കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സദസ്സായ അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഇന്ന്(ശനി) നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും സുന്നി പ്രാസ്ഥാനിക ചലനങ്ങളുടെയും നേതൃത്വമായിരുന്ന താജുൽ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാൾ, വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി, സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ, പടനിലം ഹുസൈൻ മുസ്‌ലിയാർ എന്നിവരെ ചടങ്ങിൽ അനുസ്മരിക്കും. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിക്കുന്ന ചടങ്ങ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ വൈകുന്നേരം ഏഴിന് ആരംഭിക്കും. മർകസ് സാരഥി സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. നൗശാദ് സഖാഫി കൂരാറ പ്രഭാഷണം നടത്തും. മതവിദ്യാർഥികളും ഖുർആൻ…
Category: KERALA
ഉഷ്ണകാല ആര്‍ടിക് പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കി ജെയിന്‍ യൂണിവേഴ്‌സിറ്റി
കൊച്ചി: ഇന്ത്യയുടെ ഉഷ്ണകാല ആര്‍ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. അസോസിയേറ്റ് പ്രൊഫസറും സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ഫെലിക്‌സ് എം ഫിലിപ് ഉള്‍പ്പെടെ എട്ട് പേരടങ്ങിയ സംഘമായിരുന്നു ഇന്ത്യയുടേത്. രണ്ടാം തവണയും ഉഷ്ണകാല പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന ഡോ. ഫെലിക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരികെയെത്തി. ഇദ്ദേഹത്തെ കൂടാതെ, രണ്ട് മലയാളി ഗവേഷകര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. ഉഷ്ണകാലത്ത് ദ്രുവമേഖലയിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ശാസ്ത്രീയമായി പഠിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയുമായിരുന്നു ഡോ.ഫെലിക്‌സിന്റെ ദൗത്യം. ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, മറൈന്‍ സയന്‍സ് വിഭാഗം വികസിപ്പിച്ചെടുത്ത എഐ അധിഷ്ഠിത പഠന മാതൃകയാണ് ആര്‍ടിക് പര്യവേഷണത്തിനായി ഉപയോഗിച്ചത്. നോര്‍വെയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ഗവേഷണകേന്ദ്രമായ…
വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാ മണിയും മമിതാ ബൈജുവും; ദളപതി 69ന് തുടക്കമായി
ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയിൽ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോളും പൂജാഹെഡ്ഗെയും പ്രിയാമണിയും മമിതാ ബൈജു, നരേൻ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പൂജയിൽ വിജയ്‌ക്കൊപ്പം പൂജ ഹെഡ്ഗേ, നരേൻ,ബോബി ഡിയോൾ, മമിതാ ബൈജു തുടങ്ങിയവരും നിർമ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും പങ്കെടുത്തു. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. 2025 ഒക്ടോബറിൽ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ…
യൂത്ത് ബിസിനസ് കോൺക്ലേവ്: ആപ്പ് ലോഞ്ച് ചെയ്തു
കോഴിക്കോട്: ഞായറാഴ്ച കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവിന്റെ മൊബൈൽ ആപ്പ് എം.കെ. മുനീർ എം.എൽ.എ ലോഞ്ച് ചെയ്തു. പങ്കെടുക്കുന്നവർക്ക് പരിപാടി സംബന്ധിച്ച വിവരങ്ങൾ കൈമാറൽ, നെറ്റ്‍വർക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻവിധം കഴിയും വിധമാണ് ആപ്പ് തയാർ ചെയ്തിരിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ സംസ്ഥാന സെക്രട്ടറിമാരായ വി.പി. റഷാദ്, സ്വാലിഹ് ടി.പി, തൻസീർ ലത്വീഫ്, സിറ്റി സെക്രട്ടറി ശമീം ചെറുവണ്ണൂർ, ജില്ലാ സെക്രട്ടറി അഫീഫ് വള്ളിൽ എന്നിവർ സംബന്ധിച്ചു.
മനാഫിനെതിരെ കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; സൈബര്‍ ആക്രമണത്തിനെതിരെ അന്വേഷണം നടത്തും: പോലീസ്
കോഴിക്കോട്: ഷിരൂർ ഉരുൾപൊട്ടലിൽ മരിച്ച അർജുൻ്റെ കുടുംബം നൽകിയ കേസിൽ ലോറി ഉടമ മനാഫിനെ ഒഴിവാക്കുമെന്ന് പോലീസ്. മനാഫിനെതിരെ കേസെടുക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടില്ല. മനാഫിൻ്റെ വീഡിയോയ്ക്ക് കീഴിൽ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. പ്രാഥമികാന്വേഷണത്തിൻ്റെ ഭാഗമായാണ് മനാഫിൻ്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. മനാഫിനെ എഫ്ഐആറിൽ നിന്ന് ഒഴിവാക്കുമെന്നും പോലീസ് അറിയിച്ചു. അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു.
തെലുങ്കു സിനിമാ ഷൂട്ടിംഗിനെത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടിക്കയറി; തിരച്ചില്‍ തുടരുന്നു
കൊച്ചി: കോതമംഗലത്ത് തെലുങ്കു നടന്‍ വിജയ് ദേവരക്കൊണ്ട നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗിനായി എത്തിച്ച പുതുപ്പള്ളി സാധു എന്ന നാട്ടാന ഷൂട്ടിംഗിനിടെ കാട്ടിലേക്ക് ഓടിക്കയറി. ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. മറ്റൊരു ആനയുമായി ഏറ്റുമുട്ടിയ ശേഷമാണ് കാട്ടിലേക്ക് ഓടിക്കയറിയത്. ഇന്നലെ രാത്രി 9 മണിവരെ കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. ഇപ്പോള്‍ മൂന്നാർ ഫോറസ്റ്റ് റേഞ്ചിലാണ് ആന ഉള്ളതെന്നാണ് വിവരം. കാട്ടാനകൾ ഏറെയുള്ള പ്രദേശത്താണ് ആന ഉള്ളതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.
പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള ധാർമികവും രാഷ്ട്രീയവുമായ അവകാശം നഷ്ടമായി: കെ സുരേന്ദ്രൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാനുള്ള ധാർമികവും രാഷ്ട്രീയവുമായ അവകാശം നഷ്ടപ്പെട്ടുവെന്നും, അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന സുരേന്ദ്രൻ, കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനം അഭൂതപൂർവമായ അഴിമതിക്കും ഹവാല ഇടപാടുകൾക്കും സാക്ഷ്യം വഹിച്ചതായി അവകാശപ്പെട്ടു. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഭരണമുന്നണിയുടെ പിന്തുണയുള്ള ഒരു നിയമസഭാംഗം രംഗത്തെത്തിയതിന് ശേഷവും അദ്ദേഹം ഉന്നയിച്ച വിഷയങ്ങളോട് പ്രതികരിക്കുന്നതിന് പകരം നിയമസഭാംഗത്തെ മോശമായി ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണകക്ഷിയായ ഇടതുമുന്നണിക്കുള്ളിൽ സ്ഥാനമില്ലെന്നാരോപിച്ച് സിപിഐയെ പരിഹസിച്ച അദ്ദേഹം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ “പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ അംഗമായി പ്രവർത്തിച്ചതിന്” വിമര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡൻ്റ് കെ എസ് ഷൈജു അദ്ധ്യക്ഷനായി. മഹാരാജാസ് കോളേജിന്…
കേരളത്തിന് ലഭിച്ച ആദ്യത്തെ ഗ്രഹം ”പട്ടാഴി ഗ്രഹം 5178 ” ആദ്യത്തെ മലയാളി ഡോ. സൈനുദീൻ പട്ടാഴി അന്തർദേശീയ അംഗീകാരം നേടി അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം പിടിച്ചു
ഒരു ചെറുഗ്രഹത്തിനു (പട്ടാഴി ഗ്രഹം 5178) പേരു ലഭിച്ച ആദ്യത്തെ മലയാളി ശാസ്ത്ര, പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴി ആണെന്നും, കേരളത്തിന് ലഭിച്ച ആദ്യത്തെ ഗ്രഹം പട്ടാഴി ഗ്രഹം 5178 ആണെന്നും, അന്തർദേശീയ അംഗീകാരം നേടി അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം ലഭിച്ചു. സ്വന്തം പേരിനു പകരം ജനിച്ച ഗ്രാമത്തിന്‍റെ പേര് നൽകിയാൽ മതിയെന്ന അപേക്ഷ മാനിച്ചാണ് നാസയും, ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയനും ചേർന്ന് 2008 ൽ 8 കിലോമീറ്റർ വിസ്‌തൃതിയുളള ഒരു ചെറു ഗ്രഹത്തിന് പട്ടാഴി ഗ്രഹം 5178 എന്ന പേര് നൽകിയത്. ഇന്ത്യയിൽ ഇതുവരെ ഗ്രഹത്തിന് പേര് ലഭിച്ച 17 പേരിൽ 16 പേരും സ്വന്തം പേരിലാണ് ഗ്രഹം നേടിയത്. ഭാരതത്തിലെ ഒരു ഗ്രാമത്തിന്റെ പേര് ശൂന്യാകാശത്തിലെ ഒരു ഗ്രഹത്തിനെ പേര് നൽകുന്നത് ചരിത്രത്തിൽ ആദ്യമായാണ് . യു.പി.എസ്.സി., പി.എസ്.സി അടക്കമുള്ള…
വിമർശകരെ രാജ്യദ്രോഹികളാക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്: ഹമീദ് വാണിയമ്പലം
കൊച്ചി: ആർഎസ്എസ് ഉണ്ടാക്കി വെച്ച സംസ്കാരിക ഫാസിസം കേരളത്തിലെ തെരുവുകളിലെ രാഷ്ട്രീയ ഫാസിസത്തേക്കാൾ വലുതാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി എറണാകുളം ജില്ല നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിൻ്റെ കൈയ്യിലെ ഉപകരണമായി മാറിയതുകൊണ്ടാണ് വിമർശകരെ പോലും തീവ്രവാദിയും രാജ്യദ്രോഹികളുമാക്കാൻ സി പി എമ്മിനെ തോന്നിപ്പിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് നേതൃത്വം നൽകുന്ന ഡീപ് സ്റ്റേറ്റ് ആണ് അധികാരം കൈയ്യാളുന്നത് എന്നും പി ആർ ടീമിനെ പോലും നിയന്ത്രിക്കുന്നത് എന്നും മനസ്സിലാക്കാൻ കഴിയാത്ത ഗതികേടിലേക്ക് സിപിഎമ്മും മുഖ്യമന്ത്രിയും മാറി എന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ നേതൃത്വം നൽകുന്ന വംശഹത്യക്ക് കളമൊരുക്കുകയാണ് പോലീസിലൂടെ മുഖ്യമന്ത്രി ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡൻ്റ് കെ.എച്ച്. സദക്കത്ത് പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ,…
പലസ്തീന്‍ എംബസി കൗൺസിലർ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു
കോഴിക്കോട്: ഫലസ്തീൻ അംബാസിഡറുടെ പ്രതിനിധിയും എംബസിയിലെ പൊളിറ്റിക്കൽ, മീഡിയ കൗൺസിലറുമായ ഡോ. അബ്ദു റസാഖ് അബു ജാസിർ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ മർകസിൽ സന്ദർശിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ വ്യാപന സാഹചര്യവും ഫലസ്തീനിലെ ദുരിതാന്തരീക്ഷവും ഗ്രാൻഡ് മുഫ്‌തിയുടെ ശ്രദ്ധയിൽ പെടുത്തിയ അദ്ദേഹം കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ള സാധാരണക്കാർക്കുനേരെ അക്രമം അഴിച്ചുവിടുന്നതിലും ആശുപത്രി, വിദ്യാലയങ്ങൾ എന്നിവ നശിപ്പിക്കുന്നതിലും ആശങ്ക പ്രകടിപ്പിച്ചു. ഫലസ്തീനിൽ സമാധാനം പുലരുന്നതിനും സ്വതന്ത്ര രാഷ്ട്രമായി മാറുന്നതിനും ഇടപെടൽ വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഫലസ്തീൻ ജനതയുടെ കൂടെ ഇന്ത്യൻ സമൂഹം എന്നും ഉണ്ടെന്നും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുന്നതിനായി പ്രധാനമന്ത്രിയുമായി ഒന്നിലധികം തവണ ആശയവിനിമയം നടത്തിയെന്നും ഗ്രാൻഡ് മുഫ്തി അദ്ദേഹത്തെ അറിയിച്ചു. കഴിഞ്ഞ 25 ന് നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ ഫലസ്തീനിലെ സിവിലിയന്മാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ചതും അദ്ദേഹത്തിൻറെ ശ്രദ്ധയിൽ…