തലസ്ഥാന നഗരിയിലെ തീപിടുത്തത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോടുള്ള ന്യൂ ഇന്ത്യ അഷ്വറന്‍സ് ഓഫീസിലുണ്ടായ അഗ്നിബാധയില്‍ രണ്ടു സ്ത്രീകള്‍ വെന്തു മരിച്ചു. മരിച്ചവരിൽ ഒരാൾ ഓഫീസിലെ ജീവനക്കാരി വൈഷ്ണ എന്ന സ്ത്രിയാണെന്നും, രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുപക്ഷെ ഇവർ ഇൻഷുറൻസ് ഇടപാടുകൾക്കായി വന്ന ഉപയോക്താവായിരിക്കാം എന്നാണ് നിഗമനം. മരണപ്പെട്ട വൈഷ്ണ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു. തീ പടർന്നു പിടിക്കുന്നത് കണ്ടതിനെ തുടർന്ന് സ്ത്രീകൾ പുറകുവശത്തെ വാതിലിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. തീപിടുത്തത്തിൽ ഓഫീസ് പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. പാപ്പനംകോട് നഗര മധ്യത്തിൽ കടകൾക്ക് മുകളിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. തീപിടുത്തത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ രണ്ട് സ്ത്രീകളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസി പൊട്ടിത്തെറിച്ചതാകാം തീപിടുത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, വിശദമായ പരിശോധന നടത്തുമെന്നും…

ഹരിത വിപ്ലവ നായകൻ ആന്റപ്പൻ അമ്പിയായം 50-ാം ജന്മ ദിനം ; ജലതരംഗം ദീപങ്ങൾ തെളിയിച്ചു

എടത്വ:ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം 50-ാം ജന്മദിനം ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആചരിച്ചു.കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന് സമീപത്ത് നിന്നും ശേഖരിച്ച ജലം എടത്വ പള്ളിക്കടവിൽ പമ്പയാറ്റിൽ ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ മൺകൂജ യിൽ നിന്നും പകർന്നു. നദികളും തോടുകളും സംരംക്ഷിച്ച് അടുത്ത തലമുറയ്ക്ക് പരിശുദ്ധിയോട് നല്കണമെന്ന ലക്ഷ്യത്തിലൂന്നി ആന്റപ്പൻ അമ്പിയായം ആരംഭിച്ച ജലതരംഗം പരിപാടിയുടെ തുടർച്ചയായി പമ്പയാറ്റിൽ ജലതരംഗം ദീപങ്ങളും തെളിയിച്ചു. ആന്റപ്പൻ നട്ടു പരിപാലിച്ച് വളർത്തിയ ചെടിയുടെ മരത്തണലിൽ നടന്ന ചടങ്ങ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിൻസി ജോളി ഉദ്ഘാടനംചെയ്തു. ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ മുഖ്യ സന്ദേശം…

എഡിജിപി അജിത് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ക്രമസമാധാന വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) എംആർ അജിത് കുമാറിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽഡിഎഫ്) സ്വതന്ത്ര നിയമസഭാംഗം പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ തിരിച്ചടി സംസ്ഥാന സർക്കാരിനെ ഞെട്ടിച്ചു. കോട്ടയത്ത് നടന്ന കേരള പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അജിത് കുമാറിൻ്റെ സാന്നിധ്യത്തിൽ ഉന്നതതല പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. സർക്കാർ വസ്‌തുതകൾ ഊട്ടിയുറപ്പിക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും മുൻവിധികളിൽ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കുറ്റങ്ങൾ അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി (എസ്‌പിസി) ഷെയ്ക് ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. എന്നാൽ, അജിത് കുമാറിനെ സർക്കാർ തലപ്പത്ത് നിന്ന് നീക്കിയിട്ടില്ല. ജി സ്‌പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ് മധുസൂദനൻ (എസ്‌പി,…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലപ്പുറത്ത് വെൽഫെയർ പാർട്ടി പ്രതിഷേധം

മലപ്പുറം: RSS, പോലീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയുടെ അവിശുദ്ധ കൂട്ടുകെട്ട് നടത്തി കേരളത്തെ ഒറ്റുകൊടുത്ത മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി ഇന്ന് മലപ്പുറത്ത് പ്രകടനം നടത്തി. MLAയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കുറ്റവാളികളെ സർവീസിൽ നിന്ന് മാറ്റിനിർത്തി അടിയന്തര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യമുന്നയിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. MLAയുടെ വെളിപ്പെടുത്തലുകൾ ഗൗരവമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഉൾപ്പെടെ ആരോപിതരായ ആരോപിതരായ മുഴുവൻ പേരും തൽസ്ഥാനത്തുനിന്ന് മാറിനിന്ന് തന്നെ അന്വേഷണത്തെ നേരിടണമെന്നും ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ പറഞ്ഞു. തൃശ്ശൂരിലെ സംഘപരിവാർ വിജയം ഈ അച്ചുതണ്ടിന്റെ സമ്മാനമാണ് എന്നാണ് അൻവറിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. ഇത് ശരിയാണെങ്കിൽ ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയേണ്ടതുണ്ട്. തൃശ്ശൂരിലെ വിജയത്തിന് പകരമായി എന്ത് ഡീൽ ആണ് ഉണ്ടായത് എന്ന കാര്യം അറിയാൻ കേരളത്തിന്…

പി വി അൻവറിന്റെ വെളിപ്പെടുത്തൽ പിണറായി വിജയന് സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടമായി: റസാഖ് പാലേരി

മലപ്പുറം : ഭരണകക്ഷി എംഎൽഎയായ പി വി അൻവറിന്റെ വെളിപ്പെടുത്തലോടെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാനുള്ള ധാർമികാവകാശം നഷ്ടമായെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഇക്കാര്യങ്ങൾ നടന്നത് എന്ന വിവരം മാത്രമേ ഇനി അറിയാൻ ബാക്കിയുള്ളൂ ഏത് നിലക്കും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് അനർഹനാണ് എന്ന് തെളിയിച്ചിരിക്കുന്നു. എം.എൽ.എ.യുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഉന്നതല അന്വേഷണം ഉടനടി നടക്കണം. നിയമസഭാംഗത്തിന്റെ വെളിപ്പെടുത്തലിൻ്റ വസ്തുത പരിശോധിക്കുവാൻ കഴിയുന്ന അന്വേഷണ സംവിധാനത്തെ ഇതിനായി നിയോഗിക്കണം. ആരോപണ വിധേയരായ ഉദ്യോഗസ്ഥന്മാർ ഒരു കാരണവശാലും ഇത്തരം ഒരു അന്വേഷണ സംഘത്തിൽ ഉണ്ടാകാൻ പാടില്ല. പി വി അൻവറിന്റെ വെളിപ്പെടുത്തൽ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ് സംഘപരിവാറും കേരള പോലീസും മുഖ്യമന്ത്രിയുടെ ഓഫീസും ചേർന്ന അവിശുദ്ധ കൂട്ടുകെട്ട് കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. തൃശ്ശൂരിലെ…

സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് രജിസ്ടേഷൻ ആരംഭിച്ചു

കോഴിക്കോട്: ഒക്ടോബർ ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് 2024 രജിസ്ടേഷൻ ആരംഭിച്ചു. കിൽബാൻ ഫുഡ്സ് ഇന്ത്യ പ്രൈ. ലിമിറ്റഡ് (ഹാപ്പി) എം.ഡി മുഹമ്മദ് സാലിഹ് എം ആദ്യ രജിസ്ടേഷൻ പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഫാരിസ് ഒ.കെ, അസ്‍ലം അലി, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ , കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഫീഫ് ഹമീദ് എന്നിവർ പങ്കെടുത്തു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് 1200 രൂപ നിരക്കിൽ രജിസ്ട്രേഷൻ ചെയ്യാൻ കഴിയും.

എൽഡിഎഫും യുഡിഎഫും കേരള സംസ്കാരം തകർത്തു: നദ്ദ

പാലക്കാട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (യുഡിഎഫ്) ചേർന്ന് കേരളത്തിൻ്റെ സംസ്കാരം തകർത്തുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. അവർ ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് വിദ്യാഭ്യാസത്തിൻ്റെയും വ്യവസായത്തിൻ്റെയും നാടായിരുന്നു കേരളം, അവർ (എൽഡിഎഫും യുഡിഎഫും) ഇതിനെ കുടിയേറ്റത്തിൻ്റെ നാടാക്കി മാറ്റിയെന്നും ബിജെപി ജില്ലാ കമ്മിറ്റി ഞായറാഴ്ച ഇവിടെ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ നദ്ദ പറഞ്ഞു. അവർ ഒരുമിച്ച് സംസ്ഥാനത്തെ അഴിമതിയിലേക്ക് തള്ളിവിട്ടു, അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പേര് പോലും സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ അതിൽ ലജ്ജയില്ലാത്തവരാണെന്നും നദ്ദ പറഞ്ഞു. ദേശീയതലത്തിൽ സിപിഐഎമ്മുമായി കോൺഗ്രസ് സൗഹൃദത്തിലാണെന്നും കേരളത്തിൽ ഭിന്നതയിലാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ നീതി വൈകുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. “കമ്മീഷൻ റിപ്പോർട്ടിൽ അവരുടെ ആളുകളെ പരാമർശിച്ചിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.…

എടത്വ വികസന സമിതി ഭാരവാഹികള്‍ ചുമതലയേറ്റു

എടത്വ: എടത്വ വികസന സമിതിയുടെ 2024-25 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ചുമതലയേല്‍ക്കുന്ന യോഗം എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജോൺസൺ എം. പോൾ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന യോഗത്തില്‍ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, വൈസ് പ്രസിഡന്റുമാരായ ജോർജ്ജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, പി.ഡി രമേശ് കുമാർ, ടി. എൻ ഗോപകുമാർ, ജോയിന്റ് സെക്രട്ടറി ടോമിച്ചൻ കളങ്ങര, കമ്മിറ്റി അംഗം തോമസ് മാത്യൂ കൊഴുപ്പക്കളം, സ്ക്കറിയ കെ ജെ കണ്ണന്തറ, സാബു മാത്യു കളത്തൂർ എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 29ന് 4മണിക്ക് എടത്വ സെന്റ് ജോർജ്ജ് മിനി…

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്: സിനിമാ താരങ്ങൾക്കെതിരെയുള്ള ബലാത്സംഗ കേസുകളില്‍ കോടതി നടപടികൾ പ്രതീക്ഷിച്ച് മോളിവുഡും രാഷ്ട്രീയ വൃത്തങ്ങളും

കൊച്ചി: ബലാത്സംഗം ചെയ്തതിനും സ്ത്രീകളെ അപമാനിച്ചതിനും ആരോപണ വിധേയരായ നടന്‍ മുകേഷിൻ്റെയും മണിയൻപിള്ള രാജുവിൻ്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്ന നടപടികളിലേക്കാണ് മലയാള സിനിമാലോകവും കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളും ഉറ്റുനോക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ലോയേഴ്‌സ് കോൺഗ്രസ് മുൻ പ്രസിഡൻ്റ് വിഎസ് ചന്ദ്രശേഖരൻ്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും. മണിയന്‍ പിള്ള രാജുവിൻ്റെ കേസ് സെപ്തംബർ 6 ന് പരിഗണിക്കും. സ്ത്രീയുടെ മാന്യതയെ അപമാനിച്ചതിന് ആരോപണവിധേയനായ മറ്റൊരു നടൻ ജയസൂര്യ ഇതുവരെ കോടതിയെ സമീപിച്ചിട്ടില്ല. രണ്ട് തവണ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] എംഎൽഎയായ മുകേഷിൻ്റെ അറസ്റ്റ് സെപ്റ്റംബർ 3 വരെയും രാജുവിൻ്റെ അറസ്റ്റ് സെപ്റ്റംബർ 6 വരെയും കോടതി നേരത്തെ തടഞ്ഞിരുന്നു. കോടതി മുകേഷിന്റെ ജാമ്യാപേക്ഷ തള്ളുകയും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ…

നടനും എം എല്‍ എയുമായ മുകേഷിനെതിരെ പുതിയ ലൈംഗികാതിക്രമ കേസ്

തൃശ്ശൂര്‍: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സിപിഐ(എം)) എംഎൽഎയും നടനുമായ മുകേഷിനെതിരെ വടക്കാഞ്ചേരി പൊലീസ് ഞായറാഴ്ച പുതിയ ലൈംഗികാതിക്രമത്തിന് കേസെടുത്തു. എട്ട് വർഷം മുമ്പ് ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിക്കടുത്ത് എങ്കക്കാട് ഹോട്ടൽ മുറിയിൽ വെച്ചാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു . മുകേഷ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് വടക്കാഞ്ചേരി പോലീസ് അറിയിച്ചു.