വയനാട്ടിലെ ഉരുള്‍ പൊട്ടല്‍: നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ

ന്യൂഡൽഹി: ജൂലൈ 23 ന് വരാവുന്ന കനത്ത മഴയെ കുറിച്ചും, ഉരുൾപൊട്ടൽ സാധ്യതയെ കുറിച്ചും കേന്ദ്ര സർക്കാർ കേരള സർക്കാരിന് മുൻകൂർ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച രാജ്യസഭയെ അഭിസംബോധന ചെയ്തു പറഞ്ഞു. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജൂലൈ 26 ന് പ്രത്യേക ജാഗ്രതയോടെ മുന്നറിയിപ്പ് മൂന്ന് ദിവസം കൂടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 20 സെൻ്റീമീറ്റർ, ഇത് മണ്ണിടിച്ചിലിനും ചെളിപ്രവാഹത്തിനും കാരണമാകുമെന്നും പറഞ്ഞിരുന്നതായി അമിത് ഷാ വ്യക്തമാക്കി. പല സംസ്ഥാന സർക്കാരുകളും ഈ മുന്നറിയിപ്പുകൾ പാലിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് ദുരന്തനിവാരണ വേളയിൽ കുറഞ്ഞ നാശനഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിൻ്റെ മുന്നറിയിപ്പ് സംവിധാനത്തിൻ്റെ ഫലപ്രാപ്തി അമിത് ഷാ ഊന്നിപ്പറഞ്ഞു. കേരളത്തിന് അയച്ച മുന്നറിയിപ്പുകൾ അവലോകനം ചെയ്യാൻ അദ്ദേഹം വിമർശകരോട് അഭ്യർത്ഥിച്ചു. “ഗവൺമെൻ്റിൻ്റെ മുന്നറിയിപ്പ് സംവിധാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും, ആക്രോശിക്കുകയും ചെയ്യുന്നവരോട്…

റോഡിന്റെ ഇരുവശത്തു നിന്നും കറുകൽ വളർന്ന് ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമാകുന്നു

നീരേറ്റുപുറം: നെടുംപുറം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ (ജലമേള വാർഡ്), നീരേറ്റുപുറം എ എൻസി ജംഗ്ഷൻ മുതൽ, നെടുമ്പ്രം അന്തി ചന്തക്കടവ് വരെ ഒരു കിലോമീറ്റർ വരുന്ന റോഡിലൂടെ ഉള്ള യാത്ര ദുഷ്കരം. ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി കടന്നുപോകുന്ന ഈ വഴിയിൽ ഇന്ന് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ക്യാൻസർ രോഗികളും, വാർദ്ധക്യത്തിൽ കഴിയുന്ന നിരവധി രോഗികളും ഉള്ള ഈ വാർഡിൽ പാലിയേറ്റീവ് കെയർ വാഹനങ്ങൾക്ക് പോലും. വരാൻ പറ്റാത്ത അവസ്ഥയാണ്. 4 മീറ്റർ വീതിയുള്ള ടാറിങ്ങോടുകൂടിയ ഈറോഡ് ഇന്ന് കഷ്ടിച്ച് 2 മീറ്റർ ആയിരിക്കുന്നു. ഈഴജന്തുക്കളുടെ ശല്യം മൂലം കാൽനടക്കാർക്ക് പോലും നടന്നുപോകാൻ പറ്റാത്ത അവസ്ഥയിലായി. മണിമലയാറിന്റെ തീരത്തോടുകൂടിയുള്ള ഈ ഒരു കിലോമീറ്റർ റോഡിൽ ഇപ്പോൾ വെള്ളക്കെട്ടും അതി രൂക്ഷമാണ്. രാത്രികാലങ്ങളിൽ വൈദ്യുതി വിളക്കും പ്രവർത്തനരഹിതമാണ്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരുവിധ മേൽനടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.…

വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തുന്നു; ദുരന്തമേഖലയിൽ സൈന്യം രക്ഷാപ്രവർത്തനത്തിനായി താൽക്കാലിക പാലം നിർമിച്ചു

കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ താൽക്കാലിക പാലം നിർമിച്ചു. സൈന്യവും ഫയർഫോഴ്‌സും മറ്റ് രക്ഷാപ്രവർത്തകരും ചേർന്നാണ് താൽക്കാലിക പാലം ഒരുക്കിയത്. രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും രംഗത്തെത്തി. മണ്ണിടിച്ചിലിൽ 250 പേർ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാദൗത്യത്തിനായി 200 സൈനികർ അടങ്ങുന്ന രണ്ട് സംഘങ്ങൾ കൂടി എത്തും. ഇതുകൂടാതെ കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സി) കേന്ദ്രത്തിലെ സൈനികരും രക്ഷാപ്രവർത്തനങ്ങൾക്കായി സ്‌ഥലത്തെത്തും. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. നാവികസേനയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിങ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ സംഘത്തിൽ മെഡിക്കൽ വിദഗ്‌ധരുമുണ്ടാകും. തെരച്ചിലിന് സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡും എത്തും. തെരച്ചിലിന് ഫോറസ്റ്റിൻ്റെ ഡ്രോൺ കൂടി പങ്കാളിയാവും. രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മൂടൽമഞ്ഞ് തടസമായി…

മിഷൻ 2025 ന്റെ ചുമതല വി ഡി സതീശന്‍ ഏറ്റെടുക്കണമെന്ന് എഐസിസി

തിരുവനന്തപുരം: 2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്ന ലക്ഷ്യവുമായി യുഡി‌എഫിന്റെ “മിഷൻ 2025” മുന്നോട്ടു പോകുമ്പോള്‍, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കോട്ടയത്തും തിരുവനന്തപുരത്തും നടന്ന മിഷൻ 2025 യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പാർട്ടി പദ്ധതിയുടെ ചുമതല വീണ്ടും ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു. ജൂലൈ 30ന് മലപ്പുറത്ത് നടക്കുന്ന മിഷൻ 2025 യോഗത്തിൽ പങ്കെടുക്കുമെന്ന് സതീശൻ അറിയിച്ചു. പാർട്ടിയിൽ തൻ്റെ അധികാരം അടിച്ചേൽപ്പിക്കാൻ മിഷൻ 2025 ഉപയോഗിക്കാനുള്ള സതീശൻ്റെ ശ്രമത്തെച്ചൊല്ലി കെപിസിസിയിൽ പൊട്ടിപ്പുറപ്പെട്ട ഭിന്നത, യൂണിയൻ്റെയും സംസ്ഥാനത്തിൻ്റെയും പോരായ്മകളെക്കുറിച്ച് ഏകീകൃത സന്ദേശം നൽകാനുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ശ്രമത്തെ ക്ഷണികമായി തടസ്സപ്പെടുത്തി. ചില കെപിസിസി ഭാരവാഹികൾ സതീശൻ്റെ അണികളിലേക്കുള്ള കടന്നുകയറ്റം തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങളോടുള്ള അതിക്രമമായി കാണുകയും, സതീശൻ്റെ അഭാവത്തിൽ ഒരു ഓൺലൈൻ…

മഴക്കെടുതി: ടീം വെൽഫെയർ ഡിസാസ്റ്റർ സെല്ലുകൾ തുറന്നു

മലപ്പുറം: മഴക്കെടുതിയിൽ പ്രയാസപ്പെടുന്നവർക്ക് അടിയന്തിര സഹായങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി ടീം വെൽഫെയർ ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിൽ ഡിസാസ്റ്റർ സെല്ലുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ചാലിയാറിൽ എത്തിയ ബോഡികൾ എടുക്കുന്നതിൽ ടീം വെൽഫെയർ പങ്കാളിത്തം വഹിച്ചു. കൂട്ടിലങ്ങാടി, മലപ്പുറം മുനിസിപ്പാലിറ്റി, കൊണ്ടോട്ടി മുനിസിപ്പാലിറ്റി, വാഴക്കാട്, മമ്പാട്, പറപ്പൂർ, പരപ്പനങ്ങാടി തുടങ്ങി ജില്ലയിലെ മഴക്കെടുതി അനുഭവിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും ഡിസാസ്റ്റർ സെല്ലിനു കീഴിൽ ടീം വെൽഫെയർ അംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബന്ധപ്പെടാവുന്ന നമ്പറുകൾ 9556683333 9633838379

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് കൈത്താങ്ങാവുക: കാന്തപുരം

കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മഴക്കെടുതി മൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയവർക്കും വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും മുഴുവൻ മനുഷ്യരും രംഗത്തിറങ്ങണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടിയത്തിന്റെ ദൃശ്യങ്ങളും വാർത്തകളും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും കരളലിയിക്കുന്നതുമാണ്. പ്രദേശത്തുനിന്നും ജലം ഒഴുകിയെത്തിയ ചാലിയാറിൽ നിന്നും മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെടുക്കപ്പെടുന്നുവെന്നത് ദുരിതത്തിന്റെ വ്യാപ്തിയും തീവ്രതയും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ദുരിതബാധിത പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണം. ഒറ്റപ്പെട്ടുപോയവർക്കും വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും മുഴുവൻ മനുഷ്യരും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു. മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ…

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരും; നദികള്‍ കരകവിഞ്ഞൊഴുകും; ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വയനാടിന് പുറമെ സംസ്ഥാനത്തുടനീളം ശക്തമായ മഴ പെയ്യുകയാണ്. എല്ലാ നദികളിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. സെൻട്രൽ വാട്ടർ കമ്മീഷൻ ആറ് നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 20 നദികളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദം സജീവമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ മധ്യപ്രദേശിൽ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിൻ്റെ…

വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങുമായി സൈന്യം; മരണപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു

വയനാട്: താഴെ മലവെള്ളപ്പാച്ചിലിന് ചുറ്റും എല്ലാം നശിച്ചുകിടക്കുന്ന നാട്. മുകളിൽ ആകാശത്ത് കാർമേഘങ്ങൾ ഉണ്ടെങ്കിലും ശാന്തതയാണ് ചുറ്റും. ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ കലിതുള്ളി ഒഴുകുന്ന മുത്തപ്പൻ നദി കടന്ന ഓരോ മുണ്ടക്കൈ നിവാസിയുടെയും മനസ്സ് ശൂന്യമായിരുന്നിരിക്കണം. എല്ലാം നഷ്‌ടപ്പെട്ടു, ഇനി ഒരു ജീവനും ഇല്ലെന്ന് അവർ കരുതിയിരുന്ന സ്ഥലത്ത് നിന്ന്, ദൈവത്തിൻ്റെ മാലാഖമാരെപ്പോലെയാണ് ഇന്ത്യൻ പട്ടാളക്കാർ അവരുടെ ഇടയിലേക്ക് വന്നത്. പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കാനുള്ള ശ്രമത്തിലാണ് പുലർച്ചെ മുതൽ രക്ഷാപ്രവർത്തകരും അഗ്നിശമനസേനയും. നിർത്താതെ പെയ്യുന്ന മഴയും നദിയുടെ ഗതി മാറിയതും രണ്ടുദിവസത്തെ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ മണ്ണും പാറക്കല്ലുകളും കാരണം മണിക്കൂറുകളോളം രക്ഷാപ്രവർത്തകർ കുഴങ്ങി. ടെറിട്ടോറിയൽ ആർമിയുടെയും ഏഴിമല നേവൽ അക്കാദമിയുടെയും സൈനികർ ഉച്ചയോടെ അവിടെയെത്തി. മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പാലമാണ് ദുരന്തത്തിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലെത്താൻ തടസ്സമെന്നു മനസ്സിലാക്കിയ സൈന്യം അവിടെയെത്താൻ ആദ്യം റോപ്പ് വേ…

വയനാട്ടില്‍ ജീവൻ പൊലിഞ്ഞവർക്ക് തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂളിന്റെ പ്രണാമം

തലവടി (കുട്ടനാട്): വയനാട്ടിലുണ്ടായ പ്രകൃതി ക്ഷോഭം മൂലം ജീവൻ പൊലിഞ്ഞവർക്ക് തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂള്‍ അദ്ധ്യാപകരും വിദ്യാർത്ഥികളും, ജീവനക്കാരും ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. കത്തിച്ച മെഴുകുതിരിയുമായി വിദ്യാർത്ഥികൾ മൗനപ്രാർത്ഥന നടത്തുകയും ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നവർക്ക് ഐക്യദാർഢ്യവും രേഖപ്പെടുത്തി. ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു, സ്റ്റാഫ് സെക്രട്ടറി സൂസൻ വി. ഡാനിയേൽ, എസ് ആർ ജി കൺവീനർ സാറാമ്മ ലൂക്കോസ്, സീനിയർ അസിസ്റ്റൻ്റ് ആൻസി ജോസഫ്, ആനി കുര്യൻ, സുഗു ജോസഫ്, റോബി തോമസ്, സാനി എം ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂൾ ലോക്കൽ മാനേജർ റവ. മാത്യു ജിലോ നൈനാൻ, സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ്‌ ബെറ്റി ജോസഫ്, സ്റ്റുഡന്റസ് അസോസിയേഷന്‍ മുന്‍ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു, സ്കൂൾ ഉപദേശക സമിതി…

വയനാട്ടിലെ ഉരുള്‍ പൊട്ടല്‍: എല്ലാം തകർന്നത് ആയിരക്കണക്കിന് പേര്‍ക്ക്; വയനാടിന് ശാപമായി തുടര്‍ച്ചയായ ഉരുള്‍പൊട്ടല്‍

കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ പെയ്താൽ വയനാടിന് എന്നും ഭയമാണ്. മലകളും കുന്നുകളും കാടുകളും നിറഞ്ഞ ജില്ലയാണ് വയനാട്. അതിനിടയിലെല്ലാം മനുഷ്യവാസവുമുണ്ട്. പ്രകൃതിക്ഷോഭം മുന്നില്‍ കണ്ടുകൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. 2019-ൽ ഉരുൾപൊട്ടിയെ പുത്തുമലയ്ക്കടുത്താണ് ചൂരൽമല. ആഗസ്റ്റ് 8 നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഒരു ഗ്രാമം അൽപ്പ സമയത്തിനുള്ളിൽ ഒലിച്ചുപോയി. നൂറോളം കുടുംബങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. മൂന്നാഴ്ച നീണ്ട തിരച്ചിലിൽ 12 മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ചുപേരെ കണ്ടെത്താനായിട്ടില്ല. കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ആനുകൂല്യങ്ങൾ നൽകി. അതിമനോഹരമായ ഭൂപ്രദേശമായിരുന്നു പുത്തുമല, ആരെയും ആകർഷിച്ചിരുന്ന ഒരിടം. വിദ്യാലയവും അങ്കണവാടിയും പള്ളിയും അമ്പലവും ലേബർ ക്ലബ്ബുമെല്ലാം ചേർന്ന നാട്ടിൻപുറം. എല്ലാം ഇന്ന്‌ ഓർമകളിലാണ്‌. ഉരുൾപൊട്ടിയൊഴുകിയ വഴിയുടെ ഓരത്ത്‌ മൂന്ന്‌ കുടുംബം മാത്രമാണ്‌ ഇപ്പോഴുള്ളത്‌. തൊട്ടടുത്താണ് രാത്രിയില്‍ വയനാടിനെ ഞെട്ടിച്ച് വീണ്ടും ഉരുള്‍പൊട്ടിയത്. “ഓ‌ടിവരണേ, ഞങ്ങളെ രക്ഷിക്കണേ”..…