എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ വേറിട്ട ഓണാഘോഷം മാതൃകയായി. എടത്വ കെഎസ്ഇബി ജീവനക്കാരോടോപ്പമാണ് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഭാരവാഹികൾ ഓണം ആഘോഷിച്ചത്. തിരുവോണ ദിനവും ഞായറാഴ്ചയും ആയതിനാൽ എടത്വയിൽ ഹർത്താലിന്റെ പ്രതീതി ആയിരുന്നു. തിരുവനന്തപുരത്ത് നിന്നും ഇവിടെയെത്തി ജോലി ചെയ്യുന്നവരുണ്ട്. തിരുവോണ ദിനത്തിൽ കൂടുംബാംഗങ്ങൾകൊപ്പം ഓണം ആഘോഷിക്കാന്‍ സാധിക്കാതെ ഡ്യൂട്ടിയിലുള്ളവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് ഇപ്രകാരം ഓണ സദ്യ ഒരുക്കിയത്. കെഎസ്ഇബി ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. എൽസിഐഎഫ് കോഓർഡിനേറ്റർ ലയൺ റോബിൻ ടി കളങ്ങര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ, അഡ്മിനിസ്‌ട്രേറ്റര്‍ ലയൺ ബിനോയി കളത്തൂർ, ലയൺ കെ ജയചന്ദ്രന്‍, ലയൺ വിൽസൻ കടുമത്ത് എന്നിവർ പ്രസംഗിച്ചു. കെഎസ്ഇബി എടത്വ സബ് എഞ്ചിനിയർ കെ അജീഷ്…
Category: KERALA
മലപ്പുറത്ത് മരണപ്പെട്ട യുവാവിന് നിപ വൈറസ് ആയിരുന്നു എന്ന് സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയായ 24കാരൻ്റെ മരണത്തിന് കാരണം നിപ വൈറസ് ആണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു . ഞായറാഴ്ച (സെപ്റ്റംബർ 15) പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള പരിശോധനാ ഫലത്തെത്തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് അന്തിമ സ്ഥിരീകരണം നടത്തിയത്. ബെംഗളൂരുവിലെ വിദ്യാർത്ഥിയായ യുവാവ് ഹെപ്പറ്റൈറ്റിസ് രോഗലക്ഷണങ്ങളോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. മസ്തിഷ്‌ക ജ്വരത്തിൻ്റെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മരണത്തിൽ നിപ വൈറസ് ബാധ സംശയിച്ചിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക സീറം സാമ്പിളുകൾ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ലബോറട്ടറിയിലേക്ക് അയച്ചു. ശനിയാഴ്ച (സെപ്റ്റംബർ 14) വൈകുന്നേരം ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിപ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് ആരോഗ്യവകുപ്പ് നടപടികളിലേക്ക് നീങ്ങി. ശനിയാഴ്ച രാത്രി പ്രോട്ടോക്കോൾ അനുസരിച്ച് 16 കമ്മിറ്റികൾ രൂപീകരിച്ചു,…
നിപ വൈറസ്: മലപ്പുറം തിരുവാലി പഞ്ചായത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി
മലപ്പുറം: നിപ സംശയത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കൂടാതെ, മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദേശമിറക്കി. അതേസമയം, നടുവത്ത് നിപ രോഗം സംശയിക്കുന്ന യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു. നേരത്തെ 26 പേരായിരുന്നു സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത് 151 ആയി ഉയർന്നു എന്ന് അധികൃതര്‍ പറഞ്ഞു. ആരോഗ്യ വകുപ്പാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയത്. ഇതിനിടെ തിരുവാലി പഞ്ചായത്തില്‍ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പ്രത്യേകം നിരീക്ഷിക്കും. ഇന്ന് രാവിലെ തിരുവാലി പഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളുമാണ് ഈ യോഗത്തില്‍ ചർച്ച ചെയ്തത്. അതേസമയം, നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ അതിൻറെ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ബെംഗളൂരുവില്‍…
എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് ആശ്വാസ വചനവുമായി ബോബി ചെമ്മണ്ണൂര്‍; ആഗ്രഹ പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കുമെന്ന്
വയനാട്: വയനാട് ഉരുള്‍ പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ശ്രുതിക്ക് ഏക ആശ്രയമായിരുന്ന ജെന്‍സണ്‍ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ ജെന്‍സണെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ശ്രുതി ഒറ്റപ്പെട്ടു. ജെന്‍സണ് അന്ത്യാജ്ഞലി അര്‍പ്പിച്ച എല്ലാവരും ചിന്തിച്ചത് ശ്രുതിയുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചാണ്. കേരളം ശ്രുതിക്കൊപ്പം ഉണ്ടാകുമെന്ന് എല്ലാവരും പറഞ്ഞു. ആ വാക്ക് പാലിക്കാന്‍ ആദ്യം ഓടി എത്തിയിരിക്കുകയാണ് ഡോ. ബോബി ചെമ്മണ്ണൂര്‍. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രുതിയെ നേരിട്ടെത്തി ആശ്വസിപ്പിക്കാന്‍ ഡോ. ബോബി ചെമ്മണ്ണൂരെത്തി. അപകടത്തില്‍ കാലിന് പരിക്കേറ്റ ശ്രുതിയുടെ ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലാണ്. ബോബി ചെമ്മണ്ണൂരെത്തി ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വെച്ച് നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അകന്ന ബന്ധുക്കള്‍ മാത്രമാണ് ഇന്ന് ശ്രുതിക്ക് ബാക്കിയുള്ളത്. അവര്‍ക്കും ശ്രുതിക്കും കരുത്തായിരുന്നു ജെന്‍സണ്‍. ശ്രുതിയോടും ബന്ധുക്കളോടുമൊപ്പം കൊടുവള്ളിക്ക് പോകും വഴിയാണ് കല്‍പ്പറ്റ വെള്ളാരം കുന്നില്‍…
ഐഎസ്എല്‍ പതിനൊന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗെയിം ഇന്ന്
കൊച്ചി: തിരുവോണ ദിനമായ ഇന്ന് ഐഎസ്എല്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങും. ആവേശപ്പോരാട്ടത്തില്‍ പൊന്നോണ സമ്മാനം പ്രതീക്ഷിച്ച് ആരാധകര്‍ ഇന്ന് ഗ്യാലറിയിലേക്ക് എത്തും. വൈകീട്ട് ഏഴരയ്ക്കാണ് പോരാട്ടം. പഞ്ചാബ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എതിരാളികള്‍. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഇന്നത്തെ മത്സരത്തെ നോക്കി കാണുന്നത്. തിരുവോണ ദിവസമായതിനാല്‍ സ്റ്റേഡിയത്തിലെ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാന്‍ സീറ്റ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. തിരുവോണ നാളില്‍ ആരാധകര്‍ക്ക് വിജയ മധുരം നല്‍കാന്‍ ഉറപ്പിച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. തിരുവേണാഘോഷത്തിനിടയിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. ഓണ സദ്യയുണ്ട് വിജയത്തിന്റെ മധുരം നേരിട്ടറിയാന്‍ തന്നെയാണ് ആരാധകര്‍ ഇന്ന് സ്‌റ്റേഡിയത്തില്‍ എത്തുന്നത്. ഇവാന്‍ വുകമനോവിച്ചിന് പകരക്കാരനായി പരിശീലകന്‍ മൈക്കില്‍ സ്റ്റാറേ…
നാടെങ്ങും ഉത്രാടപ്പാച്ചിലില്‍; ഓണ വിപണി പൊടിപൊടിക്കുന്നു
തിരുവനന്തപുരം: തിരുവോണാഘോഷത്തിൻ്റെ തലേദിവസമായ ശനിയാഴ്ച (സെപ്റ്റംബർ 14) നാടെങ്ങും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലായി. ഞായറാഴ്ച സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി വിഭവസമൃദ്ധമായ സദ്യ തയ്യാറാക്കാൻ അവർ മാർക്കറ്റുകളിലും പൂക്കടകളിലും സ്വീറ്റ് മീറ്റ് സ്റ്റാളുകളിലും തിങ്ങിനിറഞ്ഞു. പരമ്പരാഗത ഓണസദ്യയ്ക്കുള്ള നിർബന്ധമായ പലഹാരങ്ങളായ പായസം, ബോളിസ്, ഏത്തപ്പഴ ചിപ്‌സ് എന്നിവ പലഹാരക്കാർ വിൽക്കുന്നതിന് മുമ്പുള്ള നീണ്ട ക്യൂവിൽ അവധിക്കാല ആഹ്ലാദം പ്രകടമായിരുന്നു. ജൂലൈയിൽ വയനാട്ടിൽ 264 പേരുടെ ജീവനെടുക്കുകയും മൂന്ന് ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്ത വിനാശകരമായ മണ്ണിടിച്ചിൽ കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ഔദ്യോഗിക ആഘോഷങ്ങൾ റദ്ദ് ചെയ്തിട്ടുണ്ട്. നാളെ തിരുവോണത്തിന് മാവേലിയെ വരവേൽക്കാൻ പൂക്കളമൊരുക്കാനും സദ്യവട്ടത്തിനുമായി നഗര – ഗ്രാമ വ്യത്യാസമില്ലാതെ ജനം ഒഴുകിയിറങ്ങും. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്, ഏറെ പ്രിയപ്പെട്ട ഉത്രാടപ്പാച്ചിൽ. ഒന്നാം ഓണത്തെ കുട്ടികളുടെ…
മലപ്പുറത്ത് നിപ ബാധിച്ച് ഒരാൾ മരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഒരു സ്കൂൾ വിദ്യാർത്ഥി നിപ ബാധിച്ച് മരിച്ച് രണ്ട് മാസത്തിനുള്ളിൽ , ശനിയാഴ്ച (സെപ്റ്റംബർ 14) പാണ്ടിക്കാടിന് 10 കിലോമീറ്റർ അകലെയുള്ള വണ്ടൂരിനടുത്തുള്ള നടുവത്ത് മറ്റൊരു അണുബാധ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 23കാരൻ്റെ പരിശോധനാഫലം പോസിറ്റീവായി. ബെംഗളൂരുവിലെ വിദ്യാർത്ഥിയായ ഇയാളെ മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ രക്തസാമ്പിൾ നിപ വൈറസ് ബാധ സ്ഥിരീകരിച്ചു . എന്നിരുന്നാലും, അന്തിമ സ്ഥിരീകരണത്തിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഫലത്തിനായി ആരോഗ്യ വകുപ്പ് കാത്തിരിക്കുകയാണ്. പ്രാഥമിക പരിശോധനാ ഫലത്തെ തുടർന്ന് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടപടിയിലേക്ക് നീങ്ങി. നടുവത്ത് ഇയാളുടെ കുടുംബത്തെ ക്വാറൻ്റൈനിലാക്കി. പൂനെ പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ…
ആലി മുസ്‌ലിയാരുടെയും വാരിയൻകുന്നന്റെയും മഖ്ദൂമുമാരുടെയും പിന്മുറക്കാരായി വിമോചന പോരാട്ടങ്ങളിൽ ഈ ചെറുപ്പമെന്നും തെരുവിലുണ്ടാകും: സഈദ് ടി. കെ.
‘ഹൻദലയുടെ വഴിയേ നടക്കുക ബാബരിയുടെ ഓർമകളുണ്ടായിരിക്കുക’ എന്ന പ്രമേയത്തിൽ എസ്.ഐ.ഒ കേരള സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടത്തി. പൊന്നാനിയിൽ വെച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് അനീസ് ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സഈദ് ടി. കെ ഉദ്ഘാടനം ചെയ്തു. “ആലി മുസ്‌ലിയാരുടെയും വാരിയൻകുന്നന്റെയും മഖ്ദൂമുമാരുടെയും പിന്മുറക്കാരായി വിമോചന പോരാട്ടങ്ങളിൽ ഈ ചെറുപ്പമെന്നും തെരുവിലുണ്ടാകും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ലാ സെക്രട്ടറി ഷിബിലി മസ്ഹർ സ്വാഗതഭാഷണവും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണവും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മിസ്ഹബ് ഷിബിൽ സമാപനപ്രസംഗവും നടത്തി. റാപ്പർ അഫ്താബ് ഹാരിസ് ഫലസ്തീൻ ഐക്യദാർഢ്യ റാപ്പ്സോംഗ് അവതരിപ്പിച്ചു. പൊന്നാനി ഹാർബർ മുതൽ ബസ് സ്റ്റാൻഡ് വരെ നടന്ന റാലിയിൽ നാന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.…
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; വട്ടടി കടവിൽ ഉദ്യോഗസ്ഥര്‍ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി
എടത്വ :പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് വട്ടടി കടവിൽ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വട്ടടി പാലം സമ്പാദക സമതി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടർന്ന് നടപടികള്‍ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ് ) വിഭാഗം ഓവർസിയർമാരായ അജിമോൻ, ശ്രീജിത്ത് എന്നിവർ വട്ടടി കടവിലെത്തി റിപ്പോർട്ട് തയ്യാറാക്കി. സമ്പാദക സമിതിയുടെ നേതൃത്വത്തിൽ ജനകീയ യോഗം വിളിച്ച് ചേർത്ത് പ്രദേശവാസികളുടെ ഒപ്പു ശേഖരണം നടത്തിയിരുന്നു. സമ്പാദക സമിതി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, ജനറൽ കൺവീനർ അജോയി കെ വർഗ്ഗീസ്, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, സിനു രാധേയം എന്നിവർ പാലത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് വിശദീകരണം നല്‍കി. തുടർന്ന് സ്ഥലത്തെ കടത്തു വള്ളത്തിന്റെ സഹായത്തോടെ മറുകരയായ പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിലും സന്ദർശനം നടത്തിയിട്ടാണ് മടങ്ങിയത്.…
അയ്മനത്ത് ഇന്ന് കരുതലിന്റെ ഉപ്പേരി ഓണം
ഏറ്റുമാനൂർ : അയ്മനം ഗ്രാമത്തിൽ ഇന്ന് കരുതലിന്റെ ഉപ്പേരി ഓണമാണ്. അയ്മനം നരസിംഹസ്വാമിക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്ന *അഭയം ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്കാണ് സേവനത്തിന്റെ പാതയിലെ പുതുമായർന്ന ഓണം ഒരുക്കുന്നത്. അയ്മനം കേന്ദ്രമായി പ്രവർത്തിക്കുന്ന മനസ്സ് എന്ന സംഘടനയിൽ നിന്ന് ഉപ്പെരി വാങ്ങിക്കൊണ്ടാണ് അഭയം ക്ഷേത്ര ഉത്സവത്തിന്റെ ഏഴാം ദിവസം ഇത്തരത്തിൽ ഒരു പരിപാടി നടത്തുന്നത്. മനസ്സ് വിൽക്കുന്ന ഉപ്പെരിയുടെ ലാഭം അവർ ഗ്രാമത്തിൽ നിർദ്ധനരെ സഹായിക്കാനാണ് ഉപയാഗിക്കുന്നത്. ഇത് മനസിലാക്കിയ അഭയം വോളണ്ടിയർമാർ മനസ്സ് പ്രവർത്തകർ തയാറാക്കിയ ഉപ്പെരി വാങ്ങി ഉത്സവത്തിന് എത്തുന്നവർക്ക് ചെറിയ പായ്ക്കറ്റിൽ ഓണസമ്മാനമായി തൽകാൻ തീരുമാനിക്കുകയായിരുന്നു. അഭയം വോളണ്ടിയർമാരാണ് ഉപ്പെരി ഓണം പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇന്നലെ വൈകുന്നേരത്തോടെ ഉപ്പെരി വാങ്ങി പായ്ക്ക് ചെയ്ത് കഴിഞ്ഞു. കോട്ടയം ജില്ലയാകെ പ്രവർത്തിക്കുന്ന അഭയം പ്രവർത്തകർ മറ്റൊരു സംഘടനയുടെ സന്നദ്ധപ്രവർത്തങൾക്ക് കൈ താങ്ങായി…