തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് പുറത്തുവിടേണ്ടതെന്നും, എന്തിനാണ് ഇതിൽ കോലാഹലമെന്നും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചോദിച്ചു. സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും റിപ്പോർട്ട് പുറത്തുവിടുന്നതില് സർക്കാരിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റി റിപ്പോർട്ട് സർക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും റിപ്പോർട്ട് എന്തുകൊണ്ട് പുറത്തുവിടാത്തതെന്ന് അവരോട് ചോദിക്കണമെന്നും റിപ്പോർട്ട് പുറത്തുവിടാത്തതിൽ സർക്കാരിന് പങ്കില്ലെന്നും പറഞ്ഞു. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കി കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് വിവരാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നു എന്നും സർക്കാർ അതിനെ എതിർത്തിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം സർക്കാർ അതിനോട് യോജിക്കുകയാണ് ചെയ്തത് എന്നും പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ അദ്ദേഹം സിനിമ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനായാണ് കമ്മിറ്റിയെ വെച്ചത് എന്നും റിപ്പോർട്ട് പുറത്തുവിടേണ്ട ഉത്തരവാദിത്വം തങ്ങൾക്കല്ല എന്നും പറഞ്ഞു. റിപ്പോർട്ടിലെ…
Category: KERALA
വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന 872 ഫയലുകൾ കോഴിക്കോട് അദാലത്തിൽ തീർപ്പാക്കി
കോഴിക്കോട്: ഇന്ന് (ഓഗസ്റ്റ് 17 ശനി) കോഴിക്കോട്ട് നടന്ന അദാലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ തീർപ്പുകൽപ്പിക്കാത്ത 872 ഫയലുകൾ തീർപ്പാക്കി. വടക്കൻ കേരളത്തിലെ ജില്ലകൾക്കാണ് അദാലത്ത് നൽകിയത്. യോഗത്തിൽ 2100 അപേക്ഷകൾ വന്നതായി മന്ത്രി വി. ശിവൻകുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അനുമതി ലഭിച്ചവരിൽ 460 പേർ നിയമനവുമായി ബന്ധപ്പെട്ടവരാണ്. സംസ്ഥാനതല മെഗാ അദാലത്ത് ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലും തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മേഖലാതല അദാലത്തുകളിൽ പങ്കെടുക്കാത്തവർക്ക് പങ്കെടുക്കാം. സംസ്ഥാനത്ത് ഇത്തരത്തിൽ മൂന്നാമത്തെ പരിപാടിയാണ് നടക്കുന്നത്. തെക്കൻ, മധ്യകേരള ജില്ലകളിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് മുമ്പ് കൊല്ലത്തും എറണാകുളത്തും സമാനമായ അദാലത്തുകൾ നടന്നിരുന്നു. 4,591 അപേക്ഷകൾ ലഭിച്ചതിൽ 2,648 എണ്ണം ക്രമീകരിച്ചു. നിയമനങ്ങളുമായി ബന്ധപ്പെട്ടവർ ഏകദേശം 1,128 ആയിരുന്നു. സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും അസിസ്റ്റൻ്റ് വിദ്യാഭ്യാസ ഓഫീസുകളിലും നടന്ന…
കർഷക ദിനാചരണവും പുതുവർഷ വിപണി പ്രവർത്തനോദ്ഘാടനവും
എടത്വാ : രാധാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ രാധാ മോട്ടോഴ്സിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണവും പുതുവർഷ വിപണി പ്രവർത്തനോദ്ഘാടനവും നടന്നു. രാധാ ഗ്രൂപ്പ് ചെയർമാൻ കെ ആർ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ജെയിൻ മാത്യു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള കർഷകരെ ആദരിച്ചു. രാധ മോട്ടോഴ്സ് എം ഡി വിനീഷ് കുമാർ, അരുൺ ലൂക്കോസ്, സജി ചമ്പക്കുളം ഗോകുൽ, ദിനേശ്, അഖില വിനീഷ് എന്നിവർ പ്രസംഗിച്ചു.
മമ്മൂട്ടിയുടെ സിനിമകൾ ദേശീയ ചലച്ചിത്ര അവാർഡിന് സമർപ്പിച്ചിട്ടില്ലെന്ന് ജൂറി അംഗം
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിൽ മമ്മൂട്ടിക്ക് ഒരു അംഗീകാരവും ലഭിക്കില്ലെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ എംബി പത്മകുമാർ. കൊച്ചി: മുതിർന്ന നടൻ മമ്മൂട്ടി അഭിനയിച്ച സിനിമകളൊന്നും ജൂറിക്ക് മുമ്പാകെ സമർപ്പിച്ചിട്ടില്ലെന്ന് എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡിനുള്ള സൗത്ത് പാനലിലെ ജൂറി അംഗവും ചലച്ചിത്ര നിർമ്മാതാവുമായ എം ബി പത്മകുമാർ വ്യക്തമാക്കി. “2022ൽ പുറത്തിറങ്ങിയ നടൻ്റെ സിനിമകളൊന്നും പരിഗണനയ്ക്ക് സമർപ്പിച്ചിട്ടില്ലെന്ന് പറയുന്നത് വേദനാജനകമാണ്,” അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് കീഴിൽ നടന് ഒരു അംഗീകാരവും ലഭിക്കില്ലെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പത്മകുമാർ. മികച്ച നടനുള്ള അവാർഡിനായി മമ്മൂട്ടിയും റിഷബ് ഷെട്ടിയും കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. കന്നഡ ഫോക്ക് ആക്ഷന് ത്രില്ലറായ ‘കാന്താര’യിലെ മികച്ച പ്രകടനത്തിന് ഷെട്ടി മികച്ച നടനുള്ള പുരസ്കാരം നേടി…
പൊന്നിന് ചിങ്ങം പിറന്നു: പ്രതീക്ഷകളുടെ പുതുവർഷാരംഭം; മലയാളികൾക്ക് ഇനി ഓണനാളുകൾ
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. ഭക്തിയുടേയും വിശ്വാസത്തിന്റേയും കൂടി ദിനമാണ് നമുക്കിന്ന്. മലയാള വർഷാരംഭത്തിൽ ക്ഷേത്ര ദർശനം നടത്തുന്നത് ആ വർഷം മുഴുവൻ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂർ, ആറ്റുകാൽ ദേവീ ക്ഷേത്രം തുടങ്ങീ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. കൂടാതെ ചിങ്ങം പിറന്നാൽ ഓണനാളിനായുള്ള കാത്തിരിപ്പിനും തുടക്കം കുറിക്കുകയാണ്. ചിങ്ങമാസത്തിലെ…
ഇന്ന് പൊന്നിൻ ചിങ്ങം; ശബരിമല നട തുറന്നു, ക്ഷേത്രങ്ങളിൽ വൻ തിരക്ക്
പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്. തുടർന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ചശേഷം അയ്യപ്പ വിഗ്രഹത്തിലെ ഭസ്മം നീക്കി ദേവനെ ഭക്തജന സാന്നിധ്യം അറിയിച്ചു. അതിനുശേഷം മാളികപ്പുറം ക്ഷേത്രനട തുറക്കാനായി അവിടത്തെ മേൽശാന്തി പി.ജി.മുരളിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. അതോടൊപ്പം കർഷക ദിനം കൂടിയായി ഈ ദിവസം നമ്മൾ ആഘോഷിക്കുന്നു. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള…
വയനാടിനെ ചേർത്തുപിടിച്ച് മർകസിലെ സ്വാതന്ത്ര്യദിനാഘോഷം
കോഴിക്കോട്: ദുരന്തഭൂമിയായ വയനാടിനെ ചേർത്തുപിടിക്കുന്ന സുന്ദര നിമിഷങ്ങളായിരുന്നു 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസിൽ ആഘോഷ പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള രണ്ടായിരത്തോളം വിദ്യാർഥികൾ അണിനിരന്ന ചടങ്ങിൽ ഭാഷ, വേഷ, സംസ്കാരങ്ങൾക്കതീതമായി മുഴുവൻ പേരും ഒന്നിച്ചുപറഞ്ഞത് ‘ഞങ്ങൾ വായനാടിനൊപ്പം’ എന്നായിരുന്നു. മർകസ് സാരഥിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സ്വാതന്ത്ര്യദിന സന്ദേശത്തിലും അദ്ദേഹം വയനാടിലെ ദുരിതബാധിതരെയും രക്ഷാപ്രവർത്തകരെയും പ്രത്യേകം ഓർത്തു. ദുരന്തമുഖത്തെ മനുഷ്യരുടെ ഐക്യവും സഹകരണവും കൂട്ടായ്മയും ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തിനെയും അതിജയിക്കാമെന്നുമുള്ള സന്ദേശമാണ് നൽകുന്നത് എന്നാണ് കാന്തപുരം ഉസ്താദ് പറഞ്ഞത്. എല്ലാ വർഷവും വലിയ ആഘോഷ പരിപാടികൾ നടക്കാറുള്ള മർകസിൽ ഇത്തവണ ചെലവും പൊലിമയും കുറച്ച് ആകർഷകമായ രീതിയിൽ ചടങ്ങ് നടത്തിയതും വയനാടിനെ ഓർത്തുകൊണ്ടാണ്. ‘ഐ ലൗ ഇന്ത്യ,…
എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷം
എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ പ്രസിഡന്റ് ആന്റണി ഫ്രാന്സിസ് കട്ടപ്പുറം ദേശീയ പതാക ഉയർത്തി. ഫിലിപ്പ് ജോസ് മണത്തറ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമോൻ പട്ടത്താനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, കെ ജി ശശിധരൻ, ടോമിച്ചന് കളങ്ങര, തോമസ് മാത്യു കൊഴുപ്പക്കളം, പി. ഡി. ജോർജ്കുട്ടി, ബാബു കണ്ണന്തറ എന്നിവർ പ്രസംഗിച്ചു. വാർഷിക സമ്മേളനം 18ന് 4ന് എടത്വ സെന്റ് ജോർജ്ജ് ടൂറിസ്റ്റ് ഹോമിൽ നടക്കും. വൈസ് പ്രസിഡന്റ് ജോര്ജ് തോമസ് കളപ്പുര ഉദ്ഘാടനം ചെയ്യും.
നാടിന് നോവായി റെനിയുടെ വിയോഗം; മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.
തലവടി:വിശ്വസിക്കാനാവാത്ത മരണ വാർത്ത കേട്ടാണ് ഇന്ന് തലവടി ഗ്രാമം ഉണർന്നത്. അതെ ഇന്ന് ‘ദുഃഖവെള്ളി’.തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ ചോളകത്ത് മറിയാമ്മ വർഗ്ഗീസ് ( ഗ്രേസി) , പരേതനായ വിമുക്ത ഭടൻ എം വർഗ്ഗീസിന്റെയും മൂന്ന് മക്കളിൽ ഒരാളായ റെനിമോളുടെ (50) മരണവാർത്തയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.പുഞ്ചിരി കൊണ്ട് പ്രായഭേദമെന്യേ ഏവരുടെയും ഹൃദയം കീഴടക്കിയ റെനിമോൾ ഇനി ഓർമ്മ മാത്രം. ആനപ്രമ്പാൽ ചെത്തിപ്പുരയ്ക്കൽ ഗവ എൽ.പി സ്കൂൾ,ആനപ്രമ്പാൽ സൗത്ത് യു. പി.സ്ക്കൂൾ, തലവടി ഗവ. ഹൈസ്കൂൾ, എടത്വ സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയതിന് ശേഷം മറൈൻ റേഡിയോ ഓഫീസേസ്സ് കോഴ്സ് പഠനം പൂർത്തിയാക്കിയ റെനി പൂർണ്ണ സമയ സുവിശേഷ പ്രവർത്തകയായി തീരണമെന്ന തീരുമാന പ്രകാരം ബാഗ്ളൂരിൽ നിന്നും വേദശാസ്ത്രത്തിൽ പഠനം നേടി.തുടർന്ന് വിദ്യാർത്ഥികളുടെ ഇടയിൽ…
കടൽ കടന്ന് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷം: ചുക്കാൻ പിടിച്ചത് എടത്വ ടൗൺ ലയൺസ് ക്ലബ്
കുവൈത്ത്: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില് കുവൈത്ത് അബ്ബാസിയയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങും ക്ളബ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവ്വഹിച്ചു. ചാർട്ടർ മെമ്പർ ജോജി ജോർജ് തെക്കെ കടുമത്തിൽ അധ്യക്ഷത വഹിച്ചു.അബ്ബാസിയ മലയാളം മിഷൻ കോർഡിനേറ്റർ സന്തോഷ് ഓടേറ്റിൽ മുഖ്യ സന്ദേശം നല്കി.പ്രദീപ് ജോസഫ് അഞ്ചിൽ,ജോബൻ ജോസഫ് കിഴക്കേറ്റം,ഷിജോ കളപ്പുരയ്ക്കല്, ലിജോ ഒറ്റാറയ്ക്കൽ,സിറിൾ മഠത്തിക്കളം,ജോജി നല്ലൂര്,രാകേഷ് പീടികചിറ,മനോജ് ഓടേറ്റിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ നേതൃത്തിലുള്ള വിവിധ കലാ പരിപാടികളും നടന്നു. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. ദുരന്ത ബാധിത മേഖലയില് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തിയ സാധ്യമായ രക്ഷാ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ദുരിത ബാധിതരുടെ പുന്നാരധിവാസ പ്രവർ ത്തനങ്ങൾക്കായി ലയൺസ് ക്ലബ് ഡിസ്ടിക്ട് 318…