പെൻഷൻ പ്രായം 60 ആക്കേണ്ടതില്ലെന്ന് കേരള മന്ത്രിസഭ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി ഉയർത്താനുള്ള ഭരണപരിഷ്കാര കമ്മിഷൻ നിർദേശം തള്ളാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നാലാമത്തെ ഭരണപരിഷ്‌കാര കമ്മീഷൻ – കേരളയുടെ ശുപാർശകൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചു. കേരള സർവീസ് റൂൾസ്, കേരള സ്റ്റേറ്റ്, സബോർഡിനേറ്റ് സർവീസ് റൂൾസ്, കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾ എന്നിവ സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സിവിൽ സർവീസ് കോഡിൻ്റെ കരട് തയ്യാറാക്കാൻ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മീഷനെ ചുമതലപ്പെടുത്തി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എല്ലാ വകുപ്പുകളിലും പ്രത്യേക ചട്ടങ്ങൾ തയ്യാറാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. നിർദ്ദിഷ്ട ഉദ്ദേശ്യങ്ങൾക്കായി സൃഷ്ടിച്ച തസ്തികകൾ ലക്ഷ്യമോ ലക്ഷ്യമോ നേടിയാൽ ഒഴിവാക്കും, മന്ത്രിസഭ തീരുമാനിച്ചു. ഇത്തരം തസ്തികകളിലെ ജീവനക്കാരെ മറ്റ് മേഖലകളിലേക്ക് പുനർവിന്യസിക്കും.…

എടത്വയിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി ഇനിയും കാത്തിരിക്കണം

എടത്വ :അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ എടത്വയിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി ഇനിയും കാത്തിരിക്കണം. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ കൊണ്ട് എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് നിർവഹണ ചുമതല നല്കിയിരുന്നു. 17-ാം ലോക്‌സഭ കാലയളവിൽ ഭരണാനുമതി ലഭിക്കാതിരുന്നതു മൂലം കൊടിക്കുന്നിൽ സുരേഷ് എംപിയുടെ 18-ാം ലോക്സഭ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചുകൊണ്ട് ഉത്തരവായെങ്കിലും പദ്ധതിയുടെ ഭരണാനുമതിക്കായി ബന്ധപ്പെട്ട രേഖകൾ വീണ്ടും പുതുക്കി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി നടപ്പിലാക്കുമെന്ന് ചമ്പക്കുളം ബ്ളോക്ക് ഡവലപ്പ്മെന്റ് ഓഫിസർ അറിയിച്ചു. എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കാലതാമസം നേരിട്ട സംഭവത്തിൽ എടത്വ വികസന സമിതിയുടെ പ്രസിഡന്റ് ഐസക്ക് എഡ്വേർഡിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാന പ്രകാരം ജനറൽ സെക്രട്ടറി…

കേരളത്തിൽ വാട്ട്സ്ആപ്പ് വഴിയുള്ള തട്ടിപ്പ് വ്യപാകമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വാട്ട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ് നടക്കുന്നു. കയ്യിൽ പണമില്ലെന്നും അബദ്ധത്തിൽ അയച്ച ആറക്ക ഒടിപി പിൻ അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് നടക്കുന്നത്. കയ്യിലുള്ള പണം തീർന്നുവെന്നും ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതം ആണെന്നുമാണ് ആദ്യം ഹാക്കർമാർ സന്ദേശം അയക്കുന്നത്. അബദ്ധത്തിൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ആറക്ക പിൻ അയച്ചിട്ടുണ്ടെന്നും അത് ഫോർവേഡ് ചെയ്യുമോ എന്നും ചോദിച്ചുകൊണ്ട് അടുത്ത നിമിഷം മറ്റൊരു മെസ്സേജ് കൂടി ഇവർ അയയ്ക്കും. ഈ ആറക്ക ഒടിപി വഴിയാണ് ഹാക്കർമാർ തട്ടിപ്പ് നടത്തുന്നത്. ഒടിപി നൽകിയാൽ ഉടൻ തന്നെ തട്ടിപ്പ് സംഘം നിങ്ങളുടെ ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യും. ഇതുവഴി സ്വകാര്യതയിലേക്ക് കടന്നുകയറി, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞില്ല, സ്വകാര്യത വിവരങ്ങൾ കൈക്കലാക്കിയ ശേഷം ഉപയോക്താക്കളെ…

എഡിഎം നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹര്‍ജിയാണ് പരിഗണനയിൽ ഉള്ളത്. പൊലീസ് അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്ന ഹര്‍ജിയിൽ, നവീൻ ബാബുവിന്‍റെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹര്‍ജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും. വിഷയത്തില്‍ സര്‍ക്കാരിന്റെയും പ്രോസിക്യൂഷന്റെയും നിലപാട് നിര്‍ണായകമാകും. കണ്ണൂര്‍ കലക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.…

“ദേശസ്നേഹികൾ ഇന്ത്യയുടെ അർത്ഥം ഉൾക്കൊള്ളണം, ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയത് ഭരണഘടന”: കമൽഹാസൻ

നമ്മുടെ ഭരണഘടന വായിക്കാനും അതിന്റെ മൂല്യങ്ങള്‍ തിരിച്ചറിയാനും അതിനോട് പ്രതിജ്ഞാബന്ധരാകാനും ഇന്ത്യന്‍ എന്നതിന്റെ അര്‍ഥം ഉള്‍കൊള്ളാനും ദേശസ്‌നേഹിയായ ഓരോ ഇന്ത്യക്കാരനും തയ്യാറാവണം. ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടനയാണെന്ന് നടൻ കമൽ ഹാസൻ. ഭരണഘടനയുടെ 75ആം വാർഷിക ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽ ഇന്ത്യൻ ഭരണഘടനയോടുള്ള ആദരവ് വ്യക്തമാക്കിയത്. കമൽഹാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ഇപ്രകാരമാണ്: “എഴുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം എഴുതപ്പെട്ടത്. രാജ്യത്തിന്റെ പലഭാഗത്ത് നിന്നുള്ള കുറേ മനഷ്യരുടെ രണ്ട് വർഷവും 11 മാസവും പതിനേഴ് ദിവസവും നീണ്ട കഠിനാധ്വാനമാണ് നാം ഇന്ത്യക്കാർ എങ്ങനെ ഭരിക്കപ്പെടണം എന്ന് വിശദീകരിക്കുന്ന പവിത്രമായ ഭരണഘടനയെ സമ്മാനിച്ചത്. ഭരണഘടന തയ്യാറാക്കാനായി പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഈ ധിഷണാശാലികൾ…

യുവതിയുടെ മൃതദേഹം ചുമന്നത് മുക്കാൽ കിലോ മീറ്റർ; വിട്ടുകിട്ടാത്ത വസ്തുവിൽ കുടുങ്ങി റോഡ് വികസനം

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽപ്പടി റോഡിന്റെ ശോച്യാവസ്ഥ മൂലം കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ ആനപ്രമ്പാല്‍ തെക്ക് മണക്കളത്തിൽ മനോജിന്റെ ഭാര്യ സുനി മോളുടെ (44) മൃതദേഹം ചുമന്നത് മുക്കാൽ കിലോ മീറ്റർ. ഈ റോഡിൻ്റെ ഇരുവശത്തായി 30ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന ഭിന്നശേഷിക്കാരനായ യുവാവ്, അരയ്ക്ക് താഴെ വെച്ച് ചലന ശേഷി നഷ്ടപ്പെട്ട യുവതി ഉൾപ്പെടെ കിടപ്പു രോഗികളുടെ ഭവനങ്ങളും ഈ ഭാഗത്തുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെടുകയാണ്. കഴിഞ്ഞ വർഷം ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ ഈ വഴിയിൽ കുഴഞ്ഞ്…

അഞ്ചു വയസ്സുകാരനെ തിരക്കേറിയ റോഡിലൂടെ ബൈക്ക് ഓടിപ്പിച്ച ബന്ധുവിന്റെ ലൈസന്‍സും ആര്‍ സി ബുക്കും എം‌വിഡി പിടിച്ചെടുത്തു

വിഴിഞ്ഞം: അഞ്ചു വയസ്സുള്ള ആണ്‍കുട്ടിയെ റോഡിലൂടെ ബൈക്ക് ഓടിപ്പിച്ച യുവാവിന്റെ ലൈസന്‍സും ആര്‍സി ബുക്കും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നടപടിക്രമത്തിന്റെ ഭാഗമായി എംവിഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് തിരക്കേറിയ കോവളം-കാരോട് ബൈപ്പാസിലെ മുക്കോല റൂട്ടില്‍ കുട്ടിയെക്കൊണ്ട് ബന്ധുവായ യുവാവ് ബൈക്ക് ഓടിപ്പിച്ചത്. അവധി ദിവസമായതിനാല്‍ ധാരാളം മറ്റുവാഹനങ്ങളും ഇതേ റൂട്ടിലുണ്ടായിരുന്നു. കുട്ടിയെ മുന്നിലിരുത്തി പിന്നിലിരുന്നാണ് ബന്ധു ബൈക്കിന്റെ ഹാന്‍ഡില്‍ കുട്ടിക്ക് നല്‍കിയത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയില്‍ നിന്നാണ് മോട്ടോര്‍ വാഹന വകുപ്പിന് വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാറശ്ശാല രജിസ്‌ട്രേഷനുള്ള പാറശ്ശാല സ്വദേശി ജേക്കബ് എന്നയാളാണ് കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതെന്ന് കണ്ടെത്തി. അഞ്ച് വയസ്സുള്ള എല്‍കെജി വിദ്യാര്‍ഥിയാണ് കുട്ടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി. കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയേക്കൊണ്ട് വണ്ടിയോടിപ്പിച്ചത്. ഇയാളുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന്…

വഴിയോരത്ത് ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് ലോറി ഇടിച്ചു കയറി; കുട്ടികളുള്‍പ്പടെ അഞ്ച് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു

തൃശൂര്‍: വഴിയോരത്ത് ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേരാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്ത് ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ദാരുണമായ സംഭവം നടന്നത്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് തടി കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോറിയിലുണ്ടായിരുന്നവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഡിവൈഡർ ഇടിച്ചുതകർത്താണ് ലോറിയെത്തിയതെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ദേശീയപാത നിർമ്മാണം…

ഷാഹി മസ്ജിദ്: വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

മലപ്പുറം: നിയമ വിരുദ്ധ ശാഹി മസ്ജിദ് സർവ്വേയിൽ പ്രതിഷേധിച്ച അഞ്ച് മുസ്ലിം ചെറുപ്പക്കാരെ യു.പി. പോലീസ് വെടിവെച്ചു കൊന്നതിനെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് പന്തം കുളത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ഭരണകാലത്ത് നിർമിച്ച ഷാഹി മസ്ജിദ്, സംഭൽ ജില്ല ഔദ്യോഗിക വെബ്സൈറ്റിൽ ചരിത്ര സ്മാരകമായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1991 ലെ ആരാധനാലയ നിയമപ്രകാരം നിലവിലുള്ള ആരാധനാലയങ്ങൾ അതേ സ്വഭാവത്തിൽ നിലനിർത്തണമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിക്കുക എന്നുള്ളത്, കോടതി നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ നിയമത്തെ അവഗണിച്ച് കഴിഞ്ഞ ചൊവ്വാഴ്ച സംഭൽ കോടതിയാണ് ഷാഹി മസ്ജിദിൽ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മീഷണറിനെ ചുമതലപ്പെടുത്തിയത്. ഹരജിക്കാരുടെ വാദപ്രകാരം മസ്ജിദ് നിലനിന്ന സ്ഥലം മുമ്പ് ഹരിഹര ക്ഷേത്രമായിരുന്നുവെന്നാണ് അവകാശവാദം. ഹരജി സമർപ്പിച്ച് മൂന്ന്…

സംഘ്പരിവാർ ശ്രമം ഇന്ത്യയെ കലാപഭൂമിയാക്കൽ : വെൽഫെയർ പാർട്ടി

കൊച്ചി: ആരാധനാലയങ്ങൾക്ക് നേരെ അവകാശവാദം ഉന്നയിച്ചുകൊണ്ട് കോടതിയെ മറയാക്കി സംഘപരിവാർ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ വീണ്ടും കലാപ ഭൂമിയായേക്കും എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. മതം നോക്കി വെടിവെച്ചു കൊല്ലുന്ന സംഘപരിവാർ – ഭരണകൂട ഭീകരതയ്ക്കെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി കച്ചേരിപ്പടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് സംഭലിലെ ഷാഹി മസ്ജിദിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ അഭിഭാഷക കമ്മീഷണർ നടത്തിയ സർവ്വേക്ക് എതിരെ പ്രതിഷേധിച്ച ചെറുപ്പക്കാരെ പൊലീസ് വെടിവെച്ചു കൊന്നത് അങ്ങേയറ്റം ഭീതിതമാണ്. ഇത്തരം വിഷയങ്ങളിൽ ഉത്തരവ് പ്രസ്താവിക്കുന്നതിന് മുമ്പ് എതിർപക്ഷത്തുള്ളവരെ കേൾക്കണമെന്ന അടിസ്ഥാനപരമായ നിയമവ്യവസ്ഥ പോലും കോടതികൾ പാലിക്കുന്നില്ല എന്നുള്ളത് അത്യന്തം ദുരൂഹമാണ്. 1991ലെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി മുസ്ലിം മത വിഭാഗത്തിൽ പെട്ടവരുടെ ആരാധനാലയങ്ങളെ തകർക്കുവാനും സാംസ്കാരികമായി ഇല്ലായ്മ…