കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാക്കേസിൽ സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പി.പി ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകിയത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടന്നേക്കും. എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നാണ് ഉദ്ദേശിച്ചത്. ജില്ലാ കലക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ല. ഗുരുതരമായ രോഗമുള്ള പിതാവ് വീട്ടിലുണ്ട്. അറസ്റ്റ് തടയണമെന്നും പി പി ദിവ്യ മുന്‍ജൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. ഹർജിയിൽ നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേരും.…
Category: KERALA
ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട മൊട്ട ഗ്ലോബലിന്റെ സ്റ്റോപ്പ് ബോഡി ഷെയ്മിംഗ് ക്യാമ്പയിൻ സമാപിച്ചു
കോഴിക്കോട് :ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട ‘സ്റ്റോപ്പ് ബോഡി ഷെയിമിംഗ് ക്യാമ്പയിൻ’ സമാപിച്ചു. ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ അറബി കടലിന്റെ തിരമാലകളെയും അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളെയും സാക്ഷിയാക്കി മൊട്ടകൾ കൈകോർത്തപ്പോൾ അത് ഒരു ചരിത്ര സംഭവമായി മാറി. പ്ലക്കാര്‍ഡുകള്‍ പിടിച്ച മൊട്ടകൾ ബീച്ചിലൂടെ നടന്നു നീങ്ങിയപ്പോൾ കാണികൾക്ക് കൗതുകം പകർന്നു. കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ മൊട്ട ഗ്ലോബൽ ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ ജി നായർ ആമുഖ സന്ദേശം നല്‍കി. പ്രവർത്തക സമിതി അംഗം ജയ് ഗോപാൽ ചന്ദ്രശേഖരന്‍, ട്രഷറാർ നിയാസ് പാറയ്ക്കൽ, ജോ. സെക്രട്ടറി യൂസഫ് കൊടുഞ്ഞി, പ്രവർത്തക സമിതി അംഗം മുജീബ് ചോയിമഠം എന്നിവർ പ്രസംഗിച്ചു. ഡോ. ജോൺസൺ വി. ഇടിക്കുള…
മുനമ്പം – ജനപ്രതിനിധികള്‍ ജനങ്ങളെ ചതിച്ചു; ജനകീയ കോടതിയില്‍ ചോദ്യം ചെയ്യും: ഷെവലിയര്‍ അഡ്വ വി സി സെബാസ്റ്റ്യൻ
കൊച്ചി: ജനകീയ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന വഖവ് നിയമഭേദഗതിക്കെതിരെ സംസ്ഥാന ഭരണകൂടവും എംഎല്‍എമാരും നിയമസഭയില്‍ പ്രമേയം പാസാക്കിയത് നിര്‍ഭാഗ്യകരമാണെന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് ജനകീയ കോടതിയില്‍ ചോദ്യം ചെയ്യണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭരണഘടന ഉറപ്പാക്കി ഉദ്‌ഘോഷിക്കുന്ന ദേശീയതയേയും മതേതരത്വത്തേയും നിഷ്പ്രഭമാക്കി അവഗണിച്ച് ഇന്ത്യയെ മുഴുവന്‍ തീറെഴുതിയെടുക്കാന്‍ ഉതകുന്നതും, ജീവിതത്തിനു വെല്ലുവിളി ഉയർത്തി,ജനങ്ങളുടെ കിടപ്പാടംപോലും നഷ്ടപ്പെടുന്ന അപാകതകളേറെയുമുള്ള വഖഫ് നിയമത്തിലെ നീതിനിഷേധ ജനദ്രോഹ വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ സദുദ്ദേശപരമായ നീക്കം സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ അടിച്ചേല്‍പ്പിച്ച വഖഫ്‌നിയമത്തിന് പിന്തുണ നല്‍കുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയം ഏറെ വിചിത്രവും രാഷ്ട്രീയ അന്ധതയും, കാപഠ്യവുമാണ്. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന മുനമ്പത്തെ ജനങ്ങളുടെ കണ്ണീരിന് സര്‍ക്കാര്‍ പുല്ലുവില കല്പിച്ചത് നിര്‍ഭാഗ്യകരമായിപ്പോയി. പകലന്തിയോളം മതേതരത്വവും മതനിരപേക്ഷതയും…
ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിച്ച് മൊട്ട ഗ്ലോബൽ; സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ സമാപനം 20ന് കോഴിക്കോട്ട് ബീച്ചിൽ
എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ ‘സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ’ സമാപനം 20ന് വൈകിട്ട് 4.30ന് കോഴിക്കോട്ട് അറബി കടലിന്റെ തീരത്ത് നടക്കും. കഴിഞ്ഞ 2 മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് കുറവിലങ്ങാട് സ്വദേശിയും ആസ്ട്രേലിയയിൽ സേവനമനുഷ്ഠിക്കുന്ന വൈദികനായ റവ.ഫാദർ സിജോ ജോസഫ് ഉള്‍പ്പടെ 718 അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’.എടത്വ കെഎസ്ആർടിസി ഡിപ്പോയിലെ നെയ്യാറ്റിന്‍കര സ്വദേശിയായ കണ്ടക്ടർ യു.ആദർശ് ആണ് 700-ാം മത് അംഗം.കഴിഞ്ഞ ദിവസം ആണ് ഈ കൂട്ടായ്മയില്‍ യു. ആദർശ് അംഗമായത്. പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി ആഗോള അധ്യക്ഷന്‍ സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക…
അഡ്വ ബിജു സി. ആന്റണിയുടെ ജീവിതം പൊതു പ്രവർത്തകർക്ക് ഒരു പാഠപുസ്തകം : അഡ്വ. ജോബ് മൈക്കിള്‍ എംഎൽഎ
മുട്ടാർ: ചീരംവേലിൽ അഡ്വ.ബിജു സി.ആന്റണിയുടെ ജീവിതം പൊതു പ്രവർത്തകർക്ക് ഒരു പാഠപുസ്തകമാണെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎൽഎ പ്രസ്താവിച്ചു.ഒന്നാം ചരമ വാർഷിക അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുട്ടാർ സെന്റ് ജോർജ് ചർച്ചിൽ നടന്ന അനുസ്മരണ കുർബാനയ്ക്ക് ഫാദർ ജേക്കബ് ചീരംവേലിൽ നേതൃത്വം നല്കി.പാരിഷ് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങ് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം,കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് കെ നെല്ലുവേലി,മുട്ടാർ ഗ്രാമ പഞ്ചായത്ത് അംഗം ജോസ് മാമ്മൂടൻ, പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ തോമസ്കുട്ടി മാത്യൂ ചീരംവേലിൽ,കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി…
കണ്ണൂർ എഡിഎമ്മിൻ്റെ മരണം: കലക്ടറുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച, കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം; കലക്ടറേറ്റില്‍ സംഘർഷാവസ്ഥ
കണ്ണൂര്‍: മുൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കലക്ടർ അരുൺ കെ.വിജയന് പങ്കുണ്ടെന്ന് ആരോപിച്ച് ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം), കേരള സ്റ്റുഡൻ്റ്‌സ് യൂണിയൻ (കെഎസ്‌യു) പ്രവർത്തകർ കണ്ണൂർ കലക്‌ടറേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമായി. കലക്ടറെ മാറ്റുക, എ ഡി എം ആത്മഹത്യ ചെയ്തതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. കലക്‌ടറേറ്റില്‍ ആദ്യം എത്തിയ ബിജെവൈഎം പ്രവർത്തകർ പോലീസ് ബാരിക്കേഡ് വകവെക്കാതെ ഗേറ്റിലൂടെ ബലം പ്രയോഗിച്ച് അകത്തു കടക്കാന്‍ ശ്രമിച്ചു. സംഘത്തെ പിരിച്ചുവിടാൻ ബലപ്രയോഗത്തിലൂടെ പോലീസ് ശ്രമിച്ചെങ്കിലും, കലക്ടറെ കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് സമരക്കാർ. ഇതേത്തുടർന്ന് കളക്ടറുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ പ്രകടനം ആരംഭിച്ചു. കലക്ടര്‍ അരുൺ കെ വിജയൻ സ്ഥാനമൊഴിയുന്നത് വരെ സമരം തുടരുമെന്ന് കെഎസ്‌യു അംഗങ്ങൾ കലക്ടറേറ്റ് വളപ്പിൽ പ്രതിഷേധിച്ചു.…
കണ്ണൂർ മുന്‍ എഡിഎം നവീൻ ബാബുവിൻ്റെ മരണം: ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ അന്വേഷണം നടത്തും
തിരുവനന്തപുരം: കണ്ണൂർ മുൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ. ഗീതയോട് കേരള സർക്കാർ ഉത്തരവിട്ടു. നവീൻ ബാബുവിനെതിരെ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും. നവീൻ ബാബുവിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവുകൾ ദിവ്യ ഹാജരാക്കിയിട്ടുണ്ടോ എന്നതിലാണ് അന്വേഷണം ഊർജിതമാക്കുന്നത്. പ്രശാന്തന്‍ എന്ന സ്വകാര്യ വ്യക്തിക്ക് പെട്രോള്‍ പമ്പിന് അനുമതി പത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പരിശോധിക്കും. എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായോ എന്നും പരിശോധിക്കും. അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം. റോഡില്‍ വളവുണ്ടെന്ന് കാട്ടി എന്‍ഒസി വൈകിപ്പിച്ചെന്നാണ് ദിവ്യയുടെ ആരോപണം. എന്നാല്‍ ഇതിന് വിരുദ്ധമായി ഇക്കാര്യം പരിഗണിക്കാതെ തന്നെ പെട്രോള്‍ പമ്പിന്…
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സരിനെ പാലക്കാട്ടുനിന്നും യുആർ പ്രദീപിനെ ചേലക്കരയിൽനിന്നും മത്സരിപ്പിക്കാൻ സിപിഐഎം
തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) സ്വതന്ത്ര സ്ഥാനാർത്ഥിയായി പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് പി.സരിൻ മത്സരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വെള്ളിയാഴ്ച അറിയിച്ചു. ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ എം നേതാവ് യു ആർ പ്രദീപിനെയാണ് ഗോവിന്ദൻ പ്രഖ്യാപിച്ചത്. ഡോ.സരിനെ ഏകകണ്ഠമായാണ് മത്സരിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വടകര ലോക്‌സഭാ മണ്ഡലത്തിൽ ഷാഫി പറമ്പിലിനെ വിജയിപ്പിക്കാനുള്ള കച്ചവടമെന്ന നിലയിൽ പാലക്കാട് ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) സഹായിക്കാനുള്ള കോൺഗ്രസ് ശ്രമം നിരസിച്ചതിനെ തുടർന്നാണ് എൽഡിഎഫ് ഡോ. സരിനെ ഉൾക്കൊള്ളിച്ചത്. ഡോ. സരിനെ സ്വതന്ത്രനായി മത്സരിപ്പിക്കുന്നതിലൂടെ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ അതൃപ്തി വോട്ടുകൾ ബിജെപിക്ക് ലഭിക്കാതിരിക്കാനാണ് സിപിഐ(എം) ശ്രമിക്കുന്നത്. ഡോ. സരിൻ കോൺഗ്രസിൻ്റെ അതൃപ്തിയുള്ള വോട്ടുകൾ എൽഡിഎഫിലേക്ക് വിനിയോഗിക്കുമെന്ന സിപിഐഎമ്മിൻ്റെ…
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: തലശ്ശേരി സെഷൻസ് കോടതിയിൽ ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി
കണ്ണൂര്‍: അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ വെള്ളിയാഴ്ച തലശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ ടി നിസാർ അഹമ്മദിന് മുമ്പാകെയാണ് ഇവരുടെ അഭിഭാഷകൻ ഹർജി സമർപ്പിച്ചത്. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ്റെ ക്ഷണപ്രകാരമാണ് എ.ഡി.എമ്മിൻ്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്നും താൻ ക്ഷണിക്കപ്പെട്ടിട്ടില്ലെന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമാണെന്നും ജാമ്യാപേക്ഷയിൽ ആരോപണങ്ങൾ നിഷേധിച്ചു. ഒരു ജനപ്രതിനിധി എന്ന നിലയിൽ നല്ല വിശ്വാസത്തോടെയാണ് ചടങ്ങിനിടെ തൻ്റെ അഭിപ്രായങ്ങൾ നടത്തിയതെന്ന് അവർ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ താൻ പങ്കെടുത്തത് ക്ഷണിക്കാതെയാണെന്ന് വാദം തെറ്റാണെന്നും കലക്ടർ ആണ് തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് എന്നും പി പി ദിവ്യ. എ ഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട…
മർകസ് ഗേൾസ് എൻ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി
കാരന്തൂർ: ജീവദ്യുതി-പോൾ ബ്ലഡ് പദ്ധതിയുടെ ഭാഗമായി മർകസ് ഗേൾസ് എൻ എസ് എസ് യൂണിറ്റ് ഇഖ്റ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. പ്രിൻസിപ്പൽ അബ്ദുറശീദ് ഉദ്ഘടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ റശീജ ക്യാമ്പിന് നേതൃത്വം നൽകി. അധ്യാപകരും മർകസ് സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും ആർട്സ് കോളേജ്, ഐ.ടി.ഐ വിദ്യാർഥികളും ക്യാമ്പിൽ രക്തം ദാനം ചെയ്തു. എൻ എസ് എസ് വളണ്ടിയർമാർ ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 1.30 ന് അവസാനിച്ചു.