ക്വാലലംപൂര്: മലേഷ്യയിലെ യൂണിവേഴ്സിറ്റി സെയിന്‍സ് ഇസ്ലാം മലേഷ്യയുമായി (യു എസ് ഐ എം) മീം എഡ്ടെക് ധാരണാപത്രം ഒപ്പുവെച്ചു. യു എസ് ഐ എം വൈസ് ചാന്‍സലര്‍ ദാത്തോ ടി എസ് ഡോ. ഷരീഫുദ്ദീന്‍ എം ഡി ശഅ്റാനിയും മീം സി ഇ ഒ ഡോ. അബ്ദുല്‍റൂഫ് ഇ എയും തമ്മിലാണ് ധാരാണാപത്രം ഔദ്യോഗികമായി ഒപ്പുവെച്ചത്. ഇതുവഴി വിദ്യാഭ്യാസ അവസരങ്ങളും സാങ്കേതിക, ഇസ്ലാമിക പഠന മേഖലകളിലെ സഹകരണവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. നൂതന വിദ്യാഭ്യാസ പരിഹാരങ്ങളുടെ വികസനവും വൈജ്ഞാനിക കൈമാറ്റവുമാണ് ധാരണാ പത്രം വഴി ലഭ്യമാകുന്ന പ്രധാന സവിശേഷതകള്‍.
Category: KERALA
പോർട്ടബിള്‍ കാൻസർ തെറാപ്പി മെഷീൻ കണ്ടെത്തലിനു പേറ്റന്റ് ലഭിച്ചു (ഏഴാമത്തെ പേറ്റന്റ്)
നിലവിൽ കാൻസർ ചികിത്സാ രംഗത്ത് കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിനു നിരവധി പാർശ്വഫലങ്ങൾ ഉണ്ട്. ഇത് പരിഹരിക്കുവാൻ വേണ്ടിയാണു ഡോ .സൈനുദീൻ പട്ടാഴിയും ഡോ. നിഥിനും ചേർന്ന് പോർട്ടബിള്‍ കാൻസർ തെറാപ്പി മെഷീൻ രൂപകൽപന ചെയ്തു വികസിപ്പിച്ചതിനു ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. പ്രസ്തുത യന്ത്രത്തിൽ കാൻസർ ജീനുകളെ ക്രിസ്പർ കാസ് -9 (CRISPR-Cas9) (clustered regularly interspaced short palindromic repeats and CRISPR-associated protein 9) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൻസർ ജീനുകളെ എഡിറ്റിംഗ് നടത്തി പ്രത്യേക കാട്രിഡ്ജ് ൽ ശേഖരിക്കാം. പ്രസ്തുത കാട്രിഡ്ജ്ൽ എഡിറ്റ് ചെയ്ത ജീനുകൾ അല്ലെങ്കിൽ സാധാരണ സെല്ലുകൾ പ്രവർത്തിക്കുവാൻ വേണ്ട പ്രത്യേക ജീനുകളെ ശേഖരിക്കാം. കാട്രിഡ്ജ്ൽ നിന്ന് ലിപിഡ് നാനോ പാർട്ടിക്കിൾസ് (Lipid Nano Particles) സഹായത്തോടെ കാൻസർ കോശങ്ങളിലേക്കു കടത്തിവിട്ടു കാൻസർ…
കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്ക് അഭിമാനവും അംഗീകാരവും: ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദ്ദിനാള്‍ പദവി ഭാരതസഭയ്ക്കും പ്രത്യേകിച്ച് സീറോ മലബാര്‍ സഭയ്ക്കുമുള്ള മാര്‍പാപ്പായുടെ കരുതലും സ്നേഹവും വത്തിക്കാനിൽ മാർപാപ്പ യോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളക്ക് ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഭാരതത്തിലെ ക്രൈസ്തവ വിശ്വാസിസമൂഹത്തിന് ഈ അംഗീകാരം അഭിമാന മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് വേഗത കൈവരിക്കുവാന്‍ മോണ്‍.കൂവക്കാട്ടിന്റെ നിയമനം അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കാം. ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഫ്രാന്‍സീസ് പാപ്പായ്ക്ക് ലഭിച്ച ഊഷ്മള വരവേല്പുകളുടെയും ലോകം നല്കിക്കൊണ്ടിരിക്കുന്ന വന്‍ ആദരവുകളുടെയും കത്തോലിക്കാ സഭയുടെ ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ബന്ധങ്ങളുടെയും പിന്നിൽ മോണ്‍. കൂവക്കാട്ടിന്റെ മികച്ച സംഘാടകത്വവും നയതന്ത്രവും പ്രഗൽഭ്യവും വ്യക്തമാണ്. ലോകത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ തമ്മിലും കത്തോലിക്കാസഭകള്‍ക്കുള്ളിലും കൂടുതല്‍…
വിദ്യാരാഞ്ജി യജ്ഞം: പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും 12ന്
എടത്വ : തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന് വരുന്ന 36-ാം വിദ്യാരാഞ്ഞ്ജി യജഞ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 12ന് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും സംഘടിപ്പിക്കുന്നു. തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിൽ നിന്നും എടത്വ സെൻ്റ് ജോർജ്ജ് ഫെറോന പള്ളി കടവിലേക്ക് ഉള്ള ജല യാത്ര 3 മണിക്ക് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഫ്ളാഗ് ഓഫ് ചെയ്യും.മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്ഠരെര് ആനന്ദ് പട്ടമന അധ്യക്ഷത വഹിക്കും. എടത്വ പള്ളി കടവിൽ എത്തി ചേരുന്ന 50 അംഗ സംഘത്തെ എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ജോർജിയൻ സംഘത്തിന്റെയും, ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ്, വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ എന്നിവർ ചേർന്ന് സ്വീകരിക്കും.…
ഫലസ്തീൻ വംശഹത്യക്കെതിരെ ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക: എസ്.ഐ.ഒ
ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവംശഹത്യയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം മഞ്ചേരിയിൽ ‘ആർടൂഫാൻ’ എന്ന പേരിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. തെരുവുനാടകം, കോൽക്കളി, ലൈവ് കാലിഗ്രഫി, റാപ്പ് എന്നീ കലാപരിപാടികൾ ശ്രദ്ധേയമായി. മഞ്ചേരി പുതിയസ്റ്റാന്റിൽ വെച്ച് നടന്ന പരിപാടിയിൽ ഇസ്രായേൽ അനുകൂല ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുളള ലഘുലേഖ വിതരണവും നടന്നു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ സഹൽ ബാസ്, അസ്ലഹ് കക്കോടി എന്നിവർ സംസാരിച്ചു.
മര്‍കസ് ബോര്‍ഡിംഗ് അലുംനി ഫാമിലി മീറ്റും മീലാദ് സംഗമവും
നോളജ് സിറ്റി: മര്‍കസ് ബോര്‍ഡിങ് അലുംനി ഫാമിലി മീറ്റും മീലാദ് സംഗമവും നടത്തി. സംഗമം മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അലുംനി ജനറൽ സെക്രട്ടറി അൻവർ ടി ടി ചേറൂർ ആമുഖ ഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് ജിഫ്രി, സി പി ശാഫി സഖാഫി, സെൻട്രൽ അലുംനി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, സെക്രട്ടറി സ്വാദിഖ് കൽപള്ളി, ബോർഡിങ് അലുംനി പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ഒറ്റപ്പിലാവ്, ഫിനാൻസ് സെക്രട്ടറി ജമാൽ ചാലിയം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുൻകാല അധ്യാപകരെയും സ്റ്റാഫുകളെയും ഉപഹാരം നൽകി ആദരിച്ചു. സ്വാഗത സംഘം ചീഫ് കൺവീനർ നിസാർ കാഞ്ഞങ്ങാട് സ്വാഗതവും എം കെ സ്വാദിഖ് അലി നിസാമി നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി മൗലിദ് പാരായണവും ബുര്‍ദ…
ആത്മീയത വിശ്വാസികളെ നവീകരിക്കും: കാന്തപുരം
അഹ്ദലിയ്യയും അനുസ്മരണ സംഗമവും സമാപിച്ചു കോഴിക്കോട്: ആത്മീയത വിശ്വാസികളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുമെന്നും അച്ചടക്കമുള്ള ജനതയായി വളരാൻ അവരെ പ്രാപ്തരാക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസിൽ നടന്ന അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ദ്രോഹിക്കാതെ സമൂഹ നന്മ ചെയ്ത് ജീവിക്കാനാണ് ആത്മീയത പാകപ്പെടുത്തുന്നത്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അടക്കമുള്ള ആത്മീയ നായകരും സമസ്തയുടെ സാരഥികളും ഈ സന്ദേശമാണ് സമൂഹത്തിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും സുന്നി പ്രാസ്ഥാനിക ചലനങ്ങളുടെയും നേതൃത്വമായിരുന്ന താജുൽ ഉലമ…
കെ. ടി. ജലീൽ മുസ്ലിംകളെ സംഘപരിവാറിന് ഒറ്റിക്കൊടുക്കുന്നു: വെൽഫെയർ പാർട്ടി
മലപ്പുറം: കെ. ടി. ജലീൽ സ്വർണക്കടത്തിൽ ഏറ്റവുമധികം മുസ്ലിംകളാണുള്ളതെന്ന് നൽകിയ പ്രസ്താവന സംഘപരിവാറിന് വേണ്ടിയുള്ള വിടുപണിയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കെ. ടി. ജലീൽ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കേണ്ടതെന്ന് അവർ പറഞ്ഞു. മലപ്പുറത്തെ ക്രിമിനൽവൽക്കരിക്കാൻ സംഘപരിവാർ വംശീയ അജണ്ടയെ പിന്തുണയ്ക്കുന്ന ഒരു നടത്തിപ്പുകാരനായി കെ. ടി. ജലീൽ മാറിയിരിക്കുകയാണ്. പിണറായി വിജയൻ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനും അതോടൊപ്പം തന്നെ വ്യക്തി താൽപര്യങ്ങൾ നടത്തിയെടുക്കാനും സംഘപരിവാറിനുപോലും പറയാൻ മടിയുള്ള വംശീയ നുണകളാണ് ഇടതുപക്ഷ സഹയാത്രികൻ എന്ന് അവകാശപ്പെടുന്ന കെ. ടി. ജലീൽ പറയുന്നത്. തന്നെ വിജയിപ്പിച്ച മലപ്പുറത്തെ ജനങ്ങളെ, തന്റെ വിധേയത്വ രാഷ്ട്രീയത്തിനായി, സമ്പൂർണമായും സംഘപരിവാറിന് ഒറ്റിക്കൊടുക്കുകയാണ് കെ. ടി. ജലീൽ. ഈ പ്രവർത്തിക്കു മലപ്പുറത്തെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്ന് എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി. ജില്ലാ…
നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്പോര്; സ്പീക്കര്‍ സഭ നിര്‍ത്തി വെച്ചു
തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തിൽ സമീപകാലതൊന്നും കണ്ടിട്ടില്ലാത്ത വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള വാക്പോരാട്ടമാണ് ദിവസത്തിൻ്റെ പ്രക്ഷുബ്ധമായ നടപടികൾക്ക് വഴിവെച്ചത്. ഇരുവരും തമ്മില്‍ പരസ്പരം കൊമ്പ് കോർക്കുന്ന കാഴ്ചക്കും ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വി ഡി സതീശനും സിനിമാ സ്റ്റൈലിലാണ് ഇന്ന് സഭയിൽ വാക്കു തർക്കം ഉണ്ടായത്. ഇരുവരും തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയപ്പോൾ പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറുന്ന നാടകീയ മുഹൂർത്തങ്ങൾക്കും സഭ ഇന്ന് സാക്ഷിയായി. സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തേക്ക് അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ, മാത്യു കുഴൽനാടൻ എന്നീ പ്രതിപക്ഷ എംഎൽഎമാർ ഇരച്ചെത്തിയതോടെ വാച്ച് ആൻഡ് വാർഡ് എംഎൽഎമാരെ തടയുകയും കൂടുതൽ ജീവനക്കാർ സ്പീക്കർക്ക് ചുറ്റും സുരക്ഷാ വലയം തീർക്കുകയും ചെയ്തു. ഭരണപക്ഷവും നടുത്തളത്തിൽ ഇറങ്ങിയതോടെ പരിധി വിട്ട പല രംഗങ്ങൾക്കും സഭ…
വിജയോത്സവം ഉദ്ഘാടനവും അനുമോദനവും
കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഈ വർഷത്തെ എസ് എസ് എൽ സി വിജയോത്സവം പദ്ധതി ആരംഭിച്ചു. കേരള മിനറൽ ഡവലപ്മെൻറ് കോർപറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു. ആൾ കേരള കിക്ക് ബോക്സിംഗ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ സ്കൂളിലെ മുഹമ്മദ് അദ്നാൻ പി.ടിയെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ആമുഖപ്രസംഗം നടത്തി. നിശാദ് തിരൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്യം നൽകി. അബ്ദുൽ ജലീൽ കെ, പി സി എ റഹീം, അസീസ് ഇ എ, ഹാശിദ് കെ, നൗശാദ് വി സംബന്ധിച്ചു. ശക്കീർ സി കെ സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് അൻസഫ് നന്ദിയും പറഞ്ഞു.