സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് തുടർന്നും ശക്തി പകരും : സി.ടി സുഹൈബ്

മലപ്പുറം: ഹമാസ് നേതാവ് യഹ്‌യാ സിൻവാറിൻ്റെ രക്തസാക്ഷിത്വം ഫലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് തുടർന്നും ശക്തി പകരുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സി.ടി സുഹൈബ് പറഞ്ഞു. ഹമാസിന്റെ ചരിത്രം തന്നെ അതിന്റെ നേതാക്കളും ശക്തരായ പോരാളികളും പോരാട്ടം മാർഗത്തിൽ രക്തസാക്ഷിയും വഹിച്ചു കൊണ്ടാണ്. അതിന്റെ തുടർച്ചയിൽ തന്നെയാണ് യഹ്‌യാ സിൻവാറിൻ്റെയും രക്തസാക്ഷിത്വം. ആ ധീര രക്തസാക്ഷിത്വം ലോകത്ത് തന്നെയുള്ള മുഴുവൻ വിമോചന പോരാളികൾക്കും ആവേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ശുഹദാഅ്” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത് പി പി അധ്യക്ഷത വഹിച്ചു.. കൺവെൻഷനിൽ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറ അംഗം ഡോ. അബ്ദുസലാം അഹ്‌മദ്‌, ജസീം സുൽത്താൻ, എം. ഐ അനസ് മൻസൂർ,…

ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

രാമപുരം: മെക് 7 രാമപുരവും, എ.എം.എൽ.പി സ്കൂൾ ഹെൽത്ത് ക്ലബും, പനങ്ങാങ്ങര 38 ലെ മലബാർ മെഡിക്കൽ സെൻററും സംയുക്തമായി രാമപുരം എ.എം.എൽ.പി സ്കൂളിൽ വെച്ച് ക്ലബ് അംഗങ്ങൾക്കു വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ പുഴക്കാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മൂസക്കുട്ടി മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഖദീജ ബീവി കെ, വാർഡ് മെമ്പർ സുരേഷ് ബാബു എം.പി, ക്ലബ്ബ് കൺവീനർ നെല്ലിശ്ശേരി മുഹമ്മദ്, ട്രൈനർമാരായ കുണ്ടിൽ പീടികക്കൽ അയ്യൂബ്, ആലിക്കൽ കുഞ്ഞിമുമ്മദ്, മലബാർ മെഡിക്കൽ സെന്ററിന്റെ മാനേജർ ഹനീഫ അറക്കൽ, ലാബ് ടെക്നീഷ്യൻമാർ, സ്റ്റാഫ്‌ നഴ്‌സുമാർ തുടങ്ങി പത്തോളം ജീവനക്കാർ പങ്കെടുത്തു. ഹെൽത്ത് ക്ലബിലെ 150 ഓളം അംഗങ്ങളുടെ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയവയും പരിശോധിച്ചു.

സോളിഡാരിറ്റി കൊച്ചി സിറ്റി യൂത്ത് കഫേ സംഘടിപ്പിച്ചു

കൊച്ചി: സമൂഹത്തന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തെ ചേർത്ത് പിടിച്ചു ജീവിക്കാൻ ശ്രമിക്കുക എന്നത് പുതിയ കാലത്ത് കൂടുതൽ ജാഗ്രത വേണ്ട കാര്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി കൊച്ചി സിറ്റി സംഘടിപ്പിച്ച യൂത്ത് കഫേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെട്ടൂർ മിയ റിയാൻ ലൈക്ക് വ്യൂ റിസോർട്ടിൽ വെച്ച് നടന്ന പരിപാടിയിൽ സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ഡോ. നിഷാദ് കുന്നക്കാവ്, റഊഫ് മുക്കം, ഷമീർ വി.ഐ, നസീർ സാഹിബ്‌ എന്നിവർ സംസാരിച്ചു. കൺവീനർ അബ്ദുൽ മുഇസ്സ്‌ സ്വാഗതവും വൈറ്റില ഏരിയ പ്രസിഡന്റ് ബാബർ നന്ദിയും പറഞ്ഞു.

എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണം : എടത്വാ വികസന സമിതി

എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വാ ജംഗ്ഷനിൽ അടിയന്തിരമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ഭാരവാഹികളുടെ യോഗം ആവശ്യപെട്ടു. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പ്രതിഷധ യോഗം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ ഐസക്ക് രാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ജോയിന്റ് സെക്രട്ടറി തോമസ് മാത്യൂ കൊഴുപ്പക്കളം, കെജി. ശശിധരന്‍ എന്നിവർ പ്രസംഗിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക കൊണ്ട് എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റ്ബർ 27ന് അനുമതി നല്‍കിയിട്ടും അത് ഇനിയും നിർമ്മിച്ചിട്ടില്ല. ചമ്പക്കുളം…

സംസ്ഥാനത്തെ എല്ലാ കോടതികളിലും സ്ത്രീകൾക്കായി വെൽഫെയർ കമ്മിറ്റി ഉടൻ രൂപീകരിക്കും: ചീഫ് ജസ്റ്റിസ്

കൊച്ചി: സംസ്ഥാനത്തെ എല്ലാ കോടതികളിലും വനിതാ ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ, ജീവനക്കാർ എന്നിവർക്കായി വെൽഫെയർ കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജംദാർ പറഞ്ഞു. വനിതാ ഓഫീസർമാരുടെയും അഭിഭാഷകരുടെയും ജീവനക്കാരുടെയും ക്ഷേമത്തിനായി കേരള ഹൈക്കോടതി നേരത്തെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഞായറാഴ്ച കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജാംദാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജുഡീഷ്യൽ ഓഫീസർമാർ സ്വരൂപിച്ച 31 ലക്ഷം രൂപയുടെ ചെക്ക് കേരള ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി സി എസ് മോഹിതിന് അദ്ദേഹം കൈമാറി. അസോസിയേഷൻ സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് എൻ.ശേഷാദ്രിനാഥൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് എ.സമീർ, ട്രഷറർ എം.ജി.രാകേഷ്, കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് സി.കെ.ബൈജു എന്നിവർ പ്രസംഗിച്ചു.

വ്ലോഗർ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്ലോഗര്‍ ദമ്പതികളെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരകോണത്തെ വീട്ടിൽ സെൽവരാജ് (45), ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘സെല്ലു ഫാമിലി’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഇരുവരും ചേര്‍ന്ന് നടത്തിയിരുന്നു. എറണാകുളത്ത് ഹോം നഴ്‌സിംഗ് ട്രെയിനിയായ ഇവരുടെ മകൻ വെള്ളിയാഴ്ച രാത്രി മാതാപിതാക്കളോട് അവസാനമായി സംസാരിച്ചിരുന്നു. എന്നാല്‍, ശനിയാഴ്ച രാവിലെ മുതൽ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ നേരിട്ട് അന്വേഷിക്കാന്‍ വന്നതാണ്. വീട്ടിലെത്തിയ മകന്‍ മുൻവശത്തെ ഗേറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടെങ്കിലും വാതിൽ ചെറുതായി തുറന്നിരിക്കുന്നത് ശ്രദ്ധിച്ചു. വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് അമ്മയെ കട്ടിലിൽ മരിച്ച നിലയിലും പിതാവിനെ അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടതെന്ന് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പ്രിയ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് അവസാനമായി ലൈവ് സ്ട്രീം…

മത സാമ്രാജ്യത്വ ലക്ഷ്യമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി: മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ രചിച്ച മുസ്ലീം രാഷ്ട്രീയത്തെക്കുറിച്ചുള്ള പുസ്തകത്തിലെ വിവാദ ഭാഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അകലം പാലിച്ചു. പുസ്തകത്തിലെ പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയെക്കുറിച്ചുള്ള പരാമർശങ്ങൾ പാർട്ടിയുടേതല്ലെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി, പുസ്തകം പുറത്തിറക്കുന്നത് പുസ്തകത്തിലെ എല്ലാ അഭിപ്രായങ്ങളും പങ്കുവെക്കുന്നു എന്നല്ല അർത്ഥമാക്കുന്നതെന്നും പറഞ്ഞു. ശനിയാഴ്ച കോഴിക്കോട്ട് ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലീം യുവാക്കളെ മഅ്ദനി തീവ്രവാദികളാക്കിയെന്ന പുസ്തകത്തിലെ പരാമർശം വിവാദത്തിന് തിരികൊളുത്തിയിരുന്നു. “ഓരോ രചയിതാക്കൾക്കും ഓരോ വിഷയത്തിലും വ്യക്തിപരമായ അഭിപ്രായം ഉണ്ടായിരിക്കാം. ഒരു പുസ്തകം പുറത്തിറക്കുന്നയാൾ അതിൽ എല്ലാ അഭിപ്രായങ്ങളും പങ്കുവെക്കണമെന്ന് നിബന്ധനയില്ല, ”അദ്ദേഹം പറഞ്ഞു. വ്യത്യസ്ത കാഴ്ചപ്പാടുകൾക്ക് പൊതുമണ്ഡലത്തിൽ ഇടമുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ രണ്ടുപേരും ഒരേ സംഘടനയുടെ ഭാഗമാണ്.…

കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കാന്തപുരത്തെ സന്ദർശിച്ചു

കുന്ദമംഗലം: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സാരഥിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. ജില്ലയിൽ വിവിധ പരിപാടികൾക്ക് എത്തിയ കെപിസിസി അധ്യക്ഷൻ വൈകുന്നേരം നാലിനാണ് മർകസിൽ എത്തി കാന്തപുരത്തെ കണ്ടത്. കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടു. ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ, കെ പി സി സി ജനറൽ സെക്രട്ടറി കെ ജയന്ത്, എൻ സുബ്രമണ്യൻ എന്നിവരും സന്നിഹിതരായിരുന്നു.

നാല് വർഷ ബിരുദ കോഴ്സ് ആശങ്കകൾ പരിഹരിക്കും വരെ തുടർസമരം: ഫ്രറ്റേണിറ്റി

തേഞ്ഞിപ്പലം: നാല് വർഷ ബിരുദ കോഴ്സുകളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്ക ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി കാലിക്കറ്റ് സർവ്വകലാശാല മാർച്ച് നടത്തി. ഉന്നത വിദ്യാഭ്യസ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നാല് വർഷ ഡിഗ്രി വിദ്യാർത്ഥികളെ കൊള്ളയടിക്കാനും, പരീക്ഷണ ഉപകരണങ്ങളാക്കി മാറ്റാനുമാണ് വാഴ്സിറ്റി അധികൃതർ ശ്രമിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തഷ്രീഫ് കെ.പി അഭിപ്രായപ്പെട്ടു. അന്യായമായി നടപ്പിലാക്കിയ ഫീസ് വർദ്ധന പിൻവലിക്കുക, പാഠ പുസ്തകങ്ങളും, സ്റ്റഡി മെറ്റീരിയലുകളും പ്രസിദ്ധീകരിച്ച ശേഷം മാത്രം പരീക്ഷ നടത്തുക. എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഫ്രറ്റേണിറ്റി മാർച്ച്. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷമീമ സക്കീർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടി, ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, സംസ്ഥാന കമ്മിറ്റിയംഗം വി.ടി.എസ്.ഉമർ തങ്ങൾ വവിവിധ…

ശാസ്ത്രോത്സവ വേദിയിൽ ദുരിതബാധിതർക്കായി കൈകോർത്ത് ഗേൾസ് സ്കൂൾ വിദ്യാർഥികൾ

കുന്ദമംഗലം: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലെ ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേള മത്സരങ്ങൾ നടക്കുന്ന മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ദുരിതബാധിതർക്കായി സ്റ്റാളുകൾ ഒരുക്കി വിദ്യാർഥികൾ. വയനാട് മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടലിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോഴിക്കോട് ചേവായൂർ ഗവ. കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികളുടെ ഒരു നേരത്തെ ഭക്ഷണ ചെലവിലേക്കും ഫണ്ട് സ്വരൂപിക്കുന്നതിനായാണ് സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികൾ തങ്ങളുടെ വീടുകളിൽ തയ്യാർ ചെയ്ത വിഭവങ്ങളാണ് റീ ഫ്രഷ്മെന്റ് സ്റ്റാളുകളിൽ വിൽപനക്ക് വെച്ചിരിക്കുന്നത്. ജില്ലാ ശാസ്ത്രമേളക്ക് എത്തിയ പ്രതിഭകൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കുറഞ്ഞ വിലയിൽ ലഘു കടികളും പാനീയങ്ങളും രുചിക്കാനുള്ള അവസരം കൂടിയാണ് വിദ്യാർഥികൾ തയ്യാർ ചെയ്തിരിക്കുന്നത്. എൻ എസ് എസ്, സ്കൗട്ട് & ഗൈഡ് സമിതികളുടെ മേൽനോട്ടത്തിലാണ് സ്റ്റാളുകളുടെ പ്രവർത്തനം. ഫോട്ടോ: ജില്ലാ ശാസ്ത്രോത്സവ വേദിയിൽ മർകസ് ഗേൾസ് സ്കൂൾ…