തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ ട്രെയിനിലിരുന്ന് കണ്ട വിവരം പൊലീസിന് കൈമാറി യുവതി. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പെൺകുട്ടിയെ കണ്ടുവെന്ന് വെളിപ്പെടുത്തിയ ബബിത എന്ന യുവതി പെൺകുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്ന ചിത്രവും പൊലീസിന് കൈമാറി. ട്രെയിനിലിരുന്ന് കരയുകയായിരുന്നുവെന്ന് ബവിത പറഞ്ഞു. കണ്ടപ്പോൾ മലയാളി ആണെന്ന് തോന്നിയില്ല, കൈയിലൊരു ബാഗുണ്ടായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന കുട്ടിയെ പോലെയാണ് തോന്നിയത്. കുട്ടിയോട് സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഫോട്ടോയെടുത്തപ്പോൾ മുഖത്ത് ദേഷ്യത്തോടെ നോക്കി, അതുകൊണ്ട് കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചില്ലെന്നും താൻ പിന്നീട് നെയ്യാറ്റിൻകരയിൽ ഇറങ്ങിയെന്നും ബവിത പറഞ്ഞു. 40 രൂപ മാത്രമാണ് കൈയിൽ ഉള്ളതെന്ന് തോന്നുന്നു. വീട്ടിൽ നിന്ന് പിണങ്ങി വന്നതാണോയെന്ന സംശയം തോന്നിയിരുന്നു. വാർത്ത കണ്ടപ്പോഴാണ് പൊലീസിനെ വിളിച്ച് വിവരം പറഞ്ഞതും ഫോട്ടോ അയച്ചു കൊടുത്തതെന്നും ബവിത പറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊലീസ്…
Category: KERALA
‘മൊട്ട’ സംഗമം തരംഗമായി; ഒരു മാസം കൊണ്ട് ‘മൊട്ട ഗ്ലോബലി’ലേക്ക് എത്തിയത് മുന്നൂറിലധികം പേർ
എടത്വ: വടക്കുംനാഥന്റെ മണ്ണിൽ മരത്തണലിൽ ഒരു മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് പതിനഞ്ച് മടങ്ങ് അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’. പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി സജീഷ് കുട്ടനെല്ലൂർ പറഞ്ഞു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം. ‘മൊട്ട കൂട്ട’ത്തെ സംബന്ധിച്ച് കേട്ടറിഞ്ഞ് നിരവധി വ്യക്തികൾ അംഗങ്ങളാകാൻ എത്തുന്നുണ്ടെങ്കിലും കർശന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അംഗത്വം നല്‍കുന്നുള്ളൂ. തലമുടി മുണ്ഡനം ചെയ്ത വ്യക്തിയാണെങ്കിലും അഡ്മിൻ പാനലിന്റെ ഹോം സ്റ്റഡി റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് അംഗത്വം നല്‍കുന്നത്. മതസൗഹാർദ്ദത്തിനും…
ശ്രീനാരായണ ഗുരുദേവ ജയന്തി; സംയുക്തഘോഷയാത്രയും, പൊതുസമ്മേളനവും നടന്നു
എടത്വ: ശ്രീനാരായണ ഗുരുദേവന്റെ 170 മത് ജയന്തിദിനാ ഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻറെ ആഭിമുഖ്യത്തിൽ സംയുക്തഘോഷയാത്രയും, പൊതുസമ്മേളനവും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പച്ച ചുടുകാട്ടിൽ ഓഡിറ്റോറിയത്തിൽ നടന്നു.യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ: പി. സുപ്രമോദം ജയന്തി ദിന സന്ദേശം നല്‍കി. തുടർന്ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ മത പ്രതിനിധികളായ അഡ്വ: നാസര്‍ പൈങ്ങ മഠം, ഫാ. ജോസഫ് ചൂളപറമ്പിൽ സുജിത്ത് തന്ത്രികൾ എന്നിവര്‍ നേതൃത്വം നല്‍കിയ സർവ്വമതപ്രാർത്ഥന സമ്മേളനവും നടന്നു. യൂണിയൻ കൗൺസിലർമാരായ സന്തോഷ് വേണാട്, ഉമേഷ് കൊപ്പാറ,സിമ്മി ജിജി,പോഷക സംഘാടന ഭാരവാഹികളായ വികാസ് വി. ദേവൻ, സി.പി ശാന്ത, ഉണ്ണി ഹരിദാസ്, സുചിത്ര രാജേന്ദ്രൻ, പീയുഷ് പി. പ്രസന്നൻ, സുജിത്ത് മോഹനൻ,വിമല പ്രസന്നൻ,സുജി…
കാത്തലിക് എഞ്ചിനിയറിംഗ് കോളജുകളിൽ ക്യാമ്പസ് വ്യവസായ പാര്‍ക്ക് ആരംഭിക്കും: കാത്തലിക് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്യാമ്പസ് വ്യവസായ പാര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കുമെന്നും കേരളത്തിലെ 14 കാത്തലിക് എഞ്ചിനിയറിംഗ് കോളജുകളിലും കാ ക്യാമ്പസ് വ്യവസായ പാര്‍ക്കുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും കാത്തലിക് എഞ്ചിനിയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ ആഭിമുഖ്യം വളര്‍ത്തുവാനും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയുമായുള്ള ബന്ധങ്ങൾ കൂടുതല്‍ ശക്തിപ്പെടുത്തുവാനും ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് അവസരമൊരുക്കും. സാങ്കേതിക വിദ്യാഭ്യാസത്തിലെ ആധുനിക ഗവേഷണങ്ങള്‍ പുതിയ ഉല്പന്നങ്ങളായി വിപണിയില്‍ എത്തിക്കുവാനും വിദ്യാഭ്യാസ കാലഘട്ടത്തില്‍ത്തന്നെ പുതുതലമുറയില്‍ തൊഴില്‍ ആഭിമുഖ്യവും പുത്തൻ അവസരങ്ങളും സൃഷ്ടിക്കുവാനും ഈ സര്‍ക്കാര്‍ പദ്ധതിയിലൂടെ സാധ്യതയുണ്ട്. അതേസമയം പദ്ധതി നടത്തിപ്പിനായി ഏകജാലക ക്ലിയറന്‍സ് സംവിധാനവും, ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണ്‍ സഹായങ്ങളും അനിവാര്യമാണെന്നും പദ്ധതി സംബന്ധിച്ച് സര്‍ക്കാരുമായി ഇതിനോടകം നടന്ന പ്രാരംഭ ചര്‍ച്ചകളെ തുടര്‍ന്ന് വിശദമായ ചര്‍ച്ചയ്ക്കും തുടർ…
കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയണം: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കാഞ്ഞിരപ്പള്ളി: കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയുവാനുള്ള സാഹചര്യങ്ങളൊരുക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍, കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം. പ്രാര്‍ത്ഥനാജീവിതം, കൃത്യനിഷ്ഠ, അച്ചടക്കം, സേവന മനോഭാവം, സാഹോദര്യം എന്നിവയിലുടെ കുട്ടികൾ വളരണം. ലോകം വിരൽത്തുമ്പിലായിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ മത്സരിച്ച് മുന്നേറുവാന്‍ കഠിനാധ്വാനം ചെയ്യണം. ലോകത്തിൻറെ അതിർത്തികൾ വരെയെത്തുന്ന അവസരങ്ങള്‍ നമ്മെ തേടിവരില്ലെന്നും തേടിപ്പിടിക്കണമെന്നും അവസരങ്ങളെ ദൈവത്തിൻറെ അനുഗ്രഹങ്ങളായി കാണണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കെസിഎസ്എല്‍ സംസ്ഥാന ചെയര്‍മാന്‍ ജെഫിന്‍ ജോജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ ആമുഖപ്രഭാഷണവും സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് മുഖ്യപ്രഭാഷണവും നടത്തി. കെസിഎസ്എല്‍ കാഞ്ഞിരപ്പള്ളി രൂപത വൈസ്പ്രസിഡന്റ് റോണി…
സിനിമാ മേഖല പുരുഷാധിപത്യം നിറഞ്ഞതാണ്; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ആ ജീര്‍ണ്ണത വരച്ചു കാട്ടുന്നു: എം വി ഗോവിന്ദന്‍
കോഴിക്കോട്: സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ തെളിയുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിഛേദം തന്നെയാണ് സിനിമാ മേഖലയും. അതിന്റെ ജീര്‍ണത മുഴുവന്‍ പ്രതിഫലിക്കുന്നതാണ് റിപ്പോര്‍ട്ട്. കോടതിയിലെ സാങ്കേതിക പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെയാണ് റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയില്‍ ഇക്കാര്യം കൈകാര്യം ചെയ്തു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ചയല്ല ആക്ഷനാണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. മന്ത്രി സജി ചെറിയാൻ്റേത് മുടന്തൻ ന്യായങ്ങളാണ്. നാലര വർഷം റിപ്പോർട്ടിന്മേൽ അടയിരുന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. പോലീസ് കേസെടുക്കണമെന്നും…
റാഫിയുടെ തിരക്കഥയില്‍ തീര്‍ത്ത “താനാരാ” ആഗസ്റ്റ് 23-ന് തിയ്യേറ്ററുകളിലെത്തും
റാഫി തിരക്കഥ എഴുതി ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് അണിനിരക്കുന്ന ചിത്രം “താനാരാ” ആഗസ്റ്റ് 23-ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലെ തിയ്യേറ്ററുകളിലും ഇതേ ദിവസം സിനിമ റിലീസ് ചെയ്യും. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനായ ഹരിദാസ് ആണ് ‘താനാരാ’ ഒരുക്കിയിരിക്കുന്നത്. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായിയാണ് നിര്‍മ്മാതാവ്. സംഗീതം നല്‍കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദർ ആണ്. മറ്റുള്ളവര്‍: കോ – പ്രൊഡ്യൂസർ: സുജ മത്തായി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: കെ.ആർ. ജയകുമാർ, ബിജു എം.പി, എന്നിവരാണ്. ഛായാഗ്രഹണം: വിഷ്ണു നാരായണൻ. എഡിറ്റിംഗ് – വി സാജൻ. ഗാനരചന: ബി.കെ. ഹരിനാരായണൻ,…
സുപ്രീം കോടതി സംവരണ വിധി: കേരളത്തിലെ ദളിത്-ആദിവാസി ഗ്രൂപ്പുകൾ ഓഗസ്റ്റ് 21 ന് ഹർത്താലിന് ആഹ്വാനം ചെയ്തു
കൊച്ചി: പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണ വിഭാഗങ്ങൾക്കുള്ളിൽ ഉപവർഗ്ഗീകരണം അനുവദിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് വിവിധ ആദിവാസി-ദളിത് സംഘടനകളുടെ കൂട്ടായ്മ ആഗസ്റ്റ് 21 ബുധനാഴ്ച കേരളത്തിൽ സംസ്ഥാന വ്യാപകമായി ഹർത്താൽ സംഘടിപ്പിക്കും. പ്രസിഡൻഷ്യൽ ലിസ്റ്റിൽ വിജ്ഞാപനം ചെയ്തിട്ടുള്ള പട്ടികജാതിക്കാരെ ഉപവിഭാഗമാക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ സമീപകാല വിധിക്കെതിരെ ബഹുജൻ സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക ബന്ദിൻ്റെ ഭാഗമാണ് പ്രതിഷേധം. എന്നാൽ, അടുത്തിടെയുണ്ടായ ഉരുൾപൊട്ടൽ ദുരന്തം കണക്കിലെടുത്ത് വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിൻ്റെ വിധി മറികടക്കാൻ നിയമം പാസാക്കണമെന്ന് കൂട്ടായ്‌മ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദളിത്-ആദിവാസി-വനിത-പൗരാവകാശ കൂട്ടായ്മയുടെ ചെയർപേഴ്സൺ എം. ഗീതാനന്ദൻ പറഞ്ഞു. ഭരണഘടനയുടെ 342 പാർലമെൻ്റിന് മാത്രമേ ഉണ്ടാക്കാൻ കഴിയൂ. സംവരണ വിഭാഗങ്ങൾക്കുള്ളിൽ ഉപവർഗ്ഗീകരണം അനുവദിക്കുന്ന വിധി പുറപ്പെടുവിക്കുന്നതിലൂടെ, പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിനുള്ള രാഷ്ട്രപതിയുടെയും പാർലമെൻ്റിൻ്റെയും…
ബോബോ: വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവയുൾപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭം ഫോർട്ട് കൊച്ചിയിൽ
ഉദ്‌ഘാടനത്തിന് ഹൈബി ഈഡൻ എംപിയും കുടുംബവും എത്തിയത് വളർത്തു നായയ്ക്കൊപ്പം കൊച്ചി: വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ ഫോർട്ട് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഫോർട്ട് കൊച്ചിയിലെ ബെർണാഡ് റോഡിൽ തുടക്കം കുറിച്ച ബോബോ ഞായറാഴ്ച ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡനും കുടുംബവും തങ്ങളുടെ വളർത്തുനായ ജോയിയ്ക്കൊപ്പം ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് കൗതുകക്കാഴ്ചയായി. ബോബോ എന്നത് ഇന്ത്യയിലെതന്നെ ആദ്യത്തെ ആശയമാണ്. വളർത്തു മൃഗങ്ങൾക്കുള്ള സേവനങ്ങൾക്കൊപ്പം അവയുടെ ഉടമസ്ഥർക്ക് ഗുണപരമായ സമയം ചിലവഴിക്കാൻ പാകത്തിലുള്ള പുസ്‌തകശാലയും കഫേയും ഒരു മേൽക്കൂരയ്ക്കു കീഴിൽ സമന്വയിപ്പിക്കുന്ന മികച്ച ഇടം സൃഷ്ടിക്കുക എന്നതാണ് ബോബോ എന്ന നൂതന സംരംഭം ലക്ഷ്യമിടുന്നത്. “വളർത്തു മൃഗങ്ങളുടെയും അവയുടെ ഉടമസ്ഥരുടെയും വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബോബോ സമാനതകളില്ലാത്ത അനുഭവം പ്രദാനം…
ഷൂട്ടിംഗ് സൈറ്റില്‍ കാരവൻ നല്‍കുന്നത് നായകനും നായികയ്ക്കും മാത്രം; മറ്റാര്‍ക്കും അതില്‍ പ്രവേശനമില്ല; മൂത്രമൊഴിക്കാനും വസ്ത്രം മാറാനും ഇടം കിട്ടാതെ വനിതകള്‍
തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ നേരിടുന്ന പ്രശ്നങ്ങള്‍ ഹേമ കമ്മിറ്റിക്കു മുമ്പാകെ തുറന്നു പറഞ്ഞ് വനിതാ പ്രവര്‍ത്തകര്‍. ആർത്തവ ദിനങ്ങൾ ദുരിതകാലമാണെന്ന് അവര്‍ മൊഴി നൽകിയത്. ഈ ദിവസങ്ങളിൽ സാനിറ്ററി പാഡുകൾ മാറ്റാനും ഉപയോഗിച്ചവ കളയാനോ ഉള്ള സൗകര്യമില്ല, ആവശ്യത്തിന് ശുദ്ധജലം പോലും ലഭ്യമല്ല. മൂത്രമൊഴിക്കാൻ സൗകര്യമില്ലാത്തതിനാൽ ദാഹിച്ചിട്ടും വെള്ളം കുടിക്കാറില്ല. ഇക്കാരണത്താൽ, പലരും മൂത്രനാളിയിലെ അണുബാധയ്ക്കും അനുബന്ധ രോഗങ്ങൾക്കും അടിമപ്പെടാറുണ്ട്. മൂത്രമൊഴിക്കാൻ യോജിച്ച സ്ഥലത്തെത്താൻ പത്തുമിനിറ്റ് നടക്കണം എന്ന കാരണത്താല്‍ തനിക്ക് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് ഒരു ജൂനിയർ ആർട്ടിസ്റ്റ് കമ്മിറ്റി മുമ്പാകെ മൊഴി നല്‍കി. യോജിച്ച സ്ഥലമില്ലാത്തതിനാൽ പലയിടത്തും മൂത്രമൊഴിക്കാതെ മണിക്കൂറുകളോളം പോകേണ്ടി വരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ അനുഭവം നടിമാർ മാത്രമല്ല, നിരവധി വനിതാ ഹെയർ സ്റ്റൈലിസ്റ്റുകൾ, അവരുടെ അസിസ്റ്റൻ്റുമാർ, ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങിയവരും പങ്കിടുന്നു. വൻ തുക മുടക്കിയാലും സെറ്റിൽ കാരവൻ നൽകുമെന്ന്…