ഇരുപതാമത് റഷ്യൻ മുസ്‌ലിം ഇന്റർനാഷണൽ ഫോറം: ഡോ. ഹുസൈൻ സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കും

കോഴിക്കോട്: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഇന്നും നാളെയുമായി നടക്കുന്ന ഇരുപതാമത് മുസ്‌ലിം ഇന്റർനാഷണൽ ഫോറത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ‘സമാധാനത്തിന്റെ മാർഗം: സഹവർത്തിത്വത്തിന്റെ സംഭാഷണങ്ങൾ’ എന്ന പ്രമേയത്തിൽ റിലീജ്യസ് ബോർഡ് ഓഫ് മുസ്‌ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെയും റഷ്യൻ മുഫ്തീസ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് റഷ്യൻ സമ്മേളനത്തിൽ ഡോ. ഹുസൈൻ സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇമാം തിർമിദി(റ)യുടെ 1200-ാം ജന്മ വാർഷികത്തിന്റെയും മോസ്‌കോ ഹിസ്റ്റോറിക്കൽ മോസ്കിന്റെ 200-ാം സ്ഥാപക വാർഷികത്തിന്റെയും ഭാഗമായാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ മുഫ്തിമാരും മതസംഘടനാ നേതൃത്വവും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളുമാണ് ക്ഷണിതാക്കൾ. കൂടാതെ റഷ്യൻ…

പെറ്റമ്മയോളം സ്നേഹം പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കുകയായിരുന്നില്ല മകനായി ജീവിക്കുകയായിരുന്നു എന്ന് മോഹന്‍‌ലാല്‍

കൊച്ചി: പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ദുഃഖം പങ്കുവെച്ച് നടൻ മോഹൻലാൽ. കവിയൂർ പൊന്നമ്മയ്ക്കൊപ്പം അവരുടെ മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും, എന്നാല്‍ മകനായി ജീവിക്കുക തന്നെയായിരുനെന്നും മോഹൻലാൽ ഫെയ്സ്ബുക്കിലെ കുറിപ്പില്‍ പങ്കുവെച്ചു. 50 ഓളം സിനിമകളിൽ മോഹൻലാലിന്റെ അമ്മ കഥാപാത്രമായി എത്തിയ അഭിനേത്രിയാണ് കവിയൂര്‍ പൊന്നമ്മ. ‘അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു’, മോഹൻലാൽ കുറിച്ചു. ‘കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്,…

“വലിയ മാപ്പ് ചോദിക്കട്ടേ പൊന്നുസേ ..”; കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ കഴിയാതെ വിതുമ്പുന്ന നവ്യാ നായര്‍

ഇന്ന് അന്തരിച്ച പ്രശസ്ത നടി കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ മലയാള മണ്ണ് ഒന്നാകെ സങ്കടം കൊണ്ട് വിതുമ്പുകയാണ്. അവസാനമായി പ്രിയപ്പെട്ട നടിയെ നേരിട്ട് പോയി കാണാൻ കഴിയാതെ വന്നതിന്റെ വിഷമം നടി നവ്യ നായർ പങ്കുവെച്ചു. ‘വലിയ മാപ്പ് ചൊദിക്കട്ടെ പൊന്നുസേ… അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല എനിക്ക്. എന്ത് തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ പിരിയുമ്പോഴും നാട്ടിൽ ഞാൻ ഇല്ല. എനിക്ക് പക്ഷേ ഞാൻ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലുങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓർമയിൽ സൂക്ഷിക്കാൻ. എന്റെ മുന്നിൽ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാൻ ഇരുന്നു തന്നതും എന്റെ മുടി കോതി പിന്നി തന്നതും ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓർമകൾ. സ്നേഹം മാത്രം തന്ന പൊന്നുസേ… കുറ്റബോധം ഏറെ ഉണ്ട്, മാപ്പാക്കണം. എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിൽ…

മലപ്പുറം ജില്ലയില്‍ കണ്ടത് വ്യാപന ശേഷി കുറഞ്ഞ എം പോക്സ് 2ബി വകഭേദമാണെന്ന് റിപ്പോര്‍ട്ട്

മലപ്പുറം: ജില്ലയിൽ സ്ഥിരീകരിച്ച എം പോക്‌സ് രോഗവ്യാപനം കുറഞ്ഞ വേരിയൻ്റ് 2B ആണെന്ന് പരിശോധനാഫലം കണ്ടെത്തി. ആഫ്രിക്കയിൽ സ്ഥിരീകരിച്ച 1ബി വേരിയൻ്റ് മലപ്പുറം സ്വദേശിയായ യുവാവിന് പിടിപെട്ടോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിലായിരുന്നു പരിശോധന. ടു ബി വകഭേദമായതിനാല്‍ വായുവിലൂടെ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്. നിലവിൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അബൂദാബിയില്‍ നിന്ന് കണ്ണൂരിലെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം. 32 കാരിയായ യുവതിയാണ് എം പോക്‌സ് ലക്ഷണങ്ങളോടെ കണ്ണൂരിലെത്തിയത്. യുവതി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സാമ്പിൾ പരിശോധക്ക് അയച്ചു. ദുബൈയില്‍നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം…

മുന്‍ വ്യവസ്ഥ പ്രകാരം എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനമൊഴിയുന്നു; തോമസ് കെ തോമസ് പകരക്കാരനാകും

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തു നിന്നും എ കെ ശശീന്ദ്രൻ ഒഴിയും. തോമസ് കെ തോമസ് പകരം മന്ത്രിയാകും. ഇതു സംബന്ധിച്ച് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. മന്ത്രി സ്ഥാനം ഒഴിയുന്ന എ കെ ശശീന്ദ്രനെ പാർട്ടിയുടെ നേതൃ സ്ഥാനങ്ങളിൽ നിയമിക്കാനാണ് തീരുമാനം. മന്ത്രി സ്ഥാനം ഒഴിയാനുള്ള ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് ശശീന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും പാർട്ടി അധ്യക്ഷൻ പി സി ചാക്കോ കത്ത് നൽകുകയും ചെയ്തിരുന്നു. കത്ത് ലഭിച്ചതിനു പിന്നാലെയും തോമസ് കെ തോമസും ശശീന്ദ്രനും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിലവിൽ മന്ത്രിയായ എ കെ ശശീന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടര വർഷത്തെ കരാർ…

സിനിമാ നടന്മാര്‍ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ പോക്സോ കേസ്; പ്രായപൂര്‍ത്തിയാകാകുന്നതിനു മുമ്പ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ബന്ധുവായ യുവതി

കൊച്ചി: നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ബന്ധുവായ യുവതിയുടെ പരാതിയിലാണ് കേസ്. നടനും എംഎൽഎയുമായ മുകേഷിനെതിരെയും പരാതി നൽകിയിരുന്ന നടിക്കെതിരെയാണ് കേസ്. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറി. പ്രായപൂർത്തിയാകും മുമ്പ് തന്നെ പലർക്കും കാഴ്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു. അതേസമയം ബന്ധുവായ യുവതിയുടേത്…

അന്താരാഷ്ട്ര മീലാദ് സമ്മേളനം; പ്രചാരണങ്ങൾ പുരോഗമിക്കുന്നു

കോഴിക്കോട്: സെപറ്റംബർ 25 ബുധനാഴ്ച കോഴിക്കോട് നടക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾ അന്തിമഘട്ടത്തോടടുക്കുന്നു. നഗരങ്ങളും കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റുകൾ മുഖേനയുമാണ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത്. യൂണിറ്റുകളിൽ വിളംബര റാലിയും സന്ദേശ പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനത്തിനെത്തുന്ന അന്താരാഷ്‌ട്ര പ്രകീർത്തന സംഘങ്ങളുടെ മുൻ അവതരണങ്ങളും സുൽത്വാനുൽ ഉലമയുടേതടക്കം പണ്ഡിതരുടെ പ്രഭാഷണങ്ങളും ഉൾപ്പെടുത്തി സോഷ്യൽ മീഡിയ പ്രചാരവും നടക്കുന്നുണ്ട്. സമ്മേളനത്തിന് മുന്നോടിയായി വിവിധ രാജ്യങ്ങളിൽ സുന്നി നേതാക്കളുടെ സാന്നിധ്യത്തിൽ സ്നേഹസംഗമങ്ങൾ നടക്കും. മർകസ് ഗ്ലോബൽ കൗൺസിലിന്റെ സൗദി അറേബ്യ, ഖത്വർ, കുവൈത്ത്, യു എ ഇ, മലേഷ്യ, ബഹ്‌റൈൻ ചാപ്റ്ററുകളുടെ ആഭിമുഖ്യത്തിലും വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും ഓഫീസുകളും കേന്ദ്രീകരിച്ചും സമ്മേളന വിളംബര പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനത്തെ വരവേറ്റ്…

മലപ്പുറത്തെ അപരവൽക്കരിക്കാൻ സിപിഎം – ആർ എസ് എസ് പദ്ധതി: ഫ്രറ്റേണിറ്റി

മലപ്പുറം: പോലീസിലെ അധോലോക ടീമുകളെ മുന്നിൽ നിർത്തി ജില്ലയെ ക്രിമിനൽവൽക്കരിച്ചും, വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കിയും സി.പി.ഐ.എമ്മും -ആർ.എസ്.എസും നടത്തുന്ന വംശീയ രാഷ്ട്രീയത്തിന് താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ എസ്.പി.ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. എ.ഡി.ജി.പി അജിത് കുമാറിനെ പുറത്താക്കുക, സുജിത് ദാസ് കാലത്തെ കേസുകളിൽ പുനരന്വേഷണം നടത്തുക, ആഭ്യന്തര വകുപ്പ് ചുമതയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു എസ്.പി ഓഫീസ് മാർച്ച് നടത്തിയത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധം ശക്തമായതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കുക എന്നതും, മലപ്പുറം വിദ്വേഷം വളർത്തുകയെന്നതും സംഘ് പരിവാറിൻ്റെ ലക്ഷ്യമാണ്, ഒളിഞ്ഞും തെളിഞ്ഞും അവർ അത്തരം അജണ്ടകൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. സമ്പൂർണ്ണമായും ഇടതുപക്ഷത്തിന് കീഴിലുള്ള സംസ്ഥാനസർക്കാറിലെ പോലീസുകാർ ആർ.എസ്.എസ് നിയന്ത്രണത്തിലാകുന്നത് രഹസ്യ കൂട്ടുകെട്ടിൻ്റെ…

പ്രതിഷേധവുമായി വൈസ് പ്രസിഡന്‍റ് പഞ്ചായത്ത് കമ്മിറ്റിയില്‍

വീയപുരം (എടത്വ ): വീയപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.എ. ഷാനവാസാണ് പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി  പ്രതിഷേധവുമായി കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്തു കമ്മിറ്റിയില്‍ എത്തിയത്. വെട്ടം വേണം, അതിന് ബള്‍ബിടണം, കാലതാമസം വരുത്തരുത്* എന്നാണ് പ്ലാക്കാര്‍ഡിലുള്ളത്. ഒരു പോസ്റ്റില്‍ (ബള്‍ബ് കേടാകുന്ന മുറക്ക്) ഒരു വര്‍ഷത്തേക്ക്  640രൂപാ പ്രകാരം 504 പോസ്റ്റില്‍ ബള്‍ബിടാനാണ് കരാര്‍. പ്ലാന്‍ ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ മാറ്റിവെച്ചാണ് പദ്ധതി നടപ്പാക്കിയത്. ബള്‍ബ് കേടാകുന്ന മുറക്ക് നന്നാക്കി കൊടുക്കണമെന്നാണ് കരാര്‍. പക്ഷെ  പല വാര്‍ഡുകളിലും മാസങ്ങളായി പലയിടങ്ങളിലായി ബള്‍ബുകള്‍ കത്താറില്ല. പല പ്രാവശ്യം മെമ്പറന്‍മാര്‍ കേടായ ബള്‍ബുകള്‍ മാറ്റിതരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. 18 വോള്‍ട്ട് ബള്‍ബാണ് ഇത്തവണയിട്ടത് . 2025ഫെബ്രുവരി മാസം വരെ കത്താത്ത ബള്‍ബുകള്‍ മാറികൊടുക്കണമെന്നാണ് കരാര്‍. ഇതിനും കരാറുകാരന്‍ തയ്യാറാകുന്നില്ല. ഒരു പോസ്റ്റില്‍…

മലയാള സിനിമയിലെ അമ്മ മുഖം: പ്രശസ്ത നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: ഈ മാസം ആദ്യം ഇവിടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളികളുടെ പ്രിയങ്കരിയായ നടി കവിയൂർ പൊന്നമ്മ (80) ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് അന്തരിച്ചു. അർബുദ ബാധിതയായ അവര്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ക്യാൻസർ നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. തുടർചികിത്സയ്ക്കും പരിശോധനയ്ക്കുമായി സെപ്റ്റംബർ 3 ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വ്യാഴാഴ്ച നില വഷളാകുകയും ഇന്ന് (വെള്ളിയാഴ്ച) അന്ത്യം സംഭവിക്കുകയായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ഇളയ ആറു സഹോദരങ്ങൾ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോൾ കവിയൂരിൽനിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്കു താമസം മാറി. അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീത താൽപര്യത്താൽ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു…