കുവൈത്ത്: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ കുവൈത്ത് അബ്ബാസിയയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങും ക്ളബ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവ്വഹിച്ചു. ചാർട്ടർ മെമ്പർ ജോജി ജോർജ് തെക്കെ കടുമത്തിൽ അധ്യക്ഷത വഹിച്ചു.അബ്ബാസിയ മലയാളം മിഷൻ കോർഡിനേറ്റർ സന്തോഷ് ഓടേറ്റിൽ മുഖ്യ സന്ദേശം നല്കി.പ്രദീപ് ജോസഫ് അഞ്ചിൽ,ജോബൻ ജോസഫ് കിഴക്കേറ്റം,ഷിജോ കളപ്പുരയ്ക്കല്‍, ലിജോ ഒറ്റാറയ്ക്കൽ,സിറിൾ മഠത്തിക്കളം,ജോജി നല്ലൂര്‍,രാകേഷ് പീടികചിറ,മനോജ് ഓടേറ്റിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ നേതൃത്തിലുള്ള വിവിധ കലാ പരിപാടികളും നടന്നു. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. ദുരന്ത ബാധിത മേഖലയില്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തിയ സാധ്യമായ രക്ഷാ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ദുരിത ബാധിതരുടെ പുന്നാരധിവാസ പ്രവർ ത്തനങ്ങൾക്കായി ലയൺസ് ക്ലബ് ഡിസ്ടിക്ട് 318…
Category: KERALA
കരിപ്പൂര്‍ വിമാനത്താവള പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധിപ്പിച്ച് എയർപോർട്ട് അതോറിറ്റി; നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തിലാകും
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ പുതുക്കിയ കാർ പാർക്കിംഗ് ഫീസ് ഇന്നു മുതല്‍ പ്രാബല്യത്തിലാകും. വാഹന പാർക്കിംഗിനുള്ള നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചിരുന്നു. വിമാനത്താവളത്തിൻ്റെ പ്രവേശന കവാടത്തിൽ നിന്ന് പുറത്തിറങ്ങാൻ വാഹനങ്ങൾക്ക് ആറ് മിനിറ്റ് സമയം അനുവദിച്ചിരുന്നത് ഇന്നു മുതല്‍ 11 മിനിറ്റായി പുതുക്കിയിട്ടുണ്ട്. അതേസമയം, എയർപോർട്ട് അതോറിറ്റിയുടെ പുതിയ നിരക്ക് വാഹനം പാർക്ക് ചെയ്യാതെ പുറത്തു പോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്കും സന്ദർശകർക്കും ആശ്വാസം നൽകുന്ന ഒന്നാണ്. എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ 20 രൂപയുണ്ടായിരുന്ന ഏഴു സീറ്റ് വരെ കപ്പാസിറ്റിയുള്ള കാറുകൾക്ക് ഇനിമുതൽ 40 രൂപ ആയിരിക്കും ഈടാക്കുക. ഇതേ വാഹനത്തിന് അരമണിക്കൂർ കഴിയുമ്പോൾ നേരത്തെ 55 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനിമുതൽ 65 രൂപ നൽകേണ്ടി വരും. ഏഴ് സീറ്റുകൾ ഉള്ള മിനി ബസ് എസ്‌യുവികൾക്ക്…
ചലച്ചിത്ര അവാർഡ് ജേതാക്കളെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനന്ദിച്ചു
തിരുവനന്തപുരം: ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം അവാർഡ് ജേതാക്കളെ അഭിനന്ദിച്ചത്. “ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ” എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിലെ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്. മമ്മൂട്ടിയും ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള മത്സരത്തിൽ ഇടം പിടിച്ചിരുന്നു. പുരസ്കാര പ്രഖ്യാപനത്തിന് ശേഷമുള്ള താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. “ഞങ്ങളുടെ മനസ്സിൽ അങ്ങ് തന്നെയാണ് മികച്ച അഭിനേതാവ്” എന്ന് ചില ആരാധകർ കമന്റ് ചെയ്തപ്പോൾ ജനങ്ങളുടെ സ്നേഹമാണ് മമ്മൂട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. “ആത്മാർത്ഥമായി അങ്ങേക്ക് അവാർഡ് ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു” എന്ന് കമന്റ് ചെയ്തവരും ഉണ്ട്. ആടുജീവിതത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം…
കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കണം: വെൽഫെയർ പാർട്ടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അന്യായമായി വർധിപ്പിച്ച പാർക്കിംഗ് ഫീസ് പിൻവലിക്കണമെന്ന് വെൽഫെയർ മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിംഗ് നിരക്ക് ഒറ്റയടിക്ക് നാലിരട്ടി വരെയാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇത് കരിപ്പൂർ വിമാനത്താവളം ആശ്രയിക്കുന്ന പ്രവാസി കുടുംബങ്ങളെയും ടാക്സി ഓടിച്ചു ഉപജീവനം നടത്തുന്ന ഡ്രൈവർമാരെയും വലിയതോതിൽ ബാധിക്കും മലബാർ മേഖലയിലെ കൂടുതൽ പേർ ആശ്രയിക്കുന്ന വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കാൻ അധികാരികൾ തയ്യാറാവണമെന്നും എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, അഷ്റഫലി കട്ടുപ്പാറ, ഖാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ്…
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ആവശ്യവുമായി നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. റിപ്പോർട്ട് നാളെ സർക്കാർ പുറത്തുവിടാനിരിക്കെയാണ് നടിയുടെ ഈ നീക്കം. എന്നാൽ, ഹർജിയില്‍ സ്റ്റേ നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഈ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും. റിപ്പോർട്ട് പുറത്തുവിടും മുൻപ് തന്നെ കൂടി കേൾക്കണമെന്നാണ് ഹരജിയിൽ രഞ്ജിനി ആവശ്യപ്പെട്ടിരിക്കുന്നത്. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പുവരുത്തണം. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തണം. മൊഴി നൽകിയവരുടെ സമ്മതമില്ലാതെ പുറത്തുവിടരുതെന്നും നടി ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഓഗസ്റ്റ് 17ന് റിപ്പോർട്ട് പുറത്തുവിടുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ റിപ്പോർട്ട് അപേക്ഷകർക്ക് കൈമാറാനാണു തീരുമാനം. സ്വകാര്യതയെ…
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ‘ആടുജീവിതം’, ‘കാതൽ’ എന്നിവ മികച്ച ബഹുമതികൾ നേടി; പൃഥ്വിരാജ്, ഉർവശി, ബീന ആർ. ചന്ദ്രൻ മികച്ച അഭിനേതാക്കൾ
തിരുവനന്തപുരം: സങ്കൽപ്പിക്കാനാകാത്ത കഷ്ടപ്പാടുകൾക്കിടയിലും മനുഷ്യരുടെ സഹിഷ്ണുതയുടെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ള ആടുജീവിതം, 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ ബ്ലെസിക്കുള്ള മികച്ച സംവിധായകനും പൃഥ്വിരാജ് സുകുമാരനുള്ള മികച്ച നടനുമുള്ള മികച്ച ബഹുമതികൾ ഉൾപ്പെടെ ഒമ്പത് അവാർഡുകൾ നേടി. കാതൽ – ദി കോർ , ജിയോ ബേബിയുടെ സ്വവർഗരതിയുടെ സെൻസിറ്റീവ് ടേക്ക്, മികച്ച ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള അവാർഡ് നേടി. ഉള്ളൊഴുക്കില്‍ മകൻ്റെ മരണശേഷം അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സ്ത്രീയുടെ ഉള്ളിലെ അസ്വസ്ഥതകൾ സൂക്ഷ്മമായി അവതരിപ്പിച്ച ഉർവശി, ഫാസിൽ റസാഖിൻ്റെ അനവധി സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീയായി അഭിനയിച്ചതിന് ബീന ആർ ചന്ദ്രനുമായി അഭിനയ ബഹുമതി പങ്കിട്ടു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും റസാഖ് നേടി. മമ്മൂട്ടി നായകനായി എത്തിയ ‘കാതല്‍’ ആണ് മികച്ച ചിത്രം. ‘ആടുജീവിത’ത്തിലൂടെ ബ്ലെസ്സി മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച…
വയനാടിനായി വിദ്യാർഥികളുടെ കൈത്താങ്ങ്
വടക്കാങ്ങര: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി വടക്കാങ്ങര ടാലൻ്റ് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ സഹായധനം സ്കൂൾ ലീഡർ ഹിബ മോൾ പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് എം.എ മജീദിന് കൈമാറി. നുസ്റത്തുൽ അനാം വർക്കിങ് ചെയർമാൻ അബ്ദുസമദ് കരുവാട്ടിൽ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി അയ്യൂബ് തിരൂർ, ഇസ്മായിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ യു.പി മുഹമ്മദ് ഹാജി, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ നജ്മുദ്ധീൻ, സി.ടി മായിൻകുട്ടി, കെ യാസിർ, കെ.ടി ബഷീർ, ട്രസ്റ്റ് മെമ്പർമാരായ കെ അബ്ദുൽ അസീസ്, പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ എന്നിവർ സംബന്ധിച്ചു. ഡോ. സിന്ധ്യ ഐസക് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റാഷിദ് നന്ദിയും പറഞ്ഞു.
വിഷ്ണു വിനോദ്, വരുൺ നയനാർ ഉൾപ്പെടെ കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്; ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും
കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്. ടീമിന്‍റെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും വരുണ്‍ നയനാരും ഉള്‍പ്പെടെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് തൃശൂര്‍ ടൈറ്റന്‍സ് കേരള ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഐ.പി.എല്‍ താരമായ വിഷ്ണു വിനോദാണ് ടൈറ്റന്‍സിന്‍റെ ഐക്കണ്‍ പ്ലെയര്‍. 2014 ല്‍ മുഷ്താഖ് അലി ട്രോഫി സീസണിൽ കേരളത്തിന് വേണ്ടി തന്‍റെ ആദ്യ ട്വൻ്റി 20 മത്സരത്തിലൂടെയാണ് വിഷ്ണുവിന്‍റെ അരങ്ങേറ്റം. നിലവില്‍ കേരള ടീമിലെ മികച്ച വിക്കറ്റ് കീപ്പറും ബാറ്ററുമാണ് താരം. 2016 ലെ രഞ്ജി ട്രോഫിയിലാണ് കേരളത്തിനുവേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്. 2018 -19 ലെ രഞ്ജിയില്‍ മധ്യപ്രദേശിനെതിരെ 282 പന്തില്‍ നിന്ന്…
കേരളത്തിൽ കനത്ത മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച (ആഗസ്റ്റ് 15) കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലും തെക്കൻ കേരള തീരത്തും ചുഴലിക്കാറ്റ് ചുഴലിക്കാറ്റ് വീശുന്നതിനാൽ ഓഗസ്റ്റ് 15 മുതൽ 19 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് അതിൽ പറയുന്നു. ബാക്കി 12 ജില്ലകളിലും ഐഎംഡി യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് എന്നാൽ അതിശക്തമായ മഴ (6 സെൻ്റീമീറ്റർ മുതൽ 20 സെൻ്റീമീറ്റർ വരെ), മഞ്ഞ അലർട്ട് എന്നാൽ 6 മുതൽ 11 സെൻ്റീമീറ്റർ വരെ കനത്ത മഴ എന്നാണ് അർത്ഥമാക്കുന്നത്. ഐഎംഡി പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്ച (ആഗസ്റ്റ് 16, 2024) ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 15 മുതൽ 19…
ഇന്ത്യ ആഗോള ശക്തിയാവേണ്ടത് മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ട് : കാന്തപുരം
ഒരുമയും ഐക്യവുമാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുക കോഴിക്കോട്: മനുഷ്യർക്കിടയിലെ ഒരുമയും ഐക്യവുമാണ് പുരോഗതിയിലേക്കും ലക്ഷ്യപ്രാപ്തിയിലേക്കും രാജ്യത്തെ നയിക്കുകയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമത്വം, നീതി, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങൾ അതിന്റെ പൂർണതയോടെ നിലനിർത്തുകയെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും മൂല്യങ്ങളുടെ സൗന്ദര്യം കൊണ്ടാണ് ഇന്ത്യ ആഗോളശക്തിയായി മാറേണ്ടതെന്നും-സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ കാന്തപുരം പറഞ്ഞു. രാജ്യം അഭിമുഖീകരിക്കുന്ന ദാരിദ്ര്യം, നിരക്ഷരത, അസമത്വം തുടങ്ങിയ വെല്ലുവിളികൾ അതിജയിക്കാനും ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ശ്രദ്ധാകേന്ദ്രമാവാനും ഐക്യവുമുള്ള ജനത പ്രധാനമാണ്. ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തും അതിജയിക്കാമെന്നും സ്വാതന്ത്ര്യദിന ഓർമകളും വയനാടിലെ ദുരന്താനന്തര കാഴ്ചകളും നിരന്തരം ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി…