മക്നൂൻ – 24 : സാഹിത്യ സമാജം ഉദ്ഘാടനവും അനുമോദന യോഗവും

മലപ്പുറം: ഫലാഹിയ കോളേജ് സാഹിത്യ സമാജം മക്നൂൻ- 24 ഉദ്ഘാടനവും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവരായി പങ്കെടുത്ത വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. സാഹിത്യ സമാജ ഉദ്ഘാടനം ഗാനരചയിതാവായ അബി കരുവാരക്കുണ്ട് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൾ അബ്ദുൽ ലത്തീഫ് ബസ്മല അധ്യക്ഷനായിരുന്നു. വയനാട് പ്രളയ ബാധിതർക്കുളള വിദ്യാർഥികളുടെ ധനസഹായം സ്റ്റുഡൻസ് ഡീൻ വി ടി അബ്ദു സമദ് വിദ്യാർത്ഥി പ്രതിനിധി സി തൻസീഹിൽ നിന്നും സ്വീകരിച്ചു. സമാജം സെക്രട്ടറി പി നസീഹ സ്വാഗതവും അസി. കൺവീനർ അഹമ്മദ് ബാസിത്ത് നന്ദിയും പറഞ്ഞു.

വെൺമണി സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ബൈബിൾ പാരായണം സമാപിച്ചു

ചെങ്ങന്നൂർ: ദേശത്തിൻ്റെ ഐക്യത്തിനും , മനുഷ്യരുടെ സൗഖ്യത്തിനുമായി വെൺമണി സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന ബൈബിൾ പാരായണം സമാപിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലും ലോകം നേരിടുന്ന യുദ്ധ ഭീഷണിയുടെ സാഹചര്യത്തിലും കൂടിയാണ് ഇടവക മിഷൻ്റെ നേതൃത്വത്തിൽ ഇദം പ്രഥമമായി ഇത്തരത്തിൽ ഒരു ബ്രഹദ് സംരംഭം നടത്തിയത്. ആഗസ്റ്റ് 5 തിങ്കളാഴ്ച രാവിലെ 8 ന് ആരംഭിച്ച പാരായണ യജ്ഞം 10 ശനിയാഴ്ച രാത്രി 10 മണിക്കാണ് സമാപിച്ചത്. തുടക്കത്തിൽ രാവിലെ 8 ന് ആരംഭിച്ച പാരായണം രാത്രി 8 ന് സമാപിക്കുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷം ജനങ്ങളുടെ ആഗ്രഹം മാനിച്ച് കൂടുതൽ പേർക്ക് പങ്കാളിത്തം നൽകാൻ അത് രാത്രി 10 മണി വരെ തുടർന്നു. 75 മണിക്കൂർ സമയം വായനയ്ക്കായി ചെലവഴിച്ചപ്പോൾ ഇടവകയിലെ വിവിധ സംഘടനയിൽ പെട്ട 450 പേരാണ് പങ്കെടുത്തത്. വചന കേൾവിക്കാരായും ഇടവകയിലെ…

നെപ്പോളിയൻ എ ഗ്രേഡ് വെപ്പ് വള്ളത്തിൻ്റെ മലർത്തൽ ചടങ്ങ് നടന്നു

തലവടി: പുതിയതായി നിർമ്മിക്കുന്ന നെപ്പോളിയൻ വെപ്പ് എ ഗ്രേഡ് വള്ളത്തിൻ്റെ മലർത്തൽ ചടങ്ങ് നടന്നു. കളിവള്ള ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ആണ് മലർത്തൽ കർമ്മം നടന്നത്. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ആരംഭിച്ച പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഉദ്‌ഘാടനം ചെയ്തു. തലവടി ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഷിനു എസ് പിള്ള അദ്ധ്യക്ഷത വഹിച്ചു. തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. റോബിൻ വർഗ്ഗീസ് മേടയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോജി ജെ വൈലപ്പള്ളി, ബിനു സുരേഷ്, തലവടി ടൗൺ ബോട്ട് ക്ലബ് ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറർ അരുൺ പുന്നശ്ശേരിൽ,…

ഉരുൾപൊട്ടലിൽ നാശം വിതച്ച വയനാട്ടിൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നു

വയനാട്: കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് ശേഷം ജീവിതം പുനർനിർമ്മിക്കാൻ പാടുപെടുന്ന ആയിരക്കണക്കിന് അതിജീവിച്ചവർക്ക് ആവശ്യമായ സഹായങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉരുൾപൊട്ടൽ ഗ്രാമങ്ങളിലേക്കുള്ള സന്ദർശനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അനൗദ്യോഗിക മരണസംഖ്യ 400 കടന്ന വയനാട് ഉരുൾപൊട്ടലിൽ നിയമപരമായ വ്യവസ്ഥകളൊന്നുമില്ലെങ്കിലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ദേശീയ ദുരന്ത നിവാരണ പദ്ധതിയുടെ ലെവൽ 3 ആയി ദുരന്തത്തെ തരംതിരിക്കാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു, ഇത് സംസ്ഥാന, ജില്ലാ അധികാരികളുടെ ശേഷിയെ മറികടക്കുന്ന ഒരു ദുരന്ത സാഹചര്യത്തെ സൂചിപ്പിക്കുന്നു. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും എല്ലാ എംപിമാർക്കും വയനാടിൻ്റെ പുനരധിവാസത്തിനായി പാർലമെൻ്റ് അംഗങ്ങളുടെ ലോക്കൽ ഏരിയ വികസന പദ്ധതിയുടെ ഒരു ഭാഗം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ദുരന്തത്തെ “ഗുരുതര സ്വഭാവമുള്ള ദുരന്തം” ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന ആഹ്വാനങ്ങളുമുണ്ട്. 2018ലെ വെള്ളപ്പൊക്കത്തെ രൂക്ഷമായ പ്രകൃതി ദുരന്തമായി കേന്ദ്രം…

സീ കേരളം കുടുംബം അവാർഡുകൾക്കായുള്ള വോട്ടിംഗ് വാൻ കുടുംബശ്രീ ശാരദ സീരിയൽ താരങ്ങളായ മെർഷീന നീനുവും പ്രബിനും ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: ഇദംപ്രഥമമായി സംഘടിപ്പിക്കപ്പെടുന്ന സീ കേരളം കുടുംബം അവാർഡ്സ് 2024 നു മുന്നോടിയായി, പ്രമുഖ വിനോദ ടെലിവിഷൻ ചാനലായ സീ കേരളം തങ്ങളുടെ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും ജനപ്രിയമായ താരങ്ങളെയും സീരിയലുകളും തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം നൽകുന്നു. ഇതിനായി ചാനൽ വോട്ടിംഗ് ക്യാമ്പയിനിനു തുടക്കം കുറിച്ചു. പ്രേക്ഷകർക്ക് അവരുടെ ജനപ്രിയ നായകൻ, ജനപ്രിയ നായിക, ജനപ്രിയ സീരിയൽ, ജനപ്രിയ വില്ലൻ, ജനപ്രിയ സീരിയൽ ദമ്പതികൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി വോട്ട് ചെയ്തു തിരഞ്ഞെടുക്കാം. സീ കേരളം വെബ്‌സൈറ്റിലൂടെയും (https://zkka2024.zee5.com) പ്രത്യേക ക്യുആർ കോഡിലൂടെയും വോട്ടിംഗ് സാധ്യമാക്കിയിട്ടുണ്ട്. വളരെ ലളിതമായി പ്രേക്ഷകർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുന്നതിനായി സീ കേരളം പ്രവർത്തകർ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒരു ‘വോട്ടിംഗ് വാൻ’ ഫ്ലാഗ് ഓഫ് ചെയ്തു. വാനിൽ സജ്ജീകരിച്ചിട്ടുള്ള ക്യു ആർ കോഡ് വഴി വോട്ടുചെയ്യാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുക എന്ന…

ജില്ലാ സാഹിത്യോത്സവിന് വര്‍ണാഭമായ തുടക്കം

കൊടുവള്ളി: 31ാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് കളരാന്തിരിയില്‍ തുടക്കമായി. 14 ഡിവിഷനുകളില്‍ നിന്നായി 2500ല്‍പരം പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവ് ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു. ജാതി- മത- വര്‍ണ- ഭേദങ്ങളില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുന്നതാണ് ഭാഷയും സാഹിത്യവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാചീന സംസ്‌കാരങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുകയാണെന്നും അവ വീണ്ടെടുക്കാനുള്ള അവസരങ്ങളാണ് സാഹിത്യോത്സവുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാഠപുസ്തകങ്ങളില്‍ നിന്നടക്കം ചരിത്രവും ഇല്ലാതാവുകയാണ്. ഇവ ചരിത്ര ബോധമുള്ള വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുന്നതില്‍ നിന്നും തടയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാഗതസംഘം ചെയര്‍മാന്‍ എ കെ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ മുഖ്യാതിഥിയായി. എസ് എസ് എഫ് കേരള പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തി. മജീദ്…

ഉരുൾപൊട്ടലിൽ നാശം വിതച്ച വയനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

വയനാട്: കഴിഞ്ഞയാഴ്ചയുണ്ടായ ഉരുൾപൊട്ടലില്‍ നാശം വിതച്ച വയനാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഈ ദുരന്തം 300-ലധികം ജീവൻ അപഹരിക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. സന്ദർശന വേളയിൽ, കാല്‍ നടയായും ഏരിയൽ സർവേയിലൂടെയും നാശത്തിൻ്റെ വ്യാപ്തി അളക്കാൻ മോദി സ്ഥിതിഗതികൾ വിലയിരുത്തി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർക്കൊപ്പം പ്രധാനമന്ത്രി മോദി ദുരിതബാധിത പ്രദേശങ്ങളിലൂടെ നടന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉരുൾപൊട്ടൽ മേഖലയുടെ വിശദമായ ഭൂപടം ഉദ്യോഗസ്ഥർ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചുകൊണ്ട് ദുരന്തത്തിൻ്റെ ആഘാതത്തെക്കുറിച്ചും ഒഴിപ്പിക്കൽ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്‌ടറിലാണ് വയനാട്ടിലെത്തിയത്. ഹെലികോപ്‌ടറില്‍ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലകളില്‍ ആകാശ നിരീക്ഷണം നടത്തി. ശേഷം അദ്ദേഹം കല്‍പറ്റയിലേക്ക് പുറപ്പെട്ടു. ദുരന്ത മേഖല സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ്…

കണ്ണൂരിലെ നവോദയ കുന്നിലും ചെറുവാഞ്ചേരിയിലും ഖനനം നിരോധിച്ചു

കണ്ണൂര്‍: നവോദയ കുന്നിലും ചെറുവാഞ്ചേരിയിലും അനധികൃതമായി നടക്കുന്ന പ്രവർത്തനങ്ങളെ തുടർന്നുള്ള ലാറ്ററൈറ്റ് ഖനന പ്രവർത്തനങ്ങൾ തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ നിരോധിച്ചു. ജൂലൈ 26ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നവോദയ ഹില്ലിലെ അനധികൃത ഖനനം നവോദയ സ്കൂൾ, മഹാത്മാഗാന്ധി കോളേജ്, ശാന്തിഗിരി ആശ്രമം, ബയോ-റിസോഴ്സ്-കം-അഗ്രോ സർവീസ് സെൻ്റർ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് വലിയ ഭീഷണിയാണ്. ജവഹർ നവോദയ വിദ്യാലയത്തിലെ ലാറ്ററൈറ്റ് ഖനനം മൂലം വിദ്യാർത്ഥികളും ജീവനക്കാരും അനുഭവിക്കുന്ന ആരോഗ്യ-മാനസിക പിരിമുറുക്കം ചൂണ്ടിക്കാട്ടി ജവഹർ നവോദയ വിദ്യാലയം പ്രിൻസിപ്പൽ ജില്ലാ കളക്ടർക്ക് ഔപചാരികമായി പരാതി നൽകി. കൂടാതെ, ചെറുവാഞ്ചേരി, പുത്തൂർ, മൊകേരി വില്ലേജുകളിലായി 506 ഏക്കർ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ കിൻഫ്ര വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. അനധികൃത ഖനനം തുടരുന്നത് പ്രദേശം വികസനത്തിന് അനുയോജ്യമല്ലാതാക്കുമെന്ന് കിൻഫ്ര അധികൃതർ…

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്; പ്രതിഭകളെ കാത്ത് കളരാന്തിരി

ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്യും കൊടുവള്ളി: 31ാമത് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിനെത്തുന്ന പ്രതിഭകളെ കാത്ത് കളരാന്തിരി. 14 ഡിവിഷനുകളില്‍ നിന്നായി എത്തുന്ന 2500ല്‍ പരം പ്രതിഭകളെ സ്വീകരിക്കാന്‍ വിശാലമായ സൗകര്യങ്ങളാണ് കളരാന്തിരിയില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് (ശനി) രാവിലെ ഏഴ് മുതല്‍ മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരും. ഇന്ന് (ശനിയാഴ്ച്) രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സെഷനില്‍ പ്രമുഖര്‍ സംബന്ധിക്കും. യുനെസ്‌കോയുടെ സാഹിത്യ നഗരമായ കോഴിക്കോട് നഗരത്തെ ആസ്പദമാക്കി ‘നേര് പെറ്റ ദേശത്തിന്റെ കഥ’ എന്ന പ്രമേയത്തിലാണ് ജില്ലാ സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവ വാര്യര്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ എ കെ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശപ്രഭാഷണം നടത്തും. ഡോ. എം…

വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നഴ്സിംഗ് പഠനത്തിന് കൈത്താങ്ങായി സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും എടത്വ ടൗൺ ലയൺസ് ക്ലബും എച്ച്.ആർ.സിയും രംഗത്ത്

എടത്വാ: വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാത്ഥിയുടെ നഴ്സിംഗ് പഠനത്തിന് കൈത്താങ്ങായി ബാഗ്ളൂർ സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും എടത്വ ടൗൺ ലയൺസ് ക്ലബുo എച്ച് ആര്‍ സിയും രംഗത്ത്.  ചൂരമലയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിയുടെ സ്വപ്നമാണ് നഴ്സിംഗ് പഠനം. ഈ വിദ്യാർത്ഥിക്ക് കോളജിൽ അഡ്മിഷൻ എടുക്കാൻ വെച്ചിരുന്ന തുകയും സർട്ടിഫിക്കറ്റും പാർപ്പിടവും ഭൂമിയും എല്ലാം പ്രകൃതി ദുരന്തത്തിൽ നഷ്ടപ്പെട്ടു. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഇവരുടെ സങ്കട കഥ അറിഞ്ഞാണ് കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ വിദ്യാർത്ഥിയുടെ പഠന ചിലവ് പൂർണ്ണമായും ഏറ്റെടുക്കുമെന്ന് സവിതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. മനോജ് കുമാർ തിവാരി, സെക്രട്ടറി സവിതാ തിവാരി, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ…