തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി സ്റ്റഡി മെറ്റീരിയലുകൾ അയക്കുന്നതിന് അദ്ധ്യാപകര്‍ക്ക് വിലക്കേർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി അദ്ധ്യാപകർ ഉൾപ്പെടെയുള്ളവര്‍ക്കാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് ക്ലാസ്സിൽ നിന്നും നേരിട്ട് ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാകുന്നതിന് ഇത്തരത്തിൽ സമൂഹ മാധ്യമങ്ങൾ വഴി സ്റ്റഡി മെറ്റീരിയലുകൾ അയച്ചു നൽകുന്നത് കാരണമാകുമെന്നും ഇത് ഒഴിവാക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കൂടാതെ, സ്കൂളുകളിൽ സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾ അറിയുകയും ചെയ്യണമെന്ന് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിലൂടെ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. സ്കൂളുകളിൽ പ്രിൻസിപ്പൽമാർ ഇക്കാര്യം കൃത്യമായി നിരീക്ഷിച്ച നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഓൺലൈൻ പഠന രീതിയെ കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസ്സിൽ എത്താൻ കഴിയാതിരുന്നപ്പോൾ പ്രോത്സാഹിപ്പിച്ചിരുന്നു എന്നും നേരിട്ടുള്ള ക്ലാസുകൾ…
Category: KERALA
നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണം: അറസ്റ്റിലായ മൂന്നു സഹപാഠികളെ റിമാന്‍ഡ് ചെയ്തു
പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമ്മുവിന്റെ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ അഞ്ചു വരെയാണ് റിമാന്‍ഡ് കാലാവധി. ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത ഇവരെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് മൂവരേയും റിമാന്‍ഡ് ചെയ്തത്. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികളെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞതനുസരിച്ചാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അമ്മു സജീവ് മരണപ്പെട്ടത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിംഗും…
സംസ്ഥാന തല പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടി മർകസ് വിദ്യാർഥി ദിൽന ഫാത്തിമ
കോഴിക്കോട്: ആലപ്പുഴയിൽ നടന്ന സംസ്ഥാന തല സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗം എംബ്രോയ്ഡറിയിൽ എ ഗ്രേഡ് നേടി കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥി ദിൽന ഫാത്തിമ. കൊടുവള്ളി മാനിപുരം സ്വദേശികളായ കുന്നത്ത് അബ്ദുൽ ഖാദിർ-ബഷീറ ദമ്പതികളുടെ മകളാണ്. സ്കൂൾ അധ്യാപിക ലൈലയാണ് പരിശീലക. വിദ്യാർഥിയെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങൾ അഭിനന്ദിച്ചു.
മാനവ സഞ്ചാരത്തിന് മർകസിൽ സ്വീകരണം
കാരന്തൂർ: സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടക്കുന്ന മാനവസഞ്ചാരത്തിന് സുന്നി വൈജ്ഞാനിക കേന്ദ്രമായ മർകസിൽ സ്വീകരണം നൽകി. സഞ്ചാരത്തിന്റെ കോഴിക്കോട് ജില്ലാ പര്യടനത്തിന്റെ ഭാഗമായി കുന്ദമംഗലം സോണിൽ നടന്ന പ്രഭാത സവാരിക്ക് ശേഷം നടന്ന സ്വീകരണ സംഗമത്തിൽ സമസ്ത മുശാവറ അംഗങ്ങളും മർകസ് മുദരിസുമാരും ചേർന്ന് എസ് വൈ എസ് സംസ്ഥാന-ജില്ലാ ഭാരവാഹികളെയും പ്രവർത്തകരെയും സ്വീകരിച്ചു. സമസ്ത മുശാവറ അംഗം വി പി എം ഫൈസി വില്യാപ്പള്ളി സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, ആർ പി ഹുസൈൻ, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി…
ശബരിമലയിൽ വിതരണം ചെയ്ത ഉണ്ണിയപ്പത്തില്‍ പൂപ്പൽ പിടിച്ചത് മഴയും ഈര്‍പ്പവും കാരണമാണെന്ന് ദേവസ്വം ബോര്‍ഡ്; വിഷയം ഗൗരവതരമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ വിതരണം ചെയ്ത ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയത് ഗൗരവമായ വിഷയമാണെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം ഉൾപ്പെടെ അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ ഹാജരാക്കിയ ചിത്രം പരിശോധിച്ചാണ് ഹൈക്കോടതി നിരീക്ഷണം. രാവിലെ കോടതി അമിക്കസ് ക്യൂറിയോടു വിശദീകരണം തേടിയിരുന്നു. വിഷയം തിങ്കളാഴ്ച പരിഗണിക്കുമെന്നു ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, മഴയും ഈർപ്പവും കാരണമാകാം ഉണ്ണിയപ്പത്തിൽ പൂപ്പൽ ബാധിച്ചതെന്നു ദേവസ്വം ബോർഡ് വിശദീകരിച്ചു. പൂപ്പൽ ബാധിച്ച ഉണ്ണിയപ്പം വിതരണം ചെയ്യുന്നില്ലെന്നു ഉറപ്പാക്കി. വിഷയത്തിൽ രേഖാമൂലം മറുപടി നൽകുമെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഉണ്ണിയപ്പത്തിലാണ് പൂപ്പൽ കണ്ടെത്തിയത്. കൊച്ചി കടുങ്ങല്ലൂർ സ്വദേശികൾ വാങ്ങിയ ഉണ്ണിയപ്പമായിരുന്നു പഴകിയത്. പാക്കറ്റിന് 45 രൂപ നിരക്കിലാണ് ഉണ്ണിയപ്പം വിതരണം ചെയ്തത്. ഉണ്ണിയപ്പത്തോടൊപ്പം അരവണയും വാങ്ങിയിരുന്നു. വീട്ടിലെത്തി പ്രസാദം തുറന്നുനോക്കിയപ്പോഴാണ് ഉണ്ണിയപ്പം പൂപ്പല്‍…
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റു ചെയ്തു
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിനിമാ സീരിയൽ നടനും അദ്ധ്യാപകനുമായ വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിലായി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനവിവരം മതാപിതാക്കള്‍ വണ്ടൂര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. വൈദ്യപരിശോധന അടക്കമുള്ള നടപടികൾക്ക് ശേഷം ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് അബ്ദുല്‍ നാസര്‍. സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഉൾപ്പടെ ഇയാൾ വേഷമിട്ടിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലും നാസറുണ്ട്. അതേസമയം, മറ്റൊരു പോക്സോ കേസ് പ്രതിക്കൊപ്പം പോയ പത്തൊമ്പതുകാരിയെ മാതാപിതാക്കൾക്കൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവ്. യുവാവിനെ വിവാഹം കഴിച്ചെന്നും അയാളൊടൊപ്പം ജീവിക്കാനാണ് താൽപര്യമെന്നുമായിരുന്നു പെൺകുട്ടിയുടെ ആദ്യ നിലപാട്. എന്നാൽ, യുവാവിന്റെ പേരിലുള്ള കേസുകളുടെ എണ്ണം അറിഞ്ഞതോടെയാണ് പെൺകുട്ടി നിലപാട് മാറ്റിയത്. കോഴിക്കോട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരനെതിരെ പോക്സോ കേസ്…
പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സഹപാഠികളായ മൂന്നു പെണ്‍കുട്ടികളെ അറസ്റ്റു ചെയ്തു
പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സഹപാഠികളായ മൂന്നു പെണ്‍കുട്ടികളെ പോലീസ് അറസ്തു ചെയ്തു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവാണ് മാനസിക പീഢനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത്. അമ്മുവിന്റെ സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരാണ് പൊലീസ് പിടിയിലുള്ളത്. ഇവര്‍ മൂവരും അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം പരാതിപ്പെട്ടതനുസരിച്ചാണ് അറസ്റ്റ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയേക്കും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. വീഴ്ചയിൽ നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.…
ബേസിൽ – നസ്രിയ ടീമിന്റെ ‘സൂക്ഷ്മദർശിനി’ നവംബര്‍ 22-ന് തിയ്യേറ്ററുകളിലെത്തും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ബേസിൽ ജോസഫ് – നസ്രിയ നസീം പ്രധാന വേഷത്തിലെത്തുന്ന ‘സൂക്ഷ്മദര്‍ശിനി’ നവംബര്‍ 22-ന് തിയ്യേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളിൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ചെയ്യാം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിൽ നസ്രിയയും ബേസിലും എത്തുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് പുറത്തിറങ്ങിയിരുന്ന ട്രെയിലർ നൽകുന്ന സൂചന. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം…
ധ്യാന്‍ ശ്രീനിവാസന്റെ ത്രില്ലർ ചിത്രം ‘ദി ഫേക്ക്’: ടീസര്‍ പുറത്തിറങ്ങി
എസ്സാ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഐഡി’. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്‍റാ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ്…
രാമേശ്വരത്ത് മേഘവിസ്ഫോടനം; മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴ; തമിഴ്നാട്ടില്‍ വ്യാപക മഴ
ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ വ്യാപക മഴയാണ്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പല ജില്ലകളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുനെൽവേലിയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരത്ത് കളക്ടര്‍ സിമ്രന്‍ജീത് സിംഗ് കഹ്ലോണ്‍ സ്‌കൂളുകളും കോളേജുകളും നല്‍കിയിരുന്ന അവധി നീട്ടി. തിരുവാരൂരില്‍ കലക്ടര്‍ ടി ചാരുശ്രീ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കല്‍ ജില്ലാ കലക്ടര്‍ ടി മണികണ്ഠനും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിലെ 7 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ച് മണിയോടെ പുറത്തിറക്കിയ…