കോഴിക്കോട്: ഓസ്ട്രിയയിലെ വിയന്നയില്‍ ഈ മാസം ആദ്യത്തിൽ നടന്ന ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (IAEA) ടൂള്‍സ് ആന്‍ഡ് എക്യുപ്മെന്റ് ടെക്നിക്കല്‍ മീറ്റിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് പൂര്‍വ വിദ്യാര്‍ഥി അശ്‌റഫ് തൊണ്ടിക്കോടന്‍. ഐ.എ.ഇ.എ അംഗരാജ്യങ്ങളിലെ സീല്‍ഡ് സോഴ്സ് മാനേജ്മെന്റ് മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകമെമ്പാടുമുള്ള വിദഗ്ധര്‍ പങ്കെടുത്ത യോഗത്തില്‍ ‘ഉപയോഗശൂന്യമായ റേഡിയോ ആക്ടീവ് സീല്‍ ചെയ്ത ഉറവിടങ്ങളുടെ മാനേജ്‌മെന്റ്’ എന്ന വിഷയത്തിലാണ് മുഹമ്മദ് അശ്‌റഫ് പ്രബന്ധമവതരിപ്പിച്ചത്. റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റേഡിയേഷന്‍ ആന്‍ഡ് ഐസോടോപ്പ് ടെക്നോളജി(BRIT)യിൽ സയന്റിഫിക് ഓഫീസറാണ് മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി കൂടിയായ മുഹമ്മദ് അശ്‌റഫ് തൊണ്ടിക്കോടന്‍.
Category: KERALA
‘ഫൂട്ട്പ്രിന്റ്’ പൈതൃക യാത്ര സംഘടിപ്പിച്ചു
കാരന്തൂർ: മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയുടെ ഭാഗമായി ‘ഫൂട്ട്പ്രിന്റ്’ പൈതൃക യാത്ര സംഘടിപ്പിച്ചു. നവംബർ 29, 30, ഡിസംബർ 01 തിയ്യതികളിലായി നടക്കുന്ന ഫെസ്റ്റിവൽ പരിപാടികൾക്ക് തുടക്കമിട്ടാണ് കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക കലാലയങ്ങളിലേക്കും പണ്ഡിതന്മാരുടെ സമീപത്തേക്കും പൈതൃക കേന്ദ്രങ്ങളിലേക്കും യാത്ര സംഘടിപ്പിച്ചത്. ജീവിച്ചിരിക്കുന്നവരും മരണപെട്ടവരുമായ കേരളീയ പണ്ഡിതരുടെ സംഭാവനകൾ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തിയത്. മലപ്പുറം മഅ്ദിൻ അക്കാദമി, ജാമിഅ ഇഹ്‌യാഉസ്സുന്ന ഒതുക്കുങ്ങൽ, കോടമ്പുഴ ദാറുൽ മആരിഫ്, മമ്പുറം മഖാം, ഉസ്താദുൽ അസാതീദ് ഒ. കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ മഖാം, ആശിഖുറസൂൽ കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ മഖാം എന്നീ കേന്ദ്രങ്ങളാണ് യാത്രയിൽ പ്രധാനമായി സന്ദർശിച്ചത്. കൂടാതെ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ…
മാന്നാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും നവംബര്‍ 10ന്
മാന്നാർ: മാന്നാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും നവംബര്‍ 10ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തും. മാന്നാർ നായർ സമാജം അക്ഷര സ്കൂളിൽ നടക്കുന്ന ക്യാമ്പ് മാന്നാർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് അഭിറാം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ലയൺ യോഹന്നാ൯ ഗീവർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ണാശുപത്രിയായ തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെയും, ആലപ്പുഴ ജില്ലാ അന്ധത നിവാരണ നിയന്ത്രണ സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു, സെക്രട്ടറി ചാന്ദിനി ബൈജു എന്നിവർ അറിയിച്ചു. വിവരങ്ങള്‍ക്ക്: 98477 47385.
സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള പീഡന കേസ്: കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ മൊഴിയെടുത്തു
നടനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ പരാതിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബംഗളൂരു എയർപോർട്ട് പോലീസാണ് മൊഴിയെടുത്തത്. പീഡനക്കേസ് അന്വേഷിക്കുന്ന മല്ലികാർജുൻ്റെ നേതൃത്വത്തില്‍ നടത്തിയ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം മൊഴി വിശദമായി പരിശോധിക്കുമെന്നും രഞ്ജിത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിൽ ആണ് രഞ്ജിത്തിനെതിരെ ആസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്ട് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് 2012 യുവാവിനെ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയും അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് രഞ്ജിത്തിനെരെയുള്ള ആരോപണം. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത…
ജി ഐ ഒ മലപ്പുറം ജില്ലാ സമ്മേളനം ഇന്ന്
മലപ്പുറം: എണ്ണായിരത്തോളം വിദ്യാർത്ഥിനികളും യുവതികളും പങ്കെടുക്കുന്ന ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ മലപ്പുറം ജില്ലാ സമ്മേളനം ഇന്ന്. 40 വർഷം പിന്നിടുന്ന ജി.ഐ.ഓ യുടെ സംഘടനാ ശാക്തീകരണത്തിൽ നിർണായക പങ്കു വഹിക്കുന്നതായിരിക്കും ജി.ഐ ഒ ജില്ലാ സമ്മേളനം. ‘ഇസ്ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം’ എന്ന തലക്കെട്ടിൽ 2024 നവംബർ 9 നു ശനിയാഴ്ച മലപ്പുറത്തെ വാറങ്കോടാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി ഐ ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ: തമന്ന സുൽത്താന മുഖ്യാതിഥിയായി സംസാരിക്കും.സാമൂഹ്യ പ്രവർത്തക റൈഹാന കാപ്പൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജമാഅത്തെ ഇസ്ലാമി കൂടിയാലോചന സമിതി അംഗം പി. റുക്‌സാന , ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള,വനിതാ വിഭാഗം ജില്ലാ…
ബ്ലൂ ടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗിന്റെ ആറാം സീസണിന് ആവേശത്തുടക്കം
കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ആറാം സീസണിന് ആവേശകരമായ തുടക്കം. രാജഗിരി കോളജ് ഗ്രൗണ്ടില്‍ വ്യാഴാഴ്ച്ച ആരംഭിച്ച ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പിഎല്‍ ആറാം സീസണില്‍ ഉദ്ഘാടന ദിവസം നാല് കളികളിലായി എട്ടു ടീമുകള്‍ കൊമ്പുകോര്‍ത്തു. യു.കെ മലയാളിയായ യുവ സംരംഭകന്‍ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ടൈഗേഴ്‌സാണ് സീസണ്‍ ആറിന്റെ മുഖ്യ സ്‌പോണ്‍സര്‍. രാവിലെ നടന്ന മത്സരത്തില്‍ കിങ് മേക്കേഴ്‌സ്, സിനി വാര്യേഴ്‌സ് ഇലവണിനെ നേരിട്ടു. മത്സരത്തില്‍ കിങ് മേക്കേഴ്‌സ് 118 റണ്‍സിന് ജയിച്ചു. ടോസ് നേടിയ വാരിയേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 15 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കിങ് മേക്കേഴ്‌സ് 191 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിനിവാര്യേഴ്‌സ് 73 റണ്‍സിന് പുറത്തായി. 63 റണ്‍സെടുത്ത നോയല്‍ ബെന്‍ ആണ് കളിയിലെ താരം. കൊറിയോഗ്രാഫേഴ്‌സും മോളിവുഡ് സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നടന്ന…
വേദി സജ്ജം: മർകസ് ഖുർആൻ ഫെസ്റ്റ് ഇന്ന് ആരംഭിക്കും
കേരളത്തിലെ ഏറ്റവും വലിയ ഖുർആൻ ഫെസ്റ്റിൽ 29 ക്യാമ്പസിലെ 800 വിദ്യാർഥികൾ മാറ്റുരക്കും കോഴിക്കോട്: വിശുദ്ധ ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) ഇന്ന് (വെള്ളി) ആരംഭിക്കും. വിശുദ്ധ ഖുർആന്റെ അവതീർണ പശ്ചാത്തലവും സന്ദേശവും വിളംബരം ചെയ്യുന്ന ചിത്രീകരണത്തോടെ കാരന്തൂരിലെ മർകസ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ വേദിയിലാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ നടക്കുക. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ രണ്ടാം എഡിഷനിൽ കേരളത്തിലെ വിവിധ ജില്ലകളിലെ 29 ക്യാമ്പസുകളിലെ 800 വിദ്യാർഥികൾ മാറ്റുരക്കും. ഖുർആൻ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷകം. ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത,…
ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളുടെ പ്രാഥമിക അന്വേഷണം ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയില്‍
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള കേസുകളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ കർശന മേൽനോട്ടത്തിൽ നടക്കുന്ന പ്രാഥമിക അന്വേഷണം ഡിസംബറിനു മുമ്പ് പൂർത്തിയാക്കുമെന്ന് കേരള സർക്കാർ വ്യാഴാഴ്ച (നവംബർ 7, 2024) കേരള ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച പുരോഗതി റിപ്പോർട്ടിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ച്, വിനോദ വ്യവസായ രംഗത്തെ വിവിധ പങ്കാളികളിൽ നിന്നും മറ്റ് വിഷയങ്ങളിൽ സർക്കാർ തയ്യാറാക്കുന്ന നിയമനിർമ്മാണങ്ങളെക്കുറിച്ച് കോടതിയെ സഹായിക്കുന്നതിന് അമിക്കസ് ക്യൂറിയായി അഭിഭാഷകയായ മിത സുധീന്ദ്രനെ നിയമിച്ചു. ഒരു നിയമനിർമ്മാണം രൂപീകരിക്കുന്നതിൽ സംസ്ഥാനം പ്രവർത്തിക്കുമ്പോൾ ആശയങ്ങളിൽ കുറവുണ്ടാകാതിരിക്കാൻ “പരമാവധി സ്ത്രീ കാഴ്ചപ്പാടുകൾ” ശേഖരിക്കാമെന്ന് കോടതി പറഞ്ഞു. വ്യത്യസ്‌ത വീക്ഷണങ്ങൾ നേടാനാണ് ശ്രമിക്കുന്നതെന്ന്…
വൈറ്റ് ഹൗസിലേക്ക് ലയൺസ് ക്ലബ്ബ് ഓഫ് എടത്വാ ടൗണിൻ്റെ ആശംസകൾ
എടത്വ: അമേരിക്കയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണാള്‍ഡ് ട്രംപിന് ലയൺസ് ക്ലബ്ബ് ഓഫ് എടത്വാ ടൗൺ ആശംസകൾ നേർന്നു. ചരിത്രപരമായ മഹത്തായ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിക്കുകയും ജനങ്ങളുടെ നന്മ ലക്ഷ്യം വെച്ച് സുസ്ഥിര വികസനം, ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതോടോപ്പം സാങ്കേതികവിദ്യ, പ്രതിരോധം, ഊർജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളിലുടനീളമുള്ള ഇന്ത്യ-യുഎസ് സമഗ്രമായ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സഹായിക്കട്ടെയെന്നും ആശംസിച്ചു. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡന്റ് ഡോ. ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ ചേർന്ന് വൈറ്റ് ഹൗസിലേക്ക് ഇമെയിൽ മുഖേനയും തപാൽ വഴിയും ആണ് ആശംസ അയച്ചത്. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസസ് അവാർഡ് ജേതാവും, ഐക്യ രാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ…
ചെറുകിട കാറ്ററിംഗ് സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുക: ഉസ്മാൻ മുല്ലക്കര
കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും, ഹെൽത്ത് ഡിപ്പാർട്ട്മെൻറും സംയുക്തമായി നടത്തിവരുന്ന പരിശോധനകൾ വൻകിട കുത്തകളെ സഹായിക്കാനുള്ള നിലപാടാണന്നും ഈ മേഖലയിലേക്ക് കടന്നുവരുന്ന ചെറുകിട സംരംഭകരെയും യുവാക്കളായ പാചക തൊഴിലാളികളെയും ഹെൽത്ത് കാർഡിന്റെയും എഫ്എസ്എസ് ഐ, പഞ്ചായത്ത് മുതലായ ലൈസൻസുകളുടെ പേരിലും ഭീമമായ പിഴ ചുമത്തിക്കൊണ്ട് കേരളത്തിലെ തന്നെ വളർന്നുവരുന്ന ചെറുകിട കാറ്ററിംഗ് സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വൻകിടക്കാർക്ക് ഈ മേഖലയിൽ കടന്നു കയറാനുള്ള വഴിയൊരുക്കി കൊടുക്കുകയും ഹെൽത്ത് കാർഡ് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത രീതിയിലേക്ക് മാറ്റുകയും ആവർത്തിച്ച് ടൈഫോയ്ഡ് വാക്സിൻ എടുക്കുമ്പോളുണ്ടാകുന്ന ആരോഗ്യ പ്രതിസന്ധികളെ കുറിച്ച് തൊഴിലാളികൾക്കിടയിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ് തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്യണമെന്ന് *കാറ്ററിംഗ് & ഹോട്ടൽ വർക്കേഴ്സ് യൂണിയൻ (FITU* ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്വതന്ത്രമായി തൊഴിലെടുക്കുന്നവർ ഹെൽത്ത് കാർഡ്…