എടത്വ:ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ 2024- 2025 വർഷത്തെ പ്രവർത്തനോദ്ഘാടനം തലവടി ബിആർസി യിൽ നടന്നു. പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു .ബ്ളോക്ക് പ്രോജക്ട് കോർഡിനേറ്റർ ജി.ഗോപലാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉള്ള ചൈൽഡ് കെയർ കിറ്റുകൾ സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ സി.ആർ.സിസി സ്പെഷ്യൽ എഡ്യൂക്കേറ്റർ എംഎസ് സൗമ്യക്ക് കൈമാറി. ഫസ്റ്റ് വൈസ് പ്രസിഡന്റ് മോഡി കന്നയിൽ, മാർക്കറ്റിങ് ആ൯ഡ് കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർ കെ ജയചന്ദ്രന്,ക്ളബ് എൽസിഐഎഫ് കോർഡിനേറ്റർ റോബിൻ ടി. കളങ്ങര,റോണി ജോർജ്ജ്,സിനു രാധേയം ,ബിആർസി തലവടി ഷിഹാബ് നൈന,ബിആർസി ട്രെയിനർ സിആർസിസി മാരായ അജിത വിജയൻ,ബ്ലെസ് കെ കുര്യൻ,സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് സന്ധ്യ രാമചന്ദ്രൻ, ബോബി എന്നിവർ പ്രസംഗിച്ചു.
Category: KERALA
‘ ഗ്രീൻ സോളാർ ശഅബാൻ നിലാവ്’ – മെഗാ സംഗീത റിയാലിറ്റി ഷോ മക്കരപ്പറമ്പിൽ
മക്കരപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, മക്കരപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഗ്രീൻ സോളാർ ശഅബാൻ നിലാവ്’ എന്ന മെഗാ സംഗീത റിയാലിറ്റി ഷോ സെപ്റ്റംബർ 17, ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ മക്കരപ്പറമ്പ ഹെവൻസ് കൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കും. സംസ്ഥാന തലത്തിൽ നിന്നുള്ള 250-ത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത പ്രാഥമിക ഘട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 16 മത്സരാർത്ഥികൾ ഈ ഫൈനൽ റൗണ്ടിൽ പങ്കെടുക്കും. പ്രശസ്ത ഗായകരും ഇൻസ്ട്രുമെന്റൽ ആർട്ടിസ്റ്റുകളും പ്രൊഫഷണൽ ഡാൻസേഴ്സും ഉൾപ്പെടെ വിവിധ ടി.വി. റിയാലിറ്റി ഷോകളിൽ നാം പതിവായി കാണുന്ന താരങ്ങൾ ഈ മെഗാ ഷോയുടെ ഭാഗമാകും. കേരളത്തിൽ ആദ്യമായാണ് ഒരു വ്യാപാരി സംഘടന ഇത്രയും വലിയ രീതിയിൽ ഒരു സംഗീത റിയാലിറ്റി ഷോക്ക് നേതൃത്വം നൽകുന്നത്. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരിക്കും ഇത്. പ്രവേശനം…
യെച്ചൂരി; ഇന്ത്യയുടെ മതനിരപേക്ഷ മുഖം: കാന്തപുരം
കോഴിക്കോട്: ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങളുടെ മുഖമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മതേതരത്വം, സാമൂഹ്യനീതി, വർഗീയതെക്കെതിരായ ചെറുത്തു നിൽപ്പ് എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ശക്തമായ പ്രതിബദ്ധത എക്കാലവും സ്മരിക്കപ്പെടും. അടിച്ചമർത്തപ്പെട്ടവർക്കും, കർഷകർക്കും ന്യൂനപക്ഷ സമൂഹങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങളും ഇടപെടലുകളും മതേതര ഇന്ത്യ എന്നും ഓർക്കുമെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിൽ മർകസ് നോളജ് സിറ്റി സന്ദർശിച്ച വേളയിൽ മർകസിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അദ്ദേഹം സന്തോഷം അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മർകസ് പദ്ധതികൾ അന്വേഷിച്ചറിഞ്ഞ അദ്ദേഹം ഏറെ പ്രതീക്ഷയോടെയാണ് സംസാരിച്ചത്. അദ്ദേഹത്തിൻ്റെ വേർപാട് പാർട്ടിക്ക് മാത്രമല്ല, ജനാധിപത്യ മൂല്യങ്ങളെയും നീതിയുക്തമായ സമൂഹത്തിനുവേണ്ടിയുള്ള പരിശ്രമത്തെയും വിലമതിക്കുന്ന എല്ലാവർക്കും നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയെ ഉൾക്കൊള്ളുകയും ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.- ഗ്രാൻഡ് മുഫ്തി പറഞ്ഞു.
കൊടിഞ്ഞി ഫൈസൽ വധം: ആർഎസ് എസ് ക്രിമിനുകൾക്ക് വേണ്ടി സർക്കാർ ഒത്തു കളിക്കുന്നു – സഫീർ ഷാ
തിരൂരങ്ങാടി: ഭരണഘടന നൽകിയ ഒരു മൗലികാവകാശം വിനിയോഗിച്ചതിന്റെ പേരിൽ കൊടിഞ്ഞിയിലെ ഫൈസൽ ആർഎസ്എസുകാരാൽ കൊല്ലപ്പെട്ടിട്ട് എട്ടു വർഷം കഴിഞ്ഞിട്ടും ഇതുവരെയും പബ്ലിക് പ്രോസിക്യൂട്ടറെ വെക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സാധാരണ ഇത്തരം കേസുകളിൽ കുടുംബം ആവശ്യപ്പെട്ട വക്കീലിനെ അനുവദിച്ച് കൊടുക്കാറാണ് പതിവ്. എന്നാൽ ഈ കേസിൽ സർക്കാർ ഇതിന് തയ്യാറാവാത്തത് ആർഎസ്എസിന്റെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ പറഞ്ഞു. കൊടിഞ്ഞി ഫൈസൽ വധം: ഇടതു സർക്കാർ സംഘ്പരിവാർ പ്രീണനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആർഎസ്എസുകാർ പ്രതികളായ കൊലപാതക കേസുകളിൽ ഒന്നു മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. സിപിഎമ്മുകാർ കൊല്ലപ്പെട്ട കേസുകളിൽ പോലും പ്രതികളെ വെറുതെ വിടുകയാണ് ചെയ്തിട്ടുള്ളത്. കേരള പോലീസ് ആർഎസ്എസിന്റെ സ്വകാര്യ സേനയായി മാറിയതിന്റെ…
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ: പ്രതിഭകളുടെ സംഗമവേദിയായി സ്പാർക് കണക്ട് ഫെല്ലോ മീറ്റ്
കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തിയ ടാലന്റ് ഹണ്ട് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളെ ആദരിച്ച സ്പാർക് കണക്ട് ഫെല്ലോ മീറ്റ് പ്രതിഭകളുടെ സംഗമ വേദിയായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി നൂറിലധികം സെന്ററുകളിൽ കഴിഞ്ഞ മാസങ്ങളിൽ നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ പതിനായിരത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. അതിൽ നിന്ന് അഭിമുഖം വഴി തിരഞ്ഞെടുത്ത 201 വിദ്യാർഥികളെയാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഫെല്ലോകളായി ആദരിച്ചത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കുള്ള പരിപാടികൾ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കും. മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപനങ്ങളുടെ സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. ജാതി മത വർഗ ഭേദമന്യേ, മിടുക്കരായ വിദ്യാർഥികളുടെ ഉന്നത സ്വപ്നങ്ങൾ പൂവണിയാൻ മർകസ് കൂടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മർകസു സഖാഫത്തി സുന്നിയ്യയുടെ…
പിഡിഡിപിയുടെ ക്ഷീര കര്ഷക ക്ഷേമ പ്രവര്ത്തനങ്ങള് മാതൃകാപരം: മന്ത്രി ജെ. ചിഞ്ചുറാണി
കൊച്ചി: ക്ഷീര കര്ഷകരുടെ ക്ഷേമം ലക്ഷ്യമാക്കി പീപ്പിള്സ് ഡയറി ഡെവലപ്മെന്റ് പ്രൊജക്ട്( പിഡിഡിപി) സെന്ട്രല് സൊസൈറ്റി നടത്തുന്ന പ്രവര്ത്തനങ്ങള് മാതൃകാപരമാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തില് നടന്ന പിഡിഡിപിയുടെ ക്ഷീരകര്ഷക ക്ഷേമപ്രവര്ത്തന പദ്ധതികളുടെ ഭാഗമായുള്ള കന്നുകുട്ടി പരിപാലന പദ്ധതിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി സൊസൈറ്റിക്ക് കീഴിലുള്ള കര്ഷകര്ക്ക് ഏറെ പ്രയോജനകരമാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി കേരളം പാല് ഉദ്പാദനത്തില് സ്വയം പര്യാപ്തത നേടേണ്ടതുണ്ടെന്നും സര്ക്കാര് അതിനായുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്നും പറഞ്ഞു. മുപ്പതിനായിരത്തിലധികം ക്ഷീരകര്ഷകര്ക്ക് പിന്തുണയായി പ്രവര്ത്തിക്കുന്ന സൊസൈറ്റി തങ്ങളുടെ ലാഭവിഹിതം വിവിധ ക്ഷേമപദ്ധതികളിലൂടെ കര്ഷകരിലേക്ക് എത്തിക്കുകയാണ്. 200 ല് അധികം പാല് സൊസൈറ്റികളും രണ്ടായിരത്തിലധികം മില്ക് ബൂത്തുകളും ഒരുലക്ഷം ലിറ്റര് സ്ഥാപിത ശേഷിയുള്ള അത്യാധുനിക ഡയറി പ്ലാന്റുമുള്ള പിഡിഡിപിക്ക്…
കൊച്ചിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സ്വകാര്യ ഏജൻസിക്ക് കൂടുതൽ സമയം അനുവദിച്ചു
കൊച്ചി നഗരത്തിലെ തെരുവുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സ്വകാര്യ സ്ഥാപനത്തിന് മൂന്ന് മാസം കൂടി സമയം നൽകാൻ കൊച്ചി കോർപ്പറേഷൻ തീരുമാനിച്ചു. അനധികൃത മാലിന്യം തള്ളുന്നത് നിരീക്ഷിക്കുന്നതിനും പോലീസിൻ്റെ ആവശ്യങ്ങൾക്കുമാണ് ക്യാമറകൾ സ്ഥാപിക്കാൻ നിർദേശം നല്കിയത്. സിറ്റി പോലീസുമായി കൂടിയാലോചിച്ച് പൗര പ്രതിനിധികൾ കണ്ടെത്തിയ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും. ഈ വർഷം ജൂലൈ 15-നകം ക്യാമറകൾ സ്ഥാപിക്കുന്നത് കമ്പനി പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്, സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി അവ സ്ഥാപിക്കാന് കൂടുതല് സമയം വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ചാണ് ഇപ്പോഴത്തെ തീരുമാനം. പ്രതികൂല കാലാവസ്ഥയാണ് ക്യാമറ സ്ഥാപിക്കാന് വൈകിയതെന്നും സൂചിപ്പിച്ചിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് കോർപറേഷൻ അധികൃതർ നിർദേശിച്ചിരുന്നു. വ്യാഴാഴ്ച കോർപറേഷൻ കൗൺസിലിൻ്റെ അജണ്ട പരിഗണിച്ചപ്പോൾ സമയം നീട്ടാനുള്ള നിർദേശം കടുത്ത എതിർപ്പാണ് നേരിട്ടത്. ഒരു വർഷത്തിലേറെയായി പദ്ധതി മുടങ്ങിക്കിടക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ…
വേളി-ആക്കുളം തടാകത്തിൽ പാരിസ്ഥിതിക പ്രശ്നമുണ്ട്: പഠനം
തിരുവനന്തപുരം: ജൈവ അധിനിവേശം മൂലം വേളി-ആക്കുളം തടാകത്തിൽ കാര്യമായ പാരിസ്ഥിതിക തകർച്ചയുണ്ടെന്ന് പുതിയ പഠനം വെളിപ്പെടുത്തി. കേരള സർവ്വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ ചൈനയിലെ ഹാങ്ഷൗവിൽ നടന്ന തീരദേശ പ്രതിരോധം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ (ഇസിഎസ്എ 60) അവതരിപ്പിച്ച പഠനം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തടാകത്തിൻ്റെ ട്രോഫിക് നിലയിലും ഭക്ഷ്യവലയത്തിലും സംഭവിച്ച നാടകീയമായ മാറ്റങ്ങൾ എടുത്തുകാണിക്കുന്നു. പാരിസ്ഥിതിക കാര്യക്ഷമതയും ഭക്ഷ്യ വെബ് ഘടനയും വിലയിരുത്താൻ ഇക്കോപാത്ത് മോഡൽ ഉപയോഗിച്ചുള്ള ഗവേഷണം വേളി-ആക്കുളം തടാകത്തിലെ തദ്ദേശീയ ജലജീവികളുടെ കുറവും അധിനിവേശ ജീവിവർഗങ്ങളുടെ വർദ്ധനവും വെളിപ്പെടുത്തി. 1990-കളിൽ കേരള സർവ്വകലാശാലയിലെ സി.എം. അരവിന്ദൻ ആദ്യമായി ആവാസവ്യവസ്ഥയുടെ ഭൂപടം തയ്യാറാക്കി, ചെമ്മീൻ, നാടൻ സിക്ലിഡുകൾ, ബാർബുകൾ, ക്യാറ്റ്ഫിഷുകൾ തുടങ്ങിയ നാടൻ ഇനങ്ങളുടെ സമൃദ്ധമായ സാന്നിധ്യം വെളിപ്പെടുത്തി. എന്നാല്, ഈ ജീവിവർഗങ്ങളുടെ ജൈവവസ്തുക്കളിൽ ഗണ്യമായ കുറവുണ്ടായതായി നിലവിലെ പഠനം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, കൊഞ്ചിൻ്റെ ജൈവാംശം…
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തില് നിന്ന് വയനാടിനു വേണ്ടി പണം പിരിക്കരുത്: ഗതാഗത മന്ത്രി
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ നിധിയിലേക്കായി കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തില് നിന്ന് ‘സാലറി ചലഞ്ചിന്റെ പേരില് പണം പിരിക്കരുതെന്ന് ഗതാഗത മന്ത്രി നിര്ദ്ദേശിച്ചു. ശമ്പളം കൈപ്പറ്റിയ ശേഷം വയനാട്ടിലേക്കുള്ള സാലറി ചലഞ്ചിൽ പങ്കെടുക്കാൻ മാനേജ്മെൻ്റ് ഉത്തരവിറക്കിയിരുന്നു. ഇത് റദ്ദാക്കണമെന്ന് മന്ത്രി നിര്ദ്ദേശിച്ചു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കാൻ കെഎസ്ആർടിസി സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാർ സാലറി ചലഞ്ചിൽ പങ്കെടുക്കണമെന്ന് കെഎസ്ആർടിസി സിഎംഡി തന്നെയാണ് ഉത്തരവിറക്കിയത്. ഇതേ സിഎംഡിക്കാണ് ഉത്തരവ് ഇറക്കിയതിൽ അന്വേഷണം നടത്താനുള്ള ചുമതലയും. ശമ്പളം കൃത്യമായി ലഭിക്കാത്ത ജീവനക്കാരിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം വാങ്ങിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. സർക്കുലർ വിവാദമായതോടെ ഗതാഗതമന്ത്രി വിഷയത്തിൽ ഇടപെട്ടു. ഉത്തരവിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഗതാഗത മന്ത്രി സർക്കുലർ ഉടൻ…
വിടവാങ്ങിയത് പ്രളയ സമയത്ത് കുട്ടനാടിനെ ചേർത്തു പിടിച്ച സാന്ത്വന നായകൻ : ഡോ. ജോൺസൺ വി ഇടിക്കുള
എടത്വ: പ്രളയത്തിൽ കേരളത്തെ ചേർത്ത് പിടിച്ച സാന്ത്വന നായകൻ ആയിരുന്നു അന്തരിച്ച സഖാവ് സീതാറാം യച്ചൂരിയെന്ന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള അനുസ്മരിച്ചു. 2018 ലെ മഹാ പ്രളയത്തിൽ ദുരിതമനുഭവിച്ച് ക്യാമ്പുകളില് കഴിഞ്ഞിരുന്ന ആയിരക്കണക്കിന് പേരെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ച നന്മയുടെ മനസ്സിന് ഉടമകയായിരുന്നു ജന നായകൻ സഖാവ് സീതാറാം യച്ചൂരി. 2018 ആഗസ്റ്റ് 19ന് ആണ് സി.പി. ഐ എം ജനറൽ സെക്രട്ടറി ആയ സീതാറാം യച്ചൂരി പ്രളയദുരന്തത്തിന്റെ ബാക്കിപത്രം കാണുവാൻ കേരള സന്ദർശനം നടത്തിയത്. തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ ഉള്ള ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പ്രളയത്തിനിരയായവരെ ആശ്വസിപ്പിച്ചത്.ചേർത്തലയിലെ എസ്.എൻ കോളജിൽ മാത്രം അഭയം തേടിയത് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഉള്ള രണ്ടായിരത്തിലധികം ജന ങ്ങൾ ആയിരുന്നു.രാഷ്ട്രീയത്തിനപ്പുറം ജന ഹൃദയങ്ങളിൽ ഇടം പിടിച്ചിരുന്ന ആ വിപ്ലവ നായകന്റെ ഓർമ്മ കൾക്ക് മരണമില്ല.…