകാർ രാജ്യത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയുടെ സ്വത്വത്തിന് വേണ്ടി വയനാട്ടുകാർ നിലകൊണ്ടു.…
Category: KERALA
കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിപിഐഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പിപി ദിവ്യയെ കസ്റ്റഡിയിലെടുത്തു
കണ്ണൂര്‍: മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ചൊവ്വാഴ്ച തള്ളിയതിന് തൊട്ടുപിന്നാലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐഎം) നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ കണ്ണപുരത്ത് വെച്ച് ദിവ്യയെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ചോദ്യം ചെയ്യുന്നതിനായി കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ ദിവ്യയ്ക്ക് പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ലെന്ന് കണ്ണൂർ പോലീസ് കമ്മീഷണർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ദിവ്യയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിക്കുമെന്ന് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് കൊണ്ടുപോയത്. നവീൻ ബാബുവിൻ്റെ…
കാസര്‍ഗോഡ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം: വെടിക്കെട്ട് നടത്താന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് കളക്ടര്‍; ക്ഷേത്ര ഭാരവാഹികള്‍ അറസ്റ്റില്‍
കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നില്ലെന്ന് കാസർഗോഡ് കലക്ടർ ഇൻപശേഖർ കാളിമുക്ക്. വെടിക്കെട്ടിന് ക്ഷേത്ര ഭാരവാഹികള്‍ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിരുന്നില്ല. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളെ കസ്റ്റഡിയില്‍ എടുത്തതായും കലക്ടർ അറിയിച്ചു. തിങ്കളാഴ്ച രാതി 12 മണിയോടെ കളിയാട്ടത്തിനിടെയാണ് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചത്. 8 പേരുടെ നില ഗുരുതരമാണ്,150ലധികം ആളുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. തെയ്യക്കാലത്തിന് തുടക്കം കുറിച്ചുനടക്കുന്ന കളിയാട്ടത്തിന്റെ ആദ്യദിനം ആയിരക്കണക്കിന് പേർ തെയ്യം കാണാനെത്തിയിരുന്നു. പൊള്ളലേറ്റും തീ ആളിപ്പടരുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഏറെ പേർക്കും പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.…
കാസർഗോഡ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ 150 പേർക്ക് പരിക്കേറ്റു
കാസര്‍ഗോഡ്: കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ തെരു അഞ്ഞൂറ്റമ്പലം വീരേർക്കാവ് ക്ഷേത്രത്തിൽ ചൊവ്വാഴ്ച (ഒക്ടോബർ 29, 2024) പുലർച്ചെ 12.20 ഓടെ വെള്ളാട്ടം തെയ്യം അനുഷ്ഠാനത്തിനിടെ പൊട്ടിത്തെറിച്ച് 150 ഓളം പേർക്ക് പരിക്കേറ്റു. വെടിക്കെട്ട് തീപ്പൊരി പൊട്ടിത്തെറിക്കുമെന്നറിയാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനക്കൂട്ടം തെയ്യം ദർശിക്കാൻ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണ്. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരർക്കാവ്. കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയിരുന്നു, ഗുരുതരമായ കേസുകൾ മംഗലാപുരം, കണ്ണൂർ, കണ്ണൂർ സർക്കാർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരിൽ പ്രകാശൻ, മകൻ അദ്വൈത്, ലതീഷ് എന്നിവരും ഇപ്പോൾ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആകെ 154 പേര് തുടക്കത്തിൽ ചികിത്സ തേടിയിരുന്നു. 101 പേർ നിലവിൽ ഒന്നിലധികം ആശുപത്രികളിലായി…
വൈജ്ഞാനിക ചർച്ചകൾക്ക് തുടക്കമിട്ട് അൽ മുബീൻ സിമ്പോസിയം
കാരന്തൂർ: ഇസ്ലാമിക വിജ്ഞാനീയങ്ങളിലെ ആഴത്തിലുള്ള വിശകലനങ്ങൾക്കും ചർച്ചകൾക്കും വാതിൽ തുറന്ന് മർകസ് സാനവിയ്യ വിദ്യാർഥി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന അൽ മുബീൻ അക്കാദമിക് സിമ്പോസിയം. ഒക്ടോബർ ഒമ്പത് മുതൽ ആരംഭിച്ച സിമ്പോസിയം വിവിധ സെഷനുകളും പിരീഡുകളുമായി ഈ മാസം അവസാനം വരെ നീണ്ടു നിൽക്കും. സമകാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളിലെ അവതരണങ്ങൾക്ക് പുറമെ പൂർവികരായ പണ്ഡിതരെയും ധൈഷണിക നായകരുടെയും സംഭാവനകളെ സിമ്പോസിയത്തിൽ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. ലിബറലിസം, നവനാസ്തികത, കർമശാസ്ത്രം, മതത്തിന്റെ മനോഹാരിത, ഉലമാ ആക്ടിവിസം, സൂഫിസം, ത്വരീഖത്, അഹ്ലുസുന്ന തുടങ്ങിയ വിവിധ വിഷയങ്ങളെ സമകാലികാനുബന്ധമായി ചർച്ചക്കെടുത്താണ് ഓരോ സെഷനും പുരോഗമിച്ചത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ ഉദ്ഘാടന സെഷനോടെ ആരംഭിച്ച സിമ്പോസിയം സീരിയസിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, ബാപ്പുട്ടി ദാരിമി,…
സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് തുടർന്നും ശക്തി പകരും : സി.ടി സുഹൈബ്
മലപ്പുറം: ഹമാസ് നേതാവ് യഹ്യാ സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് തുടർന്നും ശക്തി പകരുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി.ടി സുഹൈബ് പറഞ്ഞു. ഹമാസിന്റെ ചരിത്രം തന്നെ അതിന്റെ നേതാക്കളും ശക്തരായ പോരാളികളും പോരാട്ടം മാർഗത്തിൽ രക്തസാക്ഷിയും വഹിച്ചു കൊണ്ടാണ്. അതിന്റെ തുടർച്ചയിൽ തന്നെയാണ് യഹ്യാ സിൻവാറിൻ്റെയും രക്തസാക്ഷിത്വം. ആ ധീര രക്തസാക്ഷിത്വം ലോകത്ത് തന്നെയുള്ള മുഴുവൻ വിമോചന പോരാളികൾക്കും ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ശുഹദാഅ്” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി പി അധ്യക്ഷത വഹിച്ചു.. കൺവെൻഷനിൽ ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറ അംഗം ഡോ. അബ്ദുസലാം അഹ്മദ്, ജസീം സുൽത്താൻ, എം. ഐ അനസ് മൻസൂർ,…
ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
രാമപുരം: മെക് 7 രാമപുരവും, എ.എം.എൽ.പി സ്കൂൾ ഹെൽത്ത് ക്ലബും, പനങ്ങാങ്ങര 38 ലെ മലബാർ മെഡിക്കൽ സെൻററും സംയുക്തമായി രാമപുരം എ.എം.എൽ.പി സ്കൂളിൽ വെച്ച് ക്ലബ് അംഗങ്ങൾക്കു വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പുഴക്കാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മൂസക്കുട്ടി മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഖദീജ ബീവി കെ, വാർഡ് മെമ്പർ സുരേഷ് ബാബു എം.പി, ക്ലബ്ബ് കൺവീനർ നെല്ലിശ്ശേരി മുഹമ്മദ്, ട്രൈനർമാരായ കുണ്ടിൽ പീടികക്കൽ അയ്യൂബ്, ആലിക്കൽ കുഞ്ഞിമുമ്മദ്, മലബാർ മെഡിക്കൽ സെന്ററിന്റെ മാനേജർ ഹനീഫ അറക്കൽ, ലാബ് ടെക്നീഷ്യൻമാർ, സ്റ്റാഫ് നഴ്സുമാർ തുടങ്ങി പത്തോളം ജീവനക്കാർ പങ്കെടുത്തു. ഹെൽത്ത് ക്ലബിലെ 150 ഓളം അംഗങ്ങളുടെ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയവയും പരിശോധിച്ചു.
സോളിഡാരിറ്റി കൊച്ചി സിറ്റി യൂത്ത് കഫേ സംഘടിപ്പിച്ചു
കൊച്ചി: സമൂഹത്തന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തെ ചേർത്ത് പിടിച്ചു ജീവിക്കാൻ ശ്രമിക്കുക എന്നത് പുതിയ കാലത്ത് കൂടുതൽ ജാഗ്രത വേണ്ട കാര്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി കൊച്ചി സിറ്റി സംഘടിപ്പിച്ച യൂത്ത് കഫേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെട്ടൂർ മിയ റിയാൻ ലൈക്ക് വ്യൂ റിസോർട്ടിൽ വെച്ച് നടന്ന പരിപാടിയിൽ സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഡോ. നിഷാദ് കുന്നക്കാവ്, റഊഫ് മുക്കം, ഷമീർ വി.ഐ, നസീർ സാഹിബ് എന്നിവർ സംസാരിച്ചു. കൺവീനർ അബ്ദുൽ മുഇസ്സ് സ്വാഗതവും വൈറ്റില ഏരിയ പ്രസിഡന്റ് ബാബർ നന്ദിയും പറഞ്ഞു.
എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം : എടത്വാ വികസന സമിതി
എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വാ ജംഗ്ഷനിൽ അടിയന്തിരമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ഭാരവാഹികളുടെ യോഗം ആവശ്യപെട്ടു. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പ്രതിഷധ യോഗം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ജോയിന്റ് സെക്രട്ടറി തോമസ് മാത്യൂ കൊഴുപ്പക്കളം, കെജി. ശശിധരന് എന്നിവർ പ്രസംഗിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന് അനുമതി നല്‍കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം…
സംസ്ഥാനത്തെ എല്ലാ കോടതികളിലും സ്ത്രീകൾക്കായി വെൽഫെയർ കമ്മിറ്റി ഉടൻ രൂപീകരിക്കും: ചീഫ് ജസ്റ്റിസ്
കൊച്ചി: സംസ്ഥാനത്തെ എല്ലാ കോടതികളിലും വനിതാ ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ, ജീവനക്കാർ എന്നിവർക്കായി വെൽഫെയർ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ പറഞ്ഞു. വനിതാ ഓഫീസർമാരുടെയും അഭിഭാഷകരുടെയും ജീവനക്കാരുടെയും ക്ഷേമത്തിനായി കേരള ഹൈക്കോടതി നേരത്തെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഞായറാഴ്ച കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജാംദാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജുഡീഷ്യൽ ഓഫീസർമാർ സ്വരൂപിച്ച 31 ലക്ഷം രൂപയുടെ ചെക്ക് കേരള ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി സി എസ് മോഹിതിന് അദ്ദേഹം കൈമാറി. അസോസിയേഷൻ സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് എൻ.ശേഷാദ്രിനാഥൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് എ.സമീർ, ട്രഷറർ എം.ജി.രാകേഷ്, കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് സി.കെ.ബൈജു എന്നിവർ പ്രസംഗിച്ചു.