കാണികളെ ആവേശ സാഗരമാക്കി തലവടി ചുണ്ടൻ പുന്നമടയിൽ പ്രദർശന തുഴച്ചിൽ നടത്തി

ആലപ്പുഴ: ജലോത്സവ പ്രേമികളെ ആവേശത്തിലാഴ്ത്തി നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറുന്ന അലപ്പുഴ പുന്നമട കായലിൻ തലവടി ചുണ്ടൻ പ്രദർശന തുഴച്ചിൽ നടത്തി. തലവടി യു.ബി.സിയുടെ നേതൃത്വത്തിൻ നടന്ന പ്രദർശന തുഴയിൽ പ്രവാസ വ്യവസായി ചെയർമാൻ റെജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു. ക്യാപ്റ്റൻ പത്മകുമാർ പുത്തൻപറമ്പിൽ ആദ്യ വിസിൽ അടിച്ചതോടെ പുന്നമടയെ പുളകിതയാക്കി തലവടി ചുണ്ടൻ ഓളപ്പരപ്പുകൾ കീറിമുറിച്ച് മുന്നേറി. പ്രദർശന തുഴച്ചിലിന് തലവടി ചുണ്ടൻ സമിതി സെക്രട്ടറി റിക്‌സൺ ഉമ്മൻ എടത്തിൽ, വർക്കിംഗ് പ്രസിഡൻ്റ് ജോമോൻ ചാക്കാലയിൽ, ട്രഷറർ അരുൺ കുമാർ, വൈസ് പ്രസിഡണ്ട്‌ പ്രിൻസ് എബ്രഹാം,ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്തംഗം ജോജി ജെ വൈലോപ്പള്ളി, യു.ബി.സി ഭാരവാഹികളായ രക്ഷാധികാരി കെ എ പ്രമോദ്, ക്ലബ്ബ് പ്രസിഡൻ്റ് സായി ജോപ്പൻ ഐസക്, സെക്രട്ടറി സജിമോൻ, ലീഡിംഗ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്,…

നെഹ്രു ട്രോഫി ജലോത്സവം; പരിശീലനത്തിനായി ഷോട്ട് പുളിക്കത്ര നീരണിയൽ നടന്നു

എടത്വ: കഴിഞ്ഞ ഒരു നൂറ്റാണ്ടായി വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശവും ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിലെ വെപ്പ് എ ഗ്രേഡ് വിഭാഗത്തിലെ ഷോട്ട് പുളിക്കത്ര പരിശീലന തുഴച്ചിൽ ആരംഭിച്ചു. ഈ വർഷം നെഹ്റു ട്രോഫി ജലമേളയിൽ ഷോട്ട് പുളിക്കത്രയിൽ തുഴയെറിയുന്നത് കുമരകം സമുദ്ര ബോട്ട് ക്ലബ് ആണ്.ഈ തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി 2017 ജൂലൈ 27ന് ആണ് ഷോട്ട് പുളിക്കത്ര നീരണിഞ്ഞത്.പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിൽ കഴിയുന്ന മോളി ജോൺ (86) കേക്ക് മുറിച്ച് 7-ാം നീരണിയൽ വാർഷികം ആഘോഷിച്ചു. തറവാട്ടിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ഡോ ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിജു ജോർജ് മുളപ്പൻച്ചേരിൽ ഉദ്ഘാടനം ചെയ്തു. ഷോട്ട് ഗ്രൂപ്പ് മാനേജർ റജി എം. വർഗ്ഗീസ് മാലിപ്പുറം,സന്തോഷ്…

ജലോത്സവ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം; ഷോട്ട് പുളിക്കത്ര നീരണിയൽ 7-ാം വാർഷികം 27ന്

എടത്വ: വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട്.ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ ബഹുമതി ഈ തറവാടിന് സ്വന്തം. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ഷോട്ട് പുളിക്കത്ര. 2017 ജൂലൈ 27 ന് രാഷ്ടീയ – സാസ്ക്കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേശ നിവാസികൾ പങ്കെടുത്ത നീരണിയൽ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകർന്ന അനുഭൂതിയായിരുന്നു. എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘…

വടക്കൻ പറവൂർ ഗവ. എച്ച് എസ് എസിലെ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി യു എസ് ടി

കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയുടെ 25-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, വടക്കൻ പറവൂരിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്‌കോളർഷിപ്പുകൾ നൽകി. കമ്പനിയുടെ സ്ഥാപക ചെയർമാനായ ജി എ മേനോൻ വടക്കൻ പറവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. യോഗ്യത, അക്കാദമിക മികവ് എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് അർഹരായ 25 വിദ്യാർത്ഥികളെ സ്‌കോളർഷിപ്പിനായി തിരഞ്ഞെടുത്തത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സ്‌കോളർഷിപ്പ് ദാന ചടങ്ങിൽ യുഎസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെൻ്റ് സെൻ്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ; സിഎസ്ആർ അംബാസഡർ സോഫി ജാനറ്റ്; കളേഴ്സ് കാറ്റലിസ്റ്റ് നിപുൺ വർമ്മ; സിഎസ്ആർ എക്സിക്യൂട്ടീവുമാരായ വിനീത് മോഹനൻ, രാമുകൃഷ്ണ; സിഎസ്ആർ കോർ ടീം…

കേന്ദ്ര സര്‍ക്കാര്‍ ജോലികൾക്കായി തയ്യാറെടുപ്പ് നടത്തുന്ന ബിരുദധാരികൾക്ക് സിജി നൽകുന്ന സൺറൈസ് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു

2025 ൽ SSC നടത്തുന്ന CGL (COMBINED GRADUATE LEVEL) പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഒരുക്കുന്ന സൺറൈസ് ഫെല്ലോഷിപ്പിന്റെ മൂന്നാമത്തെ ബാച്ചാണിത്. ബിരുദധാരികളായ ഉദ്യോഗാർഥികൾക്ക് 64000/- രൂപ വരെ ഫെല്ലോഷിപ്പ് നേടാൻ അവസരം ലഭിക്കും. സിജി നടത്തുന്ന പ്രിലിമിനറി, മെയിൻസ്, ഇന്റർവ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 20 ഉദ്യോഗാർഥികൾക്കാണ് ഫെല്ലോഷിപ്പ് ലഭിക്കുക. • SC, ST, OBC, വിഭാഗത്തിൽപ്പെട്ടവർക്കും ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കും മുൻഗണന. • പ്രിലിമിനറി പരീക്ഷാ തിയതി – 25 ആഗസ്റ്റ് 2024 10:00AM (ഓൺലൈൻ സംവിധാനം വഴിയായിരിക്കും പരീക്ഷ). • അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി -10 ആഗസ്റ്റ് 2024 പ്രിലിമിനറി പരീക്ഷയിൽ പങ്കെടുക്കുന്നതിനായി താഴെ നല്‍കുന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കുക. events.cigi.org കൂടുതൽ വിവരങ്ങൾക്ക് : 8086663004, 8086664008  

ചെല്ലമ്മ (76) നിര്യാതയായി

നെടുമ്പന: നവജീവൻ അഭയ കേന്ദ്രം അന്തേവാസിയായിരുന്ന ഓച്ചിറ മുല്ലേലിപടീറ്റതിൽ കൊറ്റമ്പള്ളി മഠത്തിൽ കാരാഴ്മയിൽ നാരായണൻ മകൾ ചെല്ലമ്മ കെ (7) നിര്യാതയായി. സംസ്കാരം പോളയത്തോട് പൊതുസ്മശാനത്തിൽ നടന്നു.

ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ടാലന്റ് സെര്‍ച്ച് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 201 വിദ്യാര്‍ഥികള്‍ യോഗ്യത നേടി

നോളജ് സിറ്റി: നിപുണരായ വിദ്യാര്‍ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനായി ശൈഖ് അബൂബക്കര്‍ (എസ് എ) ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിന്റെ പുറത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ നിന്നുമായി പതിനായിരത്തില്‍ പരം വിദ്യാര്‍ഥികളാണ് ടാലന്റ് സെര്‍ച്ച് പരീക്ഷ എഴുതിയത്. തിരഞ്ഞെടുക്കപ്പെട്ട 750 വിദ്യാര്‍ഥികള്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് അഭിമുഖം നടത്തിയിരുന്നു. തുടര്‍ന്നാണ്് മിടുക്കരായ 201 വിദ്യാര്‍ഥികളെ യോഗ്യരായി തിരഞ്ഞെടുത്തത്. ഒമ്പതാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും പ്രോത്സാഹനവും മെന്റര്‍ഷിപ്പും നല്‍കി കാര്യക്ഷമമായ ഹയര്‍സെക്കന്‍ഡറി പഠനത്തിന് പ്രാപ്തരാക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. കൂടാതെ, സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ വിദ്യാര്‍ഥികള്‍ക്കായി എസ് എ ഫൗണ്ടേഷന്‍ ഒരുക്കുന്നുണ്ട്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഫലപ്രഖ്യാപനം നടത്തുകയും ജേതാക്കളെ അനുമോദിക്കുകയും ചെയ്തു. പരീക്ഷാ ഫലം www.safoundation.in എന്ന വെബ്…

വെണ്മണി മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 29ന്

വെണ്മണി: മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 29 തിങ്കളാഴ്ച രാവിലെ 9.30 മുതൽ വെൺമണി കല്യാത്ര സെഹിയോൻ മാർത്തോമ്മാ പാരീഷ് ഹാളിൽ നടക്കും. 1920-ൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് സഭയ്ക്ക് കൈമാറുകയായിരുന്നു. ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭം കുറിച്ച്, 1950-ൽ ഹൈസ്കൂളായും 2000-ൽ ഹയർ സെക്കൻഡറി സ്കൂളായും ഉയർന്ന ഈ സരസ്വതീ നിലയം അനേകം തലമുറകളുടെ മാതൃവിദ്യാലയമാണ്. തനി കാർഷിക ഗ്രാമമായിരുന്ന വെണ്മണിയെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും അനുക്രമം ഔന്നത്യത്തിലെത്തിച്ച്, പട്ടണച്ഛായ ചാർത്തി മനോജ്ഞമാക്കിയ മഹത്തായ നേട്ടത്തിന് നാട്ടിലെ മുഴുവൻ ജനങ്ങളും ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു. സംഗമം ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9.30-ന് റജിസ്ട്രേഷനോടെ ആരംഭിക്കും. എം.റ്റി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ഫ്യൂഷൻ സംഗീതം അവതരിപ്പിക്കും. 10 മണിക്ക് ഫിഷറീസ് – സാംസ്കാരിക – യുവജന കാര്യ…

ഡോ. ജോൺസൺ വി. ഇടിക്കുള വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ

കോട്ടയം: ന്യൂയോർക്ക്‌ സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ്, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ യുവജന ക്ഷേമ കായിക മന്ത്രാലയം യൂത്ത് അവാർഡുകൾ ഉൾപ്പെടെ നിരവധി ദേശിയ അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുള്ള കുട്ടനാട് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയെ വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ ആയി നാമനിര്‍ദേശം ചെയ്തു. 1988 ൽ വേൾഡ് വിഷൻ കോഓർഡിനേറ്റർ എന്ന നിലയിൽ ലഭിച്ച നേതൃ പാടവം സാമൂഹിക പ്രവർത്തന രംഗത്തിന് അടിത്തറ പാകി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി വിവിധ സംഘടനകളിലൂടെ ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന – മാധ്യമ – പൊതുപ്രവർത്തനങ്ങൾക്ക് നല്‍കുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ച് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.…

വാട്ടർ റെസ്‌ക്യൂ ഡിവൈസ് കോർണർ ജില്ലാതല ഉദ്ഘാടനം

മലപ്പുറം: മുങ്ങിമരണങ്ങൾ ഒഴിവാക്കാനാവശ്യമായ ബോധവൽക്കരണവും മുൻകരുതലും രക്ഷാപ്രവർത്തനത്തിലുള്ള പരിശീലനവും ലഭ്യമാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് പി ഉബൈദുല്ല എംഎൽഎ. ദുരന്തമേഖലകളിലെന്ന പോലെ ഈ രംഗത്തും ശ്രദ്ധേയമായ ചുവടുവെയ്പാണ് ഐആർഡബ്ല്യു നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക മുങ്ങിമരണ ലഘൂകരണ ദിനത്തിൽ (ജൂലൈ 25) ഐഡിയൽ റിലീഫ് വിംഗ് കേരള സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം കോണോംപാറയിൽ മുനിസിപ്പൽ കുളക്കടവിൽ വാട്ടർ റെസ്‌ക്യൂ ഡിവൈസ് കോർണർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ ജീവൻ ജലസുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്ന കോർണറുകൾ ഐആർഡബ്ല്യു സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണം, ഫ്‌ളോട്ടിംഗ് ഉപകരണങ്ങളുടെ പരിചയപ്പെടുത്തൽ തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടക്കുന്നു. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ജനറൽ കൺവീനർ ബഷീർ ശർക്കി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസലർ ഷഹീർ, പി.കെ. ആസിഫലി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സി.പി അസ്ഗറലി മാസ്റ്റർ…