ഗവർണറുടെ സന്ദർശനത്തിനിടെ എസ്എഫ്ഐ സുരക്ഷാ ലംഘനം നടത്തിയതിൽ കേരള സർവകലാശാലയിൽ സംഘര്‍ഷം

തിരുവനന്തപുരം: ചൊവ്വാഴ്ച (ഡിസംബർ 17) ഒരു കൂട്ടം സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രവർത്തകർ തിരുവനന്തപുരത്ത് പാളയത്തുള്ള സർവ്വകലാശാല കാമ്പസിലേക്ക് പോലീസ് സുരക്ഷ ലംഘിച്ച് ഇരച്ചുകയറിയതിനെ തുടർന്ന് കേരള സർവകലാശാലയിൽ സംഘർഷം. സർവകലാശാലയുടെ ചാൻസലർ കൂടിയായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനിടെയാണ് കനത്ത പൊലീസ് കാവൽ മറികടന്ന് ഗവർണർ പ്രസംഗിച്ച സെനറ്റ് ഹാളിൻ്റെ മുന്നിൽ വരെ കടന്നുകയറി എസ്എഫ്ഐക്കാർ മുദ്രാവാക്യം വിളിച്ചത്. രണ്ടര വർഷത്തിന് ശേഷമാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല ആസ്ഥാനത്തെത്തിയത്. ഗവർണർക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് എസ്എഫ്ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം പ്രതീക്ഷിച്ചിരുന്നതിനാൽ രാവിലെ മുഴുവൻ സുരക്ഷ കർശനമാക്കിയിരുന്നു. സംസ്‌കൃത വകുപ്പാണ് സെമിനാർ സംഘടിപ്പിച്ചത്. രാവിലെ മുതൽ സർവകലാശാല ആസ്ഥാനത്ത് കനത്ത പൊലീസ് കാവൽ ഉണ്ടായിരുന്നു. 11.30ഓടെ ഗവർണർ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തെത്തി. ഹാളിനുള്ളിൽ…

കേരള കലാകേന്ദ്രം മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് വാവ ഭാഗ്യലക്ഷ്മിക്ക്

തിരുവനന്തപുരം: സാഹിത്യകാരി മാധവിക്കുട്ടിയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ ക്കായി കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്, വാവ ഭാഗ്യലക്ഷ്മി രചിച്ച څഉര്‍വരാچ എന്ന കഥയ്ക്ക് ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി പ്രസിദ്ധീകൃതമായ കഥയാണ് അവാര്‍ഡിന് പരിഗണിച്ചത്. 10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് ഡോ. സി.കെ. ശാലിനി (മലഞ്ചെരുവുകളില്‍ രാക്കാറ്റ് വീശുമ്പോള്‍), ആര്‍. സരിതാരാജ് (വിചിത്രയാനം), ഷബ്ന മറിയം (കാദംബിനി), ഐശ്വര്യ കമല (പപ്പി പാസിഫൈ) എന്നിവരും അര്‍ഹരായി. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എസ്. മഹാദേവന്‍ തമ്പി, ചലച്ചിത്ര സംവിധായകന്‍ അഡ്വ. ശശി പരവൂര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച എഴുപത്തിരണ്ട് കഥകളില്‍ നിന്നും അവാര്‍ഡിന് അര്‍ഹമായവ തെരഞ്ഞെടുത്തത്. ജനുവരി 15 ന് തിരുവനന്തപുരത്ത് വച്ച് പ്രമുഖ സാംസ്ക്കാരിക നായകരുടെ സാന്നിദ്ധ്യത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് കേരള…

ഇസ്‍ലാമോഫോബിയക്കെതിരെ കൂടുതൽ ജാഗ്രത അനിവാര്യം: ടി.കെ. ഫാറൂഖ്

കോഴിക്കോട്: കേരളത്തിൽ ഇസ്‍ലാമോഫോബിയ വളർത്താൻ സി.പി.എം സംഘ്പരിവാർ ശക്തികളോട് മത്സരിക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രത അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കൊടുവള്ളിയിൽ സംഘടിപ്പിച്ച സെലക്റ്റഡ് മെമ്പേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെക് 7 നുമായി ബന്ധപ്പെട്ട വിവാദം ശ്രദ്ധിച്ചാൽ ഇതിന്റെ ആഴം വ്യക്തമാവും. മുസ്‍ലിം കർതൃത്വത്തിൽ രൂപപ്പെടുന്ന എല്ലാത്തിനെയും എളുപ്പം ഭീകര മുദ്ര ചാർത്താൻ കഴിയുന്ന അന്തരീക്ഷം കേരളത്തിൽ രൂപപ്പെട്ടുകഴിഞ്ഞു. ഇതിന്റെ വിളവെടുപ്പ് നടത്തുന്നത് സംഘ്പരിവാർ ശക്തികളായിരിക്കുമെന്നും ഇടതുപക്ഷം കുറ്റകരമായ റോൾ ഇതിൽ നിർവഹിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഇടതുപക്ഷത്തിന്റെ തകർച്ചയിലാണ് കലാശിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. മുസ്‍ലിം സമുദായത്തെ ഭീകരവത്ക്കരിക്കുകയും അവരുടെ ഇടപെടലുകളെ പൈശാചികവത്ക്കരിക്കുകയും ചെയ്യുന്നവരെയും അതിന് സഹായകരമാകുന്ന രീതിയിൽ അനാവശ്യമായ പ്രചാരണങ്ങൾ നടത്തുന്നവരെയും തിരിച്ചറിഞ്ഞ് ശക്തമായ പ്രതികരണങ്ങളും…

എസ്.ഐ.ഒക്ക് പുതിയ ജില്ലാ നേതൃത്വം; അഡ്വ. അസ്ലം പളളിപ്പടി പ്രസിഡന്റ്

എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റി പുതിയ നേതാക്കളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ആയി അഡ്വ. അസ്ലം പളളിപ്പടി, ജനറൽ സെക്രട്ടറിയായി ഹസനുൽ ബന്ന, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുൽ ബാരി, അഫ്നാൻ സി, മുബഷിർ എൻ.കെ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഞായറാഴ്ച മലപ്പുറം മലബാർ ഹൗസിൽ ഇലക്ഷനുശേഷം നടന്ന മെമ്പേഴ്സ് മീറ്റിലായിരുന്നു 2025 വർഷത്തിലേക്കുളള ജില്ലാ നേതൃത്വങ്ങളുടെ പ്രഖ്യാപനം. വിദ്യാഭ്യാസ-വികസന മേഖലകളിൽ മലബാറിനോടുളള വിവേചനം തുടർന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ എസ്.ഐ.ഒ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് കൂടുതൽ തലങ്ങളിലേക്ക് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പരിപാടിയിൽ ദേശീയ കമ്മിറ്റി അംഗം വാഹിദ് ചുള്ളിപ്പാറ, സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, ജില്ലാ പ്രസിഡന്റ് അനീസ് ടി, ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ, ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റിയംഗം ഹബീബ് ജഹാൻ എന്നിവർ സംസാരിച്ചു.

കോതമംഗലം ഉരുളന്‍‌തണ്ണിയില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

കോതമംഗലം ഉരുളന്‍‌തണ്ണിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ക്ലാച്ചേരി കോടിയാട്ട് സ്വദേശി എൽദോസാണ് മരിച്ചത്. ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം ആന കാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ട്. എൽദോസിനൊപ്പമുണ്ടായിരുന്നയാൾ തലനാരിയിലേക്ക് രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പ്രദേശത്തെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. പതിവായി ആളുകള്‍ നടക്കുന്ന വഴിയിലായിരുന്നു ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവം നടന്നയുടൻ പോലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ആക്രമണം രൂക്ഷമായതോടെ, വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണം എന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. എന്നാല്‍, വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് കാട്ടാന ആക്രമണത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായത്. മരിച്ച എല്‍ദോസിന് മുമ്പ് ഇതുവഴി…

സിറാജുന്നീസയെ മറവിക്ക് വിട്ടുകൊടുക്കരുത് : ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട് : സിറാജുന്നീസ കൊല്ലപ്പെട്ടതിന്റെ മുപ്പത്തിമൂന്നാം രക്തസാക്ഷി ദിനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി അനുസ്മരണസംഗമം നടത്തി. ഇസ്ലാംഫോബിയക്കെതിരെ പ്രതിരോധം തീർക്കുക, ഹിന്ദുത്വ വംശീയതയെ ചെറുക്കുക എന്ന തലക്കെട്ടിൽ സിറാജുന്നീസ കൊല്ലപ്പെട്ട പുതുപ്പള്ളിത്തെരുവിലെ സിറാജുന്നീസ നഗറിൽ നടത്തിയ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി തശ്രീഫ് കെപി ഉദ്‌ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ച പരിപാടിയിൽ സിറാജുന്നീസയുടെ ബന്ധു സൗരിയ്യത്ത് സുലൈമാൻ, മുനിസിപ്പൽ വാർഡ് കൗൺസിലർ എം സുലൈമാൻ, വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം പ്രസിഡന്റ് കാജാ ഹുസൈൻ, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം റസീന എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം സമദ് പുതുപ്പള്ളിത്തെരുവ്, അമീൻ ഉതുങ്ങോട്, ഇബ്രാഹിം,നൗഷാദ് മണ്ണൂർ എന്നിവർ നേതൃത്വം നൽകി. റിപ്പോര്‍ട്ട്: ആബിദ് വല്ലപ്പുഴ, ജില്ലാ പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്

കേരള ടൂറിസം മേഖല പാൻഡെമിക്കിന് ശേഷമുള്ള പ്രതിസന്ധിയെ തരണം ചെയ്തുവെന്ന് മുഖ്യമന്ത്രി

കാസറഗോഡ്: കൊവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളികളെ കേരളത്തിൻ്റെ ടൂറിസം മേഖല വിജയകരമായി തരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉദുമ പഞ്ചായത്തിലെ മലങ്കുന്നിൽ ഗേറ്റ്‌വേ ബേക്കൽ പ്രീമിയർ ഫൈവ് സ്റ്റാർ റിസോർട്ടിൻ്റെ ഉദ്‌ഘാടനത്തിൽ സംസാരിക്കവെ, റിവോൾവിംഗ് ഫണ്ട് പാക്കേജ്, ടൂറിസം എംപ്ലോയ്‌മെൻ്റ് സപ്പോർട്ട് സ്‌കീം, ടൂറിസം ഹൗസ്‌ബോട്ട് സർവീസ് സ്‌കീം തുടങ്ങിയ സർക്കാരിൻ്റെ നേതൃത്വത്തിൽ ടൂറിസം രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. പദ്ധതികൾ അളന്നെടുക്കാവുന്ന ഫലം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2024 ൻ്റെ ആദ്യ പകുതിയിൽ, കേരളം 1.5 കോടി ആഭ്യന്തര വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു, മുൻ വർഷങ്ങളെ അപേക്ഷിച്ച് 20% വർദ്ധനവാണിത്. ഉത്തരവാദിത്ത ടൂറിസം, ജൈവവൈവിധ്യ സംരംഭങ്ങൾ, നോർത്ത് മലബാർ ടൂറിസം സർക്യൂട്ട്, തീർഥാടന ടൂറിസം, പൈതൃക വിനോദസഞ്ചാരം തുടങ്ങിയ നിലവിലുള്ള പദ്ധതികൾ ശ്രദ്ധ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബേക്കലിൽ…

കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ നിന്ന് 89.45 ലക്ഷം ആഭ്യന്തര യാത്രക്കാർ വിമാനത്തില്‍ പറന്നു

തിരുവനന്തപുരം: തീവണ്ടിയിലോ ബസിലോ പോകുന്നതിനുപകരം പുറത്തേക്ക് പറക്കാനുള്ള യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്താൽ ആവേശഭരിതരായി, കേരളത്തിൽ നിന്നുള്ള ആഭ്യന്തര വിമാന യാത്രകൾ കുതിച്ചുയരുകയാണ്, ഇത് പകർച്ചവ്യാധിക്ക് മുമ്പുള്ള യാത്രാ പ്രവണതകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദൃശ്യമായ ഒരു വഴിത്തിരിവാണ്. ഷെഡ്യൂൾ ചെയ്ത ആഭ്യന്തര, അന്തർദേശീയ ഓപ്പറേഷനുകൾക്കായി ഷെഡ്യൂൾ ചെയ്ത ഇന്ത്യൻ ഓപ്പറേറ്റർമാർ കൊണ്ടുപോകുന്ന യാത്രക്കാരുടെ ഡാറ്റാബേസ് അനുസരിച്ച്, 2023-24 ൽ ആഭ്യന്തര യാത്രയിൽ 12.2% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 89.45 ലക്ഷം ആഭ്യന്തര യാത്രക്കാർ കേരളത്തിൽ നിന്ന് പറന്നുയർന്നു, മുൻ സാമ്പത്തിക വർഷം ഇത് 73.13 ലക്ഷമായിരുന്നു. കേരളത്തിലെ വ്യോമഗതാഗതത്തിൻ്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്ന കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കൈകാര്യം ചെയ്തത് 1.05 കോടി യാത്രക്കാരിൽ 55.98 ലക്ഷം ആഭ്യന്തര യാത്രക്കാരാണ്. മറുവശത്ത്, 2017-18 കാലയളവിൽ കൊച്ചി വിമാനത്താവളത്തിൽ ആഭ്യന്തര, അന്തർദേശീയ യാത്രക്കാരുടെ…

സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു: എസ് ഇർഷാദ്

മലപ്പുറം: “സിപിഎം, ആർഎസ്എസിന് വേണ്ടി ഓവർടൈം പണി എടുക്കുന്നു,” എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് പറഞ്ഞു. എ. ഫാറൂഖ് മെമോറിയൽ ഹാളിൽ സംഘടിപ്പിച്ച വെൽഫെയർ പാർട്ടിയുടെ ജില്ലാ നേതൃസംഗമം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണ മേഖലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനകളെ പോലും മുസ്ലിം വിരുദ്ധ പ്രചരണത്തിനായി ഉപയോഗപ്പെടുത്തുകയാണ്. സംഘ് പരിവാർ ആവശ്യമായപ്പോഴെല്ലാം ഈ സമീപനങ്ങൾ പ്രോത്സാഹിപ്പിച്ച് പിന്നീട് പിന്മാറുന്നത്, രാജ്യത്ത് വർഗീയത കത്തിക്കുന്നത് വേണ്ടിയാണ്. താത്കാല രാഷ്ട്രീയ നേട്ടങ്ങൾക്കായി സമൂഹത്തെയും രാജ്യത്തെയും വിഭജിക്കുന്ന സമീപനങ്ങളിൽ നിന്ന് പിൻവാങ്ങുന്നതാണ് സിപിഎമ്മിനു നല്ലതെന്നും ബംഗാളും ത്രിപുരയും പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ വി സഫീർഷാ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, സംസ്ഥാന സമിതി അംഗം നാസർ കീഴുപറമ്പ് എന്നിവർ സംസാരിച്ചു.

എഫ് ഐ ടി യു സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി

മലപ്പുറം: എഫ് ഐ ടി യു സംസ്ഥാന ഭാരവാഹികൾക്കും മലപ്പുറം ജില്ലയിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കും എഫ് ഐ ടി യു ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. പരിപാടിയിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ കാർഷിക മേഖല പരിപൂർണ്ണ പരാജയമാണെന്നും അതുകൊണ്ട് തന്നെ പുതിയൊരു കാർഷിക നയം രൂപപ്പെട്ടു വരേണ്ടത് അനിവാര്യമാണെന്നും കർഷകർ നടത്തുന്ന സമരങ്ങൾക്ക് അതുകൊണ്ടാണ് എഫ് ഐ ടി യു കലവറയില്ലാത്ത പിന്തുണ നൽകിവരുന്നതെന്നും സ്വീകരണത്തിനുള്ള മറുപടിയിൽ എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതി വാസ് പറവൂർ പറഞ്ഞു. എഫ് ഐ ടി യു ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി, M E ഷുക്കൂർ സ്വാഗതവും, ജില്ലാ ട്രഷറർ എൻ കെ…