ഇന്ത്യന്‍ നേവിയുടെ നോർത്ത് ജെട്ടി 2025 ഫെബ്രുവരിയോടെ കമ്മീഷൻ ചെയ്യും: വൈസ് അഡ്മിറൽ വി ശ്രീനിവാസ്

കൊച്ചി: വില്ലിംഗ്ഡൺ ഐലൻഡിലെ നോർത്ത് ജെട്ടി 2025 ഫെബ്രുവരിയോടെ കമ്മീഷൻ ചെയ്യപ്പെടുമ്പോൾ കൂടുതൽ കപ്പലുകൾക്ക് ഇവിടത്തെ നേവൽ ബേസിൽ നിര്‍ത്താന്‍ കഴിയുമെന്ന് സതേൺ നേവൽ കമാൻഡിൻ്റെ (എസ്എൻസി) ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസ് പറഞ്ഞു. നാവികസേനയുടെ കപ്പലുകൾക്കുള്ള ബെർത്തിംഗ് സ്ഥലത്തിൻ്റെ അഭാവം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇത് വലിയ തോതിൽ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേവി ദിനാചരണത്തിൻ്റെ ഭാഗമായി നാവികസേനയുടെ കപ്പലായ ഐഎൻഎസ് ഷാർദുലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . 1972 ഡിസംബർ 4 ന് ഇന്ത്യൻ നാവികസേനയുടെ മിസൈൽ ബോട്ടുകൾ കറാച്ചി തുറമുഖത്ത് നടത്തിയ ആക്രമണത്തിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 4 ന് നേവി ദിനം ആചരിക്കുന്നു. നാവിക കപ്പലുകളിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഉപയോഗിക്കാവുന്ന ഇതര ഇന്ധന ഓപ്ഷനുകളെക്കുറിച്ചുള്ള ചോദ്യത്തിന് നാവികസേന പരിസ്ഥിതി സൗഹൃദ ഇന്ധന…

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് അപൂർവയിനം പക്ഷികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി

കൊച്ചി: തിങ്കളാഴ്ച (ഡിസംബർ 2) തായ്‌ലൻഡിൽ നിന്ന് തായ് എയർവേയ്‌സ് വിമാനത്തിൽ എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 14 അപൂർവയിനം പക്ഷികളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത്ത് എന്നിവരുടെ പക്കൽ നിന്നാണ് പക്ഷികളെ പിടികൂടിയത്. ബാങ്കോക്കില്‍ നിന്നു വന്ന ഇവരുടെ ചെക്ക്-ഇൻ ബാഗേജിൽ പ്രത്യേകം തയ്യാറാക്കിയ പെട്ടികളില്‍ ജീവനുള്ള വേഴാമ്പലുകൾ ഉൾപ്പെടെ 14 അപൂർവയിനത്തിൽപ്പെട്ട പക്ഷികളെയാണ് ഇവര്‍ കടത്തിക്കൊണ്ടു വന്നത്. ഓരോന്നിനും 25,000 മുതൽ 2 ലക്ഷം രൂപ വരെ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ സ്വര്‍ണ്ണം കടത്തുന്നവരാണെന്ന് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് പെട്ടികളില്‍ നിന്ന് ചിറകടി ശബ്ദം കേട്ടത്. പിടികൂടിയ പക്ഷികളില്‍ ഭക്ഷണം നൽകി സംരക്ഷിക്കേണ്ടവയും സ്വന്തമായി ഭക്ഷണം കണ്ടെത്തുന്നവയും ഉണ്ടായിരുന്നു. നടപടികൾക്ക് ശേഷം പക്ഷികളെ ബാങ്കോക്കിലേക്ക് തിരിച്ചയക്കുമെന്ന് ഉദ്യോഗസ്ഥര്‍…

ജില്ലയെ അപരവത്കരിച്ചുകൊണ്ടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയത്തെ മലപ്പുറം ചെറുത്തു തോൽപ്പിക്കും: റസാഖ് പാലേരി

മലപ്പുറം : മലപ്പുറത്തെ ക്രിമിനൽവൽക്കരിക്കുക എന്ന സംഘപരിവാർ വംശീയ അജണ്ടയുടെ നടത്തിപ്പുകാരായി സി പി എം മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആരോപിച്ചു. മലപ്പുറം ജില്ലയുടെ വികസന ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ, മലപ്പുറത്തെ വർഗീയ ചാപ്പകുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ എതിര്‍ക്കുകയും ആരെല്ലാം ചാപ്പകുത്തിയാലും സാമൂഹ്യനീതിയുടെ പോരാട്ടത്തിന് വേണ്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെ പ്രതിരോധിക്കാൻ സമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ പരാജയപ്പെട്ടതിന്റേതാണ് തൃശ്ശൂരിൽ കണ്ട ഉദാഹരമെന്നും, സംഘപരിവാർ വിരുദ്ധ പോരാട്ടത്തിന് ശക്തി പകരുന്ന നിലയിൽ വെൽഫെയർ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സമ്മേളനം കോട്ടക്കൽ പറങ്കിമൂച്ചിക്കൽ ഉസ്മാൻ പാണ്ടിക്കാട് നഗറിൽ ആരംഭിച്ച ജില്ലാ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരികുജയായിരുന്നു റസാഖ്‌ പാലേരി. ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് ഔപചാരിക തുടക്കം…

ഞങ്ങള്‍ എല്‍ഡി‌എഫില്‍ നിന്ന് വേര്‍പിരിയുന്നു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണ്: ജോസ് കെ മാണി

ന്യൂഡല്‍ഹി: കേരള കോൺഗ്രസ് എം മുന്നണി മാറുമെന്ന റിപ്പോർട്ടുകൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. വാർത്ത സൃഷ്ടിച്ചത് വെറുതെയാണെന്നും ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) എൽഡിഎഫിൻ്റെ അവിഭാജ്യ ഘടകമാണെന്നും എൽഡിഎഫിൽ താൻ പൂർണ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺ​ഗ്രസ് പാർട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് മാധ്യമങ്ങളില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വന്നത് വ്യാജ വാര്‍ത്തയാണ്. അന്തരീക്ഷത്തില്‍ നിന്ന് സത്യവിരുദ്ധമായ വാര്‍ത്ത ഉണ്ടാക്കുകയാണ്. സത്യ വിരുദ്ധമാണ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി കേരള രാഷ്ട്രീയത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി നിന്നതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി. ആ പാര്‍ട്ടി മുന്നണി മാറുന്നുവെന്നുള്ളത് സാധാരണ ഒരു വാര്‍ത്തയല്ല. വളരെ ഗൗരവമേറിയ വാര്‍ത്തയാണ്.…

കൊച്ചി ഹാർബർ പാലം ഡിസംബർ 20 വരെ അടച്ചിടും

കൊച്ചി: നവംബർ 21 ന് അടച്ച കൊച്ചി ഹാർബർ പാലം ഉപയോഗിക്കുന്നതിന് പശ്ചിമ കൊച്ചിയിൽ നിന്നുള്ള യാത്രക്കാർക്കും വിനോദസ ഞ്ചാരികൾക്കും ഡിസംബർ 20 വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഷെഡ്യൂൾ അനുസരിച്ച്, 1940-കളുടെ തുടക്കത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പാലത്തിൻ്റെ പുനർനിർമ്മാണം നവംബർ 28-ന് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകേണ്ടതായിരുന്നു. റീടാറിംഗ് ജോലികൾ ആരംഭിക്കുന്നതിലെ കാലതാമസത്തിൽ യാത്രക്കാരും ടൂറിസം തല്പരരും മറ്റുള്ളവരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ജീർണിച്ച ടാർ ചെയ്ത പ്രതലം രണ്ട് ദിവസത്തിനുള്ളിൽ കോരി മാറ്റിയിരുന്നു. പുനർനിർമ്മാണം പൂർത്തിയാക്കുന്നതിലെ ക്രമാതീതമായ കാലതാമസം പശ്ചിമകൊച്ചി-എറണാകുളം ഇടനാഴിയിലെ തിരക്കേറിയ ടൂറിസ്റ്റ് സീസണിൽ ഗതാഗത തടസ്സം രൂക്ഷമാക്കിയതായി പശ്ചിമ കൊച്ചിയിലെ സാമൂഹിക പ്രവർത്തകൻ ജേക്കബ് ആൻ്റണി പറഞ്ഞു. ആംബുലൻസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും അനിശ്ചിതമായി കുരുക്കിൽ കുടുങ്ങിക്കിടക്കുകയാണ്, ഇത് പലപ്പോഴും ബദൽ റോഡുകളിലേക്കും പാലങ്ങളിലേക്കും നീളുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു. പാലത്തിൻ്റെ പുനർനിർമ്മാണവും വീണ്ടും തുറക്കുന്നതിലെ കാലതാമസത്തിൻ്റെ കാരണം…

പ്രീമിയറിംഗ് ‘ഖാഫ് 7.0’ : ഇവൻ്റ് ലോഞ്ച് നടന്നു

കാരന്തൂർ : ജാമിഅ മർകസ് കലാ – വൈജ്ഞാനിക പ്രഘോഷമായ ഖാഫ് ഏഴാമത് എഡിഷൻ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ലോഞ്ചിംഗ് നിർവ്വഹിച്ചു. ‘ഡീ കോഡിങ്ങ് കൾച്ചറൽ അൽഗോരിതം ‘ എന്ന തീമിൽ ഡിജിറ്റൽ സാങ്കേതിക കാലത്തെ സാംസ്കാരിക മ്യൂല്യങ്ങളുടെ വീണ്ടെടുപ്പ് പ്രമേയമാക്കിയാണ് ഖാഫ് സംവിധാനിച്ചിട്ടുള്ളത്. ഫിഖ്ഹ് കൊളോക്വിയം, മാസ്റ്റർ പ്ലാൻ, ഇൻസൈറ്റ്, ടാലൻ്റ് ടെസ്റ്റ്, വിഷ്വൽ സ്റ്റോറി, ഡാറ്റാ ചലഞ്ച് തുടങ്ങി 150 ലേറെ മത്സരങ്ങളും അക്കാദമിക് മീറ്റപ്പുകളും പരിപാടിയിൽ നടക്കും. ജാമിഅ മർകസിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പഠിക്കുന്ന ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. ഡിസംബർ അവസാന വാരം നടക്കുന്ന ഖാഫ് ലൈവ് ഫെസ്റ്റിവൽ ജാമിഅ മർകസ് ഇഹ്‌യാഉസ്സുന്ന സ്റ്റുഡൻ്സ് യൂണിയൻ നാൽപതാം വാർഷികാഘോഷം ‘ചാലീസ് ചാന്ദ് ‘സമാപന വേദിയുമാകും.  

‘ചാലീസ് ചാന്ദ്’ കർമ്മ പദ്ധതികൾക്ക് തുടക്കം

ജാമിഅ മർകസ് സ്റ്റുഡൻ്സ് യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ നാൽപതാം വാർഷികാഘോഷം ‘ചാലീസ് ചാന്ദ് ‘ കർമ്മപദ്ധതികൾക്ക് പ്രൗഢാരംഭം. മർകസ് കാമിൽ ഇജ്തിമാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി ലോഞ്ചിംഗ് നിർവ്വഹിച്ചു. മതം, സമൂഹം, സംസ്കാരം, സാഹിത്യം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിവിലൈസേഷൻ മീറ്റ് , സറ്റുഡൻ്റ്സ് കേരള സമ്മിറ്റ് , ഗ്ലോബൽ ഡയലോഗ് , സ്കോളേഴ്സ് പാർക്ക് തുടങ്ങി നാല്പത് പദ്ധതികളാണ് ‘ചാലീസ് ചാന്ദി’ൻ്റെ ഭാഗമായി നടക്കുക. വിവിധ സെഷനുകളിലായി ദേശീയ-അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കും. ഡിസംബർ അവസാന വാരം ജാമിഅ മർകസിൽ പഠിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഏഴാമത് ഖാഫ് കൾച്ചറൽ ഫെസ്റ്റിവലോടെ ചാലീസ് ചാന്ദ് സമാപിക്കും. ജാമിഅ മർകസ് ഡീൻ ഓഫ് ഇസ്‌ലാമിക് തിയോളജി അബ്ദുള്ള സഖാഫി മലയമ്മ, ജാമിഅ…

വര്‍ഗീസ് കോലത്തുപറമ്പിലിന്റെ മാതാവ് അന്നമ്മ മത്തായി അന്തരിച്ചു

തലവടി: കോണ്‍ഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പിലിന്റെ മാതാവും ആനപ്രമ്പാല്‍ കോലത്തുപറമ്പില്‍ വര്‍ഗീസ് മത്തായിയുടെ (കുഞ്ഞുമോന്‍) ഭാര്യയുമായ അന്നമ്മ മത്തായി (72) അന്തരിച്ചു. സംസ്‌കാരം ഡിസംബർ 02 ന് രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ്  ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത പാവുക്കര മൂര്‍ത്തിട്ട കുടുംബാംഗമാണ്. ഷൈനി,ഷിനു എന്നിവരും മക്കളാണ്. മരുമക്കള്‍: ലിബി വര്‍ഗീസ് (നിരണം), സജി ചാക്കോ മംഗലശേരില്‍ (തിരുവല്ല), സോണിയ ഷിനു (ഇടുക്കി). നിര്യാണത്തില്‍ കൊടിക്കുന്നിൽ സുരേഷ് എം.പി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, ഡി.സി.സി. വൈസ് പ്രസിഡന്‍റ്മാരായ സജി ജോസഫ്, ടിജിന്‍ ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ കെ.ഗോപകുമാര്‍, റാംസെ ജെ.റ്റി, രമണി എസ് ഭാനു തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.

മഴവില്ല് ബാല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തിയ മഴവില്ല് ബാലചിത്ര രചന മത്സരത്തിന്റെ ഭാഗമായി മക്കരപ്പറമ്പ് ഏരിയയുടെ മത്സരങ്ങൾ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടന്നു. കിഡ്സ്, ബഡ്സ്, സബ്ജൂനിയർ, ജൂനിയർ കാറ്റഗറികളിലായി 600 ലധികം കുട്ടികൾ പങ്കെടുത്തു. പാരന്റിങ് ക്ലാസിന് 300 ഓളം രക്ഷിതാക്കളും പങ്കെടുത്തു. മലർവാടി സംസ്ഥാന കോ-ഓഡിനേറ്റർ മുസ്തഫ മങ്കട, ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ് എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി മലപ്പുറം ജില്ല കോ-ഓഡിനേറ്റർ മുരിങ്ങേക്കല്‍ കുഞ്ഞിമുഹമ്മദ്, മലർവാടി ജില്ല സെക്രട്ടറി ഷഹീർ വടക്കാങ്ങര, പി.പി ഹൈദരലി, പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, സൗദ ഇ.സി, ഇഹ്സാൻ സി.എച്ച്, റഹ്മത്ത് കീരംകുണ്ട്, വി.പി ബഷീർ എന്നിവർ നേതൃത്വം നൽകി. എൻ.കെ ശബീർ പാരന്റിങ് ക്ലാസ് അവതരിപ്പിച്ചു. ഫോട്ടോ: മലർവാടി ബാലസംഘം മഴവില്ല് ബാലചിത്ര…

സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ

കോഴിക്കോട്: ഇടുക്കിയിൽ നടന്ന അമ്പതാമത്‌ സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ. എറണാകുളം ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അബാൻ, ഒൻപതാം ക്ലാസ് വിദ്യാർഥി അഫ്രിൻ നവാസ് എന്നിവരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഇരുവരും. കായികാധ്യാപകൻ സുമേഷ് കെ.സിയുടെ കീഴിലാണ് പരിശീലനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.