രാമേശ്വരത്ത് മേഘവിസ്ഫോടനം; മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴ; തമിഴ്നാട്ടില്‍ വ്യാപക മഴ

ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ വ്യാപക മഴയാണ്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പല ജില്ലകളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുനെൽവേലിയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരത്ത് കളക്ടര്‍ സിമ്രന്‍ജീത് സിംഗ് കഹ്ലോണ്‍ സ്‌കൂളുകളും കോളേജുകളും നല്‍കിയിരുന്ന അവധി നീട്ടി. തിരുവാരൂരില്‍ കലക്ടര്‍ ടി ചാരുശ്രീ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കല്‍ ജില്ലാ കലക്ടര്‍ ടി മണികണ്ഠനും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിലെ 7 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ച് മണിയോടെ പുറത്തിറക്കിയ…

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: നടൻ മേഘനാഥൻ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. 1980 ൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ‘ അസ്‌ത്രം’ എന്ന ചിത്രത്തിൽ ഒരു സ്‌റ്റുഡിയോബോയിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘനാദന്‍ സിനിമ ജീവിതം ആരംഭിക്കുന്നത്. പഞ്ചാഗ്നി, ചമയം,രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി,പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമാ…

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുകയാണെന്നും സിപിഎമ്മിനോട് സഹതാപമാണെന്നും ചെന്നിത്തല പറഞ്ഞു. വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാം എന്ന് കരുതേണ്ടെന്നും ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു. രണ്ട് പത്രങ്ങളിൽ പരസ്യം കൊടുത്തുകൊണ്ട് വർഗീയ പ്രീണനമാണ് നടത്തിയത്. സിപിഎം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. സിപിഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഎം ബിജെപി അന്തർധാര കേരളത്തിൽ പ്രകടമാണ്. ഇവരുടെ വർഗീയ കളി ജനങ്ങൾ തിരിച്ചറിയും. ഇതുകൊണ്ട് വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ല. പാലക്കാട് തങ്ങളെ പോലെയുള്ള ഒരു വ്യക്തിയെ ഇകഴ്ത്തി കാണിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയായിരുന്നു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറ‌ഞ്ഞു. മുസ്ലിം ലീഗിനെതിരായ മുഹമ്മദ് റിയാസിന്റെ വിമർശനത്തിനോടും ചെന്നിത്തല പ്രതികരിച്ചു. റിയാസ്…

കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിൽ കണ്ടെത്തി

തൃശൂര്‍: കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ യുവതിയെ തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തി. നവംബർ 18 മുതൽ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാവ് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 9.30 നാണ് കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിനിയായ ഇരുപതുകാരി ഐശ്വര്യ വീട്ടീല്‍ നിന്ന് അപ്രത്യക്ഷയായത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മ ഷീജ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറഞ്ഞതായി അമ്മ ഷീജ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുചക്ര വാഹനത്തില്‍ കയറി പോകുന്ന ഐശ്വര്യയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ചതാണെന്ന് വ്യക്തമായി. പിന്നീട് കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ വരെ എത്തിയതായും…

പാലക്കാട് 70.22 ശതമാനം പോളിംഗ്; സമയം കഴിഞ്ഞിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ 70.22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാനായത്. വോട്ടര്‍മാര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ടുചെയ്യിപ്പിച്ചു വരികയാണ്. സാങ്കേതിക പ്രശ്‌നങ്ങളാണ് ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകാന്‍ കാരണമായത്. മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്. പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിലാണ് പാർട്ടി പാലക്കാടിൽ പ്രതിഷ്ഠിച്ചത്. കർഷകർ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക്…

മർകസ് ബോയ്‌സ് സ്കൂൾ മെഗാ ബുക്ക് ഫെയറിന് തുടക്കം

കാരന്തൂർ: വിദ്യാർഥികൾക്ക് ഇടയിൽ വായനയും വൈജ്ഞാനിക വ്യവഹാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മർകസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന മെഗാ പുസ്തകമേള ആരംഭിച്ചു. ‘വായനാലോകം’ എന്ന പേരിൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബുക്ക് ഫെയർ അഡ്വ: പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. നിരീക്ഷണ പാടവവും കാഴ്ചപ്പാടും ഉണ്ടാവാനും ഭാഷ മെച്ചപ്പെടുത്താനും പുസ്തക വായന സഹായിക്കുമെന്നും വായനയെ ഒരു ജീവിതരീതിയായി വിദ്യാർഥികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 20 പ്രമുഖ പ്രസാധകരുടെ 5000 പുസ്തകങ്ങൾ 20 മുതൽ 40 ശതമാനം വിലക്കുറവിൽ മേളയിൽ ലഭ്യമാണ്. വിവിധ പുസ്തകങ്ങളെ പരിചയപ്പെടുത്തി രചയിതാക്കളും വായനക്കാരും സംവദിക്കുന്ന പുസ്തക ചർച്ചകളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ഇന്ന് (21.11.24 വ്യാഴം) വൈകുന്നേരം സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ മർകസ് ഡയറക്ടർ സി…

അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സമാപന സംഗമം നാളെ (വ്യാഴം)

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് മലേഷ്യയിൽ ഉജ്ജ്വല വരവേൽപ്പ് ക്വാലാലംപൂർ: നാലുദിവസത്തെ ഔദ്യോഗിക മലേഷ്യൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പ്. മലേഷ്യൻ പ്രധാനമന്ത്രി ഓഫീസിലെ മതകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുഹമ്മദ് അജീബ് ബിൻ ഇസ്മാഈലിന്റെയും ഡോ. ബശീർ മുഹമ്മദ് അസ്ഹരിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം ഗ്രാൻഡ് മുഫ്തിയെ സ്വീകരിച്ചു. മതകാര്യ വകുപ്പിന്റെ കീഴിൽ ഈ മാസം പത്തുമുതൽ പുത്രജയയിലെ മസ്‌ജിദ്‌ പുത്രയിൽ ലോകപ്രശസ്‌ത പണ്ഡിതരുടെ സാന്നിധ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സ്വഹീഹുൽ ബുഖാരി പാരായണ സദസ്സിന്റെ നാളത്തെ സമാപന സംഗമത്തിന് നേതൃത്വം നൽകാനാണ് സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി ഗ്രാൻഡ് മുഫ്തി മലേഷ്യയിൽ എത്തിയത്. പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മലേഷ്യൻ സർക്കാരിലെ ഉന്നതരും സ്വദേശി-വിദേശി പണ്ഡിതരും മതവിദ്യാർഥികളും സംബന്ധിക്കും. പരിശുദ്ധ…

താനൂർ-പരപ്പനങ്ങാടി ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു

താനൂർ/പരപ്പനങ്ങാടി: പൗരാണിക തുറമുഖ പട്ടണങ്ങളായ താനൂർ, പരപ്പനങ്ങാടി എന്നിവയുടെ പൈതൃക-പോരാട്ട ചരിത്രങ്ങൾ തേടി ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. മലപ്പുറത്തെ ലാം സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്ക് മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനുമായ സമീൽ ഇല്ലിക്കൽ നേതൃത്വം നൽകി. 700 വർഷം മുമ്പ് യമനി പണ്ഡിതൻ ദർസ് നടത്തിയ താനൂർ വലിയ കുളങ്ങര പള്ളി, ഇമാം ഇബ്നു ഹജറുൽ ഹൈതമിയുടെ പ്രസിദ്ധ ഗ്രന്ഥമായ ഇംദാദിന്റെ ലോകത്ത് അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന കൈയെഴുത്തു പ്രതി, ഒരേ പേജിൽ അഞ്ച് വ്യത്യസ്ത ദിശകളിൽ വായിച്ചാൽ അഞ്ച് വിഷയങ്ങൾ പഠിക്കാൻ കഴിയുന്ന തരത്തിലുള്ള അപൂർവ ഗ്രന്ഥമായ ‘അൽജവാഹിറുൽ ഖംസ’ ഉൾപ്പെടെയുള്ള അപൂർവ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന താനൂർ ഇസ്‍ലാഹുൽ ഉലൂം അറബിക് കോളജിലെ ഖുതുബ് ഖാന, 1921ലെ മലബാർ വിപ്ലവ നായകരിലൊരാളായ ഉമൈത്താന്റകത്ത് കുഞ്ഞിഖാദറിന്റെ മരണ സർട്ടിഫിക്കറ്റ്, കേയീസ് ബംഗ്ലാവ്, മൂന്നു…

യു എസ് ടി യമ്മി എയ്ഡ് 2024 ഭക്ഷ്യമേള വൻ വിജയം; സമാഹരിച്ച 4.70 ലക്ഷം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യും

തിരുവനന്തപുരം, 19 നവംബർ 2024: വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ അണിനിരത്തി യു എസ് ടി യുടെ തിരുവനന്തപുരം കേന്ദ്രം സംഘടിപ്പിച്ച ഭക്ഷ്യമേളയായ യമ്മി എയ്ഡ് 2024 ജീവനക്കാരുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണം ലക്ഷ്യമാക്കിയുള്ള ഭക്ഷ്യമേളയിലൂടെ ജീവനക്കാർ സമാഹരിച്ചത് 4.70 ലക്ഷം രൂപയാണ്. പതിനൊന്നാം വർഷത്തിലേയ്ക്ക് കടന്ന യമ്മി എയ്ഡ് ഭക്ഷ്യമേള യു എസ് ടി തിരുവനന്തപുരം കേന്ദ്രത്തിലെ വനിതാ ജീവനക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയായ നെറ്റ്‌വർക്ക് ഒഫ് വിമൻ അസ്സോസിയേറ്റ്സിന്റെ (നൗ യു) ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. യു എസ് ടി തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട യമ്മി എയ്ഡ് 2024 വമ്പൻ വിജയമായി മാറുകയായിരുന്നു. 27 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ 6000 യു എസ് ടി ജീവനക്കാരാണ് പങ്കെടുത്തത്. ഭക്ഷ്യമേളയിലൂടെ സമാഹരിച്ച 4.70 ലക്ഷം രൂപ സാമൂഹിക –…

കേരളത്തിൽ റീട്ടെയിൽ സാന്നിധ്യം വിപുലീകരിച്ച് ലെനോവോ; സംസ്ഥാനത്തെ 22-ാമത്തെ എക്സ്ക്ലൂസീവ് സ്റ്റോർ കോട്ടയത്ത് തുറന്നു

കേരളം ലെനോവോ ഇന്ത്യയുടെ വളർച്ചയിൽ മികച്ച പങ്കു വഹിക്കുന്ന വിപണി കോട്ടയം: സാങ്കേതിക മേഖലയിലെ ആഗോള പ്രമുഖരായ ലെനോവോ തങ്ങളുടെ ഇന്ത്യ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് പുതിയ സ്റ്റോർ തുറന്നു. കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തനം ആരംഭിച്ച പുതിയ സ്റ്റോറിൽ ലെനോവോയുടെ ഉൽപ്പന്നങ്ങളുടെ മികച്ച ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ ഇരുപത്തി രണ്ടാമത്തേയും, ദക്ഷണേന്ത്യയിലെ നൂറ്റി ഇരുപത്തി ഒന്നാമത്തെയും ലെനോവോ സ്റ്റോറാണ് കോട്ടയത്ത് പ്രവർത്തനം തുടങ്ങിയത്. തദ്ദേശീയ തലത്തിലുള്ള വളർച്ചയ്ക്ക് മുൻ‌തൂക്കം നൽകിയുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി സജ്ജീകരിച്ചിട്ടുള്ള പുതിയ ലെനോവോ എക്സ്ക്ലൂസീവ് സ്റ്റോറിൽ ഐ ടി പ്രൊഫഷനലുകളുടെയും, സാങ്കേതിക തല്പരരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിധത്തിലാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്. “കേരളത്തിൽ ഞങ്ങളുടെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കാൻ കഴിഞ്ഞത്തിൽ ഏറെ ആഹ്ളാദമുണ്ട്. ഇന്ത്യയുടെ എല്ലാ മേഖലകളിലേക്കും എ ഐ, സ്മാർട്ട് ടെക്‌നോളജി എന്നിവ എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് കോട്ടയത്ത്…