വിശുദ്ധ ഖുർആൻ വിശ്വാസികളുടെ വഴികാട്ടി: കാന്തപുരം

കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടത്തിലും വിശ്വാസികൾക്ക് വഴികാട്ടിയാണ് വിശുദ്ധ ഖുർആൻ എന്നും ഖുർആൻ പാരായണം മനുഷ്യരെ നവീകരിക്കുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് ദൗറതുൽ ഖുർആൻ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആൻ പതിവായി പാരായണം ചെയ്ത് പൂർത്തീകരിക്കുന്നവർ നാലു മാസത്തിലൊരിക്കൽ സംഗമിക്കുന്ന ചടങ്ങാണ് ദൗറതുൽ ഖുർആൻ. മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രാർഥന സദസ്സിന് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി. പി സി അബ്ദുല്ല ഫൈസി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുല്ല സഖാഫി മലയമ്മ, ബശീർ സഖാഫി കൈപ്പുറം, മുഹ്‌യിദ്ദീൻ സഅദി കോട്ടുക്കര, ഉമറലി സഖാഫി എടപ്പുലം, അബ്ദുസത്താർ…

മുനമ്പം വഖഫ് കൈയ്യേറ്റ പ്രശ്നം: സർക്കാരിന്റെ മൗനം വർഗീയ പ്രചരണത്തിനു കാരണമാകുന്നു – റസാഖ് പാലേരി

പെരിന്തൽമണ്ണ: മുനമ്പം വഖ്ഫ് സ്വത്ത് കൈയേറ്റ വിഷയം വിഭാഗീയതക്കും മതസമുദായങ്ങൾക്കിടയിലുള്ള ഭിന്നിപ്പിക്കലിനുമായി കാസയും സംഘപരിവാർ ശക്തികളും മറ്റ് തീവ്രവാദ പ്രസ്ഥാനങ്ങളും പ്രയോജനപ്പെടുത്തുന്നത് തടയാൻ കേരള സർക്കാരും വഖ്ഫ് ബോർഡും ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വലിയ വിധത്തിൽ വളർന്നു വരുന്ന മുസ്ലിം വിരുദ്ധതയും ഇസ്ലാമോഫോബിയയും സംഘപരിവാർ മുനമ്പം വിഷയത്തിന്റെ മറവിൽ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വഖ്ഫ് ബോർഡ് മന്ത്രി അബ്ദുറഹിമാനും മുഖ്യമന്ത്രിയും മൗനം വെടിയണം; സർക്കാരിന്റെ നിശ്ശബ്ദത വർഗീയ വിഷം പരത്തുന്നവർക്ക് കരുത്ത് പകരുന്നതാണ്. ഈ വിഷയത്തിൽ സൂക്ഷ്മപഠനം നടത്തി, സമാധാനപരമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം വേണമെന്നും റസാഖ് പാലേരി പറഞ്ഞു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ഫാറൂഖ്‌ കെ പി അധ്യക്ഷത…

ഷാരോൺ വധക്കേസ്: ഗ്രീഷ്മയ്ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി

കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്കെതിരെ നിര്‍ണ്ണായക തെളിവുകള്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഷാരോണിന് നല്‍കിയ വിഷത്തിന്റെ പ്രവർത്തനരീതി വെബ് സൈറ്റ് സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസ്സിലാക്കിയെന്നാണ് പ്രൊസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിന്റെ തെളിവുകളും ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിഎസ് വിനീത് കുമാറാണ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ നാളെ കേസിന്റെ വിചാരണ തുടരും. പാരാക്വാറ്റ് എന്ന കീടനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവർത്തനരീതിയും വിഷം അകത്ത് ചെന്നാൽ ഒരാൾ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ വെബ്‌സെർച്ച് നടത്തിയത്. ഷാരോണിന്റെയും ഗ്രീഷ്മയുടെയും ഫോണിലെ ഡിജിറ്റൽ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 15 നായിരുന്നു ഷാരോൺ കേസുമായി ബന്ധപ്പെട്ട വിചാരണ നെയ്യാറ്റിൻകര അഡീഷണൽ സെ ഷൻസ് കോടതിയിൽ ആരംഭിച്ചത്. കോടതിയിൽ വാദം തുടരുന്നതിനിടെയാണ് ഗ്രീഷ്മക്കെതിരെ ഗുരുതര തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ…

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ അടുത്ത വട്ട പ്രചാരണത്തിന് കളമൊരുങ്ങി

വയനാട്: തൻ്റെ ആദ്യ തെരഞ്ഞെടുപ്പിനായി വയനാട്ടിൽ രണ്ട് റൗണ്ട് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഞായറാഴ്ച മുതൽ മറ്റൊരു റൗണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മടങ്ങിയെത്തും. പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ച ദിവസം, രണ്ടാം റൗണ്ട് പ്രചാരണത്തിൽ അവരെ അനുഗമിച്ചില്ലെങ്കിലും, ലോക്‌സഭയിലെ അവരുടെ സഹോദരനും പ്രതിപക്ഷ നേതാവുമായ (LoP) രാഹുൽ ഗാന്ധിയും എത്തും. അഞ്ച് ദിവസം മണ്ഡലത്തിലുണ്ടാകും. മണ്ഡലത്തിൽ വിവിധ കോർണർ യോഗങ്ങളിലാണ് നേതാക്കൾ സംബന്ധിക്കുന്നത്. ഇന്ന് ഇരുളത്ത് കെപിസിസി മുൻ പ്രസിഡണ്ട് കെ മുരളീധരൻ പ്രചാരണത്തിന് എത്തുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വയനാട്ടിൽ പ്രചാരണം നടത്തും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഏറനാട് മണ്ഡലത്തിലാണ് ഇന്ന് വോട്ടർമാരെ കാണാനിറങ്ങുന്നത്. നാളെ മുതൽ വാഹനത്തിലുള്ള പര്യടനം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് കൽപറ്റയിലും മുക്കത്തും ഏറനാട്ടും…

മലയാളം സർവ്വകലാശാല പി.എച്ച്.ഡി. സംവരണ അട്ടിമറി: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കോടതിയെ സമീപിക്കും

മലപ്പുറം: സംവരണ തത്വങ്ങൾ അട്ടിമറിച്ച് തിരൂർ തുഞ്ചത്തെഴുത്തഛൻ മലയാള സർവ്വകലാശാലയിലെ പി.എച്ച്.ഡി പ്രവേശനത്തിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും ഈ അസാധാരണ നടപടിക്രമം അധികൃതരുടെ സ്വജനപക്ഷപാതപരമാണെന്നും നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു. അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രാതിനിത്യം ഉറപ്പുവരുത്താൻ ഭരണഘടന മുന്നോട്ട് വെക്കുന്ന സംവരണ പ്രാതിനിത്യമെന്ന ആശയത്തെ അട്ടിമറിക്കുന്ന സംവരണ വിരുദ്ധലോബികളുടെ വിവേചനത്തിൻ്റെ ഇരയാണ് സഹോദരി ഫാത്തിമത്ത് റിൻസിയ ,സാമൂഹിക നീതിയെ അട്ടിമറിക്കുന്ന ഈ നടപടിക്കെതിരെ എല്ലാ വിദ്യാർത്ഥി സംഘടനകളും – വിദ്യാഭ്യാസ സംവിധാനങ്ങളും ശബ്ദമുയർത്തണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ആവിശ്യപ്പെടുന്നു. ഫാത്തിമത്ത് റിൻസിയയുടെ പരാതിയുടെ പൂർണ്ണരൂപം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ 2021-2023 ബാച്ചിലെ സാഹിത്യരചന വിഭാഗം വിദ്യാർത്ഥിയായിരുന്നു ഞാൻ. 79% മാർക്കോട് കൂടി എം എ പാസ് ആവുകയും തുടർന്ന് ആ വർഷത്തെ പി എച്ച് ഡി…

കൊടകര കുഴല്‍‌പണ കേസ്: ബിജെപിയുടെ ‘താമര’ ചിഹ്നം മാറ്റി ‘ചാക്ക്’ ആക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് എതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയുടെ ‘താമര’ ചിഹ്നം ‘ചാക്ക്’ ആക്കി മാറ്റണമെന്നും വി ഡി സതീശനും കെ സുധാകരനും ബിജെപിയെ വിമർശിക്കാതിരിക്കാൻ പ്രത്യേക ഗുളിക കഴിക്കുന്നുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരിഹാസം. കൊടകര കുഴൽപ്പണ കേസിൽ എന്തുകൊണ്ടാണ് കോൺഗ്രസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെടുന്നില്ല എന്ന് ചോദിച്ച റിയാസ് കോൺഗ്രസിന്റെ ശ്രമം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ വെള്ളപൂശാൻ ആണെന്നും വിമർശിച്ചു. തൃശൂര്‍ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ വെളിപ്പെടുത്തലോടെയാണ് കൊടകര കുഴല്‍പ്പണ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് നേതൃത്വത്തിന്‍റെ അറിവോടെ കുഴല്‍പ്പണമായി എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണം വിതരണം ചെയ്‌തതിന് തെളിവുണ്ടെന്നും സതീശ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി ആരംഭിച്ചുവെന്ന പാര്‍ട്ടിയുടെ വാദവും അദ്ദേഹം തള്ളിയിരുന്നു. തൃശൂരിലെ…

സുരേഷ് ഗോപിയുടെ “ഒറ്റ തന്ത” പ്രയോഗം: സ്കൂള്‍ കായിക മേളയ്ക്ക് അദ്ദേഹത്തെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവേദികളില്‍ എന്തും വിളിച്ചു പറയുന്ന നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍‌കുട്ടി പറഞ്ഞു. വേദിയില്‍ കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന ഭയമുള്ളതിനാലാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. എന്തും എവിടെ വെച്ചും വിളിച്ചുപറയുന്ന പ്രകൃതക്കാരനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ “ഒറ്റത്തന്ത” പ്രയോഗത്തിൽ മാപ്പ് പറയുകയാണെങ്കിൽ സുരേഷ് ഗോപിക്ക് കായികമേളയ്ക്ക് വരാമെന്നും മന്ത്രി പറഞ്ഞു. ഒരുപാട് ചരിത്ര സംഭവങ്ങൾ കേരള രാഷ്ട്രീയത്തിൽ നടന്നിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം സുരേഷ് ഗോപിയുടെ ഒറ്റതന്ത പ്രയോഗം ചരിത്രത്തിൽ രേഖപ്പെടുത്തും എന്നും കേരള സ്കൂൾ കായികമേളയുടെ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദർശിച്ചതിനു പിന്നാലെ പ്രതികരിച്ചു. തൃശ്ശൂർ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ വെല്ലുവിളിച്ചു കൊണ്ടാണ് ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിൽ സുരേഷ് ഗോപി വിവാദമായ…

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയം: ദളിത് കോൺഗ്രസ് നേതാവ് കെ എ സുരേഷ് സിപിഎമ്മിൽ ചേർന്നു

പാലക്കാട്‌: പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ദളിത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ എ സുരേഷ്‌ കോണ്‍ഗ്രസ്‌ വിടുന്നതായി പ്രഖ്യാപിച്ചു. ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്ന സുരേഷ്‌, വരുന്ന തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഡോ. പി സരിനെ പിന്തുണയ്ക്കുമെന്ന്‌ പ്രഖ്യാപിച്ചു. പിരിയാരി പഞ്ചായത്ത്‌ കോണ്‍ഗ്രസ്‌ എംപി ഷാഫി പറമ്പില്‍ വിഭാഗീയത വളര്‍ത്തുകയാണെന്ന്‌ സുരേഷ്‌ ആരോപിച്ചു. “പഞ്ചായത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഷാഫിയുടെ കൈയിലാണ്‌. പാര്‍ട്ടി നേതൃത്വത്തിന്‌ പലതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല,” തന്റെ തീരുമാനത്തെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കളില്‍ നിന്ന്‌ ഇതുവരെ ഒരു ആശയവിനിമയവും തനിക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ സുരേഷ്‌ പറഞ്ഞു. കോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറി ജി. ശശിയുടെയും ഭാര്യയും പഞ്ചായത്ത്‌ അംഗവുമായ സിതാര ശശിയുടെയും സമാനമായ നീക്കത്തെ തുടര്‍ന്നാണ്‌ ഈ കൂറുമാറ്റം ഡോ. സരിന്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്‌. ഇരുവരും കോണ്‍ഗ്രസില്‍ തുടരാനാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും, തന്റെ…

നിയമപരമായി വിവാഹിതരല്ലെങ്കില്‍ ഭാര്യാ-ഭൃതൃബന്ധം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗാര്‍ഹിക പീഡന പരാതിയില്‍ പുതിയ നീക്കവുമായി കോടതി. നിയമപരമായി വിവാഹിതരായിട്ടില്ലാത്തവര്‍ തമ്മിലുണ്ടാകുന്ന പീഡനക്കുറ്റത്തിന് പരാതി നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി പറയുന്നത്. ഗാര്‍ഹിക പീഡനക്കുറ്റം സ്ത്രീയുടെ പങ്കാളിക്കെതിരെയോ പങ്കാളിയുടെ ബന്ധുക്കള്‍ക്കെതിരെയോ ബാധകമാകില്ലെന്ന് ഹൈക്കോടതി പറയുന്നു. നിയമപ്രകാരമുള്ള വിവാഹമല്ലെങ്കില്‍ പങ്കാളിയെ ഭര്‍ത്താവായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവില്‍ ആണ് ഈ വിലയിരുത്തല്‍. തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരെ കൊല്ലം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2009ലാണ് ഹര്‍ജിക്കാരനും യുവതിയും ഒരുമിച്ചു താമസം തുടങ്ങിയത്. യുവതി ആദ്യ വിവാഹബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ല്‍ കുടുംബ കോടതി വിധിച്ചിരുന്നു. ഒരുമിച്ചു ജീവിച്ച കാലത്ത് ഹര്‍ജിക്കാരന്‍ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതി പരാതിയില്‍ പറയുന്നു. വിവാഹബന്ധം സാധുവല്ലെന്ന് കുടുംബ കോടതി വിധിച്ചതിനാല്‍ തന്നെ ഭര്‍ത്താവായി കാണാനാവില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.…

സംഘ്പരിവാറിന്റെ മുസ്‌ലിം അപരവത്കരണ നയം പിണറായിയും പിന്തുടരുന്നു: പി. മുജീബുർറഹ്‌മാൻ

കോഴിക്കോട്: സംഘ്പരിവാറിന്റെ മുസ്‌ലിം അപരവത്കരണ നയം തന്നെയാണ് പിണറായിയും പിന്തുടരുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്‌മാൻ. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇടത് ഭരണം, മുസ്‍ലിം പ്രതിനിധാനം, ഇസ്‍ലാമോഫോബിയ’ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയുടേത് വോട്ടിനു വേണ്ടിയുള്ള തീക്കളിയാണ്. വിയോജിക്കുന്നവരെ സി.പി.എം വർഗീയ വാദിയാക്കുകയാണ്. മുഖ്യമന്ത്രിയും ആർ.എസ്.എസും തമ്മിലെ ബന്ധം മറച്ചുവെക്കാനാണ് ഇത്തരം പ്രചാരണങ്ങൾ അഴിച്ചു വിടുന്നത്. സംഘ്പരിവാർ ബാന്ധവമുള്ള പൊലീസ് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ കബന്ധങ്ങളുടെ മേൽ ചെങ്കൊടി നാട്ടിയവർ ജമാഅത്തെ ഇസ്‌ലാമിയെ തീവ്രവാദിയാക്കുകയാണെന്നും ഇടതുപക്ഷവുമായി ഏത് സംവാദത്തിനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുർറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന…