തൈക്കകത്ത് കാറ്ററിംഗ് ഉടമ T. K. തോമസ് അന്തരിച്ചു

തിരുവൻവണ്ടൂർ : തൈക്കകത്ത് കാറ്ററിംഗ് ഉടമ T. K. തോമസ് ( 72 ) അന്തരിച്ചു. സംസ്കാരം ഡിസംബർ 1 ഞായറാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവൻവണ്ടൂർ സെന്റ് ഫ്രാൻസിസ് സാലസ് മലങ്കര ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഉഴവൂർ നീറ്റ്കാട്ട് ഗീത തോമസ്. മക്കൾ: ഡോ. ജോയ്സ് തോമസ് (യു.എസ്.എ), ജിനു തോമസ് (ഓസ്ട്രേലിയ), ഡോ. ജീന തോമസ്. മരുമക്കൾ: ഡോ. നിത്യ ജോസഫ്, കുളത്രാമണ്ണിൽ മഴുക്കീർ, ഡിനു തോമസ് ഔക്കാട്ട് ഉഴവൂർ, ഡോ. വിനോയ് തോമസ് കണ്ടത്തിൽ ഇരമല്ലിക്കര. വാർത്ത: നിബു വെള്ളവന്താനം

സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേരള 2025: ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസ് ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍, കേരള 2025-ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ലോഗോ പുറത്തിറക്കിയത്. ജനുവരി 25 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന ഉച്ചകോടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിദ്യാഭ്യാസം, സുസ്ഥിരത, നവീകരണം, സംരംഭകത്വം, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമ്മിറ്റ് ഭാവി ലോകത്ത് കേരളത്തിന്റെ പങ്ക് നിര്‍ണയിക്കുന്നതിനായി വിഭാവനം ചെയ്തതാണ്. ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസ്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയാണ് പ്രധാന വേദികള്‍. ആഗോള വിദഗ്ധര്‍ നയിക്കുന്ന സംവാദങ്ങള്‍, മാസ്റ്റര്‍ക്ലാസുകള്‍, ശില്‍പശാലകള്‍ കൂടാതെ റോബോട്ടിക്സിലും വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലുമുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ ഉള്‍കൊള്ളുന്ന എക്സ്പോകള്‍ എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും. ഇതിന് പുറമേ രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളും…

കുടിവെള്ളം ലഭ്യമാക്കുന്നതിന് വേദനം നൽകി

മണ്ണാർക്കാട്: മണ്ണാർക്കാട് മുൻസിപ്പാലിറ്റി രണ്ടാം വാർഡ് പാണ്ടിക്കാട് ഭാഗത്ത് പത്തോളം കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റി ലൈൻ വെള്ളം കണക്ഷൻ ലഭിക്കുന്നതിനായി വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫിന് നിവേദനം നൽകി. ഏറെ കാലമായി പ്രദേശത്തെ കുടുംബങ്ങൾ കുടിവെള്ള കണക്ഷന് വേണ്ടി കാത്തിരിക്കുന്നു. പ്രസ്തുത കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ ഉടൻ നൽകാനുള്ള നിർദ്ദേശം മണ്ണാർക്കാട്ടെ വാട്ടർ അതോറിറ്റി ഓഫീസിന് നൽകിയതായി അഡ്വ. ജോസ് ജോസഫ്‌ അറിയിച്ചു. വെള്ളം അടിസ്ഥാന ആവശ്യമാണെന്നും അത് ഏവർക്കും ലഭ്യമാക്കൽ ഇടത് സർക്കാർ നയം ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഐ എൻ എൽ ജില്ലാ സെക്രട്ടറി കെ.വി.അമീർ ന്റെ നേതൃത്വത്തിൽ പ്രദേശവാസികളായ നാരായണൻ കുട്ടി, പ്രസാദ്, ഉണ്ണിക്കൃഷ്ണൻ, ഷനോജ്, പ്രശാന്ത് എന്നിവർ നിവേദനം നൽകി.

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം ഉറുദു ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി മർകസ് കശ്മീരി വിദ്യാർഥികൾ

കാരന്തൂർ: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉറുദു മത്സര ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മർകസ് കശ്മീരി വിദ്യാർഥികൾ. ജമ്മു കശ്മീരിലെ പൂഞ്ച്, ലോറൻ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഷർഫറാസ് അഹ്മദ്, മുഹമ്മദ് ഇഷ്ഫാഖ്, ഉമർ ഷുഹൈബ്, ബിലാൽ അഹ്മദ്, മുഹമ്മദ് റെഹാൻ, ഫൈസാൻ റെസ എന്നിവരാണ് കവിത രചന, പ്രഭാഷണം, കഥാ രചന, ഉപന്യാസ രചന എന്നീ ഉറുദു ഇനങ്ങളിൽ മികച്ച വിജയം നേടിയത്. കാരന്തൂർ മർകസ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു, എസ്.എസ്.എൽ.സി വിദ്യാർഥികളാണ്.  കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ കശ്മീരി വിദ്യാർഥികൾ സ്ഥിര സാന്നിധ്യമാണ്. വിജയികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.

വിവാഹം നടക്കാന്‍ മന്ത്രവാദ ചികിത്സ: പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 56കാരന് 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും

മലപ്പുറം: 56കാരന് 16 വർഷം കഠിനതടവും 1,10,000  രൂപ പിഴയും ശിക്ഷ. കാളികാവ് കെഎകെ പടിയിലെ കുന്നുമ്മൽ അബ്ദുൾ ഖാദറിനാണ് നിലമ്പൂർ അതിവേഗ പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെപി ജോയി ശിക്ഷ വിധിച്ചത്. വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് 19 കാരിയെ ബോധം കെടുത്തി ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയായി. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും ഉത്തരവിട്ടു. പെട്ടെന്ന് വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്താമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി 19 കാരിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ ബോധം കെടുത്തിയ ശേഷം ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് ഗർഭിണിയായി. കുട്ടിയുടെ ഡി എൻ എ പരിശോധനയടക്കം നടത്തിയുള്ള തെളിവുകളാണ് പൊലീസ് സമർപ്പിച്ചത്. കേസിൽ നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ടി സജീവനാണ്…

വീട്ടില്‍ ആളില്ലാത്ത സമയത്ത് 65 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ച്ച ചെയ്തു; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

പാലക്കാട്: അടച്ചിട്ട വീട്ടില്‍ നിന്ന് 65 പവൻ സ്വർണ്ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റാഡോ വാച്ചും കവര്‍ച്ച ചെയ്തതായി പരാതി. ഷൊർണൂര്‍ ത്രാങ്ങാലിയിൽ മൂച്ചിക്കൽ ബാലകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ബാലകൃഷ്ണൻ വീടു പൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനുള്ള അന്വേഷണം ഊർജിതമാക്കിയാതായി പൊലീസ് അറിയിച്ചു. അതേസമയം, വയനാട് കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെണ്ണിയോട് പ്രദേശത്ത് ദിവസങ്ങളോളം ഭീതി പടർത്തിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടില്‍ ഇജിലാല്‍ എന്ന അപ്പു (30) വിനെയാണ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഈ മാസം 22ന് പുലര്‍ച്ചെയാണ് വെണ്ണിയോട് സ്വദേശിയായ മോയിന്‍ഹാജിയുടെ…

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നവംബർ 30ന് വയനാട് സന്ദർശിക്കും

കല്പറ്റ: കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും അദ്ദേഹത്തിൻ്റെ സഹോദരി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയും നവംബര്‍ 30 ശനിയാഴ്ചയും ഞായറാഴ്ചയും വയനാട് ലോക്‌സഭാ മണ്ഡലം സന്ദർശിക്കും. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ വയനാട് എംപിയായി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വോട്ടർമാരോടുള്ള നന്ദി അറിയിക്കാനാണ് ഇരുവരും എത്തുന്നത്. ശനിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ മുക്കത്ത് പൊതുയോഗത്തിൽ പങ്കെടുക്കും. പിന്നീട് മലപ്പുറം ജില്ലയിലെ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പങ്കെടുക്കും. ഞായറാഴ്ച വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലെ സ്വാഗതസംഘം പരിപാടികളിൽ പങ്കെടുക്കും. ഇതേത്തുടർന്ന് പാർലമെൻ്റ് സമ്മേളനത്തിനായി കോഴിക്കോട്ടുനിന്നും ഡൽഹിയിലേക്ക് പോകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി…

ആന്റപ്പൻ അമ്പിയായം സ്മാരക പാർക്ക് യാഥാർത്ഥ്യമാകുന്നു; എടത്വയിൽ നദീ തീര സൗന്ദര്യവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെയും ജോർജിയൻ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ എടത്വ നദീ തീര സൗന്ദര്യവല്‍ക്കരണ യജ്ഞത്തിന് തുടക്കമായി. സിനിമാ താരം ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്തു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ മുഖ്യ സന്ദേശം നല്‍കി. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ജോർജിയൻ സംഘം പ്രസിഡന്റ് ബിനോയി ജോസഫ്, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, കോഓർഡിനേറ്റർ കെ. ജയചന്ദ്രന്‍, ജോർജിയൻ സംഘം സെക്രട്ടറി കെ.തങ്കച്ചന്‍, ഖജാൻജി കുഞ്ഞുമോൻ മുണ്ടുവേലിൽ, റ്റോബി പള്ളിപറമ്പിൽ , ജോജി മെതിക്കളം, ബിജു കട്ടപ്പുറം, ഷോജി മീനത്തേരിൽ, റ്റിജോ കട്ടപ്പുറം, ടിസൺ മുണ്ടുവേലിൽ, മാർട്ടിൻ തൈപറമ്പിൽ, ജോൺ ജോസഫ് എന്നിവർ നേതൃത്വം നല്‍കി. ഗാന്ധി ജയന്തി…

ഫ്രറ്റേണിറ്റി സംഘടന കാമ്പയിൻ സംസ്ഥാനതല പ്രഖ്യാപനം

പാലക്കാട്: “അണയാത്ത നീതിബോധം; പ്രാതിനിധ്യത്തിൻ പോരാട്ടം” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സംഘടന കാമ്പയിൻ്റെ സംസ്ഥാനതല പ്രഖ്യാപനം ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഷഹീൻ അഹ്മദ് മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറിമാരായ ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്, കെ.പി തഷ്‌രീഫ്, വെൽഫെയർ പാർട്ടി പാലക്കാട് ജില്ല പ്രസിഡൻ്റ് പി.എസ്‌ അബൂ ഫൈസൽ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി അൻവർ സലാഹുദ്ദീൻ, ജില്ല പ്രസിഡൻ്റ് ആബിദ് വല്ലപ്പുഴ എന്നിവർ സംസാരിച്ചു.

മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം ചെയ്തു

തൃശൂർ: മൊട്ടത്തലയൻമാരുടെ അന്തർദേശീയ കൂട്ടായ്മയായ മൊട്ട ഗ്ലോബലിന്റെ ലോഗോ പ്രകാശനം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ തൃശൂരിൽ നിർവഹിച്ചു. ജാതിമത വർണ്ണ വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് 26 രാജ്യങ്ങളിലായി 916 അംഗങ്ങളുണ്ട്. ലോഗോ പ്രകാശന ചടങ്ങിൽ ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ, സെക്രട്ടറി അരുൺ ജി നായർ, ട്രഷറർ നിയാസ് പാറക്കൽ, കമ്മിറ്റി അംഗങ്ങളായ ഡിറ്റോ പോൾ, ജിൽസ് ജോൺ, ബഷീർ മിക്സ് മാക്സ്, എം.ജി മെമ്പർമാരായ സന്തോഷ്‌, ജിനേഷ്, ജോജോ എന്നിവരും പങ്കെടുത്തു.ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ മോഹൻ പയ്യോളിയാണ് ലോഗോയുടെ രൂപകല്പന നിർവഹിച്ചിട്ടുള്ളത്. 54 – മത് ഒമാൻ നാഷണൽ ഡേ ആയ നവംബർ 18ന് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ഒത്തു ചേര്‍ന്ന് കേക്ക് മുറിച്ചു. കഴിഞ്ഞ ദിവസം നടന്ന ദുബൈ…