ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രതികളുടെ പേരുകൾ വെളിപ്പെടുത്തണം: ഫെഫ്ക

കൊച്ചി: മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ അന്വേഷിച്ച കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ കുറ്റവാളികളായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ആവശ്യപ്പെട്ടു. റിപ്പോർട്ടിനെ “മലയാള സിനിമയുടെ ചരിത്രത്തിലെ സുപ്രധാന രേഖ” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, 21 ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ ഗൗരവമായി കാണുന്നു എന്ന് ബുധനാഴ്ച പറഞ്ഞു. റിപ്പോർട്ട് പരസ്യമാക്കിയതിന് ശേഷം ഫെഡറേഷൻ മൗനം പാലിച്ചു എന്ന ആരോപണത്തിൽ, “വൈകാരികവും അപക്വവുമായ പ്രതികരണം” നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും വിശദമായി പഠിച്ച ശേഷം അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നുവെന്നും ഫെഡറേഷൻ പറഞ്ഞു. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഒരു വ്യക്തിയെയും പിന്തുണയ്ക്കില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ വിശകലനവുമായാണ് ഫെഡറേഷൻ പുറത്തുവരുന്നത്. ഇതിന് അന്തിമരൂപം നൽകാൻ സെപ്റ്റംബർ 2 മുതൽ 4 വരെ കൊച്ചിയിൽ…

ഷിരൂരിൽ ഡ്രഡ്ജർ കൊണ്ടുവന്ന് തെരച്ചില്‍ നടത്തും; അർജുൻ്റെ കുടുംബം സിദ്ധരാമയ്യയെ കണ്ടു

കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുൻ്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. അർജുൻ്റെ ഭാര്യാ സഹോദരൻ ജിതിനാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയത്. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തുമെന്ന് സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് കളക്ടർക്ക് നിർദേശം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. എം കെ രാഘവൻ എംപിയും കുടുംബത്തോടൊപ്പമുണ്ടായിരുന്നു. തിരച്ചില്‍ നടത്താന്‍ ഡൈവിംഗിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിംഗ് മെഷീൻ എത്തിച്ച് മണ്ണ് നീക്കിയാലേ തിരച്ചിൽ സാധ്യമാകൂവെന്നും അർജുൻ്റെ വീട് സന്ദർശിച്ച ശേഷം മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു. ഗംഗാവലി നദിയിൽ അർജുനെ തേടി പലതവണ മുങ്ങിത്തപ്പിയ ആളാണ് മാൽപെ. ലോറിയില്‍ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം കണ്ടെടുത്തെങ്കിലും അർജുനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ…

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ല; ശക്തിപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയൊന്നുമുണ്ടാകുകയില്ല: ഇ. ശ്രീധരൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും, അവിടെ വെള്ളം ശേഖരിക്കാൻ ചെറിയ അണക്കെട്ടുകൾ നിർമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാറിന് ഒരു ഭീഷണിയുമുണ്ടാകില്ല. ഇത് ശക്തിപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഒരു ഭീഷണിയും ഉണ്ടാകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലേക്ക് നാല് കിലോമീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും തുരങ്കം നിർമിക്കാമെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം, അണക്കെട്ട് നിർമാണം ചെലവേറിയതാണെന്നും ചൂണ്ടിക്കാട്ടി. ജലനിരപ്പ് 100 അടിയായി നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിർദേശം തമിഴ്‌നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീം കോടതിക്ക് എതിർപ്പുണ്ടാകുകയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടലിന് ശേഷം മുല്ലപ്പെരിയാറിൻ്റെ സുരക്ഷയെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ പരമാവധി സംഭരണശേഷി 152 അടിയും അനുവദനീയമായ…

വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ഡിഎൻഎ പരിശോധന തുടരുന്നു; ഇന്ന് 36 പേരെ തിരിച്ചറിഞ്ഞു

മേപ്പാടി: വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളും ഉൾപ്പെടെ ആകെ 73 സാമ്പിളുകൾ ബന്ധുക്കളിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നതായി കലക്ടര്‍ പറഞ്ഞു. പരിശോധനയിൽ ഒരാളുടെ ഒന്നിലധികം ശരീരഭാഗങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു. കണ്ണൂർ ഫൊണിക്സ് സയൻസ് ലബോറട്ടറിയിലായിരുന്നു പരിശോധന. ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന്, അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നതിനും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഉപയോഗിച്ച് സംസ്‌കരിച്ചു. ഡിഎൻഎ ഫലങ്ങളിലൂടെ തിരിച്ചറിഞ്ഞ 36 പേരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും വിട്ടുനൽകണമെന്ന് അവകാശവാദം ഉന്നയിക്കുന്നവർ സബ്…

ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾക്ക് നിലനിൽക്കാൻ ആകില്ല

കോഴിക്കോട്: ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന രൂപത്തിൽ ലോക വിദ്യാഭ്യാസ ക്രമം പരിവർത്തിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണമേന്മ ലക്ഷ്യമാക്കി വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും പുനക്രമീകരിച്ചില്ലെങ്കിൽ മനുഷ്യ വിഭവശേഷിയുടെവികസനം സാധ്യമാകാതെ വരുമെന്ന് കാലിക്കറ്റ് യൂണി വേഴ്സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീൻ ഡോ മൊയ്തീൻ കുട്ടി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാദ്യാസം വിപണിയിൽ വില കൊടുത്തു വാങ്ങുന്ന ഉത്പന്നമാകുമ്പോൾ ഗുണ മേന്മയുള്ള വിദ്യാഭ്യാസം നല്കാൻ കഴിയാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരും. വിദ്യാഭ്യാസം ഗുണമേന്മയുള്ള ലോകം ജ്ഞാന സമൂഹത്തെ സൃഷ്ടിക്കുവാൻ ധൃതിപ്പെടുന്ന കാലഘട്ടത്തിൽ പിന്നോട്ട് അടിച്ചാൽ രാജ്യത്തിനു പുരോഗതി പ്രാപിക്കാൻ ആകില്ലെന്നുമദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കോളേജുകളിലെ പ്രിൻസിപ്പൽ മാർക്കും കോഡിനേറ്റർ മാർക്കും മാനേജ്മെന്റിനും വേണ്ടി സിജി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ആഗസ്റ്റ് 26 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച്…

നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: 2016-ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് മുതിർന്ന നടനും അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് (അമ്മ) മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ യുവതി ആരോപിച്ചതിനെ തുടർന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുവതിയെ അനധികൃതമായി തടങ്കലിൽ വച്ചു ഭീഷണിപ്പെടുത്തിയതിനും സിദ്ദിഖിനെതിരെ കേസെടുത്തിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌തായിരുന്നു പീഢനമെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. മുന്‍പും നടി ഈ ആരോപണം സാമൂഹ്യ മാധ്യമങ്ങളിലടക്കം പങ്കുവെച്ചിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ വീണ്ടും നടി ആരോപണം ഉന്നയിച്ചതോടെയാണ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ദിഖ് രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നല്ല തന്‍റെ ഈ വെളിപ്പെടുത്തലെന്നും, തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച സിദ്ദിഖ് അടക്കമുള്ള നിരവധി പേരെ കുറിച്ച് 2019 മുതൽ…

ഹേമ കമ്മിറ്റി റിപ്പോർട്ട്: അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് – വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം മറച്ചു വെച്ചത് സർക്കാറിന്റെ ഗുരുതര കുറ്റകൃത്യമാണ്. ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിട്ടും അതിൽ വ്യക്തമായ അന്വേഷണം നടത്താതെ സർക്കാർ വേട്ടക്കാരൊടൊപ്പം നിൽക്കുകയാണെന്ന് വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ പറഞ്ഞു. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേസെടുക്കാത്തത് ക്രിമിനൽ കുറ്റമാണ്. ഏത് മേഖലയിലായാലും സ്ത്രീകൾ വിവേചനം നേരിടുന്നു, ഇതവസാനിപ്പിക്കണം. സ്ത്രീകൾക്ക് അനുകൂലമാണ് എന്ന് പറയുമ്പോഴും, തൊഴിലിടങ്ങളിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇന്ന് സ്ത്രീകൾ ഇരയായികൊണ്ടിരിക്കുകയാണ്. ഇതവസാനിപ്പിക്കുന്നത് വരെ വിമൻ ജസ്റ്റിസ് നീതിക്കുവേണ്ടി തെരുവിലുണ്ടാകുമെന്നും പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് എന്നാവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡണ്ട്…

ടീം വെൽഫെയർ’ പ്രവർത്തകർക്ക് സ്നേഹാദരം

വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത ‘ടീം വെൽഫെയർ’ അംഗങ്ങളെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നാളെ (28 ആഗസ്റ്റ്‌ 2025) ആദരിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ നാളെ 4.30ന് മലപ്പുറം ടൗൺഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ സംബന്ധിക്കും.

9-ാമത് കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് സമാപനം; അഡ്വക്കറ്റ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്തു

തിരൂര്‍: രണ്ട് ദിവസം നീണ്ടുനിന്ന കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തിരൂര്‍ ഉജ്ജ്വല സമാപനം. പ്രതിനിധി സമ്മേളനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു വൈസ് പ്രസിഡന്റ് സി.കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ, ജില്ല പഞ്ചായത്തംഗം വി.കെ.എം ഷാഫി എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യയെ ചടങ്ങില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ആദരിച്ചു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി സി.എം ഷബീറലി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഐ.ജെ.യു സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങിന്റെ അധ്യക്ഷതയില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജോസി തുമ്പാനം (കോട്ടയം), ജനറല്‍ സെക്രട്ടറി എ.പി ഷഫീഖ് (മലപ്പുറം), ട്രഷര്‍ ഷബീറലി (പാലക്കാട്) എന്നിവരാണ്…

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉല്‍ഘാടനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു

പ്രസിഡന്റായി ജോസി തുമ്പാനത്തിനെയും (കോട്ടയം) ജനറല്‍ സെക്രട്ടറിയായി എ.പി ഷഫീഖിനെയും (മലപ്പുറം) ട്രഷററായി ഷബീറലിയെയും (പാലക്കാട്) തെരഞ്ഞെടുത്തു തിരൂര്‍: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യു) സെക്രട്ടറി ജനറല്‍ ബെല്‍വീന്ദര്‍ സിങ് (പഞ്ചാബ്), മുന്‍ ഐ.ജെ.യു പ്രസിഡന്റും സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ എസ്.എന്‍ സിന്‍ഹ (ഡല്‍ഹി) എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഖമറുന്നീസ അന്‍വര്‍, സുഷമ പ്രകാശ്, ഖാദര്‍ കൈനിക്കര, ഗോപിനാഥ് ചേന്നര, ജംഷാദ് കൈനിക്കര, ഡോ. കെ.ഒ ഫര്‍ഷിന എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശംസ…