ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല; ‘മൊട്ട ‘ സംഗമം തരംഗമായി

എടത്വ: വടക്കുന്നാഥന്റെ മണ്ണിൽ മരത്തണലിൽ അവർ ഒന്നിച്ചുകൂടി, ലോകത്തിന് വലിയ ഒരു സന്ദേശം നല്‍കാന്‍. സമൂഹത്തിന്റെ വൃത്യസ്ത മേഖലകളിൽ നിന്നും മൊട്ടകൾ സംഗമിച്ചു; ആത്മ വിശ്വാസത്തിന് ഒട്ടും കുറവ് വരുത്താതെ. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ആദ്യ സംഗമം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്നു. മുമ്പ് വിഗ് വെച്ചവർ തലമുടി മുണ്ഡനം ചെയ്തപ്പോൾ ലഭിച്ച സന്തോഷം പങ്കു വെച്ചു. മാത്രമല്ല, കോവിഡ് കാലത്തെ ബുദ്ധിമുട്ടുകളുടെ പഞ്ചാത്തലത്തിൽ മുണ്ഡനം ചെയ്തവരുടെ അനുഭവങ്ങൾ പങ്കു വെച്ചപ്പോൾ വേനൽക്കാലത്ത് ആശ്വാസത്തോടെ കഴിയുന്നതിന്റെ സുഖവും പങ്കു വെച്ചത് കാണികൾക്ക് കൗതുകമായി. ആദ്യ സംഗമത്തിൽ 25 പേർ പങ്കെടുത്തു. സമൂഹ, പത്ര, ദൃശ്യ മാധ്യമങ്ങളിൽ വാർത്ത ആയതോടെ ആഗോള തലത്തിൽ മൊട്ടകളുടെ സംഘടന ഉണ്ടാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.…

100 വനിതകൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷകൾ; ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം താക്കോൽദാനം നിർവഹിച്ചു.

കോട്ടയം : ലയൺസ് 318 ബി യുടെ ആഭിമുഖ്യത്തിൽ 100 വനിതകൾക്ക് നൽകുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണം കോട്ടയം ലയൺസ് ഡിസ്ട്രിക്ട് ഓഫീസിൽ നടന്നു. മഹീന്ദ്ര ട്രെയോ ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് നൽകിയത് . വനിതകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് ‘ഷീ ഓട്ടോ’ പദ്ധതിയിലൂടെ ലയൺസ് ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 3 ഓട്ടോറിക്ഷകൾ ദിവ്യ വൈക്കം, രമ്യ തിരുവല്ല, സവിത കോട്ടയം എന്നിവർ ഏറ്റുവാങ്ങി. മറ്റു വാഹനങ്ങൾ കോട്ടയം ആലപ്പുഴ പത്തനംതിട്ട മേഖലയിലുള്ള ലയൺസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടക്കും. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം താക്കോൽദാനം നിർവഹിച്ചു .ക്യാബിനറ്റ് സെക്രട്ടറി വി കെ സജീവ്, ട്രഷറർ സുരേഷ് ജെയിംസ് വഞ്ചിപ്പാലം, പിആർഓ എം പി രമേഷ് കുമാർ, പ്രിൻസിപ്പൽ അഡ്വൈസർ ബൈജുവി പിള്ള, കോഡിനേറ്റർമാരായ സാറാമ്മ ബേബൻ, തോമസ് കരിക്കിനേത്ത് എന്നിവർ സംസാരിച്ചു.

വയനാട് ഉരുള്‍ പൊട്ടല്‍: കാണാതായവർക്കായി ചാലിയാറിൽ രണ്ടു ദിവസം തിരച്ചിൽ തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

വയനാട്: മലപ്പുറം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും തിരച്ചിൽ തുടരുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായി തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ ചാലിയാർ പുഴയോരത്തെ അഞ്ച് സ്ഥലങ്ങളിൽ സമഗ്രമായ തിരച്ചിൽ സംഘടിപ്പിക്കുമെന്ന് ഞായറാഴ്ച വയനാട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, സിവിൽ ഡിഫൻസ്, പൊലീസ്, ഫോറസ്റ്റ് എന്നിവയുടെ 60 അംഗ സംഘം മലപ്പുറം ജില്ലയിലെ മുണ്ടേരി ഫാം മുതൽ പരപ്പൻപാറ വരെയുള്ള നദിയുടെ അഞ്ച് കിലോമീറ്റർ ദൂരത്തിൽ തിരച്ചിൽ നടത്തും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ 50 അംഗ സംഘം പനംകായ മുതൽ പൂക്കോട്ടുമന വരെ തിരച്ചിൽ നടത്തും. പൂക്കോട്ടുമന മുതൽ ചാലിയാർമുക്ക് വരെയുള്ള ഭാഗത്ത് 30…

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രവാസി കുടുംബ സംഗമവും സ്വാതന്ത്ര്യം ദിനാഘോഷവും അബ്ബാസിയയിൽ

എടത്വ : ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രവാസി കുടുംബ സംഗമവും സ്വാതന്ത്ര്യം ദിനാഘോഷവും ആഗസ്റ്റ് 15ന് 6ന് കുവൈത്ത് അബ്ബാസിയയിൽ നടക്കും. കോഓർഡിനേറ്റർ ചാർട്ടർ മെമ്പർ ജോബൻ ജോസഫ് കിഴക്കേറ്റം അദ്ധ്യക്ഷത വഹിക്കും. ചാർട്ടർ പ്രസിഡന്റ് ബിൽബി മാത്യൂ കണ്ടത്തിൽ സംഗമം ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർമാരായ ജോജി ജോർജ്, പ്രതീപ് ജോസഫ് എന്നിവർ അറിയിച്ചു. വിശപ്പ് രഹിത എടത്വ, നെഫ്റോ കെയർ പ്രോജക്ട്, സേവ് വയനാട് പ്രോജക്ട് എന്നിവയ്ക്ക് പുറമെ 2024 – 2025 പ്രവർത്തന വർഷം വിവിധ കർമ്മപദ്ധതികളാണ് പ്രവാസി അംഗങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അറിയിച്ചു. വയനാട്ടില്‍ ഉണ്ടായ പ്രകൃതിക്ഷോഭം മൂലം പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ നഴ്സിംഗ് പഠനത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും. സ്വാതന്ത്യ ദിനത്തിൽ രാവിലെ 8.30ന് എടത്വ…

വയനാട് ഉരുൾപൊട്ടൽ: ദുരന്തമേഖലയിൽ തെരച്ചിൽ തുടരുന്നു; രക്ഷപ്പെട്ടവരുടെ രേഖകൾ വീണ്ടെടുക്കാന്‍ പ്രത്യേക ക്യാമ്പ് ആരംഭിച്ചു

വയനാട്: ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുമ്പോഴും അതിജീവിച്ചവരുടെ ഔദ്യോഗിക രേഖകൾ വീണ്ടെടുക്കുന്നതിനുള്ള പ്രത്യേക ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 12 തിങ്കളാഴ്ച) ആരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ ഭരണകൂടവും സംസ്ഥാന ഐടി മിഷനും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ്/രേഖകൾ വീണ്ടെടുക്കൽ കാമ്പയിൻ്റെ ഭാഗമായി മേപ്പാടിയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ക്യാമ്പുകൾ നടക്കുന്നത്. മണ്ണിടിച്ചിലിനെ അതിജീവിച്ച് ക്യാമ്പുകളിലോ മറ്റിടങ്ങളിലോ കഴിയുന്നവർക്ക് അവരുടെ നഷ്ടപ്പെട്ട രേഖകളോ സർട്ടിഫിക്കറ്റുകളോ തിരികെ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ക്യാമ്പുകളിൽ ഒരുക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതേസമയം, എൻഡിആർഎഫ്, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, സിവിൽ ഡിഫൻസ് ഫോഴ്‌സ്, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റ്, റെസ്‌ക്യൂ വോളൻ്റിയർമാർ എന്നിവരടങ്ങുന്ന 190 അംഗ സംഘം രാവിലെ ദുരന്തബാധിത പ്രദേശത്തെ അഞ്ച് സോണുകളിൽ തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ കനത്ത മഴയെ തുടർന്ന് കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നലെ…

വയനാടിനായി കൈകോർക്കാം;പാഴ് വസ്തുക്കളുടെ ശേഖരണ യജ്ഞം ആരംഭിച്ചു

തലവടി: വയനാട് പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് അത്താണിയാകുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിന് ലക്ഷ്യമിട്ട് സിപിഎം തലവടി തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാഴ് വസ്തുക്കളുടെ ശേഖരണ യജ്ഞം ആരംഭിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം തലവടി തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിച്ച് തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം നിർവഹിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ സജി അധ്യക്ഷത വഹിച്ചു. തലവടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ഇ ഏബ്രഹാം പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം പി.ഡി. സുരേഷ്, പി .കെ സദാനന്ദൻ, ബ്രാഞ്ച് സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ, സാം വി.മാത്യു, ദാനിയേല്‍ തോമസ് ,എൻ. എം മോനിച്ചൻ എന്നിവർ സംബന്ധിച്ചു.…

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി; ഹാട്രിക് കിരീട നേട്ടവുമായി ഫറോക്ക്

കൊടുവള്ളി: കളരാന്തിരിയില്‍ നടന്ന എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി. തുടര്‍ച്ചയായി മൂന്നാം തവണയും ഫറോഖ് ഡിവിഷന്‍ കിരീടം നേടി. 669 പോയിന്റാണ് ഫറോഖ് ഡിവിഷന്‍ നേടിയത്. 652 പോയിന്റ് നേടിയ കുന്ദമംഗലം ഡിവിഷന്‍ രണ്ടാം സ്ഥാനവും 631 പോയിന്റോടെ മുക്കം ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി. മുക്കം ഡിവിഷനിലെ മുഹമ്മദ് ജസീല്‍ കലാപ്രതിഭയായും മുക്കം ഡിവിഷനിലെ തന്നെ മുഹമ്മദ് ലുബൈബ് സര്‍ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസ് വിഭാഗത്തില്‍ ഫാറൂഖ് കോളജ് 107 പോയിന്റോടെ ജേതാക്കളായി. മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്, കെ എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നീ ക്യാമ്പസുകളാണ് ക്രമപ്രകാരം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയത്. ക്യാമ്പസ് വിഭാഗത്തില്‍ കെ എം ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ മുഹമ്മദ് റാഫി ടി കെ കലാപ്രതിഭയായും എന്‍ ഐ ടി കാലിക്കറ്റിലെ…

സാമൂഹിക നീതിക്കായി നില കൊണ്ട വ്യക്തിത്വം: വെൽഫെയർ പാർട്ടി

മലപ്പുറം : അന്തരിച്ച മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി സാമൂഹ്യനീതിക്കായി അടിയുറച്ചു നിൽക്കുന്ന വ്യക്തിത്വമായിരുന്നു എന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അനുസ്മരിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും സമീപിക്കാൻ സാധിക്കുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളത്തിലെ വൈജ്ഞാനിക കരുത്തുള്ള നേതാക്കളിലൊരാളായിരുന്നു കൂട്ടി അഹമ്മദ് കുട്ടി. അദ്ദേഹത്തിൻ്റെ മരണത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അനുശോചിച്ചു. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ ഷഫീഖ്, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് തുടങ്ങിയവർ വീട്ടിൽ ഭൗതികശരീരം സന്ദർശിച്ച് അനുശോചനം അറിയിച്ചു.

മദ്യനിരോധന സമിതി സമരപ്പന്തൽ നിർമാണം തടഞ്ഞത് പ്രതിഷേധാർഹം :വെൽഫെയർ പാർട്ടി

മലപ്പുറം : മലപ്പുറം കലക്ടറേറ്റ് പടിക്കൽ നടന്നുകൊണ്ടിരിക്കുന്ന മദ്യനിരോധന സമിതിയുടെ അനിശ്ചിതകാല സമര പന്തലിന്റെ പുനർനിർമ്മാണം തടഞ്ഞ പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി . ജനകീയ സമരങ്ങളോട് സിപിഎം സർക്കാർ സ്വീകരിച്ചുവരുന്ന നിലപാടുകളുടെ തുടർച്ച തന്നെയാണ് ഇതും . ലഹരി വിരുദ്ധ സമരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സർക്കാർ ശ്രമം മദ്യ മാഫിയകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി .തുടർ സമര പോരാട്ടങ്ങൾക്ക് മദ്യനിരോധന സമിതി ക്ക് എല്ലാ പിന്തുണയും ഐക്യദാർഢ്യവും എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ബിന്ദു…

വയനാട് ദുരന്തം: ഉറ്റവരെ നഷ്ടമായ വേദനയിൽ ബീഹാറിലെ ഭഗവാൻപൂർ ഗ്രാമം; സാന്ത്വനമേകി ബീഹാർ മർകസ് വളണ്ടിയേഴ്‌സ്

കോഴിക്കോട്/പാറ്റ്‌ന: ഒട്ടേറെ പേരുടെ മരണത്തിനും തിരോധാനത്തിനും കാരണമായ വയനാട് മുണ്ടക്കൈ, ചൂരൽ മല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ തങ്ങളുടെ ഉറ്റവരെ നഷ്ടമായ വേദനയിൽ കഴിയുകയാണ് ബീഹാറിലെ വൈശാലി ജില്ലയിലെ ഭഗവാൻപൂർ ഗ്രാമം. മുണ്ടക്കൈയിലെ ഹാരിസൺ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ആറ് ഭഗവാൻപൂർ സ്വദേശികളാണ് ദുരന്തത്തിൽ അകപ്പെട്ടത്. ഇതിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. മൂന്നുപേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടുമില്ല. 45 വയസ്സുകാരി ഫൂൽകുമാരി ദേവിയുടെ മൃതശരീരമാണ് സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തത്. ഉപേന്ദർ പാസ്വാൻ, അരുൺ കുമാർ എന്നിവരാണ് പരിക്കുകളോടെ രക്ഷപെട്ട് ഇപ്പോൾ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. സാദു പാസ്വാൻ(47), രഞ്ജിത് കുമാർ(22), ബിജിനസ് പാസ്വാൻ(40) എന്നീ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മരണപ്പെട്ട ഫൂൽകുമാരി ദേവിയുടെ മകൻ രോസൻ കുമാർ മുഖേനയാണ് ദുരന്തവിവരം ഗ്രാമവാസികൾ അറിയുന്നത്. ഭാഷ തടസ്സമായതിനാലും പ്രദേശത്ത് ദുരന്തസാഹചര്യം നിലനിന്നിരുന്നതിനാലും പരിക്കേറ്റവരുടെ…