കൊച്ചി: സര്‍ക്കാര്‍ സഹായം പറ്റുന്ന മദ്രസ്സ ബോര്‍ഡുകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ പേരില്‍ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്തവ മതപഠനകേന്ദ്രങ്ങളെയും ഈ വിഷയത്തിലേയ്ക്ക് വലിച്ചിഴയ്ക്കവാൻ ചിലർ ബോധപൂര്‍വ്വം നടത്തുന്ന കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്നും വിശ്വാസിസമൂഹത്തിനു മാത്രമായുള്ള സെമിനാരി-മതപഠന വിദ്യാഭ്യാസത്തിന് ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സര്‍ക്കാരുള്‍പ്പെടെ ആരുടെയും ഔദാര്യവും സഹായവും വേണ്ടെന്നും ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കത്തോലിക്കാ സെമിനാരികളെയും മതപഠനകേന്ദ്രങ്ങളെയുംകുറിച്ച് അറിവില്ലാത്തവര്‍ നടത്തുന്ന ജ്വല്പനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെ പുച്ഛിച്ചുതള്ളുന്നു. എങ്കിലും ചില ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും വസ്തുതകള്‍ വളച്ചൊടിച്ച് പച്ചക്കള്ളങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സമൂഹത്തിലിത് അനാവശ്യ ചര്‍ച്ചകൾക്ക് ഇടയാക്കും. സെമിനാരികള്‍ പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങളല്ല; സഭാശുശ്രൂഷകള്‍ക്കായി വൈദികരെ വാര്‍ത്തെടുക്കുന്ന ആത്മീയകേന്ദ്രങ്ങളും അതോടൊപ്പം അവർക്കായി ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്ന സഭാസ്ഥാപനങ്ങളുമാണ്. ക്രൈസ്തവ മതപഠനശാലകള്‍ വിശ്വാസികളുടെയും സഭാസംവിധാനങ്ങളുടെയും ഭാഗമാണ്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് യാതൊരു…
Category: KERALA
മുട്ടാർ ചീരംവേലിൽ അഡ്വ. ബിജു സി ആന്റണി അനുസ്മരണം ഒക്ടോബർ 16ന്
എടത്വ: സാമൂഹിക – സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചീരംവേലിൽ അഡ്വ. ബിജു സി ആന്റണിയുടെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഒക്ടോബർ 16 3.30ന് മുട്ടാർ സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. ഫാ. ജേക്കബ് ചീരംവേലിൽ അദ്ധ്യക്ഷത വഹിക്കും. എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. യൂത്ത് ഫ്രണ്ട്, കെ എസ് സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പമ്പ ബോട്ട് റേസ് ക്ലബ് മാമ്മൻ മാപ്പിള സ്മാരക ട്രോഫി ജലോത്സവം ജനറൽ കൺവീനർ, മുട്ടാർ ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് വിവിധ സാമൂഹിക ക്ഷേമ ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സിസ്റ്റർ ലീമാ റോസ്…
മദ്രസകളെക്കുറിച്ചുള്ള എൻസിപിസിആർ നിർദ്ദേശത്തിനെതിരെ കേരളത്തിൽ വ്യാപക പ്രതിഷേധം
മലപ്പുറം: രാജ്യത്തെ മദ്രസകൾക്ക് നല്‍കുന്ന ധനസഹായം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിർത്തലാക്കണമെന്നും മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നും ഉത്തരവിട്ട ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എൻസിപിസിആര്‍) ഉത്തരവിനെതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ മദ്രസകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രസകള്‍ക്ക് നല്‍കുന്ന സംസ്ഥാന ധനസഹായം നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും എൻസിപിസിആര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും മുസ്ലീം സംഘടനകളും രംഗത്ത് വന്നിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് എതിരായാണ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ദേശീയ ബാലവകാശ കമ്മിഷൻ മേധാവി പ്രിയങ്ക് കനൂംഗോ അഭിപ്രായപ്പെട്ടു. 2009ലെ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമപ്രകാരം സമത്വം, സാമൂഹിക നീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ നേടിയെടുക്കാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. എന്നാല്‍ മദ്രസകളില്‍ മുസ്ലിങ്ങളുടെ അവകാശങ്ങളെ കുറിച്ച്…
മുൻ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടൻ ബാലക്ക് ജാമ്യം അനുവദിച്ചു
എറണാകുളം: മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്ത നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനും ഐപിസി 406 പ്രകാരം മുൻ പങ്കാളിയുമായുള്ള കരാർ ലംഘനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരം നടൻ ബാലയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബാലക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ബാലയും മുൻ ഭാര്യയും നേരത്തെ വാദ പ്രതിവാദങ്ങൾ നടത്തിയിരുന്നു. സമൂഹ മാധ്യമത്തിലൂടെ മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും ബാല നടത്തിയിരുന്നു. ബാലക്കെതിരെ ഇരുവരുടെയും പ്രായപൂർത്തിയാകാത്ത മകളും ബാലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ഭാര്യ നിയമപരമായി ബാലക്കെതിരെ പരാതി നൽകിയത്. ഇന്ന് പുലർച്ചെ എറണാകുളം കടവന്ത്ര പോലീസ് ബാലയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ച് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചു തെറിപ്പിച്ച നടന്‍ ബൈജുവിനെതിരെ കേസ്
തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു എന്ന പരാതിയിൽ നടന്‍ ബൈജുവിനെതിരെ കേസ്. മ്യൂസിയം പൊലീസാണ് കേസെടുത്തത്. മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ചാണ് സംഭവം. കസ്റ്റഡിയില്‍ എടുത്ത ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കവടിയാര്‍ ഭാഗത്ത് നിന്നും വന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വണ്ടിയൊക്കെയാവുമ്പോള്‍ തട്ടും, ഇതിലൊന്നും താന്‍ പേടിക്കാന്‍ പോകില്ലെന്നാണ് മാധ്യമങ്ങളോട് ബൈജു പ്രതികരിച്ചത്. എന്നാൽ പോലീസ് വൈദ്യ പരിശോധയ്ക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തസാമ്പിള്‍ നല്‍കാന്‍ ബൈജു തയ്യാറായില്ല. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയ്യാറായില്ലെന്നും കാട്ടി ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് കൈമാറി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സിപിഎം നേതാവും സുഹൃത്തും കസ്റ്റഡിയില്‍
കാസർകോട്: അമ്പലത്തറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റിൽ. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി എം.വി.തമ്പാനും സുഹൃത്ത് സജിയുമാണ് അറസ്റ്റിലായത്. ഇരുവരും തന്നെ പലതവണ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കളും എംവി തമ്പാനും ചേർന്നാണ് 16കാരിയെ പരിശോധനയ്ക്ക് കൊണ്ടുവന്നത്. പരിശോധന നടത്തിയതോടെ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം തെളിഞ്ഞു. ഇതിനെ തുടർന്ന് വിവരം ആശുപത്രി അധികൃതർ പൊലീസിൽ കൈമാറി. പെൺകുട്ടിയെ അമ്പലത്തറ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എംവി തമ്പാനും സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചെന്ന മൊഴി പതിനാറുകാരി നല്‍കിയത്. തുടർന്ന് രണ്ടുപേരെയും അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.
മലപ്പുറത്ത് പ്രതിപക്ഷ സംവിധാനം ഉണ്ടോ എന്ന് പരിശോധിക്കണം: കെ എം ഷെഫ്രിൻ
മലപ്പുറം : മലപ്പുറത്ത് പ്രതിപക്ഷ സംവിധാനം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്രിൻ. നക്ഷത്ര സംഗമം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ജില്ലയിലെ വ്യത്യസ്ഥ കാമ്പസ് ഇലക്ഷനുകളിൽ മത്സരിച്ചു വിജയിച്ച പോരാളികൾക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുക ആയിരുന്നു അദ്ദേഹം. കാമ്പസുകളെ ജനാധിപത്യ വത്കരിക്കാനുള്ള ഫ്രറ്റേണിറ്റിയുടെ തീരുമാനം വിദ്യാർഥികൾ നെഞ്ചേറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം കോട്ടപ്പടിയിൽരോഹിത് വെമുല ഹാളിൽ വെച്ച് നടന്ന സ്വീകരണത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ എം ഷഫ്രിൻ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമ ജി പിഷാരടി മുഖ്യ പ്രഭാഷണവും വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി ഡോക്ടർ സഫീർ എ…
നാലപ്പാട്ട് നാരായണ മേനോന്‍റെ ജന്മദിനം ബംഗാള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു
മഹാകവി നാലപ്പാട്ട് നാരായണ മേനോന്‍റെ 137ാം ജന്മദിനാഘോഷം പുന്നയൂര്‍ക്കുളത്ത് നടന്ന അനുസ്മരണ വേദിയില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. നാലപ്പാടന്‍ പുരസ്കാരം ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പ്പിച്ചു. ശ്രീകുമാരന്‍ തമ്പി ലോകം മുഴുവന്‍ അറിയപ്പെടുന്ന കവിയാണെന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചു. കുന്നത്തൂര്‍ ഹെറിട്ടേജ് മനയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ സാംസ്കാരിക സമിതി പ്രസിഡന്റ് ടി. പി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ആമുഖ പ്രഭാഷകന്‍ ടി. മോഹന്‍ ബാബു, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, തപസ്യ സി.സി. സുരേഷ്, സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സക്കറിയ ഗവര്‍ണര്‍ക്കു ഫലകം സമ്മാനിച്ചു. സാംസ്കാരിക സമിതി സെക്രട്ടറി ടി. കൃഷ്ണദാസ് സ്വാഗതവും ട്രഷറര്‍ എ. കെ സതീഷന്‍ നന്ദിയും പറഞ്ഞു.
നാം അധിവസിക്കുന്ന ഭൂമി വരുംതലമുറയ്ക്ക് പരിശുദ്ധിയോടെ കൈമാറണം: ലയൺ ജേക്കബ് ടി നീണ്ടിശ്ശേരി
എടത്വ: നാം അധിവസിക്കുന്ന ഭൂമിയിലെ വായുവും ജലവും വരുംതലമുറയ്ക്ക് പരിശുദ്ധിയോടെ കൈമാറണമെന്ന് ലയൺസ് ക്ലബ് റീജിയണൽ ചെയർമാൻ ജേക്കബ് ടി നീണ്ടിശ്ശേരി പ്രസ്താവിച്ചു. തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 36-ാം വിദ്യാരാഞ്ജി യജ്ഞത്തിന്റെ ഭാഗമായി നടത്തിയ പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയ്ക്ക് എടത്വയിൽ നല്‍കിയ സ്വീകരണ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിന്നു അദ്ദേഹം. തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിൽ നിന്നും എടത്വ സെൻ്റ് ജോർജ്ജ് ഫൊറോന പള്ളി കടവിലേക്കുള്ള ജല യാത്ര ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മശ്രീ നീലകണ്‌ഠരര് ആനന്ദ് പട്ടമന അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ഭരണ സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ ,ഗിരിജ അന്തർജനം, അശ്വതി അജികുമാർ, ജൂനാ അജികുമാർ, ജ്യോതി പ്രസാദ്, പത്മജ പുരുഷോത്തമൻ, മഞ്ചു പ്രസാദ് എന്നിവർ…
നടിക്കെതിരായ വാട്സ്‌ആപ്പ് രേഖകള്‍ ഇന്ന് നടൻ സിദ്ദീഖ് പോലീസിന് കൈമാറും
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ സിറ്റി കണ്‍ട്രോള്‍ റൂമിലാണ് ഹാജരാകേണ്ടത്. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ സിദ്ദീഖിൽ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തിൽ യുവനടിയുടെ പരാതിയിൽപ്പറയുന്ന കാര്യങ്ങളെ സിദ്ദീഖ് പൂർണമായി തള്ളിയിരുന്നു. നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നുമാണ് സിദ്ദീഖ് മൊഴി നൽകിയത്. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന മാസ്‌കോട്ട് ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്നും വാദിച്ചിട്ടുണ്ട്. നടിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ടെന്നും സിദ്ദീഖ് അറിയിച്ചിരുന്നു. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ സിദ്ദീഖിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വിട്ടയയ്ക്കുകയാണ് അന്വേഷണസംഘം…