എടത്വ: പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ എത്തിയപ്പോൾ അശ്വിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചു 2022ൽ പ്ലസ് ടു പരീക്ഷ വിജയിച്ച മേപ്പാടി സ്വദേശിയായ അശ്വിൻ അതേ വർഷം തന്നെ നഴ്സിംഗ് പഠനത്തിന് വേണ്ടി ബാഗ്ളൂരിലുള്ള ഒരു നഴ്സിംഗ് കോളേജിൽ അഡ്മിഷൻ എടുത്തിരുന്നു. എന്നാല്‍, കോളേജിൽ പോകുന്നതിന്റെ ഒരുക്കങ്ങൾക്കായി ബന്ധുവിനോടോപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടത്തിൽപെട്ട് മൂന്നു മാസത്തോളം കിടപ്പിലായിരുന്നു. ചികിത്സയിലായതിനാല്‍ കോളേജിൽ പോകാൻ സാധിച്ചില്ല. തോട്ടം തൊഴിലാളികളായ മണികണ്ഠന്റെയും സജനയുടെയും രണ്ടാമത്തെ മകനാണ് അശ്വിൻ. മാതാപിതാക്കള്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും മകന്റെ പഠനത്തിന് വേണ്ടി ശേഖരിച്ച് വെച്ചിരുന്ന തുകയായ 20000 രൂപ കോളേജിൽ അഡ്മിഷൻ എടുക്കാൻ അടച്ചെങ്കിലും അത് നഷ്ടമായി. അപകട വിവരം പറഞ്ഞിട്ടും അത് മടക്കി കൊടുക്കാൻ കോളജ് അധികൃതര്‍ തയ്യാറായതുമില്ല. ഈ വർഷം മറ്റൊരു കോളേജിൽ അഡ്മിഷൻ എടുക്കാൻ തീരുമാനിച്ച…
Category: KERALA
സർക്കാർ ജോലിയിലേക്ക് പ്രതിഭകളെ ആകർഷിക്കാൻ സിജി ബോധവൽക്കരണ പരിപാടി
വിദ്യാർത്ഥികൾക്കിടയിൽ സർക്കാർ ജോലികളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സേവന തല്പരരായ മികച്ച സർക്കാർ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ‘കോമ്പിറ്റൻസി അവയർനസ് പ്രോഗ്രാം’സംഘടിപ്പിക്കുന്നു. സി എം എൻ ഫൗണ്ടേഷന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 സെപ്റ്റംബർ 24ന് ചൊവ്വാഴ്ച കോഴിക്കോട് എം എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ശ്രീ. ഷാഹിദ് തിരുവള്ളൂർ ഐ ഐ എസ് നിർവഹിക്കും.
ബാബരിയുടെ ഓർമകൾ: വംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് നിത്യ പ്രചോദനം; എസ്. ഐ. ഒ മേഖല സമ്മേളനം
കരുനാഗപ്പള്ളി : ബാബരിയുടെ ഓർമകൾ സമകാലിക സാമൂഹിക പ്രതിരോധങ്ങൾക്കും വംശീയ വിരുദ്ധ പോരാട്ടങ്ങൾക്കും നിത്യപ്രചോദനമാണെന്ന് എസ്. ഐ. ഒ. കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മേഖല സമ്മേളനം പ്രഖ്യാപിച്ചു . “ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമകൾ ഉണ്ടായിരിക്കുക” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സമ്മേളനം എസ്. ഐ. ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി. കെ ഉദ്ഘാടനം ചെയ്തു.ഇസ്ലാമോഫോബിയയും വംശീയതയും നിറഞ്ഞ സമകാലിക ലോകത്ത് സത്യമാർഗ്ഗത്തിൽ പോരാടാൻ വിദ്യാർത്ഥി ചെറുപ്പം കടന്നുവരണമെന്നും ഹൻദലയുടെയും ബാബരിയുടെയും ജ്വലിക്കുന്ന ഓർമ്മകൾ അതിന് നിത്യ പ്രചോദനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എസ്. ഐ.ഒ ജില്ല പ്രസിഡന്റ് അബീദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എസ്. ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്ലഹ് കക്കോടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം അൻസർ ഖാൻ സമ്മേളന പ്രമേയം അവതരിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ…
‘അമ്മ’യെ അവസാനമായി ഒരു നോക്കു കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തി
കൊച്ചി: ഇന്നലെ അന്തരിച്ച മലയാള സിനിമയിലെ ‘അമ്മ’ കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് ഓടിയെത്തിയത്. ഇന്ന് കവിയൂര്‍ പൊന്നമ്മയുടെ പൊതുദര്‍ശനം കളമശേരി ടൗണ്‍ ഹാളില്‍ നടക്കുകയാണ്. നിരവധി താരങ്ങളും സുഹൃത്തുക്കളും ആണ് ഇവിടേക്ക് പൊന്നമ്മയെ ഒരു നോക്ക് അവസാനമായി കാണാന്‍ ഒഴുകിയെത്തുന്നത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ സ്നേഹം വാത്സല്യം ഏറെ അനുഭവിച്ച് അറിഞ്ഞ താരങ്ങള്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിതുമ്പുകയാണ്. അമ്മയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തി. നടന്മാരായ മോഹന്‍ലാലും, മമ്മൂട്ടിക്കും ഒപ്പം സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്, സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന് തുടങ്ങി നിരവധി പേര് ഒരുനോക്ക് കാണാന്‍ എത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. ഇന്നലെയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍…
മലയാള സിനിമയിലെ ‘അമ്മ’യ്ക്ക് കണ്ണീരോടെ വിട നല്കി കേരളം
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തേയും അമ്മയായ കവിയൂര്‍ പൊന്നമ്മയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. പൊന്നമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്ന ആലുവ കരുമാലൂരിലെ ശ്രീപീഠം വീടിന്റെ വളപ്പിലായിരുന്നു അന്ത്യ യാത്രയ്ക്കായി ചിതയൊരുക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍. മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദര്‍ശനത്തിലും സംസ്കാര ചടങ്ങിലും പങ്കെടുത്തത്. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്. സിനിമ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ അമ്മ വാത്സല്യം ഏറെ അനുഭവിച്ച നടന്മാരാണ് മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്, രവീന്ദ്രന് എന്നിവര്‍. കണ്ണീരോടെയാണ് നാട് പൊന്നമ്മയ്ക്ക് വിട നല്‍കിയത്. സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണ്‍ തുടങ്ങി നിരവധി പേര് പൊന്നമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ…
“പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരിക്കല്‍ പോലും എനിക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടില്ല”: വൈകാരികമായി ഫെയ്സ്ബുക്ക് പോസ്റ്റുമായി മഞ്ജു വാര്യര്‍
നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മഞ്ജു വാര്യർ. പൊന്നമ്മച്ചേച്ചിയുടെ മകളായി ഒരു സിനിമയിൽ പോലും എനിക്ക് അഭിനയിക്കാൻ സാധിച്ചില്ല എന്നത് സങ്കടകരമായ കാര്യമാണെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. പൊന്നമ്മച്ചേച്ചി എന്നാൽ മലയാള സിനിമയിലെ അമ്മയാണ്. ചേച്ചിയുടെ മക്കളായി അഭിനയിക്കാത്തവർ മലയാള സിനിമയില്‍ വിരളമാണ്. ഞാൻ അവരിൽ ഒരാളാണ്. സിനിമയിൽ പൊന്നമ്മച്ചേച്ചി എനിക്ക് ജന്മം തരാന്‍ കഴിയാതെ പോയ അമ്മയാണെന്നും മഞ്ജു പറഞ്ഞു. കുട്ടിക്കാലം തൊട്ടേ അമ്മയായി മാത്രമേ പൊന്നമ്മച്ചേച്ചിയെ സിനിമയില്‍ കണ്ടിട്ടുള്ളൂ. ഇങ്ങനെയൊരമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് കാണുന്നവരെ മുഴുവന്‍ കൊതിപ്പിക്കാനായി എന്നതാണ് പൊന്നമ്മച്ചേച്ചിയുടെ അഭിനയത്തിന്റെ ഭംഗി. പൊന്നമ്മച്ചേച്ചി കൂടി പോകുന്നതോടെ അമ്മമാരുടെ പരമ്പരയുടെ അവസാനകണ്ണി കൂടിയാണ് ഇല്ലാതാകുന്നത്. സുകുമാരിയമ്മ, മീനച്ചേച്ചി, ശ്രീവിദ്യാമ്മ,കെ.പി.എ.സി ലളിതച്ചേച്ചി…ഇന്നലെകളില്‍ നമ്മള് സ്നേഹിച്ച അമ്മമാരൊക്കെ യാത്രയായി. അമ്മമാര്‍ പോകുമ്പോള്‍ മക്കള്‍ അനാഥാരാകും. അത്തരം ഒരു അനാഥത്വമാണ് മലയാളസിനിമയും ഈ നിമിഷം അനുഭവിക്കുന്നതെന്നും അവർ…
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് സിപിഐഎം മുഖപത്രത്തിനെതിരെ ആദ്യം നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് മാധ്യമങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അങ്ങനെയെങ്കില്‍ ആദ്യം നടപടിയെടുക്കേണ്ടത് രാഷ്ട്രീയ എതിരാളികളെ ചീത്തവിളിക്കുന്ന സിപിഐ എം മുഖപത്രത്തിനെതിരെയാണ് വേണ്ടതെന്ന് സതീശന് തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾ പ്രതിപക്ഷത്തോട് നന്ദിയുള്ളവരായിരിക്കണമെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “പ്രധാന വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നു എന്ന പ്രതിപക്ഷത്തിൻ്റെ തുടർച്ചയായ ആരോപണങ്ങൾക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി ദീർഘനാളത്തെ മൗനം വെടിഞ്ഞു,” സതീശൻ പറഞ്ഞു. തൃശൂർ പൂരം അട്ടിമറിച്ച രീതിയെക്കുറിച്ച് പോലീസിൽ നിന്ന് റിപ്പോർട്ട് ലഭിക്കാത്തതിനാൽ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് അദ്ദേഹം പറഞ്ഞു. “ഈ വർഷം ഏപ്രിൽ 21 ന് അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുള്ളിൽ തൃശൂർ പൂരത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുകൊണ്ടുവരേണ്ടതായിരുന്നു. എന്നാൽ, അഞ്ച് മാസത്തിന് ശേഷം സമയം ഒരാഴ്ച…
വയനാട് സ്വദേശിക്ക് ലെബനൻ പേജർ സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് സംശയം: കേരള പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കല്പറ്റ: ലബനനെ നടുക്കിയ സമീപകാല പേജർ സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ഒരു ദശാബ്ദം മുമ്പ് വയനാട് വിട്ട് നോർവേയിലേക്ക് കുടിയേറിയ റിൻസൻ ജോസ് എന്ന 37 കാരനെതിരെ വയനാട് സ്പെഷ്യൽ ബ്രാഞ്ച് (എസ്ബി) പോലീസ് അന്വേഷണം ആരംഭിച്ചു. വയനാട്ടിലെ മാനന്തവാടിയിലുള്ള ജോസിൻ്റെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർ എത്തിയതായി വയനാട് സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.എൽ.ഷൈജു പറഞ്ഞു. സംഭവത്തിന് ശേഷം ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിലും സ്ഥിതിഗതികൾ അറിയില്ലെന്ന് അവർ അറിയിച്ചു. ജോസ് ഒരു വിദേശ പൗരനായതിനാൽ, അദ്ദേഹത്തിനെതിരെ ഒരു നിയമ നടപടിയും നടക്കുന്നില്ല. നിലവിൽ അദ്ദേഹം ഇന്ത്യയിൽ ഒരു അന്വേഷണത്തിനും വിധേയനുമല്ല എന്ന് ഷൈജു കൂട്ടിച്ചേർത്തു. മുമ്പ് ജോബ് കൺസൾട്ടൻസി നടത്തിയിരുന്ന ജോസ് നോർവേയിലെ മലയാളി സമൂഹത്തിൽ സജീവമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022 മാർച്ച് മുതൽ ഡിഎൻ മീഡിയ ഗ്രൂപ്പിലാണ്…
ഗോപിനാഥ് മുതുകാടിന്റെ അഞ്ചാം ഭാരത യാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി
തിരുവനന്തപുരം, 20 സെപ്റ്റംബർ 2024: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് ഭാരത യാത്രയ്ക്കൊരുങ്ങുന്നു. ഭാരതത്തിന്റെ വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെയും ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാര്‍ത്ഥവുമായി നടത്തിയ 4 ഭാരതയാത്രകള്‍ക്കുശേഷമാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഇന്‍ക്ലൂസീസ് ഇന്ത്യ എന്ന പേരില്‍ അഞ്ചാമത്തെ ഭാരതയാത്ര നടത്തുന്നത്. 2002ല്‍ വിസ്മയ ഭാരതയാത്ര, 2004ല്‍ ഗാന്ധിമന്ത്ര, 2007ല്‍ വിസ്മയ് സ്വരാജ് യാത്ര, 2010ല്‍ മിഷന് ഇന്ത്യയ്ക്കുശേഷം നീണ്ട 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ യാത്ര എന്ന സവിശേഷതയുമുണ്ട്. യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ഭിന്നശേഷി മേഖലയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുക, മറ്റുള്ളവരെ പോലെ അവര്‍ക്കും തുല്യനീതി ഉറപ്പാക്കുക, ഭിന്നശേഷിക്കാരോടുള്ള സമീപനത്തില്‍ പുരോഗമനപരമായ മാറ്റം കൊണ്ടുവരിക തുടങ്ങിയ നിരവധി ഘടകങ്ങളാണ് യാത്രയിലുടനീളം പ്രചാരണ…
ഇരുപതാമത് റഷ്യൻ മുസ്ലിം ഇന്റർനാഷണൽ ഫോറം: ഡോ. ഹുസൈൻ സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കും
കോഴിക്കോട്: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഇന്നും നാളെയുമായി നടക്കുന്ന ഇരുപതാമത് മുസ്ലിം ഇന്റർനാഷണൽ ഫോറത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയായാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ‘സമാധാനത്തിന്റെ മാർഗം: സഹവർത്തിത്വത്തിന്റെ സംഭാഷണങ്ങൾ’ എന്ന പ്രമേയത്തിൽ റിലീജ്യസ് ബോർഡ് ഓഫ് മുസ്ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെയും റഷ്യൻ മുഫ്തീസ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് റഷ്യൻ സമ്മേളനത്തിൽ ഡോ. ഹുസൈൻ സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇമാം തിർമിദി(റ)യുടെ 1200-ാം ജന്മ വാർഷികത്തിന്റെയും മോസ്കോ ഹിസ്റ്റോറിക്കൽ മോസ്കിന്റെ 200-ാം സ്ഥാപക വാർഷികത്തിന്റെയും ഭാഗമായാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ മുഫ്തിമാരും മതസംഘടനാ നേതൃത്വവും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളുമാണ് ക്ഷണിതാക്കൾ. കൂടാതെ റഷ്യൻ…