പാലക്കാട്: പാലക്കാട് യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റം. മുൻ വർഷങ്ങളിൽ പാലക്കാട് നഗരസഭാ മേഖലകളിൽ ബിജെപി നേടിയ മേൽക്കൈ തകർത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും ഇന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. എന്നാൽ ബിജെപി ശക്തികേന്ദ്രമായ ഈ മേഖലകൾ എല്ലാം എണ്ണിത്തീരുമ്പോൾ കോൺഗ്രസാണ് ഇവിടം മുന്നിൽ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിജയിക്കുമെന്ന് വി ടി ബൽറാം എംഎൽഎയും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദമായ…
Category: KERALA
വയനാട് ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പ്രിയങ്ക ഗാന്ധി രണ്ട് ലക്ഷം വോട്ടുകളോടെ ലീഡ് ചെയ്യുന്നു
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നിലവിലെ കണക്ക് പ്രകാരം 225331 വോട്ടിൻ്റെ ഭൂരിപക്ഷം നേടി. ആകെ 343340 വോട്ടുകളാണ് പ്രിയങ്ക നേടിയത്. നിലവിൽ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 118009 വോട്ടുകൾ ബിജെപിയുടെ നവ്യ ഹരിദാസിന് 65136 വോട്ടുകൾ ലഭിച്ചു. അതേസമയം, പ്രിയങ്ക ഗാന്ധിക്ക് 4 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെട്ടുന്നത്. ഭൂരിപക്ഷത്തിന്‍റെ കാര്യത്തിൽ രാഹുലിനെ പിന്നിലാക്കുമോ പ്രിയങ്ക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുന്നത്. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ്…
ആധാര്‍ നിബന്ധനകള്‍ കര്‍ശനമാക്കി യുഐഡിഎഐ
ആലപ്പുഴ: പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധനകൾ കർശനമാക്കി ആധാർ അതോറിറ്റി (യുഐഡിഎഐ). അപേക്ഷയോടൊപ്പം നൽകുന്ന രേഖകളിലെ ചെറിയ തെരുകള്‍ പോലും ഇനി സ്വീകരിക്കില്ല. തിരുത്തലുകളും കർശനമായി നിയന്ത്രിക്കും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ആധാറിലെ പേരിലെ ചെറിയ തിരുത്തലിനുപോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു ബാധകമാണ്. ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയൽ രേഖയും നൽകണം. പാൻകാർഡ്, വോട്ടർ ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എൽ.സി. ബുക്ക്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാം. പേരുതിരുത്താൻ പരമാവധി രണ്ടവസരമേ നൽകൂവെന്ന നിബന്ധനയിൽ മാറ്റമില്ല. 18 വയസ്സിനു മുകളിലുള്ളവർക്ക് എസ്.എസ്.എൽ.സി. ബുക്ക് ജനനത്തിയതിയുടെ തെളിവായി ഉപയോഗിക്കാം. അതിനായി കവർ പേജ്, വിലാസമുള്ള പേജ്, ബോർഡ് സെക്രട്ടറിയുടെ മുദ്രയും ഒപ്പുമുള്ള മാർക്ക് ഷീറ്റ്…
പാലക്കാടും വയനാടും ജയം ഉറപ്പിച്ച് സി കൃഷ്ണകുമാറും നവ്യ ഹരിദാസും; തങ്ങളുടെ ജയം ഉറപ്പാണെന്ന് യു ഡി എഫും എല്‍ ഡി എഫും
തിരുവനന്തപുരം: ദേശീയ ശ്രദ്ധയാകർഷിച്ച വയനാട് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ്. മണ്ഡലത്തിൽ വികസനം വേണമെങ്കിൽ ജനങ്ങൾ എൻഡിഎ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുമെന്നും നവ്യ പ്രതികരിച്ചു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് വിജയിച്ചെങ്കിലും ഈ മണ്ഡലം ഉപേക്ഷിച്ച് റായ്ബറേലി നിലനിർത്തി എന്നും അവര്‍ പറഞ്ഞു. ഉരുൾപൊട്ടലിനെ തുടർന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാനസികാവസ്ഥ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞു. വയനാട്ടിൽ ജനങ്ങൾക്ക് വികസനം വേണമെങ്കിൽ അവർ എൻഡിഎയെ തെരഞ്ഞെടുക്കുമെന്നും നവ്യ വ്യക്തമാക്കി. അതേസമയം, ത്രികോണ മത്സരം നടന്ന പാലക്കാട്ടില്‍ വിജയപ്രതീക്ഷയുമായി മൂന്ന് മുന്നണികളും രംഗത്തെത്തി. മൂന്ന് സ്ഥാനാര്‍ഥികളും രാവിലെ തന്നെ കല്‍പാത്തി ക്ഷേത്ര ദര്‍ശനം നടത്തി. പാലക്കാട് ‘താമര’ വിരിയുന്ന ചിത്രം എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചു. ‘ഈ ദിവസം നമ്മുടെ ആഘോഷത്തിൻ്റെ ദിനമാണ്. എന്‍റെ പ്രിയപ്പെട്ട…
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി വാദ്ര ലീഡ് ചെയ്യുന്നു; പ്രതീക്ഷയോടെ യു ഡി എഫ് ക്യാമ്പ്
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആദ്യ ഫല സൂചനകളില്‍ യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് മികച്ച ലീഡാണ്. ആദ്യ മണിക്കൂറിലെ ഫലം അനുസരിച്ച് പ്രിയങ്ക 24227 വോട്ടിൻ്റെ ഭൂരിപക്ഷം മറികടന്നു. തപാൽ വോട്ടുകൾക്കും വീട്ടിലെ വോട്ടുകൾക്കും പിന്നാലെ വയനാട്ടിൽ യന്ത്ര വോട്ടുകളുടെ എണ്ണവും ആരംഭിച്ചു. നാല് ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്കുണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നത്. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുന്നത്. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടി സ്‌കില്‍ ഡെവലപ്പ്മെന്‍റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്‍റ് മേരീസ് എല്‍പി സ്‌കൂളിലുമാണ് എണ്ണുന്നത്. അതേസമയം, നവംബർ 13-നു നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ…
അതിജീവന പോരാട്ടങ്ങൾ ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണ്: ഫ്രറ്റേണിറ്റി
പെരിന്തൽമണ്ണ : മലബാറിൻ്റെയും മലപ്പുറത്തിൻ്റെയും അതിജീവന പോരാട്ടങ്ങൾ ചരിത്രം മാത്രമല്ല വർത്തമാനം കൂടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് അഭിപ്രായപ്പെട്ടു. കൊളോണിയൽ ശക്തികൾക്കും വംശീയ ജാതീയതക്കും എതിരെ നടന്ന പോരാട്ടങ്ങൾ ചരിത്രത്തിൽ നിൽക്കുന്ന ഒന്നല്ലയെന്നും ഇന്നും രാജ്യത്ത് നിലനിൽക്കുന്ന വംശീയതക്കും വിവേചനങ്ങൾക്കുമെതിരെയുള്ള പോരാട്ടം നയിക്കാൻ പ്രേരിപ്പിക്കാൻ ശ്രമിക്കുന്ന ഒന്ന് കൂടിയാണ് നമ്മുടെ ചരിത്രമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രഖ്യപന സമ്മേളനം അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലത്തീഫ് പി എച്ച് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. വി.ടി.എസ് ഉമർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻ്റ് റഹ്മത്ത്.പി, ജില്ലാ വൈസ് പ്രസിഡൻ്റ് നിഷ്ല വണ്ടൂർ, ഫയാസ് ഹബീബ്, സബീൽ ചെമ്പ്രശ്ശേരി, റമീസ് ചാത്തല്ലൂർ, ഫായിസ് എലാങ്കോട്, ഷാറൂൻ…
അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സംഗമത്തിന് നേതൃത്വം നൽകി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
പാരമ്പര്യമാണ് ഇസ്‌ലാമിന്റെ ആത്മാവ് : ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കോഴിക്കോട്: മലേഷ്യയുടെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ആഗോള പണ്ഡിതരും ഭരണാധികാരികളും മന്ത്രിമാരും അറിവന്വേഷകരും തിങ്ങിനിറഞ്ഞ പ്രൗഢ സദസ്സിൽ അന്താരാഷ്‌ട്ര സ്വഹീഹുൽ ബുഖാരി പാരായണ സംഗമത്തിന് നേതൃത്വം നൽകി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മലേഷ്യൻ മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകപ്രശസ്‌ത പണ്ഡിതരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ 12 ദിവസമായി നടന്നുവന്ന സംഗമത്തിന്റെ സമാപന ചടങ്ങിനാണ് സർക്കാരിന്റെ ഔദ്യോഗിക ക്ഷണിതാവായി ഗ്രാൻഡ് മുഫ്‌തി നേതൃത്വം നൽകിയത്. പാരമ്പര്യമാണ് ഇസ്‌ലാമിന്റെ ആത്മാവെന്നും സാമാധാന ജീവിതവും സാമൂഹിക സുരക്ഷിതത്വവും സാധ്യമാവാൻ വിശ്വാസികൾ പാരമ്പര്യ വിശ്വാസ രീതികളെ മുറുകെ പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ പ്രത്യേകതകൾ ഉള്ള ഹദീസ് ഗ്രന്ഥമാണ് സ്വഹീഹുൽ ബുഖാരി എന്നും മഹത്തുക്കളായ ഉസ്താദുമാരുടെ അംഗീകാരവും പൊരുത്തവും മൂലമാണ് ഇത്രയും കാലം ഈ ഗ്രന്ഥം…
സമൂഹ മാധ്യമങ്ങള്‍ വഴി സ്റ്റഡി മെറ്റീരിയലുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയക്കുന്നതിന് വിലക്ക്
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി സ്റ്റഡി മെറ്റീരിയലുകൾ അയക്കുന്നതിന് അദ്ധ്യാപകര്‍ക്ക് വിലക്കേർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി അദ്ധ്യാപകർ ഉൾപ്പെടെയുള്ളവര്‍ക്കാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് ക്ലാസ്സിൽ നിന്നും നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാകുന്നതിന് ഇത്തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി സ്റ്റഡി മെറ്റീരിയലുകൾ അയച്ചു നൽകുന്നത് കാരണമാകുമെന്നും ഇത് ഒഴിവാക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കൂടാതെ, സ്കൂളുകളിൽ സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾ അറിയുകയും ചെയ്യണമെന്ന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സ്കൂളുകളിൽ പ്രിൻസിപ്പൽമാർ ഇക്കാര്യം കൃത്യമായി നിരീക്ഷിച്ച നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ പഠന രീതിയെ കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസ്സിൽ എത്താൻ കഴിയാതിരുന്നപ്പോൾ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും നേരിട്ടുള്ള ക്ലാസുകൾ…
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണം: അറസ്റ്റിലായ മൂന്നു സഹപാഠികളെ റിമാന്‍ഡ് ചെയ്തു
പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമ്മുവിന്റെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ അഞ്ചു വരെയാണ് റിമാന്‍ഡ് കാലാവധി. ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത ഇവരെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് മൂവരേയും റിമാന്‍ഡ് ചെയ്തത്. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികളെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞതനുസരിച്ചാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അമ്മു സജീവ് മരണപ്പെട്ടത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിംഗും…
സംസ്ഥാന തല പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടി മർകസ് വിദ്യാർഥി ദിൽന ഫാത്തിമ
കോഴിക്കോട്: ആലപ്പുഴയിൽ നടന്ന സംസ്ഥാന തല സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗം എംബ്രോയ്ഡറിയിൽ എ ഗ്രേഡ് നേടി കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥി ദിൽന ഫാത്തിമ. കൊടുവള്ളി മാനിപുരം സ്വദേശികളായ കുന്നത്ത് അബ്ദുൽ ഖാദിർ-ബഷീറ ദമ്പതികളുടെ മകളാണ്. സ്കൂൾ അധ്യാപിക ലൈലയാണ് പരിശീലക. വിദ്യാർഥിയെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങൾ അഭിനന്ദിച്ചു.