ഡോ.ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ വി.ജെ തോമസ് അന്തരിച്ചു

മുണ്ട്യയപള്ളി :പൊതു പ്രവർത്തകൻ ഐക്യ രാഷ്സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ പാറയിൽ വള്ളവുംക്കുന്നിൽ വിമുക്ത ഭടൻ വി.ജെ തോമസ് (പാപ്പച്ചൻ – 81) അന്തരിച്ചു. മൃതദേഹം ഒക്ടോബർ 14 തിങ്കളാഴ്‌ച രാവിലെ 8ന് എടത്വ മഹാ ജൂബിലി ഹോസ്പിലിൽ പൊതു ദർശനത്തിന് വെച്ച ശേഷം വിലാപയാത്രയായി വസതിയിലെത്തിക്കും. സംസ്കാരം 11.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മുണ്ട്യയപള്ളി ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും. പരേതയായ കിഴക്കൻ മുത്തുർ പയ്യപ്ലാട്ട് മുല്ലമംഗലം കുടുംബാംഗം സൂസമ്മയാണ് ഭാര്യ. മകൻ: ടോം ജോൺസൺ ( കുവൈത്ത്). മരുമകൾ : ചിറ്റാർ മേപ്പുറത്ത് മിനി ടോം. സ്കൂള്‍ ഓഫ് പെഡഗോഗിക്കൽ സയൻസസ് റിട്ട. പ്രൊഫസർ ഡോ വി ജെ വർഗ്ഗീസ്, പരേതരായ വി.ജെ ഏബ്രഹാം, റാഹേൽ, അച്ചാമ്മ വാലയിൽ – തലവടി, അന്നമ്മ കിഴക്കേതിൽ…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടത് സർക്കാർ പ്രതിരോധത്തിലാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ജസ്‌റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ലൈംഗികാതിക്രമങ്ങളുടെയും ദുരുപയോഗത്തിൻ്റെയും സംഭവങ്ങളിൽ കേരളത്തിലെ ഇടതു സർക്കാർ പ്രതിരോധത്തിലാണെന്നും യുഡി‌എഫ് ആരോപിച്ചു. , അതുകൊണ്ടാണ് സഭയില്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്നതെന്നും പ്രതിപക്ഷം വെള്ളിയാഴ്ച അവകാശപ്പെട്ടു. റിപ്പോർട്ടിലെ കണ്ടെത്തലുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണമില്ലെന്ന് ആരോപിച്ച് സഭ നിർത്തിവെക്കാനും ചർച്ച ചെയ്യാനും യുഡിഎഫ് എംഎൽഎമാർ നൽകിയ നോട്ടീസിന് സ്പീക്കർ എ എൻ ഷംസീർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷ ആരോപണം. അതേസമയം, വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലായതിനാലാണ് അനുമതി നിഷേധിക്കുന്നതെന്ന് ഷംസീർ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കാത്ത സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ നോട്ടിസ് പരിഗണിക്കാന്‍ പോലും തയ്യാറല്ല. ഇക്കാര്യം ചോദ്യത്തിലൂടെ ഉന്നയിച്ചപ്പോള്‍ ചോദ്യത്തിലൂടെ മറുപടി പറയാന്‍ കഴിയില്ലെന്നും…

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം ഗതാഗതക്കുരുക്കിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പരാതി നൽകി

ഹോസ്പിറ്റൽ നഗരം എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിലെ സൂപർസ്പെഷാലിറ്റി ആശുപത്രികളിലേക്കും, M.E.S. മെഡിക്കൽ കോളേജിലേക്കും, കോഴിക്കോട്-മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കും അത്യാഹിതങ്ങളിൽ എത്തുന്ന ആംബുലൻസുകൾ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗികൾ തുടങ്ങിയവർക്കും ദേശീയപാത 966 (പഴയ 213) ലെ അങ്ങാടിപ്പുറം മേഖലയിൽ നേരിടുന്ന ഗതാഗതക്കുരുക്കു മൂലം സമയംബന്ധിതമായ ചികിത്സ ലഭിക്കാതെ വരുന്നു. കൂടാതെ, പോലീസ്, ഫയർ റെസ്ക്യൂ അടക്കമുള്ള അടിയന്തര സേവനങ്ങളും ഈ ഗതാഗതക്കുരുക്ക് വലിയ തിരിച്ചടിയാണ്. ഈ ഗതാഗത തടസ്സം പൗരന്റെ സഞ്ചാരസ്വാതന്ത്ര്യത്തെയും, മതിയായ ചികിത്സ ലഭിക്കാനുള്ള അവകാശത്തെയും directly ബാധിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ചൂണ്ടിക്കാട്ടി. 1986-ലെ ഓൾഗ ടെല്ലിസ് കേസിലെ സുപ്രീംകോടതി വിധി പ്രകാരം ജീവനോപാധി, ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും, അതിനാൽ കേരള സർക്കാർ, ജനപ്രതിനിധികൾ, അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പൗരാവകാശ ലംഘനത്തിൽ പ്രതികളാകണമെന്ന് ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായ ഓരോടം പാലം-മാനത്തുമംഗലം ബൈപ്പാസ് പദ്ധതിയുടെ സാധ്യതാ പഠനം നടത്തി,…

കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഡോ. അസ്ഹരിക്ക്; ഖത്തര്‍ മന്ത്രി ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി പുരസ്‌കാരം സമ്മാനിച്ചു

ദോഹ (ഖത്തര്‍): എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്ക് ഇന്റര്‍നാഷണല്‍ കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ്. മര്‍കസിന്റെ വിദ്യാഭ്യാസ, സാമൂഹ്യ, സേവന പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്. ഖത്തര്‍ സാമൂഹ്യ ഉത്തരവാദിത്ത വാരം ആചരിക്കുന്നതിന്റെ ഭാഗമായി ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടും റീജിയണല്‍ നെറ്റ്വര്‍ക് കണ്‍സള്‍ട്ടന്‍സിയും സംയുക്തമായാണ് ഡോ. അസ്ഹരിക്ക് അവാര്‍ഡ് നല്‍കിയത്. ഖത്തര്‍ ഉപപ്രധാനമന്ത്രിയുടെ പദവിയിലുള്ളയാളും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരിയാണ് പുരസ്‌കാരം സമ്മാനിച്ചത്. യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. മഅ്തൂഖ് അല്‍ മഅ്തൂഖിന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ മാസം കുവൈത്തില്‍ വെച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍, കുവൈത്ത് ഫോറത്തിന്റെ സമാനമായ അവാര്‍ഡിനും ഡോ. അസ്ഹരി അര്‍ഹനായിരുന്നു.

തിരുപനയനൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും മഴമിത്രത്തിലേക്ക് എത്തുന്ന പ്രകൃതി പഠന ജലയാത്രയ്ക്ക് എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി കടവിൽ സ്വീകരണം

എടത്വ : തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 36-ാം വിദ്യാരാഞ്ഞ്ജി യജ്ഞത്തിന്റെ ഭാഗമായി മഴമിത്രത്തിലേക്ക് നടത്തുന്ന പ്രകൃതി പഠന ജലയാത്രയ്ക്ക് ഒക്ടോബർ 12 ശനിയാഴ്ച 3.30ന് എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി കടവിൽ സ്വീകരണം നല്കും. തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിൽ നിന്നും തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഫ്ളാഗ് ഓഫ് ചെയ്യും.മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന അധ്യക്ഷത വഹിക്കും. എടത്വ പള്ളി കടവിൽ എത്തി ചേരുന്ന 50 അംഗ സംഘത്തെ എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ജോർജിയൻ സംഘത്തിന്റെയും, ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ്, വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ എന്നിവർ ചേർന്ന് സ്വീകരിക്കും.ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ ജേക്കബ് ടി…

ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സംഗമ ഭൂമിയായി തിരുവല്ല സെന്റ് തോമസ് നഗർ

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യുവജനോത്സവം വിണ്ടും ചരിത്രത്തില്‍ ഇടം പിടിച്ചു. ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ സംഗമ ഭൂമിയായി സഭാ ആസ്ഥാനമായ തിരുവല്ല സെന്റ് തോമസ് നഗർ മാറി. 40 ദിവസം നീണ്ട് നിന്ന പ്രാർത്ഥന ചങ്ങലയ്ക്ക് ശേഷമാണ് യുവജനോത്സവം തുടക്ക മായത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സിനഡ് സെക്രട്ടറി ജോഷ്വാ മോർ ബർണബാസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.ലഹരിക്കും മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ യുവശക്തി തെളിയിക്കപ്പെടെണമെ ന്നും രാഷ്ട്ര പുനർനിർമ്മാണത്തിൽ യുവ സമൂഹം പങ്കാളികളാകണമെന്നും പാർലമെൻ്റ് അംഗം ഡോ. ​​ശശി തരൂർ ആഹ്വാനം ചെയ്തു.ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കാഠ്മണ്ഡു അതിരൂപത ആർച്ച് ബിഷപ്പ് ടൈറ്റസ് മോർ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ,ആന്റോ ആന്റണി എംപി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്…

പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കുടശ്ശനാട് മുരളിയെ ആദരിച്ചു

കൊല്ലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ ആദ്ധ്യാത്മിക സാംസ്കാരിക കൂട്ടായ്മയായ പാഞ്ചജന്യം ഭാരതം വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട കുടശ്ശനാട് മുരളിയെ ആദരിച്ചു. ഇന്ത്യൻ ഓവർവീസ് ബാങ്ക് സീനിയർ മാനേജരായി വിരമിച്ചതിന് ശേഷം കഴിഞ്ഞ ഒരു പതിറ്റാണ്ടായി പൊതു പ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമായ കുടശനാട് മുരളി കേരള ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡൻ്റ് കൂടിയാണ്. കൗൺസിൽ ഓഫ് സോഷ്യല്‍ ആന്റ് ചാരിറ്റബിള്‍ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഐക്യ രാഷ്സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വി. ഇടിക്കുളയാണ് ആദരി ച്ചത്. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം എ. കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. 53 വയസ്സിനുള്ളിൽ 119 തവണ രക്തദാനം നിർവഹിച്ച് പീപ്പിൾ ബ്ലഡ് ഡൊണേഷന്‍ ആർമി കോഓർഡിനേറ്റർ ഫസീല ബീഗത്തെ അനുമോദിച്ചു. കസ്തൂര്‍ബാ ഗാന്ധി ഭവൻ കോഓർഡിനേറ്റർ സിന്ധു…

പൂജ വെയ്പ് പ്രമാണിച്ച് സംസ്ഥാനത്തുടനീളം നാളെ പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് മുഖ്യമന്ത്രി അവധി പ്രഖ്യാപിക്കാൻ നിര്‍ദ്ദേശിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. നാളെ (11,12 തീയതികളിൽ) ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നവരാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പൂജവയ്പ്. എല്ലാ വര്‍ഷവും ഒമ്പത് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ഈ വര്‍ഷം 11 ദിവസമാണ് ഉണ്ടാകുക. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന്…

കണ്ണുകൾ കെട്ടി മാജിക് മജീഷ്യൻ ആൽവിൻ റോഷന് ഗിന്നസ് വേൾഡ് റെക്കോർഡ്

കണ്ണൂർ: ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ മാജിക് ട്രിക്‌സുകൾ കണ്ണുകൾ കെട്ടി അവതരിപ്പിച്ച, മോസ്റ്റ് മാജിക് ട്രിക്സ് പെർഫോമഡ് ബ്ലൈൻഡ് ഫോൾഡഡ് ഇൻ വൺ മിനിറ്റ് (Most Magic tricks performed blindfolded in one minute) എന്ന കാറ്റഗറിയിൽ ലണ്ടൻ മജീഷ്യൻ മാർട്ടിൻ റീസ് 2023ൽ സ്ഥാപിച്ച 36 മാജിക് ട്രിക്സുകൾ, തുടർന്ന് 2024 അമേരിക്കൻ മജീഷ്യൻ ഇയാൻ സ്റ്റുവർട്ട് സ്ഥാപിച്ച 39 മാജിക്‌ ട്രിക്‌സ്കൾ എന്നി രണ്ട് മജീഷ്യൻസിന്റെ റെക്കോർഡുകൾ ഒരുമിച്ചു മറികടന്ന് കണ്ണൂർ പാപ്പിനിശ്ശേരി വെസ്റ്റ് ഹാജി റോഡ് സ്വദേശി മജീഷ്യൻ ആൽവിൻ റോഷൻ ഒരു മിനിറ്റിൽ 43 മാജിക് ട്രിക്സുകൾ അവതരിപ്പിച്ചു കൊണ്ട് ലോകത്തിലെ വേഗതയേറിയ മജീഷ്യൻ ( World’s Fastest Magician ) എന്നാ ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിൽ സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ആക്ഷേപകരമായ പരാമർശം; പിവി അൻവർ എംഎൽഎ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആക്ഷേപകരമായ പരാമർശം വിവാദമായതോടെ പിവി അൻവർ മാപ്പ് പറഞ്ഞു. ബുധനാഴ്ചത്തെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പരാമർശം. താൻ ഉപയോഗിച്ച വാക്കുകളുടെ അർത്ഥം ആക്ഷേപകരമാണെന്ന് തോന്നിയെങ്കിലും പിണറായിയെയോ തനിക്ക് മുകളിലുള്ള ആരെയും തനിക്ക് ഭയമില്ലെന്ന് അറിയിക്കാനാണ് താൻ ശ്രമിച്ചതെന്ന് ഫെയ്‌സ്ബുക്ക് വീഡിയോ സന്ദേശത്തിൽ അൻവർ പറഞ്ഞു. തൻ്റെ പേഴ്‌സണൽ സ്റ്റാഫാണ് ഇക്കാര്യം തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും എംഎൽഎ പറഞ്ഞു. സി.പി.എം നയിക്കുന്ന എൽ.ഡി.എഫുമായി അടുത്ത കാലത്തായി കടുത്ത ഭിന്നത പുലർത്തിയിരുന്ന അൻവർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിൽ സ്ഥിരതാമസത്തിനൊരുങ്ങുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പിണറായി വിജയന്റെ തുടര്‍ച്ചയായുള്ള അമേരിക്കന്‍ യാത്രകൾ ആ രാജ്യത്ത് സ്ഥിരതാമസത്തിന് കളമൊരുക്കാനാണെന്നും, യാത്രാവിവരങ്ങൾ ആവശ്യമെങ്കിൽ വെളിപ്പെടുത്തുമെന്നും പി വി അന്‍‌വര്‍ പറഞ്ഞിരുന്നു. “ഇത് ഉടൻ മുങ്ങാൻ പോകുന്ന കപ്പലാണ്. ക്യാപ്റ്റനും…