തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലം മുന്‍കൂട്ടി കണ്ട് വിമാനക്കമ്പനികള്‍ ആഭ്യന്തര വിമാന നിരക്ക് കുത്തനെ കൂട്ടി. ഇതോടെ കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് വാങ്ങേണ്ടി വരും. ജനുവരി ആറുവരെ മൂന്നിരട്ടിയാണ് വിമാന നിരക്ക് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്. 22,000 രൂപയില്‍ താഴെ നേരിട്ടുള്ള സര്‍വീസില്ല. പുലര്‍ച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. ബാക്കി സമയങ്ങളില്‍ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. 20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകള്‍. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്കിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള…
Category: KERALA
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും: കേരളത്തില്‍ ജനസംഖ്യാടിസ്ഥാനത്തിൽ ബിജെപി ജില്ലാ കമ്മിറ്റികൾ പുനഃക്രമീകരിക്കുന്നു
കൊച്ചി: ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) കേരള ഘടകം പ്രദേശാടിസ്ഥാനത്തിലുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ആരംഭിച്ചു. തിങ്കളാഴ്ച നടന്ന പാർട്ടിയുടെ കോർ കമ്മിറ്റി യോഗത്തിൽ ഏകദേശം 31 ജില്ലാ കമ്മിറ്റികൾ രൂപീകരിക്കാനുള്ള നിർദ്ദേശം ചർച്ച ചെയ്തു . പാർട്ടി ദേശീയ സംഘടനാ തലത്തിൽ പിന്തുടരുന്ന പാറ്റേണിൻ്റെ ഭാഗമാണ് ഈ നീക്കം. 8 മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള ഒരു പ്രദേശം ഒരു ജില്ലയായി കണക്കാക്കുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കൾ പറയുന്നു. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിനും 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുനഃസംഘടനാ പദ്ധതി. ഓരോ ജില്ലാ കമ്മിറ്റിക്കും പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടായിരിക്കും. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ചുരുങ്ങിയത് കുറച്ച് ജില്ലകളിലെങ്കിലും ഇത്തരം മൂന്ന് കമ്മിറ്റികൾ ഉണ്ടാകാം, അവർ പറഞ്ഞു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്…
സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രകീർത്തിക്കുന്ന ഫ്‌ളക്‌സ് ബോർഡുകൾ ക്ഷേത്രങ്ങളിൽ പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും (ടിഡിബി) വാഴ്ത്തുകയോ അഭിനന്ദിക്കുകയോ ചെയ്യുന്ന ഫ്‌ളക്‌സ് ബോർഡുകൾ ക്ഷേത്രങ്ങളിൽ പാടില്ലെന്നും ഭക്തർ ദേവനെ കാണാനാണ് പോകുന്നതെന്നും, അല്ലാതെ മുഖ്യമന്ത്രിയെ കാണാനല്ലെന്നും കേരള ഹൈക്കോടതി ചൊവ്വാഴ്ച (ഡിസംബർ 10, 2024) പറഞ്ഞു. ആലപ്പുഴ ജില്ലയിലെ ചേർത്തല തുറവൂർ മഹാക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോർഡിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, മുരളീകൃഷ്ണ എസ്. എന്നിവരടങ്ങിയ ബെഞ്ചിൻ്റെ വിധി. മണ്ഡലകാല-മകരവിളക്ക് കാലത്ത് ശബരിമല തീർഥാടകർക്ക് അന്നദാനം അനുവദിച്ചതിന് എൽഡിഎഫിനെയും ടിഡിബിയെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി വി എൻ വാസവൻ, ടിഡിബി പ്രസിഡൻ്റ്, മണ്ഡലം എംഎൽഎ എന്നിവരുടെ ചിത്രങ്ങളടങ്ങിയ ഫ്ലെക്‌സ് ബോർഡിൽ ബെഞ്ച് പറഞ്ഞു. “ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ല. നിങ്ങൾ (ടിഡിബി) ക്ഷേത്രങ്ങളുടെ ഉടമയാണെന്ന ധാരണയിൽ പെരുമാറരുത്. ബോർഡ്…
ശബരിമലയില്‍ നടന്‍ ദിലീപിന് പ്രത്യേക സംവിധാനം ഒരുക്കിയത് തങ്ങളല്ലെന്ന് പോലീസ്
പത്തനംതിട്ട: ശബരിമലയില്‍ ദിലീപിന്റെ വിഐപി സന്ദര്‍ശനത്തില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സന്നിധാനത്ത് നടന്‍ ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ശബരിമല സ്പെഷല്‍ പൊലീസ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേവസ്വം ഗാര്‍ഡുകളാണ് ദിലീപിന് മുന്‍നിരയില്‍ സ്ഥാനം ഉറപ്പാക്കിയതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിന് ശബരിമല സന്നിധാനത്ത് പ്രത്യേക പരിഗണന നല്‍കി ദര്‍ശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വിഷയം പരിഗണിക്കും. സംഭവത്തില്‍ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോപാനത്തിനു മുന്നിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ചീഫ് കോര്‍ഡിനേറ്റര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ദേവസ്വം ബെഞ്ച് ഉയര്‍ത്തിയത്. ഹരിവരാസനം കീര്‍ത്തനം പാടുന്ന സമയം മുഴുവനും സന്നിധാനത്തിന് മുന്നില്‍ നില്‍ക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത് ദേവസ്വം…
സിഎംഎസ് ഹൈസ്കൂളിൽ ‘വണ്ടർ ബീറ്റ്സ്’ പ്രതിഷ്ഠാ ചടങ്ങ് 26ന്; ലോഗോ പ്രകാശനം 12ന്
എടത്വ: തലവടി സി.എം.എസ് ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടായ ‘വണ്ടർ ബീറ്റ്സ്’ പ്രതിഷ്ഠാ ചടങ്ങ് 26ന് 9 മണിക്ക് രക്ഷാധികാരി സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നിർവഹിക്കും. റവ. തോമസ് നോർട്ടൺ നഗറിൽ നടക്കുന്ന ചടങ്ങിൽ ഫോർമർ സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അദ്ധ്യക്ഷത വഹിക്കും. ലോഗോ പ്രകാശനം 12ന് രാവിലെ 10.30ന് തലവടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ സന്തോഷ് നിർവഹിക്കും. വൈസ് പ്രസിഡന്റ് എടത്വ ഗ്രാമപഞ്ചായത്ത് അംഗം ബെറ്റി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. 28ന് 3:00 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ക്രിസ്തുമസ് പുതുവത്സര സംഗമം പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ…
വഖ്‌ഫുകൾ അന്യാധീനപ്പെടാതിരിക്കാൻ മഹല്ലുകൾ ജാഗ്രത പുലർത്തണം: കാന്തപുരം
കോഴിക്കോട്: പാരമ്പര്യമായി വഖ്ഫ് ചെയ്ത സ്വത്തുകൾ അന്യാധീനപ്പെടാതിരിക്കാൻ മഹല്ല് നേതൃത്വങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന ‘തജ്ദീദ്’ മഹല്ല് സാരഥി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് നഗരത്തിൽ സുന്നികളുടെ വഖ്‌ഫ് ആയിരുന്ന മുഹ്‌യിദ്ദീൻ പള്ളി, പട്ടാള പള്ളി എന്നിവ രാഷ്ട്രീയ ഒത്താശയോടെയാണ് മുജാഹിദുകൾ കയ്യേറിയതെന്നും വഖ്ഫ് ചെയ്ത വ്യക്തിയോടും സമൂഹത്തോടുമുള്ള വഞ്ചനയാണ് അതെന്നും കാന്തപുരം പറഞ്ഞു. നാടിന്റെ ആത്മീയവും സാമൂഹികവുമായ പുരോഗതിയിൽ നേതൃപരമായ പങ്കുവഹിക്കാൻ മഹല്ലുകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് മസ്ജിദ് അലൈൻസിന് കീഴിൽ നടന്നുവരുന്ന മഹല്ല് സാരഥി സംഗമങ്ങളുടെ ചുവടുപിടിച്ച് വിവിധ ആത്മീയ-സാമൂഹ്യക്ഷേമ പദ്ധതികളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കോഴിക്കോട്, കുന്ദമംഗലം, കൊടുവള്ളി സോൺ പരിധിയിലെ 78 മഹല്ലുകളിൽ നിന്നായി 350 ലധികം ഭാരവാഹികൾ പങ്കെടുത്ത സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.…
എസ് ഇ ആർ ടി ‘മികവ്’ സീസൺ- 5 പുരസ്കാരം നേടി മർകസ് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ
എറണാകുളം: പൊതുവിദ്യാഭ്യാസ മേഖലയിൽ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പ്രഖ്യാപിച്ച ‘മികവ്’ സീസൺ 5 പുരസ്കാരം കരസ്ഥമാക്കി ചേരാനല്ലൂർ അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ. 2022-23 അധ്യയനവർഷത്തിൽ നടപ്പിലാക്കിയ അക്കാദമിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് കോഴിക്കോട് മർകസ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂൾ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. പാഠ്യപദ്ധതി സമീപനത്തിന് അനുസൃതമായതും നൂതനവുമായ ജൈവ പച്ചകൃഷി, നീന്തൽ പരിശീലനം, പടുതാകുളം എന്നിവ സംയോജിപ്പിച്ച് ആവിഷ്കരിച്ച പദ്ധതിയാണ് മികവ് സീസൺ – 5 പുരസ്കാരത്തിന് പരിഗണിക്കപെട്ടത്. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കൽ, അക്കാദമിക മികവ്, വിവിധ പഠന പരിപോഷണ പരിപാടികൾ, വിലയിരുത്തൽ തുടങ്ങിയവയിൽ മികച്ച മാതൃക സൃഷ്ടിച്ചാണ് അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ അവാർഡ് നേടിയത്. എസ്.സി.ഇ.ആർ.ടി ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെയിൽ നിന്നും സ്കുളിനുള്ള ശില്പവും…
അരിയൂർ ബാങ്കിലെ തട്ടിപ്പ്: മുസ്ലിംലീഗിന്റേത് സാധാരണക്കാരോടുള്ള വഞ്ചനയും സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ നീക്കവുമെന്ന് ഐ എൻ എൽ
മണ്ണാർക്കാട്: അരിയൂർ ബാങ്കിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പും നിക്ഷേപകരായ സാധാരണക്കാരോടുള്ള വഞ്ചനയും സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢ നീക്കവുമെന്ന് ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി. മാസങ്ങൾക്ക് മുൻപേ ലീഗ് സംസ്ഥാന നേതൃത്വത്തിന് ബാങ്കിന്റെ തട്ടിപ്പ് വിവരം അറിഞ്ഞിട്ടും പാർട്ടി ജില്ലാ, പ്രാദേശിക നേതൃത്വത്തിൽ ഉള്ളവരെ സംരക്ഷിക്കാനുള്ള നീക്കമാണ് നടന്നതെന്നും അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മണ്ണാർക്കാട് എംഎൽഎ അടക്കമുള്ളവർ തട്ടിപ്പ്ന് കൂട്ട് നിന്നത് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരാതി നൽകുമെന്നും മണ്ഡലം യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി.അമീർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അബ്ദു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അബ്ദു റഫീഖ്, മണ്ഡലം സെക്രട്ടറി വി.ടി.ഉമ്മർ, കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ.വി.ടി, അൻവർ കൊമ്പം, ശിഹാബ് മൈലാമ്പാടം, മുഹമ്മദ്കുട്ടി, ബഷീർ പുളിക്കൽ, ഉമ്മർകുട്ടി എന്നിവർ സംസാരിച്ചു.
വയനാട് ദുരന്തം: പുനരധിവാസത്തിന് കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതിൽ എല്‍ ഡി എഫ് പരാജയപ്പെട്ടെന്ന് ബിജെപി
വയനാട്ടിൽ ഉരുൾപൊട്ടലിൽ അതിജീവിച്ചവരുടെ പുനരധിവാസത്തിന് സംസ്ഥാന ദുരന്തനിവാരണ നിധിയിലും (എസ്ഡിആർഎഫ്) ദേശീയ ദുരന്ത നിവാരണ നിധിയിലും (എൻഡിആർഎഫ്) കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ പരാജയപ്പെട്ടെന്നും കേന്ദ്രത്തിനെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ബിജെപി ആരോപിച്ചു.. എസ്ഡിആർഎഫ്, എൻഡിആർഎഫ്, റെഗുലരിറ്റി പാക്കേജ് എന്നിവയിലൂടെ മോദി സർക്കാർ കേരളത്തിന് മതിയായ ഫണ്ട് നൽകിയിട്ടുണ്ടെന്നും കൂടുതൽ സഹായങ്ങൾ വരാനിരിക്കുന്നതായും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ പറഞ്ഞു. ലഭ്യമായ ഫണ്ടിൽ ഇരിക്കുകയാണ് പിണറായി സർക്കാർ, കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു, അദ്ദേഹം എക്‌സിൽ പോസ്റ്റുചെയ്‌തു. കേന്ദ്രം എസ്ഡിആർഎഫ് മുഖേന ഇതിനായി 500 കോടി രൂപയിലധികം അനുവദിച്ചു, ഇതിനകം ഏകദേശം 700 കോടി രൂപ ബാക്കിയുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ സംഭാവന ചെയ്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ (സിഎംഡിആർഎഫ്) ഫണ്ട് സംസ്ഥാന സർക്കാർ ഉപയോഗിച്ചിട്ടില്ലെന്നും ജാവദേക്കർ പറഞ്ഞു. ഇത് എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും കാപട്യമാണ്, അവരുടെ…
പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു
നീരേറ്റുപുറം: പമ്പ ബോട്ട് റേസ് ക്ലബ് മുൻ വർക്കിംഗ് പ്രസിഡന്റ് പി.എം പരമേശ്വരൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു. രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്ന പിഎം പരമേശ്വരൻ നായർ (കാവാലം സർ- 86) ജലോത്സവ രംഗത്ത് നല്കിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപെടുമെന്ന് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ. ടി.തോമസ് അനുസ്മരിച്ചു. വൈസ് പ്രസിഡണ്ട് രാജശേഖരൻ തലവടി, ശ്രീനിവാസ് പുറയാറ്റ് അനിൽ സി.ഉഷസ്, നീതാ ജോർജ്,സെക്രട്ടറി പുന്നൂസ് ജോസഫ്, ജനറൽ കൺവീനർ അഡ്വക്കേറ്റ് ഉമ്മൻ എം മാത്യു, ട്രഷറർ ബിന്നി.പി ജോർജ്, ഷിബു കോയിക്കേരിൽ, സജി കൂടാരത്തിൽ, റെജി ജോൺ വേങ്ങൽ,സന്തോഷ് ചാത്തൻകേരി,സനൽ കെ ഡേവിഡ്, ഗോകുൽ ചക്കുളത്തുകാവ്,കെസി സന്തോഷ്,ബിജു പറമ്പുങ്കൽ എന്നിവർ അനുശോചിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച ) 3 ന് നടക്കും, ഭാര്യ: ശ്യാമളാ നായർ മക്കൾ : റാണി…