പാലക്കാട്: കല്ലടിക്കോടിൽ വഴിയരികിലൂടെ നടന്നു പോയിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന നാല് വിദ്യാർത്ഥികളും മരിച്ചതായി സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലുപേരും കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. അപകടത്തിൽപ്പെട്ടത്. സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയില്‍ ചികിത്സയിലാണ്.
Category: KERALA
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
കൊല്ലം: വ്യാഴാഴ്ച സമാപിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] ജില്ലാ സമ്മേളനത്തിൽ മൂന്നാം തവണയും കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം 2018ൽ കെ എൻ ബാലഗോപാലിൽ നിന്ന് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. 1970 മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന സുദേവൻ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡിവൈഎഫ്ഐ) രൂപീകരണത്തിനു ശേഷം കൊല്ലം ജില്ലയിൽ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. തുടർന്ന് സംസ്ഥാന ട്രഷററായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. സെൻ്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന സെക്രട്ടറി, കൊല്ലം ജില്ലാ പ്ലാൻ്റേഷൻ യൂണിയൻ വർക്കിങ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ ജില്ലാ പഞ്ചായത്ത് അംഗമായ അദ്ദേഹം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും…
ശബരിമല തീർത്ഥാടനം എളുപ്പവും ലളിതവുമാക്കാൻ ബഹുഭാഷാ ശബരിമല മൈക്രോസൈറ്റ്
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം എളുപ്പവും ലളിതവുമാക്കാന്‍ കേരള ടൂറിസം ഒരു ബഹുഭാഷാ മൈക്രോസൈറ്റും (https://www.keralatourism.org/sabarimala/) ശബരിമല ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്ന ഒരു ഇ-ബ്രോഷറും ആരംഭിച്ചു. ബഹുഭാഷാ മൈക്രോസൈറ്റ് തീർത്ഥാടകർക്ക് ശബരിമലയിലെ പാരമ്പര്യങ്ങൾ, ആചാരങ്ങൾ, സംസ്കാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ഭൂമിശാസ്ത്രപരമായ ഉൾക്കാഴ്ചകളും നൽകും. ബുധനാഴ്ച നടന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തത്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ സൈറ്റ് ലഭ്യമാണ്. ശബരിമലയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നൽകുന്ന ചെറിയ ഫൂട്ടേജുകളും ഇതിൽ ഉൾപ്പെടുന്നു. “ലോകമെമ്പാടും തീർഥാടക വിനോദസഞ്ചാരത്തിന് പ്രാമുഖ്യം ലഭിക്കുന്ന ഇക്കാലത്ത് നമ്മുടെ പൈതൃകവും ചരിത്രപരമായ ക്ഷേത്രങ്ങളും വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പുകളാണ് മൈക്രോസൈറ്റും ഇ-ബ്രോഷറും. ശബരിമല സന്ദർശിക്കുന്ന തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും മൈക്രോസൈറ്റ്…
നടൻ ദിലീപിന് ശബരിമലയില്‍ നല്‍കിയ വിഐപി പരിഗണന മറ്റ് തീർഥാടകരുടെ ദർശനം തടഞ്ഞെന്ന് ഹൈക്കോടതി
കൊച്ചി: ഈയിടെ ശബരിമല അയ്യപ്പക്ഷേത്രത്തിൽ നടൻ ദിലീപിന് നൽകിയ “വിഐപി ദർശനം” വളരെ ഗൗരവമുള്ളതാണെന്ന് വിശേഷിപ്പിച്ച കേരള ഹൈക്കോടതി വ്യാഴാഴ്ച (ഡിസംബർ 12) വിശേഷിപ്പിച്ചു. നടന് ദർശനം അനുവദിക്കുന്നതിനായി സോപാനത്തിന് മുന്നിലെ ആദ്യ രണ്ട് വരികൾ കുറച്ച് മിനിറ്റുകളോളം തടഞ്ഞത് രണ്ട് മിനിറ്റിൻ്റെ ചോദ്യമല്ലെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്ര, മുരളീകൃഷ്ണ എസ്. എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. “അത്തരം ആളുകൾക്ക് എന്താണ് പദവി?” ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും (ടിഡിബി) ചീഫ് പൊലീസ് കോർഡിനേറ്ററോടും കോടതി ആവശ്യപ്പെടുകയും നിർദേശിക്കുകയും ചെയ്തു. ഡിസംബർ 5 ന് നടന്ന സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ബെഞ്ചിൻ്റെ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും വന്നത്, വീഡിയോയും തുറന്ന കോടതിയിൽ പ്രദർശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന്, സോപാനത്തിന് മുന്നിലെ ഒന്നാം നിരയിലൂടെ തീർഥാടകരുടെ നീക്കം രാത്രി 10.58 ഓടെ…
മർയം ജുമാനക്ക് വിമൻ ജസ്റ്റീസിന്റെ ആദരവ്
മലപ്പുറം: ട്രെയ്‌നി സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് ഹോൾഡർ മർയം ജുമാനയെ വിമന്‍ ജസ്റ്റിസ് മൂവ്മെൻ്റ് മെമന്റൊ നൽകി ആദരിച്ചു. വിമന്‍ ജസ്റ്റിസ് ജില്ലാ സെക്രട്ടറി മാജിത ഉമ്മത്തൂർ, കമ്മിറ്റി അംഗം സാജിത പൂക്കോട്ടൂർ, ഷാനി ശാകിർ, സുമയ്യ, റസിയ, ലുബ്ന തുടങ്ങിയവർ പങ്കെടുത്തു.
സഖറിയ മാത്യു അന്തരിച്ചു
ഡാളസ്: പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി 64) അന്തരിച്ചു. ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും, പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകാംഗവും ആയ ഫിലിപ്പ് മാത്യുവിന്റെ സഹോദരൻ ആണ്. ഭാര്യ : പത്തനംതിട്ട തോന്ന്യാമല കണികുളത്ത് ഓമന. മക്കൾ : പ്രീതി, പ്രിൻസി, പ്രിൻസ് മരുമക്കൾ : പുനലൂർ പുതുവേൽ പുത്തൻവീട്ടിൽ ബിജോ, പുല്ലാട് ചെറുകാട്ട് റിജോ. സംസ്കാരം ഡിസംബർ 14 ശനിയാഴ്ച രാവിലെ 10.30 ന് ഭവനത്തിലും, പള്ളിയിലും വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം കുഴിക്കാല മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.
കേരളത്തിൽ നിന്നുള്ള തീർഥാടനം കൂടുതൽ സുഗമമാക്കുന്നതിന് പ്രഥമ പരിഗണന: അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്
കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 2024-27 വർഷത്തെ ചെയർമാനായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലറുമായ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് മർകസിൽ സ്വീകരണം നൽകി. മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ മസ്ജിദുൽ ഹാമിലി പരിസരത്ത് ദഫ്മുട്ടിന്റെ അകമ്പടിയോടെയാണ് പുതിയ ചെയർമാനെ സ്വീകരിച്ചത്. ശേഷം കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മർകസ് സാരഥിയും ഹുസൈൻ സഖാഫിയുടെ പ്രധാന ഗുരുനാഥനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിൽ മർകസിന്റെ ആദരം നൽകി. ന്യൂനപക്ഷ വിഷയങ്ങളിലും സാമുദായിക വിഷയങ്ങളിലും സജീവ ശ്രദ്ധയും പങ്കാളിത്തമുള്ള സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ബഹുഭാഷാ പണ്ഡിതൻ, അഭിഭാഷകൻ എന്ന നിലയിലും അഡ്വ. ഹുസൈൻ സഖാഫിയുടെ നേതൃത്വം ഹജ്ജ്…
കൈത്തറിയുടെ മനോഹാരിതയുമായി സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ ഡിസംബര്‍ 15 വരെ
കൊച്ചി: രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് ശ്രദ്ധേയമാവുകയാണ് സ്‌പെഷ്യല്‍ ഹാന്‍ഡ്‌ലൂം എക്‌സ്‌പോ. ലിസി ജംഗ്ഷനിലെ റെന ഇവന്റ് ഹബ്ബില്‍ തിങ്കളാഴ്ച്ച ആരംഭിച്ച പ്രദര്‍ശന മേള സിനിമാ താരം അഞ്ജലി നായര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം, ഹാന്‍ഡ്‌ലൂം ഡെവലപ്മെന്റ് കമ്മീഷണര്‍ എന്നിവരുടെ സഹകരണത്തോടെ നാഷണല്‍ ഡിസൈന്‍ സെന്റര്‍ (എന്‍ഡിസി) സംഘടിപ്പിക്കുന്നതാണ് മേള. വിവിധതരം സാരികളുടെ വലിയ ശേഖരമാണ് മേളയുടെ പ്രധാന ആകര്‍ഷണം. മധ്യപ്രദേശില്‍ നിന്നുള്ള ചന്ദേരി, ഒഡിഷയില്‍ നിന്നുള്ള ഇക്കത്ത്, ബംഗാളില്‍ നിന്നുള്ള ജംദാനി, കാശ്മീരില്‍ നിന്നുള്ള പഷ്മിന ഷാളുകള്‍ എന്നിവ മേളയെ ശ്രദ്ധേയമാക്കുന്നു. ചേന്ദമംഗലം, ബാലരാമപുരം കൈത്തറി സംഘങ്ങളുടെ മനോഹര വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന എക്‌സ്‌പോ ഈ മാസം 15 ന് അവസാനിക്കും. രാവിലെ 11:00 മുതല്‍ രാത്രി 8:00 വരെയാണ്…
അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ
തിരുവനന്തപുരം: 2024-27 വർഷത്തേക്കുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ആയി അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കമ്മിറ്റി അംഗം ഉമർ ഫൈസി മുക്കമാണ് ചെയർമാൻ സ്ഥാനത്തേക്ക് ഹുസൈൻ സഖാഫിയെ നാമനിർദേശം ചെയ്തത്. അഡ്വ. മൊയ്തീൻ കുട്ടി പിന്താങ്ങി. റിട്ടേർണിംഗ് ഓഫീസർ ബിന്ദു വി ആർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ശേഷം സംസ്ഥാന സ്പോർട്സ്, ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ്റെ അധ്യക്ഷതയിൽ നടന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ മീറ്റിംഗിൽ 2025 വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി. മലപ്പുറം കുഴിമണ്ണ, തവനൂർ സ്വദേശിയായ ഹുസൈൻ സഖാഫി സമസ്ത മുശാവറ അംഗവും കോഴിക്കോട് ജാമിഅ മർകസ് പ്രൊ-ചാൻസിലറുമാണ്. നിലവിൽ…
തലവേദനയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവ് എടത്വ മരിയ ഭവനിൽ അനീഷ് ജോർജ് അന്തരിച്ചു
എടത്വാ: മരിയ ഭവനിൽ എം ജോർജിന്റെയും വിജിലയുടെയും മകൻ അനീഷ് ജോർജ് (അബി – 26) അന്തരിച്ചു. സംസ്കാരം ഡിസംബർ 11 ബുധനാഴ്‌ച 2:30ന് എടത്വാ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ, സഹോദരൻ അജേഷ് ജോർജ്. (ഡൽഹി). ദുബൈയിൽ ജോലി ചെയ്തു വരവെ ഉണ്ടായ തലവേദനയെ തുടർന്നുള്ള വിദഗ്ദ്ധ പരിശോധനയിൽ ആണ് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.