ദുരിതബാധിതർക്കുള്ള സഹായം ഔദാര്യമല്ല, ആശ്വാസവും സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തവും ചേർത്ത് നിർത്തലുമാണ്. സമ്പന്നരോ ദരിദ്രരോ എന്ന വിവേചനം ഇല്ലാതെ, മതജാതി കക്ഷരാഷ്ട്രീയമോ വിശ്വാസമോ വിശ്വാസമില്ലായ്മയോ എന്ന വേർതിരിവുകൾ ഇല്ലാതെ ദുരന്തം എല്ലാവരെയും ബാധിക്കുന്നതും നിസ്സഹായത തീർക്കുന്നതുമാണ്. ദിവസങ്ങളായി നമ്മുടെ ജീവിതന്തരീക്ഷം ദുഃഖസാന്ദ്രമാണ്.. വയനാട് ദുരന്തം നമ്മുടെയെല്ലാം ഹൃദയം കീറിമുറിക്കുന്നുണ്ട്, മഴ സംഹാരതാണ്ഡവമാടിയ ഒരൊറ്റ രാത്രി കൊണ്ട് ഉരുൾപൊട്ടി പ്രളയം തീർത്ത് എല്ലാം തകിടം മറിഞ്ഞു. ഒരമ്മയുടെ കരഞ്ഞുകൊണ്ടുള്ള സംസാരം ദൃശ്യമാധ്യമങ്ങളിൽ കാണാനിടയായി കൊടും കാട്ടിൽ കാട്ടാനക്കൊപ്പം കഴിഞ്ഞ സമയം, പുലർച്ചെ ആരൊക്കെയോ രക്ഷക്കെത്തുന്നു! ദുരന്ത ഭൂമിയിൽ സ്വന്തം വീട്ടുകാരെയും അയൽക്കാരെയും തിരയുന്ന മനുഷ്യർ, തന്റെ അമ്മയെ തോളിൽ ഇട്ടു, പക്ഷെ മകളും സഹോദരിയും സഹോദരനും ഒക്കെ കണ്മുന്നിലൂടെ ഒഴുകിപോകുന്ന, നിലവിളിക്കാൻ പോലുമാവാത്ത അവസ്‌ഥ! തലേ ദിവസം വരെ സ്‌കൂളിൽ ഉണ്ടായിരുന്ന 18 വർഷമായി മുണ്ടക്കൈ പ്രദേശത്ത് കുട്ടികൾക്കും…
Category: KERALA
വയനാടിന് കൈത്താങ്ങായി ഒഐസിസി
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ്റെ നിർദേശപ്രകാരം വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികളിൽ ഒഐസിസി ഇൻകാസ് പ്രവർത്തകരും പങ്കാളികളാകും. വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകും. ഒഐസിസി യുഎഇ, കുവൈറ്റ്, അൽഹാസ, യുഎസ്എ, ദുബായ്, ഖത്തർ, ഒമാൻ, ജർമനി, സൗദി, ബഹ്റൈൻ, കാനഡ, അയർലെൻഡ്, ഖത്തർ, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞു. സാമ്പത്തിക സഹായത്തിൻ്റെ ആദ്യ ഗഡു പല കമ്മിറ്റികളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇൻകാസ് യുഎഇയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമിച്ചു നൽകും. അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി വിതരണം ചെയ്യും. ഒഐസിസി കുവൈറ്റ് അഞ്ച് ലക്ഷം, ഇൻകാസ് ഒമാൻ നാഷണൽ കമ്മിറ്റി ഏഴു ലക്ഷം, ഒഐസിസി അൽഹസാ, മക്കാ കമ്മിറ്റികൾ ഭവന പദ്ധതി എന്നിവയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാട്ടിലുള്ള ഒഐസിസി പ്രവർത്തകർ കെപിസിസിയുമായും വയനാട് ഡിസിസിയുമായി…
സൗജന്യ തൊഴിൽ പരിശീലന പരിപാടി സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം
മാവേലിക്കര: കല്ലുമല എംബി ഐടിഐ സൗജന്യ തൊഴിൽ പരിശീലന പരിപാടി സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഐടിഐ ചെയർമാൻ ഫാ. അജി കെ. തോമസ് ഉദ്ഘാടനം ചെയ്‌തു. മാനേജർ ബിനു തങ്കച്ചൻ അധ്യക്ഷനായി. എംബി ഐടിഐ ചാപ്പൽ സഹവികാരി ഫാ. ജോൺ എ ജോൺ, പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സെക്രട്ടറി വി.ടി. ഷൈൻ മോൻ, ഐടിഐ സെക്രട്ടറി ജോർജ് ജോൺ, ട്രഷറർ മാത്യു ജോൺ പ്ലാക്കാട്ട്, പ്രിൻസിപ്പൽ കെ. കെ. കുര്യൻ, അധ്യാപക പ്രതിനിധി ഡി. ജോൺ വിദ്യാസാഗർ, വിദ്യാർഥി പ്രതിനിധികളായ മുബഷീർ, അഭിഷേക് ശങ്കർ എന്നിവർ പ്രസംഗിച്ചു.
നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു.
നീരേറ്റുപുറം : വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് പമ്പ ജലോത്സവ സമിതിയുടെയും നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെയും നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും മെഴുകുതിരി തെളിയിച്ചു അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തിരുവല്ല മുൻസിപ്പൽ കൗൺസിൽ അംഗം ശ്രീനിവാസ് പുറയാറ്റ് അനുശോചന സന്ദേശം നല്കി. തുടർന്ന് നടന്ന ചടങ്ങിൽ ജലോത്സവ സമിതി വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ അദ്ധ്യക്ഷം വഹിച്ചു. വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു. അനിൽ സി. ഉഷസ്, സെക്രട്ടറി പുന്നൂസ് ജോസഫ്, തോമസ് വർഗീസ്, സജി കൂടാരത്തിൽ, ഡോ. ജോൺസൺ വി ഇടിക്കുള, സന്തോഷ് ചാത്തങ്കരി, ബിനു ജോർജ്, ചെറിയാൻ പൂവക്കാട്, ഓമനക്കുട്ടൻ എംജി, അഞ്ചുകൊച്ചേരി എന്നിവർ പ്രസംഗിച്ചു. സാധ്യമായ സഹായങ്ങൾ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ദുരിത ബാധിത പ്രദേശങ്ങളില്‍ എത്തിക്കാൻ തീരുമാനിച്ചതായി സെക്രട്ടറി പുന്നൂസ് ജോസഫ് അറിയിച്ചു.
ശഹീദ് ഇസ്മായീൽ ഹനിയ്യ ഐക്യദാർഢ്യ പ്രകടനം നടത്തി സോളിഡാരിറ്റി SIO കൊച്ചി സിറ്റി ഘടകം
കൊച്ചി: പലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തിൽ അഭിവാദ്യമർപ്പിച്ച് SIO, സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ പ്രകടനം സംഘടിപ്പിച്ചു. ഇസ്മായിൽ ഹനിയ്യയുടെ രക്തസാക്ഷിത്വം വിമോചന പോരാട്ടങ്ങൾക്ക് ഊർജം പകരുമെന്ന് അഭിവാദ്യമർപ്പിച്ച് സംസാരിച്ച ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്റ് ജമാൽ അസ്ഹരി പറഞ്ഞു. സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി, sio പ്രസിഡന്റ് ഫുആദ് പി. എസ് എന്നിവർ സംസാരിച്ചു. പ്രകടനത്തിനു സോളിഡാരിറ്റി കൊച്ചി സിറ്റി ജനറൽ സെക്രട്ടറി അസ്‌ലം പള്ളുരുത്തി, sio സെക്രട്ടറി ആദിൽ ആഷിഖ് എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനു മുന്നോടിയായി ഇസ്മായിൽ ഹനിയ്യയ്ക്ക് വേണ്ടി മയ്യിത്ത് നമസ്കാരവും നടന്നു.
നാലാം ദിനവും സജീവസാന്നിധ്യമായി ടീം വെൽഫെയർ
നിലമ്പൂർ : നാലാം ദിനവും ടീം വെൽഫെയർ വളണ്ടിയർമാർ ബോഡി കണ്ടെത്തുന്ന തിരച്ചിലിലും ജില്ലാ ആശുപത്രിയിലെ ബോഡി പരിചരണത്തിലും സജീവമായ പങ്കാളിത്തം വഹിച്ചു. മമ്പാട് ഒടായിക്കൽ ഭാഗങ്ങളിൽ ഫയർ റെസ്ക്യു സംഘത്തോടൊപ്പം വോട്ടിറക്കി തിരച്ചിൽ നടത്തി. സർക്കാർ സംവിധാനങ്ങളോടുകൂടി സഹകരിച്ചാണ് ടീം വെൽഫെയർ വളണ്ടിയർമാർ രക്ഷാപ്രവർത്തനം നടത്തിയത്. പോത്തുകല്ലിലും നിലമ്പൂരിലും സർവീസ് സെന്ററും ആംബുലൻസ് സർവീസുകളും ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, ശാക്കിർ മോങ്ങം, ഫായിസ് എളമ്പിലാക്കോട്, റെജീന ഇരുമ്പിളിയം, ഹസീന വഹാബ്, ബന്നാ മുതുവല്ലൂർ , സി എം അസീസ്, ഫസൽ തിരൂർക്കാട്, മജീദ് ചാലിയാർ, സവാദ് മൂലപാടം എന്നിവർ നേതൃത്വം നൽകി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് മർകസ് ഓ ഖാലിദ് ഇംഗ്ലീഷ് സ്കൂൾ
കാരന്തൂർ: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനായി മർകസ് പ്രഖ്യാപിച്ച ആദ്യഘട്ട ദുരിതാശ്വാസ പാക്കേജിന് കരുത്തുപകർന്ന് ചൊക്ലിയിലെ മർകസ് ഓ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ. ഉരുൾപൊട്ടലും താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറിയതും മൂലം ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന വയനാടിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ള ജനങ്ങളുടെ ക്ഷേമത്തിനായാണ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്വരൂപിച്ച വസ്തുക്കൾ ഉപയോഗപ്പെടുത്തുക. സ്കൂൾ അധികൃതർ ശേഖരിച്ച വസ്ത്രങ്ങൾ, പായ, ഭക്ഷ്യവസ്തുക്കൾ, ബ്ലാങ്കറ്റുകൾ, വീട്ടുപകരണങ്ങൾ, നിത്യോപയോഗ സാമഗ്രികൾ എന്നിവ മർകസ് സെൻട്രൽ ക്യാമ്പസിലെ കളക്ഷൻ പോയിനിലെത്തിച്ചു. ഇവിടെനിന്ന് സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം കൈമാറും. മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നിർദേശത്തെ തുടർന്നാണ് വിവിധയിടങ്ങളിലെ മർകസ് സ്ഥാപനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. കളക്ഷൻ ഏകോപനത്തിന് വി എം റശീദ് സഖാഫി, കെ കെ ഷമീം, ഹൈദർ നൂറാനി,…
ദുരന്തമേഖലയിൽ ഒറ്റപ്പെട്ട കുടുംബത്തിലെ നാലു പേരെ സൈന്യം ജീവനോടെ കണ്ടെത്തി
കല്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ കാടുകളിലും ദൂരെയുള്ള കുന്നുകളിലും ജീവൻ്റെ അടയാളങ്ങൾക്കായി തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ രണ്ട് അതിജീവിച്ചവരെ കണ്ടെത്തിയത് പ്രതീക്ഷയുടെ തിളക്കം നൽകി. വെള്ളിയാഴ്ച ഫോറസ്റ്റ് റേഞ്ച് ഓഫീസർ (കൽപ്പറ്റ) ആഷിഫ് കേളോത്തിൻ്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സംഘം ഈരാറ്റുകുന്നിന് സമീപത്തെ ദുര്‍ഘടമായ പ്രദേശത്ത് വനത്തിൽ ആദിവാസി സ്ത്രീയായ ശാന്തയെയും അവരുടെ നാല് വയസ്സുള്ള മകനെയും കണ്ടെത്തി. കാട്ടു പണിയ ഗോത്രവർഗക്കാരാണവര്‍. ഗോത്രക്കാർ മര്യാദയുള്ളവരാണെന്നും എന്നാൽ പൊതുവെ അപരിചിതരുടെ സാന്നിധ്യത്തിൽ അകന്നുനിൽക്കുന്നവരാണെന്നും ആഷിഫ് പറഞ്ഞു. ജൂലായ് 30-ന് ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് ആഷിഫും സംഘവും പ്രദേശം സന്ദർശിച്ചിരുന്നു. 24 ഗോത്രക്കാരെ അവർ അടുത്തുള്ള തോട്ടത്തിൻ്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റി. അഗാധമായ കാട്ടിൽ ഒറ്റപ്പെട്ട ആദിവാസി സ്ത്രീയെയും അവരുടെ മകനെയും കണ്ടപ്പോൾ അദ്ദേഹം അത്ഭുതപ്പെട്ടു. തൻ്റെ ഭർത്താവ് കൃഷ്ണനും 3, 2, 1 വയസ്സുള്ള മൂന്ന് കുട്ടികളും സെൻ്റിനൽ വെള്ളച്ചാട്ടത്തിൽ നിന്ന്…
വയനാട് ദുരന്തം: കേരളത്തിന് എന്ത് മുൻകരുതലാണ് കേന്ദ്രം നല്‍കിയത്?
ന്യൂഡല്‍ഹി: ബുധനാഴ്ച പാർലമെൻ്റിൽ വയനാട് ഉരുൾപൊട്ടലിനെക്കുറിച്ചുള്ള ‘കോളിംഗ് അറ്റൻഷൻ’ പ്രമേയത്തിന് മറുപടിയായി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളെക്കുറിച്ചും ദുരന്തത്തിന് മുമ്പ് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകാൻ അവ എങ്ങനെ ഉപയോഗിച്ചുവെന്നും നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചു. “ജൂലൈ 18ന് കേരളത്തിൽ പടിഞ്ഞാറൻ തീരപ്രദേശത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23 ന്, അത് വളരെ കനത്ത മഴയായി പുനർരൂപകൽപ്പന ചെയ്തു. ജൂലൈ 25 ന്, ‘കനത്തതോ അതിശക്തമായതോ ആയ’ മഴയെക്കുറിച്ച് മുന്നറിയിപ്പ് കൂടുതൽ വ്യക്തമാക്കിയിരുന്നു, ”ഷാ ലോക്സഭയിൽ പറഞ്ഞു. ജൂലൈ 19 ന് രാവിലെ 11.30 വരെ കേരളത്തിൻ്റെ വടക്കൻ ഭാഗങ്ങളിലും മറ്റ് സ്ഥലങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചുള്ള മുൻകരുതൽ സംബന്ധിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജൂലൈ 18-ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. ജൂലൈയിലെ…
ആഗോള സമാധാനത്തിനായി മതപണ്ഡിതർ ഒന്നിച്ചു പ്രവർത്തിക്കണം: കാന്തപുരം
കോഴിക്കോട്: ആഗോള സമാധാനത്തിനായി ലോകമെങ്ങുമുള്ള മതപണ്ഡിതർ ഒന്നിച്ചു പ്രവർത്തിക്കണമെന്നും ഫലസ്തീൻ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ അതിവേഗം പരിഹാരം കാണണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസിയുടെ നേതൃത്വത്തിൽ തലസ്ഥാനമായ കൈറോയിൽ നടന്ന അന്താരാഷ്ട്ര ഫത്‌വ സമ്മേളനത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചു പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളിലെ ഫത്‌വാ കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്ന ജനറൽ സെക്രട്ടറിയേറ്റ് ഫോർ ഫത്‌വ അതോറിറ്റീസ് വേൾഡ് വൈഡ് സംഘടിപ്പിച്ച സമ്മേളനത്തിൽ 40 ലധികം രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് പണ്ഡിതരും മുഫ്തിമാരും നയതന്ത്ര വിദഗ്ധരും പങ്കെടുത്തു. ‘അതിവേഗം വളരുന്ന ലോകത്ത് ധാർമിക അടിത്തറയുടെയും ഫത്‌വകളുടെയും പ്രസക്തി’ എന്ന വിഷയത്തിൽ സമ്മേളനത്തിന്റെ മൂന്നാം സെഷനിലാണ് കാന്തപുരം സംസാരിച്ചത്. മനുഷ്യർക്കിടയിലെ സമത്വവും സാഹോദര്യവും വർധിപ്പിക്കുന്നതിലും വിവിധ മതങ്ങൾക്കിടയിലെ മതാന്തര സംഭാഷണങ്ങൾക്കും തീവ്രവാദത്തെ ചെറുക്കുന്നതിലും ഫത്‌വകൾ…