മർകസ് കലണ്ടർ പ്രകാശനം ചെയ്തു

കോഴിക്കോട്: 2025 ലെ മർകസ് കലണ്ടർ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിലായി പുറത്തിറക്കുന്ന കലണ്ടർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ മർകസ് സാരഥികൾ ചേർന്നാണ് പ്രകാശനം ചെയ്തത്. വിശേഷ ദിവസങ്ങൾ, സ്മരണീയ ദിനങ്ങൾ തുടങ്ങി ഓരോ ദിവസത്തെയും പ്രത്യേകതകളും നിസ്കാര സമയങ്ങളും കൃത്യമായി അറിയാൻ സഹായിക്കും വിധം സൂക്ഷ്മതയോടെയും ആകർഷണീയതയോടെയുമാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. പ്രകാശന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ,…

സംഘ്പരിവാറിനെ പരാജയപ്പെടുത്തുക, സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ വിധിയെഴുതുക: വെൽഫെയർ പാർട്ടി

മലപ്പുറം: സംഘ്പരിവാറിൻ്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്സഭാ മണ്ഡലം , പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്നാം തവണ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ മോദി സർക്കാർ തങ്ങളുടെ വംശീയ അജണ്ടകളും ജനദ്രോഹ നടപടികളും അതേ രീതിയിൽ തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുസ്ലിം – ക്രൈസ്തവ മത ന്യൂനപക്ഷങ്ങൾക്കും ദലിത് – ആദിവാസി ജനവിഭാഗങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഓരോ ദിവസവും വർദ്ധിക്കുന്നു. മണിപ്പൂരിലെ ക്രൈസ്തവ ഗോത്ര വിഭാഗങ്ങൾക്ക് നേരെയുള്ള വംശീയാക്രമണം മാസങ്ങളായി തുടരുകയാണ്. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലെല്ലാം മുസ്‌ലിങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്നു. വീടുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും ബുൾഡോസ് ചെയ്യപ്പെടുകയാണ്. കൂടുതൽ ഭരണഘടനാ വിരുദ്ധ നിയമങ്ങൾ പാസാക്കി എടുക്കുന്നതിനുള്ള…

മര്‍കസ് 5000 സാന്ത്വനം വളണ്ടിയർമാരെ മാനുഷിക സേവനത്തിന് സമര്‍പ്പിച്ചു

മലപ്പുറം: ഗൂഡല്ലൂരിനടുത്ത് പാടൻതോറയിലെ പാടന്തറ മർകസ് കാമ്പസ് ഞായറാഴ്ച കേരളം, ഊട്ടി, ബെംഗളൂരു, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള സാന്ത്വനം വളണ്ടിയർമാരുടെ ഒരു വലിയ സമ്മേളനത്തിന് സാക്ഷ്യം വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റും സുന്നി നേതാവുമായ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ ഔപചാരികമായി ഇവരെ മാനുഷിക സേവനത്തിന് സമർപ്പിച്ചു. കേരളത്തിലെ 120 സോണുകളിൽ നിന്നായി 5,106 വളണ്ടിയർമാർ പടന്തറ മർകസിൽ ഒത്തുകൂടുകയും 50 മണിക്കൂർ പരിശീലനത്തിന് വിധേയരാകുകയും ചെയ്തു. ഓരോ സോണിൽ നിന്നും അമ്പത് അംഗങ്ങളെ സാന്ത്വനം എമർജൻസി ടീമിലേക്ക് (സെറ്റ്) തിരഞ്ഞെടുത്തു. സുന്നി യുവജന സംഘം (SYS) മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ എങ്ങനെ ചെയ്യണമെന്ന് വിശദമാക്കുന്ന ത്രിവത്സര പദ്ധതി അവതരിപ്പിച്ചു. കേരള മുസ്ലിം ജമാത്ത് നീലഗിരി ജില്ലാ പ്രസിഡൻ്റ് കെ.പി.മുഹമ്മദ് ഹാജി പതാക ഉയർത്തി. എസ്.വൈ.എസ് സാന്ത്വനം പ്രസിഡണ്ട് ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ് വൈ…

ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റം: എൽഡിഎഫും യുഡിഎഫും ഇസിഐ തീരുമാനത്തെ സ്വാഗതം ചെയ്തു

തിരുവനന്തപുരം: കൽപ്പാത്തി രഥോത്സവം (കാർ ഫെസ്റ്റിവൽ) കണക്കിലെടുത്ത് പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 20ലേക്ക് മാറ്റാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) തീരുമാനത്തെ സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫും കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫും സ്വാഗതം ചെയ്തു. കൽപ്പാത്തി ഉത്സവത്തോടനുബന്ധിച്ചുള്ള കനത്ത തിരക്ക് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അസൗകര്യം കൂടാതെ പരമാവധി ആളുകൾക്ക് വോട്ട് ചെയ്യാൻ സാധിക്കണം, പാലക്കാട് ഇസിഐ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് സതീശൻ പറഞ്ഞു. നാളെ ഉപതെരഞ്ഞെടുപ്പ് നടന്നാലും നേരിടാൻ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്‌ടോബർ 15ന് തന്നെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് എൽഡിഎഫ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷനിലെ തീരുമാനത്തെ സ്വാഗതം ചെയ്ത എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട്ടുകാരുടെയും എൽഡിഎഫിൻ്റെയും യോജിച്ച ശ്രമത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്…

സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു; ഭാഗ്യ ചിഹ്നം തക്കുടുവിലേക്ക് ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപശിഖ പകര്‍ന്നു

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നതോടെ മേളയ്ക്ക് ഔദ്യോഗിക തുടക്കമായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കും. നാളെ മുതലാണ് മത്സരങ്ങൾ തുടങ്ങുക. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എവർ റോളിംഗ് ട്രോഫി തുടങ്ങി ഈ വർഷം നൽകുന്ന എല്ലാ ട്രോഫികളും പുത്തൻ പുതിയതാണ്. സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു…

ആദിവാസി ഭൂപ്രശ്നം: ഡിസംബർ 31 നു മുൻപ് ഭൂമി ലഭ്യമാക്കുമെന്ന് കലക്ടറുടെ ഉറപ്പ്

മലപ്പുറം: നിലമ്പൂരിൽ ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ ഒരു വർഷത്തിലധികമായി നടന്നുവരുന്ന ആദിവാസി ഭൂസമരം, ആറുമാസത്തിനുള്ളിൽ ഭൂമി നൽകുമെന്ന ഉറപ്പിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഏഴര മാസം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്തതിനെ ചോദ്യം ചെയ്യാനായി, ബിന്ദു വൈലശ്ശേരിയുടെ നേതൃത്വത്തിൽ കലക്ടറെ സന്ദർശിച്ചു. അവരോടൊപ്പം അറുപതോളം ആദിവാസി ഭൂസമര പ്രവർത്തകരും ഉണ്ടായിരുന്നു. കലക്ടറുമായുള്ള ചർച്ചയിൽ, ഡിസംബർ 31നുള്ളിൽ സമരം ചെയ്ത മുഴുവൻ ആദിവാസി പ്രവർത്തകർക്കും പട്ടയം നൽകുമെന്ന് കലക്ടർ ഉറപ്പുനൽകി. ചർച്ചയ്ക്ക് സമരനേതാവ് ഗിരി ദാസൻ, സാമൂഹ്യ പ്രവർത്തകരായ ഗ്രോവാസു, മജീദ് ചാലിയാർ, വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം, ഷനീർ എന്നിവർ നേതൃത്വം നൽകി.

എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കാലതാമസം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എടത്വ :അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ രണ്ട് ഘട്ടങ്ങൾ പൂർത്തിയായിട്ടും എടത്വ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കാലതാമസം നേരിട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. എടത്വ വികസന സമിതി പ്രസിഡന്റ് ഐസക്ക് എഡ്വേർഡിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗം തീരുമാന പ്രകാരം ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള നല്കിയ ഹർജിയിന്മേൽ ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്.ചമ്പക്കുളം ബ്ളോക്ക് ഡവലപ്പ്മെന്റ് ഓഫിസർ,പത്തനംതിട്ട കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,ആലപ്പുഴ പൊതു മരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ,അമ്പലപ്പുഴ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയർ എന്നിവരിൽ നിന്ന് റിപ്പോർട്ട് തേടും.ആലപ്പുഴ ജില്ലാ കളക്ടർക്കും ഇത് സംബന്ധിച്ച് സമിതി പരാതി നല്കിയിട്ടുണ്ട്.എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹെസ്ക്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,സർക്കാർ ഓഫീസുകൾ,…

ആയോധന കലയിലെ മലയാളി സുൽത്താൻ അബ്ദുൾ മുനീർ ‘മൊട്ട ഗ്ലോബലിൽ’

ബാംഗ്ലൂര്‍ : ആയോധന കലയിലെ മലയാളി സുൽത്താൻ അ ബ്ദുൾ മുനീർ മൊട്ട ഗ്ലോബലിൽ എത്തി. 818-ാം മൊട്ട എന്ന കൗതുക നമ്പരാണ് ബോക്സിംഗ് താരം അബ്ദുള്‍ മുനീറിന് ലഭിച്ചത്. എംഎംഎ ഇന്ത്യൻ ടീം കോച്ച് ആയ അബ്ദുൾ ബാഗ്ളൂർ ആസ്ഥാനമായി ബോഡി ഫോഴ്സ് ഫൈറ്റ് ക്ളബ് നടത്തി വരുന്നു. ഡിസംബർ 6 മുതൽ 10വരെ ജക്കാർത്തയിൽ നടക്കുന്ന വേൾഡ് ചാമ്പ്യന്‍ഷിപ്പ് കോച്ച് ആയ അബ്ദുൾ കോഴിക്കോട് സ്വദേശിയാണ്. ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ ലക്ഷ്യമിട്ട് തുടക്കം കുറിച്ച മൊട്ട ഗ്ലോബൽ 26 രാജ്യ ങ്ങളിൽ നിന്നും 818 അംഗങ്ങളായി മാറി കഴിഞ്ഞു ;സംഘടനയ്ക്ക് നിയമാവലി ഉൾപ്പെടെ തയ്യാറാകുകയും ചെയ്തു.ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ ‘മൊട്ട ഗ്ലോബൽ ‘കൂട്ടായ്മ തൃശൂരിൽ ആദ്യ തവണ ഒന്നിച്ചപ്പോൾ 25 മൊട്ടകൾ മാത്രമായിരുന്നു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക…

മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനഃസ്ഥാപിച്ചു

എടത്വാ: മൂന്ന് മാസത്തിന് ശേഷം എടത്വ കെഎസ്ആർടിസി ഡിപ്പോയിൽ ടെലിഫോൺ പുനഃസ്ഥാപിച്ചു. ഇനി ബസ് സമയം തിരക്കി യാത്രക്കാർക്ക് ഡിപ്പോയിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുന്നില്ലയെന്ന ആക്ഷേപം ഉണ്ടാകില്ല. കഴിഞ്ഞ മൂന്ന് മാസമായി ഡിപ്പോയിലെ ലാൻഡ് ഫോൺ തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം ദീർഘദൂര സർവീസ് നടത്തുന്ന ബസിന്റെ സമയം അറിയുന്നതിന്‌ ഡിപ്പോയിലേക്ക് വിളിച്ച എടത്വ വികസന സമിതി ജനറൽ സെക്രട്ടറിയും ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റുമായ ഡോ. ജോൺസൺ വി. ഇടിക്കുള ഒടുവില്‍ ഡിപ്പോയിൽ എത്തി അവിടെ നിന്ന് ലാൻഡ് ഫോണിലേക്ക് വിളിച്ചു. തൊട്ടരികിൽ കസേരയിൽ ജീവനക്കാർ ഇരിക്കുന്നുണ്ട്; റിംഗ് ശബ്ദം ഉണ്ടെങ്കിലും ഫോൺ നിശ്ചലം തന്നെ! ഫോൺ തകരാറിലാണെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ രശ്മി നാഥുമായി സംസാരിച്ച് ഉറപ്പു വരുത്തി. കൂടാതെ അവിടെ വെച്ച് തന്നെ ബിഎസ്എൻഎൽ സബ് ഡിവിഷണൽ എഞ്ചിനിയറെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു.…

അപവാദ പ്രചാരണത്തിന് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ശ്രീകുമാര്‍ മേനോന്‍ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമാണ് സമൂഹ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം ഉണ്ടായതെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു. തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യർ നാല് വർഷത്തോളം നിലപാട് അറിയിച്ചില്ല. തുടർന്നാണ് 2019 ഒക്ടോബർ 23ന് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയത്. മഞ്ജു വാര്യർ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ…