മലയാള നടൻ ടി പി മാധവൻ അന്തരിച്ചു

കൊല്ലം: മലയാള നടൻ ടി പി മാധവൻ അന്തരിച്ചു. ഇന്ന് (ഒക്ടോബർ 9, ബുധനാഴ്ച) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റുകളുടെ (അമ്മ) ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 600 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷമായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. സിനിമയിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ആശ്രമ ജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ അദ്ദേഹത്തിന് അവിടെവച്ച് പക്ഷാഘാതം സംഭവിക്കുകയും ഹരിദ്വാറിലെ സന്ന്യാസിമാരും മറ്റും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയും ചെയ്‌തു. ഏകദേശം നടക്കാമെന്നായപ്പോള്‍ അവര്‍ അദ്ദേഹത്തെ തിരികെ നാട്ടിലേക്ക് അയച്ചു. 2016 ഫെബ്രുവരി 28 നാണ് അദ്ദേഹം ഗാന്ധിഭവനില്‍ എത്തുന്നത്. ഗാന്ധിഭവനില്‍ നിന്നുള്ള ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തിരുന്നു.…

കാറുകളിൽ കുട്ടികളുടെ സീറ്റ് നിർബന്ധമാക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് കർശനമായി നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. അതു സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമ്മീഷണർ പറയുക മാത്രമാണ് ചെയ്തതെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നും നടപ്പാക്കില്ല. താന്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ മാസം മുതല്‍ കുട്ടികളുടെ സീറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നാണ് കേൾക്കുന്നത്. അത് നടക്കാന്‍ പോകുന്നില്ലെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കുഞ്ഞുങ്ങളെ കഴിവതും പുറകിലെ സീറ്റില്‍ ഇരുത്തുന്നതാണ് ഉചിതം എന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷ പ്രധാനമാണ്. കുട്ടിയുമായി അമ്മ പുറകിലെ സീറ്റില്‍ ഇരുന്നാൽ മതിയാവും. കുട്ടികളെ പുറകിൽ ഇരുത്തണമെന്നതാണ് നിയമം. പിഴ ചുമത്തില്ല എന്നും നിയമം അടിച്ചേൽപ്പിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി. മറ്റൊരു കാര്യം ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ ഹെൽമറ്റ് ധരിക്കുന്നതിനെ കുറിച്ചാണ്. സ്വന്തം കുട്ടികളുടെ ജീവന് പ്രാധാന്യം…

സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്

സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് നുവൈസിനെ അവാർഡിന് പരിഗണിച്ചത്. ബിസിനസ് രംഗത്തു കാഴ്ചവെച്ച വൈവിധ്യവത്കരണം, ആഗോള വ്യാപനം, വത്യസ്ഥ കമ്പനികളുടെയും ഉപകമ്പനികളുടെയും നേതൃനിരയിൽ ഉൾകാഴ്ചയോടെയുള്ള പ്രവർത്തനം,  സാമൂഹിക പ്രതിബദ്ധത, വിവിധ പൊതുസ്ഥാപനങ്ങളിലെ ഉന്നത സമിതികളിലെ സാന്നിധ്യം തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്. കാലക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന യൂത്ത് ബിസിനസ് കോൺക്ലേവിൽ പി.വി. അബ്ദുൽ വഹാബ് എം.പി നുവൈസിന് അവാർഡ് സമ്മാനിച്ചു. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, ഡോ. നഹാസ് മാള എന്നിവർ സംബന്ധിച്ചു.

മലപ്പുറത്ത് പുതിയ ജില്ല – സി.പിഎം. പ്രസ്താവന വംശീയ ബോധത്തിന്റെ പുറംതള്ളൽ: വെൽഫെയർ പാർട്ടി

മലപ്പുറം: മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന ആവശ്യം മതരാഷ്ട്ര കാഴ്ചപ്പാടുള്ള സംഘടനകൾ ഉയർത്തിയതാണെന്ന സി.പി.എം. സെക്രട്ടറിയേറ്റിന്റെ പ്രസ്താവന, പാർട്ടി പുലർത്തുന്ന മുസ്‌ലിംവിരുദ്ധ വംശീയ ബോധത്തിന്റെ പുറംതള്ളലാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. നെയ്യാറ്റിൻകര കേന്ദ്രമാക്കി ജില്ല ആവശ്യപ്പെടുമ്പോൾ അത് ജനാധിപത്യപരവും, ജനസംഖ്യയുടെയും ഭൂവിസ്തൃതിയുടെയും അടിസ്ഥാനത്തിൽ തികച്ചും അർഹതപ്പെട്ട ജില്ല മലപ്പുറം ആവശ്യപ്പെടുമ്പോൾ അത് വർഗീയതയാകുന്നത് എന്തുകൊണ്ടാണെന്ന് സി.പി.എം. വിശദീകരിക്കണം. ഇടത് സർക്കാറും പോലീസും ആർ.എസ്.എസുമായി നടത്തുന്ന അപകടകരമായ ബന്ധം പുറത്ത് വരുമ്പോൾ അതിനെതിരെ രൂപപ്പെടുന്ന ജനകീയ പ്രതിഷേധങ്ങളെ നേരിടേണ്ടത് തെറ്റ് തിരുത്തികൊണ്ടാകണം. അല്ലാതെ മലപ്പുറം സമം വർഗീയത എന്ന സംഘപരിവാർ വ്യാജമായി സൃഷ്ടിക്കുന്ന സമവാക്യത്തെ ഏറ്റെടുത്താൽ അതിൻ്റെ പ്രത്യാഘാതം സി.പി.എം. അനുഭവിക്കേണ്ടിവരും. 50 ലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന ഒരു പ്രദേശം നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുന്ന പുതിയ ജില്ല എന്ന ആവശ്യത്തെ വർഗീയതയുടെയും തീവ്രവാദത്തിന്റെയും ചാപ്പ കുത്തി തള്ളാൻ…

മലേഷ്യയിലെ യൂണിവേഴ്‌സിറ്റിയുമായി മീം ധാരണാപത്രം ഒപ്പുവെച്ചു

ക്വാലലംപൂര്‍: മലേഷ്യയിലെ യൂണിവേഴ്‌സിറ്റി സെയിന്‍സ് ഇസ്ലാം മലേഷ്യയുമായി (യു എസ് ഐ എം) മീം എഡ്‌ടെക് ധാരണാപത്രം ഒപ്പുവെച്ചു. യു എസ് ഐ എം വൈസ് ചാന്‍സലര്‍ ദാത്തോ ടി എസ് ഡോ. ഷരീഫുദ്ദീന്‍ എം ഡി ശഅ്‌റാനിയും മീം സി ഇ ഒ ഡോ. അബ്ദുല്‍റൂഫ് ഇ എയും തമ്മിലാണ് ധാരാണാപത്രം ഔദ്യോഗികമായി ഒപ്പുവെച്ചത്. ഇതുവഴി വിദ്യാഭ്യാസ അവസരങ്ങളും സാങ്കേതിക, ഇസ്ലാമിക പഠന മേഖലകളിലെ സഹകരണവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. നൂതന വിദ്യാഭ്യാസ പരിഹാരങ്ങളുടെ വികസനവും വൈജ്ഞാനിക കൈമാറ്റവുമാണ് ധാരണാ പത്രം വഴി ലഭ്യമാകുന്ന പ്രധാന സവിശേഷതകള്‍.

പോർട്ടബിള്‍ കാൻസർ തെറാപ്പി മെഷീൻ കണ്ടെത്തലിനു പേറ്റന്റ് ലഭിച്ചു (ഏഴാമത്തെ പേറ്റന്റ്)

നിലവിൽ കാൻസർ ചികിത്സാ രംഗത്ത് കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിനു നിരവധി പാർശ്വഫലങ്ങൾ ഉണ്ട്. ഇത് പരിഹരിക്കുവാൻ വേണ്ടിയാണു ഡോ .സൈനുദീൻ പട്ടാഴിയും ഡോ. നിഥിനും ചേർന്ന് പോർട്ടബിള്‍ കാൻസർ തെറാപ്പി മെഷീൻ രൂപകൽപന ചെയ്തു വികസിപ്പിച്ചതിനു ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. പ്രസ്തുത യന്ത്രത്തിൽ കാൻസർ ജീനുകളെ ക്രിസ്‌പർ കാസ് -9 (CRISPR-Cas9) (clustered regularly interspaced short palindromic repeats and CRISPR-associated protein 9) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൻസർ ജീനുകളെ എഡിറ്റിംഗ് നടത്തി പ്രത്യേക കാട്രിഡ്ജ് ൽ ശേഖരിക്കാം. പ്രസ്തുത കാട്രിഡ്ജ്ൽ എഡിറ്റ് ചെയ്ത ജീനുകൾ അല്ലെങ്കിൽ സാധാരണ സെല്ലുകൾ പ്രവർത്തിക്കുവാൻ വേണ്ട പ്രത്യേക ജീനുകളെ ശേഖരിക്കാം. കാട്രിഡ്ജ്ൽ നിന്ന് ലിപിഡ് നാനോ പാർട്ടിക്കിൾസ് (Lipid Nano Particles) സഹായത്തോടെ കാൻസർ കോശങ്ങളിലേക്കു കടത്തിവിട്ടു കാൻസർ…

കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്ക് അഭിമാനവും അംഗീകാരവും: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോ മലബാര്‍ സഭയ്ക്കുമുള്ള മാര്‍പാപ്പായുടെ കരുതലും സ്നേഹവും വത്തിക്കാനിൽ മാർപാപ്പ യോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളക്ക് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരവുമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരതത്തിലെ ക്രൈസ്തവ വിശ്വാസിസമൂഹത്തിന് ഈ അംഗീകാരം അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് വേഗത കൈവരിക്കുവാന്‍ മോണ്‍.കൂവക്കാട്ടിന്റെ നിയമനം അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഫ്രാന്‍സീസ് പാപ്പായ്ക്ക് ലഭിച്ച ഊഷ്മള വരവേല്പുകളുടെയും ലോകം നല്‍കിക്കൊണ്ടിരിക്കുന്ന വന്‍ ആദരവുകളുടെയും കത്തോലിക്കാ സഭയുടെ ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ബന്ധങ്ങളുടെയും പിന്നിൽ മോണ്‍. കൂവക്കാട്ടിന്റെ മികച്ച സംഘാടകത്വവും നയതന്ത്രവും പ്രഗൽഭ്യവും വ്യക്തമാണ്. ലോകത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ തമ്മിലും കത്തോലിക്കാസഭകള്‍ക്കുള്ളിലും കൂടുതല്‍…

വിദ്യാരാഞ്ജി യജ്ഞം: പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും 12ന്

എടത്വ : തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന് വരുന്ന 36-ാം വിദ്യാരാഞ്ഞ്ജി യജഞ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 12ന് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും സംഘടിപ്പിക്കുന്നു. തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിൽ നിന്നും എടത്വ സെൻ്റ് ജോർജ്ജ് ഫെറോന പള്ളി കടവിലേക്ക് ഉള്ള ജല യാത്ര 3 മണിക്ക് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഫ്ളാഗ് ഓഫ് ചെയ്യും.മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന അധ്യക്ഷത വഹിക്കും. എടത്വ പള്ളി കടവിൽ എത്തി ചേരുന്ന 50 അംഗ സംഘത്തെ എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ജോർജിയൻ സംഘത്തിന്റെയും, ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ്, വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ എന്നിവർ ചേർന്ന് സ്വീകരിക്കും.…

ഫലസ്തീൻ വംശഹത്യക്കെതിരെ ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക: എസ്.ഐ.ഒ

ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവംശഹത്യയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം മഞ്ചേരിയിൽ ‘ആർടൂഫാൻ’ എന്ന പേരിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. തെരുവുനാടകം, കോൽക്കളി, ലൈവ് കാലിഗ്രഫി, റാപ്പ് എന്നീ കലാപരിപാടികൾ ശ്രദ്ധേയമായി. മഞ്ചേരി പുതിയസ്റ്റാന്റിൽ വെച്ച് നടന്ന പരിപാടിയിൽ ഇസ്രായേൽ അനുകൂല ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുളള ലഘുലേഖ വിതരണവും നടന്നു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ സഹൽ ബാസ്, അസ്ലഹ് കക്കോടി എന്നിവർ സംസാരിച്ചു.

മര്‍കസ് ബോര്‍ഡിംഗ് അലുംനി ഫാമിലി മീറ്റും മീലാദ് സംഗമവും

നോളജ് സിറ്റി: മര്‍കസ് ബോര്‍ഡിങ് അലുംനി ഫാമിലി മീറ്റും മീലാദ് സംഗമവും നടത്തി. സംഗമം മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അലുംനി ജനറൽ സെക്രട്ടറി അൻവർ ടി ടി ചേറൂർ ആമുഖ ഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് ജിഫ്‌രി, സി പി ശാഫി സഖാഫി, സെൻട്രൽ അലുംനി പ്രസിഡന്റ്‌ സി പി ഉബൈദുല്ല സഖാഫി, സെക്രട്ടറി സ്വാദിഖ് കൽപള്ളി, ബോർഡിങ് അലുംനി പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ ഒറ്റപ്പിലാവ്, ഫിനാൻസ് സെക്രട്ടറി ജമാൽ ചാലിയം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുൻകാല അധ്യാപകരെയും സ്റ്റാഫുകളെയും ഉപഹാരം നൽകി ആദരിച്ചു. സ്വാഗത സംഘം ചീഫ് കൺവീനർ നിസാർ കാഞ്ഞങ്ങാട് സ്വാഗതവും എം കെ സ്വാദിഖ് അലി നിസാമി നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി മൗലിദ് പാരായണവും ബുര്‍ദ…