നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസേര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ഏര്‍പ്പെടുത്തിയ ‘അലിഫ് മീം കവിതാ പുരസ്‌കാരം ‘ കവി പി കെ ഗോപിക്ക്. മര്‍കസ് നോളജ് സിറ്റിയില്‍ (നാളെ മുതല്‍) ഈ മാസം 28, 29 തീയതികളില്‍ നടക്കുന്ന മീം കവിയരങ്ങില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് ജേതാവിന് സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യെ കുറിച്ച് അദ്ദേഹം രചിച്ച ‘ദയ’ എന്ന കവിതയാണ് അവാര്‍ഡിനര്‍ഹമായിരിക്കുന്നത്. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സച്ചിദാനന്ദന്‍, വീരാന്‍കുട്ടി, കെ പി രാമനുണ്ണി, ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിറാസ് അക്കാഡമിക് ഡയറക്ടര്‍…
Category: KERALA
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക: പ്രവാസി വെല്‍ഫെയര്‍
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക’ എന്ന ആവശ്യമുന്നയിച്ച് നടന്നുവരുന്ന സമരപരിപാടികള്‍ക്ക് പ്രവാസി വെല്‍ഫെയറിന്റെ ഐക്യദാര്‍ഢ്യം. പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാത്തതിനഅല്‍ ഒരു വിദേശ വിമാനക്കമ്പനിക്കും നിലവില്‍ കണ്ണൂരേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതിയില്ല. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നും പുതിയ വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ നൽകാനാവില്ല എന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം മുടക്ക് ന്യായം പറയുന്നത്. അതേസമയം വൻ നഗരങ്ങളിലല്ലാത്ത ഒട്ടേറെ വിമാനത്താവളങ്ങൾക്കും കണ്ണൂരിന് ശേഷം മാത്രം പ്രവർത്തനം തുടങ്ങിയവയ്ക്കും പോയിന്റ് ഓഫ് കോൾ നല്‍കിയിട്ടുമുണ്ട്. കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കിയാൽ കടന്നുപോകുന്നത്. വലിയ വിമാനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താനുള്ള സൗകര്യമുള്ള കണ്ണൂർ വിമാനത്താവളം വഴി ഇതിനോടകം 60 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. കൂടുതല്‍ സര്‍വ്വീസുകള്‍…
ബ്രിട്ടാനിയ 50-50 ‘ചീഫ് സെലക്ടർ കാമ്പെയ്നിന്റെ’ ഭാഗമായി അടുത്ത ബിസ്‌ക്കറ്റ് ആകൃതി രൂപകൽപ്പന ചെയ്യാൻ തയ്യാറാകൂ
~ബ്രിട്ടാനിയ 50-50 ചീഫ് സെലക്ടർ കാമ്പെയ്ൻ ഉപഭോക്താക്കളെ ഡിസൈനറുടെ തൊപ്പി അണിയിച്ചുകൊണ്ട്, ഉപഭോക്തൃ-പ്രേരിത നവീകരണത്തോടുള്ള ബ്രിട്ടാനിയയുടെ പ്രതിബദ്ധത പ്രകടമാക്കുന്നു~ തിരുവനന്തപുരം : നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട ബിസ്‌ക്കറ്റിലേക്ക് നോക്കി, “എനിക്ക് ഇതിനെ രസകരമായ രൂപത്തിലേക്ക് മാറ്റാൻ കഴിയുമോ?” എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഇതാണ് നിങ്ങളുടെ അവസരം! ബ്രിട്ടാനിയ 50-50 അതിൻ്റെ ഏറ്റവും പുതിയ സംരംഭമായ ‘ബ്രിട്ടാനിയ 50-50 ചീഫ് സെലക്ടർ’ കാമ്പെയ്‌നിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള ലഘുഭക്ഷണ പ്രേമികളെ ക്ഷണിക്കുന്നു. രസകരമായ ഈ മത്സരം നിങ്ങളുടെ ഡിസൈനിങ് കഴിവുകൾ ഔറത്തെടുക്കാനുള്ള ഒരു അവസരമാണ്. അടുത്ത ഐക്കണിക് ബിസ്‌ക്കറ്റ് ആകൃതി സൃഷ്ടിക്കുന്നതിനുള്ള അതുല്യമായ അവസരം നിങ്ങൾക്ക് ലഭിക്കുകയാണ്. നിങ്ങൾ സിഗ്‌സാഗുകളോ സർപ്പിളുകളോ അല്ലെങ്കിൽ പൂർണ്ണമായും പുതിയ എന്തെങ്കിലുമോ സ്വപ്നം കാണുകയാണെങ്കിലും, ഇത് നിങ്ങളുടെ തിളങ്ങാനുള്ള നിമിഷമാണ്. ഷ്ബാങ് വിഭാവനം ചെയ്‌ത ഈ കാമ്പെയ്ൻ ബ്രിട്ടാനിയയുടെ ദീർഘകാല പാരമ്പര്യത്തിൻ്റെ സ്വാഭാവിക…
പ്രകീർത്തനാരവങ്ങളിൽ മുഴുകി അന്താരാഷ്ട്ര മീലാദ് സമ്മേളനം
മനുഷ്യാവകാശങ്ങൾ ലംഘിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്നതിനെതിരെ പ്രമേയം കോഴിക്കോട്: പ്രവാചക പ്രകീർത്തനത്തിന്റെ വൈവിധ്യ അനുഭവങ്ങൾ സമ്മാനിച്ച് അന്താരാഷ്ട്ര മീലാദ് സമ്മേളനം. ‘തിരുനബി(സ്വ) ജീവിതം, ദര്‍ശനം’ എന്ന പ്രമേയത്തില്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തും മര്‍കസും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗായക സംഘങ്ങളും മൗലിദ് ട്രൂപ്പുകളും അവിസ്മരണീയ പ്രകടനം നടത്തിയത്. സമ്മേളനം ബഹ്‌റൈൻ സുപ്രീം കോടതി മുൻ അധ്യക്ഷൻ ഹമദ് ബിൻ സാമി ഫള്ൽ അൽ-ദോസരി ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് അബ്ദുല്ല മഅതൂഖ് മുഖ്യാതിഥിയായി. മനുഷ്യാവകാശങ്ങളെ പാടെ നിഷേധിച്ച് സിവിലിയന്മാരെ കൊന്നൊടുക്കുന്ന ഇസ്‌റാഈൽ നടപടിക്കെതിരെ സമ്മേളനം പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രങ്ങളിലെ പണ്ഡിതരും സാമൂഹിക-സാംസ്‌കാരിക നായകരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തു. പ്രശസ്ത അറബ് ഗായക സംഘമായ അല്‍ മാലിദ് ഗ്രൂപ്പിന്റെ…
നിരപരാധികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവില്ല: കാന്തപുരം
കോഴിക്കോട്: ഫലസ്തീന് പുറമെ ലബനാൻ അതിർത്തി കടന്ന് നിരപരാധികളായ സിവിലിയന്മാർക്ക് നേരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ നീതീകരിക്കാനാവാത്തതാണെന്നും സമാധാനത്തിനായി ലോക നേതാക്കൾ ഒന്നിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിൽ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതാന്തര സംവാദങ്ങളും നേതാക്കളുടെ ഒത്തിരിപ്പും സമാധാന ശ്രമങ്ങൾക്ക് ശക്തിപകരുമെന്നും ഇസ്രയേലിനെ അനുകൂലിക്കുന്ന സമീപനത്തിൽ നിന്ന് രാജ്യങ്ങൾ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ നീതിയും സ്ത്രീ സുരക്ഷയും ഉറപ്പുനൽകുന്നതാണ് മുഹമ്മദ് നബിയുടെ ദർശനങ്ങൾ എന്നും ധാർമിക ജീവിതത്തിലൂടെ മാത്രമേ സമാധാന അന്തരീക്ഷം സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഡോ. ജോൺസൺ വി ഇടിക്കുള യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി
എടത്വ : സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറിയായി നിയമിതനായി. ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള വേൾഡ് വിഷനിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ, വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ, കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ ജനറൽ സെക്രട്ടറി , ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി, ട്രിനിറ്റി ജെപിജെ ഗ്ലോബൽ കൺസൾട്ടൻസി ഡയറക്ടര്‍ തുടങ്ങി പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹത്തിന് കേന്ദ്ര…
ഉരുള്‍ പൊട്ടലില്‍ ഷിരൂര്‍ ഗംഗാവലിയില്‍ കാണാതായ അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തി
ഉരുൾപൊട്ടലിനെ തുടർന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട് 71 ദിവസങ്ങൾക്ക് ശേഷം, ലോറി ഡ്രൈവർ അർജുൻ്റെ മൃതദേഹവും വാഹനവും മുങ്ങൽ വിദഗ്ധരും ഡ്രഡ്ജർമാരും ഉൾപ്പെട്ട ഒരു സംഘം ബുധനാഴ്ച ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിലെ ഗംഗാവലിയിൽ കണ്ടെത്തി. ആറ് ദിവസം മുമ്പ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചതിന് ശേഷമാണ് തകർന്ന വാഹനം കണ്ടെത്താനും മൃതദേഹം ക്യാബിനിൽ നിന്ന് പുറത്തെടുക്കാനും സംഘത്തിന് കഴിഞ്ഞത്. മുൻ നേവി ഉദ്യോഗസ്ഥനായ ഇന്ദ്ര ബാലനും സംഘവുമാണ് സ്ഥലം കണക്കാക്കിയത്. ലോറി പൊക്കിയെടുക്കാന്‍ ഡ്രഡ്ജർ ഉപയോഗിച്ചതായി അധികൃതർ പറഞ്ഞു. ജൂലൈ 16 ന് ദേശീയ പാത 66-ൽ ഉണ്ടായ മണ്ണിടിച്ചിലിൽ 11 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് . മരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. കൊല്ലപ്പെട്ട മറ്റ് രണ്ടു പേരായ ജഗന്നാഥിൻ്റെയും ലോകേഷിൻ്റെയും മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. വാഹനത്തിന്…
പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കണമെങ്കില്‍ രേഖകളുടെ ആധികാരികത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷണം നടത്തണം
തിരുവനന്തപുരം: പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യണമെങ്കില്‍ അവര്‍ നല്‍കിയിട്ടുള്ള രേഖകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയ ശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക. വെരിഫിക്കേഷനായി സബ്കലക്ടര്‍മാര്‍ക്ക് തിരികെയെത്തും. സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് തിരികെ സമര്‍പ്പിക്കുക. അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്. അപേക്ഷിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍…
പ്രതീക്ഷയോടെ 72 ദിനങ്ങള്‍ കാത്തിരുന്നിട്ടും അര്‍ജുന്‍ വിട പറഞ്ഞത് നൊമ്പരമായി; വൈകാരിക കുറിപ്പുമായി മമ്മൂട്ടിയും മോഹന്‍ലാലും
ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ലോറിയും വണ്ടിക്കുള്ളിൽ നിന്ന് മൃതദേഹവും കണ്ടെത്തിയതിനു പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി മമ്മൂട്ടിയും മോഹന്‍ലാലും. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി. 72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നിട്ടു ഇന്ന് വിട പറയേണ്ടി വന്നു എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ’72 ദിവസം പ്രതീക്ഷയുടെ ഒരു കണം ബാക്കി വച്ച് കാത്തിരുന്നു, നമ്മളും നമ്മളെക്കാൾ അർജുന്റെ കുടുംബവും…ഒടുവിൽ ഇന്ന് വിട പറയേണ്ടി വന്നു..ആദരാഞ്ജലികൾ അർജുൻ’, മമ്മൂട്ടി കുറിച്ചു. https://www.facebook.com/Mammootty/posts/1095641865259147?ref=embed_post അര്‍ജുന്‍റെ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വഴി നടൻ മോഹൻലാലും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘മനമുരുകി പ്രാർഥിച്ച നാം എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ. പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളെന്ന്’ മോഹൻലാൽ കുറിച്ചു. നേരത്തെ നടി മഞ്ജു വാര്യരും വികാരമായ കുറിപ്പ് പങ്കുവച്ചിരുന്നു. അർജുൻ, ഇനി നിങ്ങൾ…
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍
കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജേക്കബ് ഏബ്രഹാം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ലിമി റോസ് ടോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ മുഖ്യാതിഥിയാകും. ഈ വര്‍ഷത്തെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് റിനൈ മെഡിസിറ്റിയിലെ അനസ്തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍…