ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു

പറപ്പൂര്‍: മംഗ്ലൂരു ആർ എസ് എസ് പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ടക്കൊലക്ക് വിധേയമാക്കിയ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി അഷ്‌റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ സന്ദര്‍ശിക്കുകയും മാതാപിതാക്കളെ അനുശോചനമറിയിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പു നല്‍കി. ജില്ലാ സെക്രട്ടറി ഷാക്കിര്‍ മോങ്ങം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വി ടി എസ് ഉമര്‍ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൊളക്കാട്ടില്‍ നജീബ്, പി കെ അബ്ദുല്‍ ജലീല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

ഹിന്ദുത്വ വംശീയതക്കെതിരെ വിശാല സൗഹൃദ കൂട്ടായ്മ രൂപപ്പെടണം: റസാഖ് പാലേരി

കൊച്ചി: രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനങ്ങളെ വംശീയമായി ഉന്മൂലം ചെയ്യാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിനെതിരെ വിശാല സൗഹൃദ കൂട്ടായ്മ രൂപപ്പെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സാഹോദര്യ കേരള പദയാത്രക്ക് മട്ടാഞ്ചേരി കരിപ്പാലം മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന റദ്ദാക്കി രാജ്യത്ത് സംഘ് രാഷ്ട്ര നിർമിക്ക് ശ്രമിക്കുന്നവരാണ് ഇപ്പോൾ കേന്ദ്ര ഭരണം നടത്തുന്നത്. ഇന്ത്യയിൽ 2014-ന് ശേഷം ദളിത് – ക്രൈസ്തവ – മുസ്‌ലിം ജീവിതങ്ങൾ വംശീയ ഉന്മൂലന മുനമ്പിലാണ്. നിയമനടപടികളിലൂടെയും ബുൾഡോസർ രാജിലൂടെയും ഇന്ത്യയെ തകർക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഭരണഘടന നിലനിർത്തി കൊണ്ട് ഭീകര നിയമങ്ങൾ അടിച്ചേൽപിക്കുന്ന ആസൂത്രിത നീക്കമാണ് നടക്കുന്നത്. സി.എ.എയും വഖ്ഫ് ഭേദഗതി നിയമവും അതിൻ്റെ ഉദാഹരണങ്ങളാണ്. ഇതിനെതിരെ മതേതര ഇന്ത്യക്കായി ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി പോരാടണം. അഭിപ്രായ വ്യത്യാസങ്ങൾ ഉൾക്കൊള്ളാനും വിശാല ഐക്യവേദിയിൽ ഒറ്റക്കെട്ടായി ജനങ്ങൾക്ക്…

മംഗലാപുരം അഷ്റഫ് കൊലപാതകം: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂറിന്റെ എഫ്.ബി പോസ്റ്റ്

പാക്കിസ്താന്‍, ബീഫ്, തീവ്രവാദം തുടങ്ങിയതെല്ലാം ഈ രാജ്യത്ത് മുസ്ലിമിനെ ഏത് പൊതുമധ്യത്തിലും മർദ്ദിച്ച് കൊല്ലാനുള്ള ദേശീയതയുടെ ലൈസൻസ് ആയി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഷ്റഫ്. ഹിന്ദുത്വ ആൾക്കൂട്ടത്തിന്റെ അതേ വാദങ്ങളെ ഏറ്റെടുത്ത് പ്രതികളുടെ ആരോപണത്തെ ശരി വെച്ച കർണാടക മന്ത്രി ജി പരമേശ്വരയ്യയടക്കമുള്ള സർക്കാർ സംവിധാനവും അതിനെ ശരി വെക്കുന്ന പോലിസ് FIR ഉം ഈ കൊലപാതകത്തിന് ഉത്തരവാദികളാണ്…. ഫ്രറ്റേണിറ്റി മൂവ്മെന്റ്സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: മലപ്പുറം ചോലക്കുണ്ട് സ്വദേശിയായ അഷ്റഫ് എന്ന മലയാളി മുസ്ലിം യുവാവിനെ മംഗലാപുരത്ത് വെച്ച ഹിന്ദുത്വ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിട്ട് കേരളീയ പൊതുബോധത്തിനോ മാധ്യമങ്ങൾക്കോ കാര്യമായ കുലുക്കമൊന്നും സംഭവിച്ച മട്ടില്ല. ഇപ്പോഴും സംഘ്പരിവാർ ഉദ്പാദിച്ച് വിടുന്ന ഉന്മാദ ദേശീയതയുടെ ആരോപണങ്ങൾ കത്തിച്ച് നിർത്തി ഹീനമായ വംശീയ കൊലപാതകത്തിന് ന്യായം ചമക്കുന്ന തിരക്കിലാണ് പലരും. മാനസികാസ്വസ്ഥതകൾ നേരിട്ടിരുന്ന യുവാവാണ് അഷ്റഫ്…

ഖത്തറില്‍ ലുലു ഹൈപ്പർ മാർക്കറ്റിലെ മലയാളി ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന അര്‍ഷാദ് (26) ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ജില്ലയിലെ ആലത്തൂർ ഇസ്മായില്‍-അസ്മാബി ദമ്പതികളുടെ മകനാണ്. ദോഹയിലെ ലുലുവിന്റെ അൽ മെസില ബ്രാഞ്ചിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു . മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അസുഖം ബാധിച്ചതിനെ തുടർന്ന് അർഷാദിനെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ഏപ്രിൽ 29 ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകും. 2024 ഡിസംബറിൽ സമാനമായ ഒരു സംഭവത്തിൽ, ഖത്തറിലെ ഒരു പ്രമുഖ കഫേ ശൃംഖലയായ ടീ ടൈം ഗ്രൂപ്പിന്റെ മാനേജരായ 42 കാരനായ ഇന്ത്യൻ പൗരൻ മുഹമ്മദ് ഷിബിലി പാലങ്കോൾ ദോഹയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

മാംഗ്ലൂർ ആൾക്കൂട്ടക്കൊല; എസ്.ഐ.ഒ പ്രതിഷേധിച്ചു

കോട്ടക്കല്‍: പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് വ്യാജമായി ആരോപിച്ച് കോട്ടക്കൽ പറപ്പൂർ സ്വദേശി അഷ്റഫിനെ മംഗലാപുരത്ത് വെച്ച് സംഘ്പരിവാർ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോട്ടക്കലിൽ എസ്.ഐ.ഒ മലപ്പുറം കമ്മിറ്റി പ്രകടനം നടത്തി. പഹൽഗാം അക്രമണത്തിന് ശേഷം ഉന്മാദ ദേശീയത ഉയർത്തിവിട്ട് മുസ്ലിം വംശഹത്യക്ക് കോപ്പ്കൂട്ടുകയാണ് സംഘ്പരിവാറെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് അഭിപ്രായപ്പെട്ടു. പ്രതിഷേധ പ്രകടനത്തിൽ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂർ, ജില്ലാ പ്രസിഡന്റ് അഡ്വ അസ്ലം പളളിപ്പടി, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന എന്നിവർ പങ്കെടുത്തു.

വിവാദ ക്രിമിനല്‍ കേസുകള്‍ ഏറ്റെടുക്കുന്ന അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

കൊച്ചി: ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. തൃശൂർ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്റണി ആളൂർ എന്ന ബി.എ. ആളൂർ, വിവാദപരമായ എല്ലാ കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നതിലൂടെ ശ്രദ്ധേയനായിരുന്നു. വിവാദ കേസുകളിൽ പ്രതിക്കുവേണ്ടി പതിവായി ഹാജരാകുകയും എപ്പോഴും വാർത്തകളിൽ ഇടം നേടുകയും ചെയ്ത അഭിഭാഷകനായിരുന്നു ആളൂർ. സൗമ്യ വധക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂരാണ് ഹാജരായത്. പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമീറുൾ ഇസ്ലാമിന് വേണ്ടിയും ആളൂർ ഹാജരായി. കൂടത്തായി കൊലപാതക കേസിലും, ഇലന്തൂർ നരബലി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ ആദ്യ ഘട്ടത്തിൽ പൾസർ സുനിയുടെ അഭിഭാഷകനായി ആളൂർ ഹാജരായി. പൂനെയിൽ നിന്ന് നിയമബിരുദം നേടിയ ആളൂർ 1999 ൽ അഭിഭാഷകനായി ചേർന്നു. കേരളത്തിലെ…

ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപകദിനാചരണം: ക്യാമ്പസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ജില്ലാ, മണ്ഡലം, ക്യാമ്പസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനത്ത് പ്രസിഡന്റ് വി.ടി എസ് ഉമർ തങ്ങൾ പതാക ഉയർത്തി. വിവിധ നിയോജകമണ്ഡലങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, രക്തധാന ക്യാമ്പുകൾ, മധുരവിതരണം, രചനാ മത്സരങ്ങൾ, പാലിയേറ്റീവ് സന്ദർശനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്ഥാപക ദിനാചരണത്തിന് ജില്ലാ നേതാക്കളായ അഡ്വ. ആമീൻ യാസിർ, ഹാദി ഹസ്സൻ, അജ്മൽ ഷഹീൻ, സാബിറ ശിഹാബ്, പി സുജിത്ത്, റിതിഷ്ണ രാജ്, സി എച്ച് ഹംന, എം.ഇ. അൽത്താഫ്, റമീസ്‌ ചാത്തല്ലൂർ, ഷാറൂൺ അഹമ്മദ്, ഷിബാസ് പുളിക്കൽ, യു.പി. അഫ്സൽ, അജ്മൽ തോട്ടോളി, മണ്ഡലം നേതാക്കളായ ഇർഫാൻ സികെ, അബ്ദുള്ള ഹനീഫ്, ഇർഷാദ് വി കെ, ഡോ. ആഹ്സ്സൻ അലി, അൻഷിദ് രണ്ടത്താണി, സഫ, കെഎം റഷീദ് എന്നിവർ നേതൃത്വം നൽകി.

വിദ്യാർഥികളുടെ ഊർജം സാമൂഹിക മികവിന് ഉപയോഗപ്പെടുത്തണം: സി പി ഉബൈദുല്ല സഖാഫി

കോഴിക്കോട്: എസ് എസ് എഫ് 53-ാം സ്ഥാപക ദിനാചാരണത്തിന്റെ ദേശീയ തല ഉദ്ഘാടനം മർകസിൽ വിവിധ പരിപാടികളോടെ നടന്നു. 15 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സംബന്ധിച്ച ചടങ്ങിൽ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി പതാക ഉയർത്തലിന് നേതൃത്വം നൽകി. സമൂഹത്തിൽ പലവിധ അപചയ പ്രവർത്തങ്ങൾ വ്യാപകമാവുന്ന കാലത്ത് മനുഷ്യത്വത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും ദിശയിൽ മാനവ വിഭവശേഷി തിരിച്ചുവിടാനാണ് എസ് എസ് എഫ് ശ്രമിക്കുന്നതെന്ന് സന്ദേശ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. വ്യക്തി വികാസത്തിനൊപ്പം സാമൂഹ്യ ഉന്നമനം സാധ്യമാവുന്ന പ്രവർത്തനങ്ങളിലാണ് പുതുതലമുറ വ്യാപൃതരാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേശീയ സെക്രട്ടറി ശാഫി നൂറാനി ഡൽഹി, വിദ്യാർഥി പ്രതിനിധികൾ സംബന്ധിച്ചു.

കശ്മീർ വിദ്യാർത്ഥികൾക്കെതിരായ അതിക്രമങ്ങളും ബുൾഡോസർ രാജും അവസാനിപ്പിക്കണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

തിരുവനന്തപുരം: കശ്മീർ വിദ്യാർത്ഥികൾക്കെതിരായി നടന്നുവരുന്ന അതിക്രമങ്ങളെയും കശ്മീരിൽ സാധാരണക്കാരുടെ വീടുകൾ ക്രൂരമായി ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതിനെയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു. കശ്മീർ മുസ് ലിം വിദ്യാർത്ഥികളെ ഹിന്ദുത്വ ഗുണ്ടാസംഘങ്ങൾ അക്രമിക്കുകയും സർവകലാശാലകളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും കെട്ടിച്ചമച്ച ആരോപണങ്ങളിൽ അറസ്റ്റ് ചെയ്യുകയും ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കുകയും ഒളിവിൽ പോകാൻ നിർബന്ധിക്കുകയും ചെയ്യുകയാണ്. ഓരോ അക്രമ സംഭവത്തിന് ശേഷവും സാധാരണക്കാരുടെ വീടുകൾ ബുൾഡോസർ രാജിലൂടെയടക്കം തകർക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് മാത്രമല്ല പ്രദേശത്തെ നിയമവാഴ്ചയുടെ പൂർണമായ അഭാവവുമാണ് കാണിക്കുന്നത്. കശ്മീരികളുടെ ഭൂമി, അന്തസ്സ്, ഭാവി എന്നിവ അവരിൽ നിന്ന് കവർന്നെടുക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിൻ്റെ തുടർച്ചയായ പദ്ധതികളാണ് അവിടെ നടക്കുന്നത്. വീടുകൾ തകർക്കുന്നതും വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുന്നതും കൂട്ടായ ശിക്ഷാനടപടികളും ഉടൻ അവസാനിപ്പിക്കണം. സാധാരണ കശ്മീരികളുടെ ജീവിതം നശിപ്പിച്ചുകൊണ്ടുള്ള പ്രതികാര നടപടികൾ സുരക്ഷാവീഴ്ചകളുടെ യാഥാർത്ഥ്യം മറച്ചുവെക്കാനോ, പ്രദേശത്ത്…

കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദം: മന്ത്രി പി രാജീവ്

ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് നോളജ് സിറ്റിയില്‍ കാണുന്നതെന്നും മന്ത്രി നോളജ് സിറ്റി : കേരളത്തിന്റെ പ്രകൃതിയും മനുഷ്യരും വ്യവസായ സൗഹൃദമാണെന്ന് കേരള വ്യവസായ- നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് മര്‍കസ് നോളജ് സിറ്റിയില്‍ കാണുന്നത് എന്നും ഇത്തരം ഉദ്യമങ്ങള്‍ സമൂഹത്തിന് വലിയ മുതല്‍ക്കൂട്ട് ആകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട് കഠിനാധ്വാനികളും സംരംഭകരും വിദ്യാസമ്പന്നരുമായ യുവ സമൂഹമാണ്. തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് പലായനം ചെയ്യുന്നതിന് പകരം നാട്ടില്‍ തന്നെ സംരംഭങ്ങളും വ്യവസായങ്ങളും ആരംഭിക്കുന്ന റിവേഴ്‌സ് മൈഗ്രേഷനാണ് ഇന്ന് കാണുന്നതെന്നും ഇത് വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലും വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ക്കുള്ള സാഹചര്യം…